ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യൂനുസ് നബി (അ) ചരിത്രം




˙·٠•●♥ യൂനുസ് നബി (അ) ചരിത്രം : മുഖവുര  ♥●•٠..


മഹാനായ പ്രവാചകൻ യൂനുസ് നബി (അ)ന്റെ പേരു കേൾക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ കഥയാണ് ഓർമ വരിക. സത്യത്തിൽ ആ പുണ്യ പ്രവാചകന്റെ ചരിത്രത്തിൽ ഓരോ വിശ്വാസിക്കും എമ്പാടും പഠിക്കാനും പകർത്താനുമുണ്ട്. നിസാര പ്രശ്നങ്ങൾക്കു മുമ്പിൽ ഉദ്ദിഷ്ഠ ലക്ഷ്യം നേടാനാവാതെ നിരാശപ്പെടുന്ന മനുഷ്യൻ. ജീവിതം തന്നെ അവസാനിപ്പിക്കുന്ന കഥകളെത്ര...

 പക്ഷെ എന്തൊക്കെ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടായിടും നാവിലും മനസ്സിലും ഇലാഹീ ചിന്തയുമായി മുന്നേറിയതിനാൽ യൂനുസ് നബി (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തിയ കഥ വായിക്കുമ്പോൾ ഓരോ വിശ്വാസിയെയും ദൈവ സ്മരണയിലൂടെ ഏതു പ്രയാസവും സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമാക്കുമെന്നതിൽ സന്ദേഹമില്ല.

 ഒരു ലക്ഷത്തിൽപരം ജനസംഖ്യയുള്ള നീനവ പട്ടണം. അവിടേക്കു നിയുക്തനായ പ്രവാചകൻ യൂനുസ് (അ). അത്ഭുതങ്ങൾ നിറഞ്ഞ ജീവിതം. ആ ജനത ചരിത്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. പ്രവാചകൻ എത്രയൊക്കെ ശ്രമിച്ചിട്ടും നേർവഴിയിലെത്താത്ത ജനത. ഒടുവിൽ പിണങ്ങി പിരിഞ്ഞുപോയി.

 പ്രവാചകരുടെ അഭാവത്തിൽ സന്മാർഗ്ഗം തേടിപ്പോയ ജനത. വെളിച്ചം ലഭിച്ചപ്പോൾ പ്രവാചകരുടെ തിരിച്ചുവരവിന് ആകാംക്ഷയോടെ കാത്തിരുന്ന ആ ജനതയുടെ കഥയാണ് ഈ ചരിത്രം. നമുക്ക് ഏറെ പാഠങ്ങൾ പഠിക്കാനും പകർത്താനുമുണ്ടിവിടെ.

 പ്രവാചകന്മാരെ ധിക്കരിച്ച ജനതയെ നശിപ്പിച്ച ചരിത്രമാണ് നാം ഇത് വരെ വയിച്ചിട്ടുള്ളത്. നാശത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് നീനവാക്കാർ. അവരുടെ ചരിത്രം അത്ഭുതത്തോടു കൂടി മാത്രമേ വായിക്കാൻ കഴിയുകയുള്ളു...

 യൂനുസ് നബി (അ) ഒരതിശയമായി ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന മഹാ വ്യക്തിത്വം. ഒരേ സമൂഹത്തിലേക്ക് രണ്ട് തവണ പ്രബോധനത്തിനെത്തിയ മഹാപ്രവാചകൻ. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് യൂനുസ് (അ) ചൊല്ലിയ തസ്ബീഹ്. അന്ത്യപ്രവാചകരുടെ അനുയായികളാകാനും ആ തസ്ബീഹ് ഏറ്റ് ചൊല്ലി നന്മ നേടേണ്ടതുണ്ട്. അത്ഭുതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോന്ന യൂനുസ് നബി (അ)നെ അടുത്തറിയാൻ ഈ ചരിത്രം വായിക്കുക. നാഥൻ തുണക്കട്ടെ..! 

ആമീൻ യാ റബ്ബൽ ആലമീൻ...


˙·٠•●♥ നീമവ ഒരു പ്രാചീന നഗരം (1)♥●•٠..


പ്രാചീന ചരിത്ര സ്മരണകൾ അയവിറക്കി നിറഞ്ഞൊഴുകുന്ന ടൈഗ്രീസ് നദി.

അതിന്റെ കരയിലെ ഫലപുഷ്ടി നിറഞ്ഞ മനോഹരമായ പ്രദേശം. പൗരാണിക കാലത്ത് പല നാടുകളിലായി സഞ്ചരിക്കുന്ന ജനത ആ പ്രദേശത്തെത്തി. അവർക്ക് അവിടം വിട്ടു പോവാൻ മനസ്സ് വന്നില്ല. വന്നു ചേർന്നവരിൽ ഏറെപ്പേരും അവിടെ താമസമാക്കി...

 ജലസേചനം കൃഷിഭൂമിയെ സമ്പന്നമാക്കി. 

ധാന്യക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന വിശാലമായ കൃഷിയിടങ്ങൾ. പല തരം പഴങ്ങൾ പഴുത്തു പാകമായി നിൽക്കുന്ന മനോഹരമായ തോട്ടങ്ങൾ. അന്തിയുറങ്ങാൻ അനേകം വീടുകൾ. ഐശ്വര്യം അവർക്കിടയിൽ ഒഴുകി നടന്നു...

 ജനവാസം കൂടിക്കൂടി വന്നു. അങ്ങനെ അതൊരു പട്ടണമായി മാറി. ആ പുരാതന പട്ടണം ചരിത്രത്തിൽ നീനവ എന്നറിയപ്പെട്ടു. ഇറാഖിൽ മൗസിലിന്നടുത്താണ് ഈ പട്ടണം. നീനവ ജനനിബിഢമായ പട്ടണമായി മാറി. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായിരുന്നു. ഈസാ (അ) ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന ഒരു പട്ടണത്തിൽ ഒരു ലക്ഷം ജനസംഖ്യയുണ്ടായിരുന്നുവെങ്കിൽ, ആ കാലഘട്ടത്തിൽ ആ പട്ടണത്തിന്റെ പ്രാധാന്യമെന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ...

 അശ്ശൂർ രാജാക്കന്മാർ നീനവ ഭരിച്ചുവെന്ന് ചരിത്രത്തിൽ കാണാം. അസീറിയന്മാർക്കാണ് അശ്ശൂർ എന്ന് പറയുന്നത്‌. അശ്ശൂർ എന്ന പേരിൽ ഒരു പട്ടണം നില നിന്നിരുന്നു.

അശ്ശൂർ രാജാക്കന്മാരുടെ കൊട്ടാരങ്ങൾ നീനവയിൽ ഉയർന്നു വന്നു. രാജാക്കന്മാർ ആഢംബര പൂർണ്ണമായ ജീവിതം നയിച്ചു. നാട്ടിലെ പ്രമുഖന്മാർ ഉയർന്ന വീടുകളിൽ താമസിക്കുകയും സുഖ-സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്തുപോന്നു. ധാരാളം തൊഴിലവസരങ്ങളുമുണ്ട്.

 ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കാൻ നിപുണരായ തൊഴിലാളികൾ വേണം. കൈത്തൊഴിലുകൾ വളർന്നു വന്നു. തൊഴിലറിയുന്നവർക്ക് നല്ല വരുമാനം കിട്ടി. കൊത്തുവേലക്കാർക്കും കലാകാരന്മാർക്കും നല്ല അവസരങ്ങളുണ്ട്. അതൊന്നുമറിയാത്തവർക്ക് കൃഷിയിടങ്ങളിൽ ഇഷ്ടം പോലെ ജോലിയുണ്ട്. എല്ലാവർക്കും ജോലി. എല്ലാവർക്കും വരുമാനം. എല്ലാ വീടുകളിലും ഐശ്വര്യം കളിയാടി നിന്നു...

 സമ്പത്തും സമൃദ്ധിയും വന്നപ്പോൾ നീനവക്കാരുടെ മനസ്സിൽ പല തരം ദുർമോഹങ്ങൾ വളർന്നു വരാൻ തുടങ്ങി. ഫലസ്തീനിനെ അക്രമിക്കുക. കൊള്ളയടിക്കുക. അവിടെയുള്ള ഇസ്രയേല്യരെ തടവുകാരാക്കുക. അവരെ നീനവായിൽ കൊണ്ടു വന്നു പണിയെടുപ്പിക്കുക.

