അല്ലാഹുവിന്റെ കാരുണ്യം المعرفة الاسلامية whatsapp no 00919746695894-00919562658660 ഇബ്രാഹിം നബി (അ) തനിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ആരെങ്കിലുമൊരാൾ അതിഥിയായി ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഏഴു ദിവസം തുടർച്ചയായി ഒരൊറ്റ അതിഥിയെ പോലും കിട്ടാതെ വന്നു. അങ്ങനെ ഒരതിഥിയെ അന്വേഷിച്ച് അദ്ദേഹം പുറത്തിറങ്ങി. നടന്ന് നടന്ന് അവസാനം ഒരു കാട്ടിലെത്തി. അവിടെ ഒരു വൃദ്ധനെ കണ്ടു മുട്ടി. തല മുടിയും താടി രോമങ്ങളുമെല്ലാം പഞ്ഞി പോലെ വെളുത്ത ഒരു പടു കിഴവൻ. ഇബ്രാഹിം നബി(അ) ആ വൃദ്ധനേയും കൂട്ടി വീട്ടിലേക്ക് നടന്നു. അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഇബ്രാഹിം നബി(അ) ഒരു കാര്യം ശ്രദ്ധിച്ചു. അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെയാണ് വൃദ്ധൻ തീറ്റ ആരംഭിച്ചത്. “ഇത്രയൊക്കെ പ്രായമായിട്ടും അതിനൊത്ത പക്വത താങ്കൾക്കില്ലാതെ പോയല്ലോ" ഇബ്രാഹിം നബി(അ) അയാളെ ഗുണദോഷിച്ചു. "എന്താണ് കാര്യം❓" കിഴവൻ ചോദിച്ചു. "ഭക്ഷണം കഴിക്കുമ്പോൾ അല്ലാഹുവിനെ സ്‌തുതിച്ചു കൊണ്ട് തുടങ്ങണമെന്ന് താങ്കൾക്കറിയില്ലേ❓" "ശരിയാണ്, പക്ഷെ ഞാൻ താങ്കളുടെ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.