വളരെ മഹത്വമേറിയ ഇബാദത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ് .മാത്രമല്ല വിശുദ്ധ മതത്തിൽ അവന്റെ സ്ഥാനം വളരെ താഴെയാണ് കാരണം ഒരു മുസ്ലിമും കാഫിറും തമ്മിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നിഷേധിക്കുകയോ അത് ഉപേക്ഷിക്കൽ അനുവദനീയമാണെന്നു
വിധിക്കുകയോ ചെയ്താൽ അവൻ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത് .
ഒരു ഫർള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ടു അലസമായി ഒരാൾ പിന്തിച്ചാൽ അവൻ വധശിക്ഷക്ക് അര്ഹനാണെന്നു ഇമാം ഷാഫിഹീ (റ)പറയുന്നു
നിസ്കാരത്തിന്റെ കാര്യത്തിൽ അശ്രദ്ധയും അലസതയും കാണുന്ന വന് പതിനാലു ശിക്ഷകൾ ലഭിക്കുന്നതാണ് . ഇതിൽ അന്ജെണ്ണം ദുന്യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെണ്ണം ഖബറിൽ വച്ചും മൂന്നെണ്ണം ഉയർത്തെഴുന്നേൽക്കുമ്പോഴുമാണ് ഉണ്ടാവുക.
ദുന്യാവിലെ ശിക്ഷകൾ:
(1) ജീവിതത്തിൽ ബർകത്തോ ദൈവിക മായ അനുഗ്രഹങ്ങളോ ലഭിക്കുകയില്ല
(2)സജ്ജനങ്ങളുടെ മുഖപ്രസന്നത അവനിൽ ആവുകയില്ല
(3)അവന്റെ കർമ്മങ്ങൾ ക്കു പ്രതിഫലo ലഭിക്കുകയില്ല
(4)അവന്റെ പ്രാർത്ഥന സ്വീകരിക്കപ്പെടു കയില്ല
(5) മഹത്തക്കളുടെ പ്രാർത്ഥന യിൽ അവനു ഒരു വിഹിതവും ഉണ്ടാവു കയ്യില്ല .
മരണ സമയത്തെ ശിക്ഷ:
(1)അവൻ നിന്ദ്യനായി മരിക്കും
(2)വിശന്നു മരിക്കും
(3)മരണസമയം അസഹ്യമായ ദാഹം ഉണ്ടാകും
ഖബറിലെ ശിക്ഷ:
(1) വാരിയെല്ലുകൾ കോർക്കപ്പെടും വിധം അവനെ ഞെരിക്കും (2)ഖബറിൽ കത്തിക്കപ്പെടും
(3)ഖബറിൽ അവനെ ശിക്ഷക്കാനായി ഒരു വലിയ സർപ്പത്തെ നിശ്ചയിക്കും
മഹ്ശറയിൽ:
സമയങ്ങൾ അറിയിക്കാൻ വേണ്ടിയാണ് നിശ്ചിത പദങ്ങൾ ഉപയോഗിച്ച് ഒരു പൊതു വിളംബരമായി ബാങ്കിനെ ഇസ്ലാം സ്ഥാപിച്ചു.ഇസ്ലാമിക ചിഹ്നങ്ങളുടെ പ്രകടനവും ജമാഅത് നിസ്കാര ത്തിനുള്ള ക്ഷണവുമായി ബാങ്ക് കണക്കാക്കുന്നു. നിസ്കാര സമയം വന്നിരിക്കുന്നു അതിനാൽ എല്ലാവരും നിസ്കാരത്തി ലേക്കു വരൂ എന്ന അറിയിപ്പിനു പുറമെ ഇസ്ലാമിന്റെ ഉദ്ദേശമഹിമയും തൗഹീദിന്റെ സത്തയും ദീനിന്റെ ചൈതന്യവും സമ്പൂർണ്ണമായി ബാങ്ക് ഉൾകൊള്ളുന്നു. ബാങ്കിന്റെ മറ്റൊരു പ്രത്യേകത അത് വളരെ ഹ്രസവും എന്നാൽ വളരെ വ്യക്തവും അതിലുപരി സാഹിത്യത്തിലധിഷ്ടി തവുമാണ്. അതിന്റെ രാഗവും താളവും സൗന്ദര്യത്തിന്റെ പ്രതീകമാകുന്നു. ഇസ്ലാമിക പ്രബോധനത്തിന്റെ സ്പഷ്ടമായ ചിത്രവും കൂടിയാണത്. ആ ബാങ്ക് എത്രയോ അമുസ്ലിങ്ങളുടെ ഹൃദയം ഇസ്ലാമിലെക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ഇതര മതസ്ഥരുടെ മാർഗത്തിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.