രാജാവും കൂട്ടരും അതിനുള്ള പദ്ധതി തയ്യാറാക്കി...

 ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ  വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു. 

സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു...


˙·٠•●♥ നീമവ ഒരു പ്രാചീന നഗരം (2)♥●•٠..

 സൈനിക സജ്ജരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു.

 എല്ലാ ഭാഗത്തും കൊള്ള നടന്നു. ഫലസ്തീനിലെ ജനങ്ങൾക്ക് അവരെ പ്രതിരോധിക്കാനായില്ല. ഇസ്രായേല്യരെ കൂട്ടത്തോടെ തടവിലാക്കി. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തടവുകാരായി. അവരെ നീനവയിലേക്ക് കൊണ്ടു പോയി. ഫലസ്തീനിൽ കൃഷി ചെയ്തും സ്വത്തു വകകൾ നോക്കിയും സുഖമായി ജീവിച്ചവർ അടിമപ്പണി ചെയ്യാൻ നിർബന്ധിതരായി... 

 അവരുടെ ആഗമനത്തോടെ നീനവയിൽ കൃഷിയും തൊഴിൽ രംഗവും അഭിവൃദ്ധിപ്പെട്ടു. മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടു. അശരണരുടെ ഗദ്ഗദം അവഗണിക്കപ്പെട്ടു. നാട്ടിൽ ബിംബാരാധന ശക്തിപ്പെട്ടു.

 എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകിയ കാരുണ്യവാനായ അല്ലാഹുﷻവിനെ അവർ മറന്നു. ബിംബങ്ങളെ പൂജിച്ചു. ഒരു പ്രവാചകന്റെ സാന്നിധ്യം അനിവാര്യമായി. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കണം. തിന്മകൾ നിരോധിക്കണം. അതിന്നൊരു പ്രവാചകൻ വരണം. സമയമായപ്പോൾ അല്ലാഹു ﷻ നീനവയിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു. ആ പ്രവാചകൻ യൂനുസ്‌ നബി (അ) ആയിരുന്നു...


 യൂസുഫ് നബി (അ) ന്റെ സഹോദരൻ ബിൻയാമിന്റെ സന്താന പരമ്പരയിലാണ് യൂനുസ് നബി (അ) ജനിച്ചത്. ആ സമൂഹത്തിലെ ഉന്നത വ്യക്തിയായിരുന്നു മത്താ. മത്തായുടെ മകനാണ് യൂനുസ് നബി (അ). മത്തായും ഭാര്യയും പ്രായം ചെന്ന കാലത്താണ് അവർക്ക് യൂനുസ് എന്ന കുഞ്ഞ് ജനിക്കുന്നത്...

 ഇല്യാസ് നബി (അ) ജീവിച്ചിരിക്കുന്ന കാലമാണ്. രാജാവ് ഇല്യാസ് നബി (അ) ‌നെ വധിക്കാൻ വേണ്ടി കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. രാജാവും പ്രജകളും ആരാധിക്കുന്ന ഒരു വലിയ വിഗ്രഹമുണ്ട്. വിഗ്രഹാരാധന പാടില്ലെന്നും, അല്ലാഹുﷻവിനെ ആരാധിക്കണമെന്നും ഇല്യാസ് നബി (അ) രാജാവിനെയും ജനങ്ങളെയും ഉപദേശിച്ചു. അതോടെ രാജാവും കൂട്ടരും. ഇല്യാസ് നബി (അ) ന്റെ ശത്രുക്കളായിത്തീർന്നു... 

 ശപിക്കപ്പെട്ട ഇബ്ലീസ് ബിംബത്തിനകത്ത് കയറിയിരുന്ന് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ആ ശബ്ദങ്ങൾ കേട്ട് വ്യാഖ്യാനം നൽകാൻ കുറേയാളുകളെ രാജാവ് നിയോഗിച്ചിട്ടുണ്ട്. രാജാവും പ്രജകളും ചെയ്യേണ്ട കാര്യങ്ങൾ കൽപിക്കുകയാണ് ബിംബം. വ്യാഖ്യാതാക്കൾ അങ്ങനെ വിശ്വസിപ്പിച്ചു. ബിംബം പുതിയൊരു കൽപന പുറപ്പെടുവിച്ചിരിക്കുന്നു. സംഗതി ഒരു ശബ്ദം മാത്രം. അതിന് നൽകപ്പെട്ട വ്യാഖ്യാനം ഇങ്ങനെയാകുന്നു. ഇല്യാസിനെ വധിക്കുക. ദൈവത്തെ സന്തോഷിപ്പിക്കുക. രാജാവ് ഉടനെ കൽപന പുറപ്പെടുവിച്ചു... 

 ദൈവത്തെ സന്തോഷിപ്പിക്കണം. അതിന് ഇല്യാസിനെ വധിക്കുക. ഭടന്മാർ ഉടനെ പുറപ്പെട്ടു. ദൈവത്തെ പ്രസാദിപ്പിച്ചാൽ പല നേട്ടങ്ങളുണ്ട്. ദൈവ കോപം വന്നാൽ അപകടമാണ്...

ദൈവത്തെ സന്തോഷിപ്പിക്കാൻ ഭടന്മാരും നാട്ടുകാരും രംഗത്തിറങ്ങി. എല്ലാവരും ഇല്യാസ് നബി (അ) നെ അന്വേഷിക്കുകയാണ്...



˙·٠•●♥ വിയോഗവും തിരിച്ചുവരവും (1)♥●•٠..


 മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല. 

മല നിറയെ പാറക്കൂട്ടങ്ങളും കാടും. കാട്ടിൽ കാട്ടു ജന്തുക്കൾ. ഒളിച്ചിരിക്കാൻ പറ്റിയ പൊത്തുകളും ഗുഹകളും. ഇല്യാസ് നബി (അ) പെട്ടെന്ന് ജനദൃഷ്ടിയിൽ നിന്ന്‌ മറഞ്ഞു. എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. മലമുകളിലെ ഗുഹയിലാണ് താമസം. രാജാവിന്റെ കൽപന പ്രകാരം പട്ടാളം എല്ലാ പ്രദേശങ്ങളും അരിച്ചു പെറുക്കി നോക്കി. ഒരിടത്തുമില്ല... 

 വളരെ ചുരുങ്ങിയ അനുയായികൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അവർക്ക്‌ തന്നെ നബിയെ സൗകര്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇല്യാസ് നബി (അ) ഗുഹയിൽ വർഷങ്ങളോളം താമസിച്ചു. താമസം മടുത്തു. ഒന്നു പുത്തിറങ്ങാൻ മോഹം...

 പട്ടാളം ചുറ്റി നടക്കുകയാണ്. കണ്ടാൽ വിടില്ല. പിടി കൂടും. വധിക്കും. ഇല്യാസ് നബി (അ) പുറത്തിറങ്ങി. രഹസ്യമായി നടന്നു. ഒരു പ്രത്യേക വീട് ലക്ഷ്യമാക്കി നടന്നു. പാറക്കെട്ടുകളും, കുറ്റിക്കാടുകളും കടന്ന് കാൽനട യാത്ര തുടർന്നു. ഒരു  കൊച്ചു വീടിന്റെ മുമ്പിലെത്തി. വീട്ടിൽ ഒരു ഉമ്മയും കുഞ്ഞും മാത്രം. വാർദ്ധക്യം എത്തിയ ഉമ്മ. മുലകുടി പ്രായത്തിലുള്ള കുഞ്ഞ്. 

ഇല്യാസ് നബി (അ) ന്റെ സാന്നിധ്യമറിഞ്ഞു. ഉമ്മ വാതിൽ തുറന്നു. നബി അകത്ത് കടന്നു. വൃദ്ധ നബിയെ തിരിച്ചറിഞ്ഞു സ്വീകരിച്ചു. നബി ആഗമനോദ്ദേശ്യം അറിയിച്ചു: "കുറച്ച് കാലം ഇവിടെ ഒളിച്ചു താമസിക്കണം. കാട്ടിലെ ജിവിതം വയ്യാതായി."

 ആ കുടിലിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയായിരുന്നു. ഇല്യാസ് (അ) വന്നതോടെ പ്രയാസങ്ങൾ നീങ്ങി. ശാന്തമായ ജീവിതം. മാസങ്ങൾ കടന്നു പോയി. ആറ് മാസക്കാലം അവിടെ ഒളിച്ചു താമസിച്ചു. മലയുടെ വിശാലതയിലേക്ക് മടങ്ങാം. ഇവിടെ ഇനിയും താമസിച്ചാൽ ആരെങ്കിലുമറിയും. രഹസ്യം പുറത്താവും. കുഴപ്പമാവും. 

"ഞാൻ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ്. ഇനിയും ഇവിടെ തങ്ങിയാൽ ബുദ്ധിമുട്ടാവും." വൃദ്ധയുടെ മുഖം വാടി. മുഖത്ത് സങ്കടം പ്രകടമായിത്തുടങ്ങി.         

"എന്നോട് ക്ഷമിച്ചാലും. വല്ല അബദ്ധവും പറ്റിയിട്ടുണ്ടെങ്കിൽ മാപ്പാക്കണം." അവർ വേദനയോടെ പറഞ്ഞു. 

"നിങ്ങളുടെ സേവനങ്ങൾക്ക് അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ..!"

 ഒരു പ്രവാചകൻ അല്ലാഹുﷻവിന്റെ കൽപന പ്രകാരമാണ് ഓരോ കാര്യങ്ങളും നിർവ്വഹിക്കുകയെന്ന് അവർക്കറിയാം.   ഇത്രയും കാലം ഇവിടെ വന്ന് താമസിക്കണമെന്ന് കൽപന കിട്ടിയപ്പോൾ വന്നു താമസിച്ചു. കാട്ടിലേക്ക് പോവാൻ കൽപന വന്നപ്പോൾ തിരിച്ചു പോവുന്നു. പ്രവാചകനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ. 

സന്മാർഗ്ഗത്തിലേക്കുള്ള വഴി നടത്തൽ. എല്ലാം തനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ... 

 തന്റെ പൊന്നുമോൻ യൂനുസ് എന്ന കുഞ്ഞ്. നബിക്ക് വളരെ ഇഷ്ടമായിരുന്നു. ഇല്യാസ് (അ) യാത്ര പറഞ്ഞിറങ്ങി. വിജനമായ മലമ്പാതയിലൂടെ വേഗത്തിൽ നടന്നു പോയി. പ്രവാചകനെ ഇപ്പോൾ കാണാനില്ല. കണ്ണിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു...

 ഉമ്മയും കുഞ്ഞും. അവരുടെ കൊച്ചു ലോകം..! ഈ കുഞ്ഞിനെ ലാളിക്കുക, പരിചരിക്കുക, നന്നായി വളർത്തിയെടുക്കുക. അതിനു വേണ്ടിയാണ് ഈ ജീവിതം.

ഉമ്മ വലിയൊരു പരീക്ഷണം നേരിടാൻ പോവുകയാണ്..!

 അല്ലാഹു ﷻ നൽകിയ സമ്മാനമാണ് ഈ പൊന്നുമോൻ. അതിനെ അല്ലാഹു ﷻ തിരിച്ചെടുക്കുകയാണ്. അങ്ങനെ സംഭവിക്കാൻ പോവുന്നുവെന്ന് ഉമ്മക്കറിയില്ല. ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിന് നല്ല ക്ഷീണം. രോഗം വന്നു അവശനായി. ഉമ്മ മാനോവേദനയാൽ  തളർന്നു. ഊണും ഉറക്കവും മറന്നു. കിട്ടാവുന്ന ചികിത്സയൊക്കെ നൽകി. പുലരുവോളം കുഞ്ഞിന്റെ രോഗശയ്യക്കരികിൽ ഉറങ്ങാതെ കാത്തിരുന്നു. കുഞ്ഞിന്റെ കൺപോളകൾ അടഞ്ഞുപോയി. ശ്വാസം നിലച്ചു. കൊച്ചു ശരീരം നിശ്ചലമായി...

 കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! 

കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. 

അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ. എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... 

 നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും.

പക്ഷെ.., 

നബി എവിടെ..?



˙·٠•●♥ വിയോഗവും തിരിച്ചുവരവും (2) ♥●•٠..

കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു..! 

കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം. 

അല്ലാഹുവേ..! എന്റെ മോനെ തിരിച്ചു തരൂ... എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല... നബിയെ കാണണം. ഇല്യാസ് നബി (അ) നെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും.

പക്ഷെ.., നബി എവിടെ..?

 എവിടെപ്പോയി കണ്ടുപിടിക്കും..? 

വയ്യാ... പോവാതിരിക്കാൻ വയ്യ..! കുഞ്ഞിന്റെ മയ്യിത്തിന് കാവലിരിക്കാൻ ബന്ധുക്കളുണ്ട്. താൻ നബിയെ അന്വേഷിച്ചു പുറപ്പെടട്ടെ. ഉമ്മയുടെ വെപ്രാളം നിറഞ്ഞ പുറപ്പാട്. തുടികൊട്ടുന്ന പെൺമനസ്സ്. ഇടറുന്ന പാദങ്ങളിൽ ഓടുന്ന ഉമ്മ...

 "എന്റെ റബ്ബേ...! നിന്റെ നബിയെ എന്റെ കണ്ണിൽ കാണിച്ചു തരേണമേ...!" എന്തൊരു ബദ്ധപ്പാട്..! വനാന്തരത്തിലൂടെ ഓടി. പാറക്കെട്ടുകൾ കയറി. വിയർത്തു കുളിച്ചു. ക്ഷീണിച്ചു. അവശയായി. അല്ലാഹുﷻവിന്റെ കാരുണ്യം..! അതാ നിൽക്കുന്നു ഇല്യാസ് നബി (അ)...

 കണ്ണീരിൽ കുതിർന്ന അഭ്യർത്ഥന. "അല്ലാഹുﷻവിന്റെ നബിയേ...! എന്റെ കുഞ്ഞ് മരിച്ചു പോയി. അവനെ മടക്കിത്തരാൻ റബ്ബിനോട് പ്രാർത്ഥിക്കൂ..."

 ഇല്യാസ് നബി (അ) ധൃതിയിൽ നടന്നു. മലയിറങ്ങി വന്നു. കുഞ്ഞ് മരണപ്പെട്ടിട്ട് പതിനാലാം ദിവസം. അന്ന് ഇല്യാസ് നബി (അ) കുഞ്ഞിന് സമീപത്തെത്തി. വുളൂഅ്‌ എടുത്തു. നിസ്കരിച്ചു. അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. അപ്പോൾ അത്ഭുതം സംഭവിച്ചു..! ഉമ്മ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു. കുഞ്ഞിന്റെ അടഞ്ഞു പോയ കണ്ണുകൾ തുറന്നു..! 

 കൊച്ചു മാറിടം ഉയരാനും താഴാനും തുടങ്ങി. നാഡികൾ സ്പന്ദിച്ചു.

അല്ലാഹുﷻവിനു സ്തുതി.

"അല്‍ഹംദുലില്ലാഹ് ...????"

 വല്ലാത്തൊരാവേശത്തോടെ ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. കവിളുകളിൽ ചുംബിച്ചു. 

കാരുണ്യവാനായ റബ്ബ് തന്റെ കുഞ്ഞിനെ തിരിച്ചുതന്നു. അൽഹംദുലില്ലാഹ്...????

 ഇല്യാസ് നബി (അ) വീണ്ടും കാട്ടിലേക്ക് യാത്രയായി. കാലങ്ങൾ കടന്നുപോയി. യൂനുസ് എന്ന കുഞ്ഞ് വളർന്നുവന്നു. യൗവ്വനം വിരുന്നുവന്നു. ആരോഗ്യവാനായ ചെറുപ്പക്കാരൻ. പാകതയും പക്വതയും കൈവന്നു. 

അപ്പോൾ അല്ലാഹു ﷻ യൂനുസിനെ നബിയായി നിയോഗിച്ചു. 

  നീനവയിലെ പ്രവാചകൻ .