കൈ കെട്ടൽ:
നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത് കൈ കെട്ടണമെന്ന വാദം നാലു മദ്‌ഹബിനും വിരുദ്ധമാണ്. നബി (സ )ഈ വിഷയത്തിൽ സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിനു മുകളിൽ കൈ വെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബദലുൽമജ്‌ഹൂദ് എഴുതി:"നിസ്കാരത്തിൽ കൈകൾ നെഞ്ചിന്റെ മുകളിൽ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളിൽ നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചു കളയുന്ന അഭിപ്രായമാണത് "(ബദലുൽമജ്‌ഹൂദ് ബി ശർഹി അബൂദാവൂദ്, 4/86).
ഇമാം ഖസ്ത്വാല്ലനി (റ )രേഖപെടുത്തുന്നു :"കൈകൾ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്നതാണ് സുന്നത്ത്. ഇബ്നു ഖുസൈമ:(റ )വിന്റെ ഹദീസിൽ ഇത് പറയുന്നു. തീർച്ചയായും നബി (സ ) കൈ രണ്ടും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത് "(ഖസ്ത്വാല്ലനി, 2/434).
ഇമാം ബൈഹഖി രേഖപെടുത്തുന്നു. ഇബ്നു അബ്ബാസ് (റ )പറയുന്നു, "നിസ്കാരത്തിൽ വലതു കൈ ഇടതു കൈയിന്മേൽ നെഞ്ചിന്റെ അടുത്തായി വെക്കേണ്ടതാണ് "(നെഞ്ചിന്റെ മുകൾ ഭാഗത്തല്ല )(സുനനുൽകുബ്റാ, 2/313).
ഖുർആനും സുന്നത്തും ഉൾപ്പെടെയുള്ള ഇസ്ലാമിക പ്രമാണങ്ങൾ വേണ്ടത്ര പഠിക്കുകയും വിലയിരുത്തുകയും ചെയ്ത കർമശാസ്ത്ര പണ്ഡിതന്മാരെല്ലാം ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "നിർത്തത്തിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെഞ്ചിനു താഴെയുമായി കൈകൾ വെക്കൽ സുന്നത്താണ്. നബി (സ ) അങ്ങനെ ചെയ്‌തിരുന്നതായി സ്വഹീഹായി വന്നിട്ട് "(നിഹായ, വാ. 1, പേ. 548).
നെഞ്ചിനു താഴെ ഹൃദയത്തിന്റെ നേരെ വെക്കണമെന്നാണ് ഷാഫിഈ പണ്ഡിതന്മാർ പറയുന്നത്. നെഞ്ചിനു മുകളിൽ വെക്കണമെന്ന് ഒരു പണ്ഡിതനും വാദിക്കുന്നില്ല. "കൈകൾ നെഞ്ചിനു താഴെ വെക്കലും സുന്നത്താകുന്നു "
(മഹല്ലി, 1/173). "നെഞ്ചിനു താഴെയും പൊക്കിളിനുമീതെയുമായി ഇടതു കയ്യിന്റെ മണ്കണ്oത്തെവലതു കൈ കൊണ്ട് പിടിക്കൽ സുന്നത്താണ് "(ശറഹുൽമൻഹജ്, 1/401)
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