 യൂനുസ് നബി (അ) നീനവയിലെ രാജാവിനെയും ജനങ്ങളെയും അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു...

 "ഓ... ജനങ്ങളെ..! സൃഷ്ടാവായ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കുക. അവൻ കണക്കില്ലാത്ത അനുഗ്രങ്ങളാണ് നൽകിയിരിക്കുന്നത്. അവനോട് നിങ്ങൾ നന്ദിയുള്ളവരാവുക."

 യൂനുസ് നബി (അ) ന്റെ ശബ്ദം എല്ലാ ഭാഗത്തും മുഴങ്ങി... ബിംബാരാധന അവസാനിപ്പിക്കാനും ഏകനായ അല്ലാഹുﷻവിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ആര് ചെവി കൊള്ളാൻ. അവർ നന്ദികേട് കാണിച്ചു. ഉപദേശം ചെവികൊണ്ടില്ല. എത്ര നന്നായി ഉപദേശിച്ചിട്ടും ഫലം കണ്ടില്ല. എവിടെച്ചെന്നാലും നിരാശയാണ് ഫലം. താൻ പറയുന്ന  കാര്യം ആരും പരിഗണിക്കുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നില്ലാ. കടുത്ത നിരാശ തന്നെ...

 യൂനുസ് നബി (അ) ന്റെ ഭാര്യയോടും രണ്ട് പുത്രന്മാരോടും കൂടിയാണ് അവിടെ താമസിക്കുന്നത്. ഭാര്യ ഭർത്താവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

അല്ലാഹുﷻവിന്റെ സഹായം എപ്പോഴും തങ്ങളോടൊപ്പമുണ്ടാകുമെന്നവർക്കറിയാം. കാലം നീങ്ങി. ഉപദേശം തുടർന്നു. വിശ്വസിച്ചവർ വളരെ ചുരുക്കം മാത്രം. 

 യൂനുസ് (അ) നീനവയെ വെറുത്തു. അന്നാട്ടുകാരെ നന്നാക്കാനാവില്ല എന്ന് മനസ്സിലായി.

കുടുംബസമേതം ആ നാട് വിട്ടു പോകാൻ തീരുമാനിച്ചു. തന്റെ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ അല്ലാഹുﷻവിന്റെ ശിക്ഷ വന്നു ഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതും അവർ പരിഹസിച്ചു തള്ളി.

ഒരു ദിവസം യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാട് വിട്ട് പോയി...

 പിറ്റേന്ന് മുതൽ ഒരിടത്തും നബിയുടെ ശബ്ദം കേട്ടില്ല. ആളുകൾ അന്വേഷിച്ചുമില്ല...



˙·٠•●♥ ഉന്നതന്മാർ ♥●•٠..


അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ നബിയായി നിയോഗിച്ചപ്പോൾ ഖുറൈശികൾ കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. മമ്പെങ്ങുമില്ലാത്ത പുത്തൻ ആശയങ്ങളുമായി വന്നുവെന്നാണവർ ആരോപിച്ചത്. ദിവ്യസന്ദേശം ഓതിക്കേൾപ്പിച്ചപ്പോൾ അവർ എതിർപ്പിന് ശക്തി കൂട്ടി...

 പുതിയതൊന്നും വേണ്ടെന്നും പഴയ ആചാരങ്ങും വിശ്വാസങ്ങളും നിലനിന്നാൽ മതിയെന്നും അവർ മുറവിളി കൂട്ടി. ഇതിന് വിശുദ്ധ ഖുർആൻ നല്ല മറുപടി നൽകി. നബിയെ നിയോഗിക്കുകയെന്നത് പുതിയ കാര്യമല്ല. പൂർവ്വിക സമൂഹങ്ങളിലെല്ലാം നബിമാർ നിയോഗപ്പെട്ടിട്ടുണ്ട്. പല നബിമാരുടെയും പേരുകൾ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് നബി (അ)ന്റെ പേരും കാണാം.

 വേദഗ്രന്ഥങ്ങൾ നൽകുക എന്നതും പുതിയ കാര്യമല്ല. പൂർവ്വകാല പ്രവാചകന്മാർക്ക് വേദം നൽകിയിട്ടുണ്ട്. അക്കാര്യവും ഖുർആൻ എടുത്തു പറയുന്നു. സൂറത്തുനിസാഇലെ ഈ വചനം ശ്രദ്ധിക്കൂ...!

 "(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്‌. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂറും നല്‍കിയിരിക്കുന്നു." (4:163)

 ശത്രുക്കളിൽ നിന്ന് പലതരത്തിലുള്ള എതിർപ്പുകൾ വന്നപ്പോൾ ഒരാശ്വാസം എന്ന നിലക്ക് പൂർവ്വപ്രവാചകന്മാരുടെ ത്യാഗത്തിന്റെ കഥകൾ അല്ലാഹു ﷻ അറിയിച്ചു കൊടുക്കാറുണ്ട്. യൂനുസ് (അ)ന്റെ ത്യഗത്തിന്റെ ചരിത്രവും കൂട്ടത്തിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. എല്ലാ ത്യാഗങ്ങളും ഖുർആൻ അവതരിപ്പിച്ചിട്ടില്ല. മാതൃകക്കു വേണ്ടി ചിലതു മാത്രം. തൊട്ടടുത്ത വചനം കൂടി കാണുക.

 "നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു." (4:164)

 അന്ത്യകാലത്ത് ജീവിക്കുന്നവർക്ക് അറിവില്ലാത്ത എത്രയോ പ്രവാചകന്മാർ പൗരാണിക കാലത്ത് കടന്നു പോയിട്ടുണ്ട്. ഖുർആനിൽ പേരെടുത്തു പറഞ്ഞ പ്രവാചകന്മാരും പേരെടുത്തു പറയാത്ത പ്രവാചകന്മാരും ചെയ്തത് ഒരേ കാര്യമാണ്. അവരെല്ലാം സന്തോഷ വാർത്ത അറിയിക്കുന്നവരായിരുന്നു. അവരെല്ലം താക്കീത് നൽകുന്നവരും ആയിരുന്നു.

 അല്ലാഹുﷻവിന്റെ കൽപനകൾ സ്വീകരിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന സജ്ജനങ്ങൾക്ക് നാളെ പരലോകത്ത് മഹത്തായ പ്രതിഫലമുണ്ടെന്ന് പ്രവാചകന്മാർ സന്തോഷവാർത്ത അറിയിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അവഗണിച്ച് ഭൂമിയിൽ ധിക്കാരികളും അക്രമികളുമായി ജീവിക്കുന്നവർക്ക് നാളെ പരലോകത്ത് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താക്കീത് നൽകുന്നവരുമായിരുന്നു പ്രവാചകന്മാർ.

 പരലോകത്ത് വെച്ച് ഞങ്ങളിതൊന്നും അറിഞ്ഞില്ലെന്ന് പറയാൻ പറ്റില്ല. അല്ലാഹുﷻവിന്നെതിരിൽ കുറ്റം ആരോപിക്കാനും കഴിയില്ല. എല്ലാ പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടർക്കും ഒഴിഞ്ഞുമാറാനാവില്ല. വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം പറയുന്നത് നോക്കൂ...

 "സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (4:165)

 ഇപ്പറഞ്ഞതെല്ലാം നീനവായിലെ രാജാവിനും ജനങ്ങൾക്കും ബാധകമാകുന്നു. യൂനുസ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ. സന്തോഷവാർത്ത അറിയിക്കാനും താക്കീതുകാരനുമാകുന്നു. നീനവയുടെ മുക്കു മൂലകളിൽ സഞ്ചരിച്ചു അല്ലാഹുﷻവിന്റെ സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാലുണ്ടാവുന്ന മഹത്തായ നേട്ടങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിച്ചു. ജനം സ്വീകരിച്ചില്ല. ധിക്കാരപൂർവ്വം പെരുമാറി. അപ്പോൾ ധിക്കാരികൾക്ക് വേദനാജനകമ ശിക്ഷയുണ്ടെന്ന് താക്കീതു നൽകി. സന്തോഷവാർത്തയും താക്കീതും രണ്ടും ഫലം കണ്ടില്ല. ഫലം നിരാശമാത്രം. അങ്ങിനെയാണ് നബി നാട് വിട്ടത്...

 മനുഷ്യരുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതന്മാർ പ്രവാചകന്മാരാകുന്നു. അല്ലാഹു ﷻ അവരെ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു. ഈ ശ്രേഷ്ഠതയുടെ കാര്യം പറയുമ്പോൾ ചില പ്രവാചകന്മാരുടെ പേരും വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. അക്കൂട്ടത്തിൽ യൂനുസ് (അ)ന്റെ പേരും അനുസ്മരിക്കുന്നു.

 സൂറത്ത് അൻആമിലെ വചനങ്ങൾ കാണുക: "സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരും സജ്ജനങ്ങളില്‍ പെട്ടവരാകുന്നു." (6:85)

 "ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു." (6:86)

 യൂനുസ്‌ നബി(അ)ന്റെ പദവി നീനവായിലെ സാധാരണക്കാരെക്കാൾ എത്രയോ ഉന്നതമാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ച പ്രവാചകൻ. സാധാരണക്കാർ നബിയുടെ പദവി അറിയുന്നില്ല. അവർ അജ്ഞതയുടെ അന്ധകാരത്തിൽ നീങ്ങുകയാണ്. ആ അന്ധകാരം നീങ്ങിയാലെ അവർക്ക് പ്രവാചകന്റെ മഹത്വം കണ്ടറിയാനാവുകയുള്ളൂ...

 അല്ലാഹു ﷻ ശ്രേഷ്ഠത നൽകിയ ചിലരെക്കുറിച്ചു കൂടി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. "അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു." (6:87)

 വിശുദ്ധ ഖുർആനിൽ പേരെടുത്തു പറഞ്ഞവരും അല്ലാത്തവരുമായ എല്ലാ പ്രവാചകന്മാരും വിശുദ്ധന്മാരാകുന്നു. അവരുടെ മനസ്സും ചിന്തകളും വിശുദ്ധമാണ്. വചനവും കർമ്മവും വിശുദ്ധമാണ്. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ചവരുമായിരുന്നു.

 വിശുദ്ധ ഖുർആനിൽ പലയിടത്തും യൂനുസ് നബി (അ)നെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ സദസ്സിൽ യൂനുസ് (അ) അനുസ്മരിക്കപ്പെട്ടിട്ടുമുണ്ട്. യൂനുസ് (അ)ന്റെ ചരിത്രം ഓരോ തലമുറയും ആകാംഷയോടെ കൈമാറിവന്നിട്ടുമുണ്ട്...



˙·٠•●♥ പരീക്ഷണങ്ങളുടെ കാലം (1) ♥●•٠..

യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാടുവിട്ടു പോയ ചരിത്രം പലരും വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കരൂപം ഇങ്ങനെയാകുന്നു. യൂനുസ്‌ നബി (അ) ജനങ്ങളോടിങ്ങനെ ഉപദേശിച്ചു: 

"എന്റെ സഹോദരന്മാരേ, എന്റെ വാക്കുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല. നിങ്ങൾ ബിംബാരാധന തുടരുന്നു. ഞാൻ പറയുന്നതത്രയും കളവാക്കിത്തള്ളുന്നു. ഒരു കാര്യം ഓർത്തുകൊള്ളുക. ഞാൻ പറയുന്നത് നിങ്ങൾ അനുസരിച്ചില്ലെങ്കിൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്. ഇക്കാര്യം നിങ്ങൾ നിങ്ങളുടെ രാജാവിനെ അറിയിച്ചുകൊള്ളുക."

 ഇതു കേട്ടപ്പോൾ ജനങ്ങൾ വിളിച്ചു ചോദിച്ചു.

"എപ്പോഴാണ് ശിക്ഷ ഇറങ്ങുക..?"

 "നാല്പത് ദിവസം കഴിഞ്ഞ്." ജനങ്ങൾ ആ താക്കീതും പരിഹസിച്ചു തള്ളി.

 ഇപ്പോൾ യൂനുസിനെ കാണാനില്ല. 

കമ്പിളി പുതച്ചു നടന്ന ഫഖീർ എവിടെപ്പോയി? 

ചിലർ ഹാസ്യത്തോടെ ചോദിച്ചു. ആരും കണ്ടവരില്ല. നീനവയിൽ ഹാസ്യം കലർന്ന സംസാരം നടക്കുമ്പോൾ യൂനുസ് നബി (അ) ഉം കുടുംബവും ദീർഘ യാത്രയിലാണ്. വളരെ ദൂരം പിന്നിട്ട്കഴിഞ്ഞു. നല്ല ക്ഷീണമുണ്ട്. അൽപമൊന്നു വിശ്രമിക്കണം. ഒരു ചോലമരം കണ്ടു. അതിന്റെ ചുവട്ടിലിറങ്ങി വിശ്രമിച്ചു. 

 നബിക്ക് മലമൂത്ര വിസർജ്ജനത്തിന്റെ ആവശ്യം നേരിട്ടു. അതിനു വേണ്ടി അകലേക്കു നടന്നു. ഉമ്മയും മക്കളും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. നായാട്ടിനോ മറ്റോ പുറപ്പെട്ട ഒരു രാജാവും സേവകന്മാരും അപ്പോൾ അവിടെ എത്തിച്ചേർന്നു. 

വിജനമായ പ്രദേശം. സുന്ദരിയായൊരു സ്ത്രീ. രാജാവിന്റെ മനസ്സിൽ ദുഷിച്ച ചിന്തകൾ ഉണർന്നു. രാജാവ് കൽപിച്ചു :

"ഇവളെ കൊട്ടാരത്തിലേക്ക്‌ കൊണ്ട് പോവൂ." സേവകന്മാർ പിടിക്കാൻ വന്നു.

"എന്നെ തൊടരുത്. ഞാൻ വിശുദ്ധയായ സ്ത്രീയാണ്. അല്ലാഹുﷻവിന്റെ പ്രവാചകന്റെ ഭാര്യയാണ്. അകന്ന് പോകൂ..."

 ഭാര്യ പറഞ്ഞതൊന്നും അവർ വകവെച്ചില്ല. നബിപത്നിയെ ബലമായി പിടിച്ച് അവരുടെ മൃഗങ്ങളുടെ പുറത്തിരുത്തി അതിവേഗം ഓടിച്ചു പോയി. സംഭവങ്ങൾ കണ്ട കുട്ടികൾ രണ്ടുപേരും പേടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് യൂനുസ് നബി (അ) മടങ്ങിവരുന്നത്. 

ഭാര്യയെ ആരാണ് കൊണ്ടു പോയത്? എങ്ങോട്ടാണ് കൊണ്ടുപോയത്? ഒരു വിവരവുമില്ല.

"അല്ലാഹുവേ..! അവർക്കൊരാപത്തും വരാതെ കാത്തുകൊള്ളേണമേ.."

 രണ്ടു കുട്ടികളെയും കൂട്ടി യൂനുസ്‌ നബി(അ) യാത്ര തുടർന്നു... കുറേ ദൂരം നടന്നു ചെന്നപ്പോൾ ഒരു പുഴ കണ്ടു. പുഴ കടക്കണം. എന്നാലേ ഇനി യാത്ര തുടരാൻ പറ്റൂ. 

എങ്ങനെ അക്കരെയെത്തും? തോണിയില്ല. ഒരാളെയും കാണാനുമില്ല. ഇനി നീന്തി അക്കരെയെത്താം...

 ഒരു കുട്ടിയെ തോളിലിരുത്തി അക്കരെ നീന്താം. അവനെ അക്കരെ ഇരുത്തിയ ശേഷം മടങ്ങി വന്ന് രണ്ടാമത്തെ കുട്ടിയെ കൊണ്ടു പോവാം. നബിയുടെ മനസ്സിൽ അങ്ങനെയാണ് അപ്പോൾ തോന്നിയത്... ഒരു കുട്ടിയെ തോളിലിരുത്തി യൂനുസ് (അ) വെള്ളത്തിലിറങ്ങി... 



˙·٠•●♥ പരീക്ഷണങ്ങളുടെ കാലം (2) ♥●•٠..

രണ്ടു കുട്ടികളെയും കൂട്ടി യൂനുസ്‌ നബി(അ) യാത്ര തുടർന്നു... കുറേ ദൂരം നടന്നു ചെന്നപ്പോൾ ഒരു പുഴ കണ്ടു. പുഴ കടക്കണം. എന്നാലേ ഇനി യാത്ര തുടരാൻ പറ്റൂ. 

എങ്ങനെ അക്കരെയെത്തും? തോണിയില്ല. ഒരാളെയും കാണാനുമില്ല. ഇനി നീന്തി അക്കരെയെത്താം.

 ഒരു കുട്ടിയെ തോളിലിരുത്തി അക്കരെ നീന്താം. അവനെ അക്കരെ ഇരുത്തിയ ശേഷം മടങ്ങി വന്ന് രണ്ടാമത്തെ കുട്ടിയെ കൊണ്ടു പോവാം. നബിയുടെ മനസ്സിൽ അങ്ങനെയാണ് അപ്പോൾ തോന്നിയത്... ഒരു കുട്ടിയെ തോളിലിരുത്തി യൂനുസ് (അ) വെള്ളത്തിലിറങ്ങി. കുറച്ചു ദൂരം നീന്തി. ഒഴുക്ക് ശക്തിയായി വരുന്നു. സർവ്വശക്തിയുമെടുത്ത് നീന്തി..

 വെള്ളത്തിന്റെ പ്രവാഹത്തിൽ നിയന്ത്രണം കിട്ടുന്നില്ല. പൊങ്ങിയും താഴ്ന്നും നീന്തൽ തുടർന്നു. അതിന്നിടയിൽ കുട്ടിയെ കൈവിട്ടുപോയി. ഒഴുകിപ്പോയി. വളരെ നേരം ശ്രമിച്ചിട്ടും കുട്ടിയെ  കണ്ടെത്താനായില്ല. പെട്ടെന്ന് മറ്റേ കുട്ടിയുടെ കാര്യം ഓർത്തു. ആകാംക്ഷയോടെ കരയിലേക്ക് നോക്കി. ഞെട്ടിപ്പോയി. എന്തൊരു കാഴ്ചയാണ് താൻ കണ്ടത്. ശക്തനായൊരു  ചെന്നായ. അത് തന്റെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോവുന്നു. 

 എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. താനൊറ്റക്കായി. ഇനിയെന്ത്? ഒറ്റയ്ക്ക് യാത്ര തുടർന്നു. എങ്ങോട്ടാണീ യാത്ര..! 

മനസ്സും ശരീരവും തളർന്നിരിക്കുന്നു. 

യാത്ര ഒരു തുറമുഖത്തെത്തിച്ചു. അവിടെ ഒരു കപ്പൽ നിൽക്കുന്നു. അതിൽ ചരക്കുകൾ നിറച്ചു കഴിഞ്ഞു. ഉടനെ യാത്ര പുറപ്പെടുകയാണ്...

 യൂനുസ് (അ) കപ്പലിന്നടുത്തേക്ക് ചെന്നു. എല്ലാവരും നബിയെ നോക്കി. എന്തൊരു ചൈതന്യമുള്ള മുഖം. ഇതൊരു ശ്രേഷ്ഠനായ ഒരു മനുഷ്യൻ തന്നെ. പക്ഷേ, മുഖത്ത് കടുത്ത ദുഃഖമുണ്ട്.

 യൂനുസ് നബി (അ) കപ്പിത്താനോടിങ്ങനെ പറഞ്ഞു: "ഞാനൊരു യാത്രക്കാരനാണ്. എന്നെ നിങ്ങളുടെ കപ്പലിൽ കൊണ്ടുപോവണം. കൂലി തരാൻ എന്റെ കൈവശം യാതൊന്നും തന്നെയില്ല. എന്നോട് കരുണ കാട്ടിയാലും..!"

 കപ്പിത്താനും കച്ചവടക്കാർക്കും അലിവ് തോന്നി. കൂലിയില്ലാതെ കപ്പലിൽ സഞ്ചരിക്കാൻ അനുമതി കിട്ടി. യൂനുസ് (അ) കപ്പലിൽ കയറി. 

കപ്പിത്താൻ കപ്പൽ വിടാൻ തയ്യാറെടുത്തു. കരയിൽ കെട്ടിയ കയറുകൾ അഴിച്ചു. പായ നിവർത്തി. 

കാറ്റടിച്ചു. കാറ്റിന്റെ ഗതിയനുസരിച്ചു കപ്പൽ നീങ്ങി...

 യൂനുസ് നബി (അ) ന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയർന്നു വന്നു. നീനവയിലെ ജീവിതം, ജനങ്ങളുമായുള്ള ഇടപെടൽ,

ഒടുവിൽ നിരാശനായി പുറപ്പെട്ടുപോന്നു. അല്ലാഹുﷻവിന്റെ കൽപന പ്രകാരമല്ല ഈ യാത്ര. കടുത്ത നിരാശ വന്നപ്പോൾ ഇറങ്ങിപ്പോന്നു. ഇനിയെന്താണ് ഗതി..?

 വിശുദ്ധ ഖുർആനിൽ സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം. "യൂനുസ് മുർസലുകളിൽ പെട്ടവനാകുന്നു." (37:139).

"ഭാരം നിറക്കപ്പെട്ട കപ്പലിലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദർഭം ഓർക്കുക." (37:140)

 കുറച്ചു ദൂരം സഞ്ചരിച്ചു. അപ്പോൾ കടലിന്റെ ഭാവം മാറി. ശാന്തമായിക്കിടന്ന കടൽ പെട്ടെന്ന് ക്ഷോഭിച്ചു. കടൽ ഇളകിമറിഞ്ഞു. ശക്തിയായി കാറ്റടിച്ചു. 

തിരമാലകൾ അലറി വിളിച്ചു. കപ്പൽ ഇളകിയാടി. ഒന്നിനു മേൽ മറ്റൊന്നായി തിരമാലകൾ ഉയർന്നുവരുന്നു. കപ്പൽ ആടി ഉലയുന്നു. കപ്പൽ തകർന്നു തരിപ്പണമാവാൻ പോവുന്നു...

 കപ്പിത്താൻ ഇങ്ങനെ പറയാൻ തുടങ്ങി: "യജമാനനെ വിട്ട് ഒളിച്ചോടിപ്പോവുന്ന ഒരു അടിമ ഇതിനകത്തുണ്ട്. അതാണ് കടൽ ഇത്രയും ക്ഷോഭിക്കാൻ കാരണം. അയാൾ ആരാണെന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തണം. എന്നിട്ടയാളെ കടലിൽ തള്ളണം. അല്ലെങ്കിൽ എല്ലാവരും ഇവിടെ കിടന്നു നശിക്കും." ഉടനെ നറുക്കെടുപ്പിനുള്ള ഒരുക്കം തുടങ്ങി...




˙·٠•●♥ തസ്ബീഹ് ♥●•٠..

കടലിന്റെ ലക്ഷണം കണ്ടിട്ടാണ് കപ്പിത്താൻ സംസാരിച്ചത്. യജമാനന്റെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോന്ന ഒരടിമ ഈ കപ്പലിലുണ്ട്. അതാണ് ആപത്ത് വരാൻ കാരണം. യൂനുസ് (അ) ആ വാക്കുകൾ കേട്ടു. അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഞാൻ തന്നെയാണ് ആ അടിമ. യജമാനനായ റബ്ബിന്റെ കൽപനയില്ലാതെ ഓടിപ്പോന്നത് ഞാനാണ്. എന്നെ കടലിൽ ഏറിയുക. എന്നിട്ട് നിങ്ങൾ രക്ഷപ്പെട്ടുകൊള്ളൂ..." 

"താങ്കളൊരു മാന്യനാണ്. മുഖം കണ്ടാലറിയാം. താങ്കളെ ഞങ്ങൾ കടലിൽ എറിയില്ല. മറ്റാരെങ്കിലുമാവും കുറ്റവാളി." കപ്പിത്താൻ അങ്ങനെയാണ് പറഞ്ഞത്. 

 യൂനുസ് (അ)വീണ്ടും സംസാരിച്ചു. ഒടുവിൽ നറുക്കിടാമെന്ന് വെച്ചു. നറുക്കിട്ടപ്പോൾ യൂനുസ് (അ)ന്റെ പേര് കിട്ടി. അദ്ദേഹത്തെ കടലിൽ തള്ളാൻ തീരുമാനമായി. കരയും കടലും അല്ലാഹുﷻവിന്റെ സൃഷ്ടികളാണ്. എവിടെയും അവന്റെ കാവലുണ്ടാവും ഭയം വേണ്ട. കപ്പലിലുള്ളവർ യൂനുസ് നബിയെ കടലിലേക്ക് വലിച്ചെറിഞ്ഞു...

 ഒരു വലിയ മത്സ്യം നീന്തി വരികയായിരുന്നു. വെള്ളത്തിൽ വാലിട്ടടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് അത് വന്നു. വാപിളർന്നു നിൽക്കുകയാണ് മത്സ്യം. ഇരയെ തിന്നാൻ. ഒരു മനുഷ്യശരീരം കിട്ടിയാൽ കടിച്ചുപൊട്ടിച്ച് ചവച്ചു തിന്നാം. പെട്ടെന്ന് മത്സ്യം ആ വിളി കേട്ടു. അല്ലാഹുﷻവിൽ നിന്നുള്ള വിളി... 

 "ഓ മത്സ്യം..! യൂനുസിനെ നാം നിനക്ക് ഭക്ഷണമായി നൽകിയിട്ടില്ല. നീ യൂനുസിന് സംരക്ഷണ കേന്ദ്രവും മസ്ജിദും ആയിത്തീരുക..."

  മത്സ്യം സന്ദേശം സ്വീകരിച്ചു. യൂനുസ് (അ)നെ വിഴുങ്ങി. മാംസം കടിച്ചു തിന്നില്ല. എല്ലുകൾ കടിച്ചു പൊട്ടിച്ചില്ല. നേരെ വയറ്റിലേക്ക് പോയി. 

 ഇതെന്തൊരു ലോകം..? തനിക്ക് കാഴ്ചയുണ്ട്. കേൾവിയുണ്ട്. മത്സ്യം സമുദ്രാന്തർഭാഗത്തേക്ക് നീന്തിപ്പോവുന്നു. യൂനുസ് (അ)അതറിയുന്നു വല്ലാത്തൊരനുഭവം തന്നെ. ഏതോ ശബ്ദം കേൾക്കുന്നുവല്ലോ എന്താണത്..? തസ്ബീഹ് ചൊല്ലുന്ന ശബ്ദം. എത്ര മനോഹരമായ ശബ്ദം. കടൽച്ചെടികളും കടൽ ജീവികളും അവരുടെ സൃഷ്ടാവായ റബ്ബിനെ സ്തുതിക്കുന്നു. വാഴ്ത്തുന്നു. തസ്ബീഹ് ചൊല്ലുന്നു. എത്ര ഹൃദ്യമായ ശബ്ദം...

 അപ്പോൾ യൂനുസ് നബി (അ)ന്റെ ഹൃദയം ഭക്തിനിർഭരമായി. മഹാനവർകൾ തസ്ബീഹ് ചൊല്ലാൻ തുടങ്ങി. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ടിൽ കിടന്നുകൊണ്ട് ഇങ്ങനെ ചൊല്ലി. 


"لا إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ"

 

(നീയല്ലാതെ മറ്റൊരു ആരാധ്യനില്ല നീ പരിശുദ്ധനാകുന്നു. ഞാൻ തെറ്റുകാരിൽ പെട്ടുപോയി...) 

 ഈ വചനം നിർത്താതെ ചൊല്ലി. അത് രക്ഷയായി ഭവിച്ചു. വിമോചനത്തിന്റെ വഴിയൊരുങ്ങി. ഈ തസ്ബീഹാണ് രക്ഷയായി വന്നത്. അല്ലാഹു ﷻ അത് സ്വീകരിച്ചു. നബിയെ പുറത്തേക്ക് കക്കി എറിയാൻ മത്സ്യത്തിന് കൽപന കിട്ടി. മത്സ്യം സമുദ്രത്തിന്റെ കരയിലേക്ക് കക്കിയെറിഞ്ഞു...

 വിശുദ്ധ ഖുർആൻ പറയുന്നു: "എന്നിട്ട് അദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം തോൽപ്പിക്കപ്പെട്ടവരിൽ ആയിത്തീർന്നു." (37:141) 

"അങ്ങനെ താൻ ആക്ഷേപ വിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി." (37;142) 

 യൂനുസ് (അ)മത്സ്യത്തിന്റെ വയറ്റിൽ വെച്ചു നന്നായി തസ്ബീഹ് ചൊല്ലി അങ്ങനെ ചൊല്ലിയിട്ടില്ലായിരുന്നുവെങ്കിൽ അന്ത്യനാൾ വരെ മത്സ്യത്തിന്റെ വയറ്റിൽ കഴിയേണ്ടിവരുമായിരുന്നു..!!

 വിശുദ്ധ ഖുർആൻ പറയുന്നു: എന്നാൽ അദ്ദേഹം തസ്ബീഹ് ചൊല്ലുന്നവരിൽ പെട്ടവനായിരുന്നില്ലെങ്കിൽ... (37:143) 

"ജനങ്ങൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റിൽ തന്നെ അദ്ദേഹം കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു." (37:144) 

 അല്ലാഹു ﷻ യൂനുസ് നബി (അ)ന് ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹത്തെ കുറിച്ചാണ് നാം ഇവിടെ കേട്ടത്. അന്ത്യനാൾ വരെ മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞുകൂടുക. ഇരുട്ടറയിലെ വാസം എത്ര ദുഷ്കരം. നൂറ്റാണ്ടുകളോളം ഇരുട്ടറയിൽ തങ്ങുക. എത്ര കടുത്ത ശിക്ഷയാണത്. അതിൽ നിന്നാണ് മോചനം കിട്ടിയത്. മോചനം കിട്ടാൻ കാരണം തസ്ബീഹ്. അപ്പോൾ തസ്ബീഹിന്റെ ശക്തി എത്രയാണെന്ന് ഓർത്തുനോക്കൂ... 

 ഈ തസ്ബീഹ് നമുക്കും ചൊല്ലാനുള്ളതാണ്. പ്രയാസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇരുട്ടറകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഈ തസ്ബീഹിന് കഴിയും. നാമത് ധാരാളമായി ചൊല്ലുക... 

 മത്സ്യത്തിന്റെ വയറ്റിൽ പെട്ടതു കാരണം യൂനുസ് (അ) നന്നെ ക്ഷീണിച്ചിരുന്നു. ക്ഷീണം തീരാൻ വിശ്രമം വേണം. നല്ല ആഹാരം വേണം. കടൽ തീരത്ത് പ്രത്യേകമായൊരു ചെടി ഉണ്ടായിരുന്നു. അതിന്റെ തണലിൽ വിശ്രമിച്ചു. വിശ്രമിച്ചത് ചെടിയുടെ തണലിലോ, മരത്തിന്റെ ചുവട്ടിലോ, വള്ളിയുടെ താഴെയോ ആയിരുന്നു. അങ്ങനെയൊക്കെ പറയപ്പെട്ടിട്ടുണ്ട്...

 വിശുദ്ധ ഖുർആൻ നോക്കൂ : "അദ്ദേഹത്തെ അനാരോഗ്യവാനായ നിലയിൽ ആ വിജന പ്രദേശത്ത് നാം ഇട്ടുകൊടുത്തു." (37:145) 

"അദ്ദേഹത്തിന് മീതെ ചുരുങ്ങാവർഗ്ഗത്തിൽ പെട്ട ഒരു ചെടിയെ നാം ഉൽപാദിപ്പിക്കുകയും ചെയ്തു." (37:146) 

അതൊരു വിജന പ്രദേശമായിരുന്നു. നബിയാണെങ്കിൽ നന്നെ ക്ഷീണിതനും. വിശ്രമം അനിവാര്യമാണ്. തണൽ നൽകുന്ന ഒരു ചെടിയോ വള്ളിയോ അല്ലാഹു ﷻ അവിടെ ഏർപ്പെടുത്തികൊടുത്തു. അതിന്റെ ഇലകൾ വിരിച്ചു കിടക്കാനുപയോഗിക്കാം. അതിന്റെ ഫലങ്ങൾ ഭക്ഷണത്തിന് പറ്റും. ആഹാരവും വെള്ളവും വിശ്രമവും അദ്ദേഹത്തിന്റെ ക്ഷീണം തീർന്നു... 

 ഈ സംഭവങ്ങൾ നടക്കുന്നത് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോണോ ശേഷമാണോ? അവിടെ രണ്ടഭിപ്രായമുണ്ട്. പ്രവാചകത്വം ലഭിച്ചതിനു ശേഷമാണ് ഇവയെല്ലാം നടന്നതെന്നാണ് ഒരഭിപ്രായം. 

 മറുപക്ഷം ഇങ്ങനെ പറയുന്നു. ഒരു പ്രവാചകൻ അല്ലാഹുﷻവിന്റെ സമ്മതം കിട്ടാതെ നാട് വിട്ടു പോവില്ല. ജനങ്ങളോട് കോപിച്ച് നാടുവിട്ട് പോവുകയെന്നത് ഒരു പ്രവാചകന് യോജിച്ചതല്ല...

 അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കു വിടാം. നമുക്കു ചരിത്രത്തിലേക്ക് മടങ്ങാം. മത്സ്യത്തിന്റെ വയറ്റിൽ കിടന്ന ദിവസത്തിന്റെ എണ്ണത്തിനും അഭിപ്രായ വ്യത്യാസം കാണുന്നു.



˙·٠•●♥ കാത്തിരിപ്പ് (1)  ♥●•٠..


യൂനുസ് (അ) നീനവ വിട്ടുപോയ ശേഷം അവിടെ എന്തൊക്കെ സംഭവിച്ചുവെന്നാണ് നമുക്കിനി നോക്കേണ്ടത്. യൂനുസ് (അ) പറഞ്ഞ വാക്കുകളെല്ലാം അവരുടെ ചെവിയിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു...

 ഫലസ്തീനിൽ നിന്ന് പിടിച്ചു കൊണ്ടുവന്ന് അടിമകളാക്കിവെച്ച ഇസ്രാഈല്യരെ വിട്ടുകൊടുക്കണമെന്ന് യൂനുസ് (അ) പറയാറുണ്ടായിരുന്നു. അതിന് നീനവാ നിവാസികൾ തയ്യാറല്ല. 

 അല്ലാഹുﷻവിനെ ആരാധിക്കാനും ബിംബാരാധന വെടിയാനും അവർ സന്നദ്ധരല്ല. അല്ലാഹുﷻവിനെയും അവന്റെ പ്രവാചകനെയും അവർ വകവെച്ചില്ല. ശിക്ഷ വരുമെന്ന താക്കീത് അവർ മറന്നിട്ടില്ല. നാൽപത് നാളുകൾക്കകം ശിക്ഷ വരുമോ..? 

 ആ ചോദ്യം മനസ്സിൽ കിടന്ന് പുകയുന്നു. നാളുകൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു. നാൽപ്പത് നാളുകൾ തീരാറായി ശിക്ഷ വരുമോ..? 

 ഒരു ദിവസം ആകാശം കണ്ട് നീനവക്കര ഞെട്ടി. കറുത്തിരുണ്ട ആകാശം. ഭയാനകമായ കാഴ്ച. വല്ലാത്ത ചൂട്. അത് അസഹ്യമായി വരുന്നു. ശക്തമായ കാറ്റ് വീശി. ചൂടുകാറ്റ്. ഇത് യൂനുസ് പറഞ്ഞ ശിക്ഷ തന്നെ. ഇനിയെന്താണ് രക്ഷ എങ്ങോട്ടാണ് പോവേണ്ടത്..?

 കൊട്ടാരാത്തിനു മുമ്പിൽ ജനങ്ങൾ തടിച്ചുകൂടി. സങ്കടം പറയാൻ ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു. രാജാവ് സങ്കടം കേൾക്കുന്നു. പ്രകൃതി കോപിച്ചാൽ അത് തടുക്കാൻ രാജാവിന്നാവുമോ? തീക്കാറ്റടിച്ചാൽ രാജാവും പ്രജയും കരിഞ്ഞുപോവില്ലേ..? 

 രാജാവ് ഉൽക്കണ്ഠ കലർന്ന സ്വരത്തിൽ ചോദിച്ചു. "കമ്പിളി പുതച്ചുവന്ന ഫഖീർ എവിടെ..?" 

"കുറച്ചു നാളായി അദ്ദേഹത്തെ കാണാനേയില്ല." ആളുകൾ പറഞ്ഞു. 

"അതു പറഞ്ഞാൽ പറ്റില്ല. പോകൂ അദ്ദേഹത്തെ കണ്ടുപിടിക്കൂ... നമ്മുടെ മുമ്പിൽ ഹാജരാക്കൂ..." 

 ആളുകൾ പല വഴി ഓട്ടമായി. എല്ലാ വഴികളിലൂടെയും ഓടി. കാടും മേടും താണ്ടി മലഞ്ചരിവുകളും പാറക്കെട്ടുകളും കയറിയിറങ്ങി. എവിടെയുമില്ല. ആർക്കും ഒരു വിവരവുമില്ല. താമസിച്ച വീട്ടിൽ നിന്ന് പോയിട്ട് കുറെ നാളായി. എങ്ങോട്ട് പോയെന്ന് വിവരമില്ല. കൊട്ടാരത്തിൽ ആകാംഷയോടെ രാജാവും മന്ത്രിമാരും കാത്തിരുന്നു...

 തിരയാൻ പോയവർ നിരാശയോടെ മടങ്ങിയെത്തി. പ്രതീക്ഷയുടെ നേരിയ സാധ്യത പോലുമില്ല. ഒരുതരം ഭയം എവിടെയും തങ്ങിനിന്നു. രാജാവും പ്രജകളും ഭയന്നു... 

"യൂനുസ് എന്തൊക്കെയാണ് പറഞ്ഞിരുന്നത്..?" രാജാവ് ചോദിച്ചു...

 ജനങ്ങൾ ഓരോ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു. "അല്ലാഹുﷻവാണ് സൃഷ്ടാവ്. അവൻ ആകാശ ഭൂമികളെ സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ സൃഷ്ടികൾ. ആകാശഭൂമികളുടെ രക്ഷിതാവ് അവനാകുന്നു. വായുവും വെള്ളവും തൽകുന്നത് അവനാകുന്നു. അവന് പങ്കുകാരില്ല. ആരാധനക്കർഹൻ അവൻ മാത്രം. ബിംബാരാധന വെടിയുക. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക അവന്റെ കൽപനകൾ അനുസരിക്കുക...



˙·٠•●♥ കാത്തിരിപ്പ് (2)♥●•٠..


ജനങ്ങൾ ഓരോ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു. "അല്ലാഹുﷻവാണ് സൃഷ്ടാവ്. അവൻ ആകാശ ഭൂമികളെ സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ സൃഷ്ടികൾ. ആകാശഭൂമികളുടെ രക്ഷിതാവ് അവനാകുന്നു. വായുവും വെള്ളവും തൽകുന്നത് അവനാകുന്നു. അവന് പങ്കുകാരില്ല. ആരാധനക്കർഹൻ അവൻ മാത്രം. ബിംബാരാധന വെടിയുക. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക അവന്റെ കൽപനകൾ അനുസരിക്കുക...

 രാജാവിന്റെ ശബ്ദമുയർന്നു.. "ജനങ്ങളേ യൂനുസ് പറഞ്ഞതെല്ലാം നമുക്കു വിശ്വസിക്കാം. വിശാലമായ മൈതാനിയിൽ നാം ഒരുമിച്ചുകൂടുക. എന്നിട്ട് നമ്മുടെ വിശ്വാസം പ്രഖ്യാപിക്കാം. എങ്കിൽ മാത്രമേ ഈ ശിക്ഷ നീങ്ങിക്കിട്ടുകയുള്ളൂ." 

 രാജകൽപന ജനങ്ങൾക്ക് വലിയ ആശ്വാസം നൽകി. ചുരുങ്ങിയ സമയംകൊണ്ട് വാർത്ത പട്ടണത്തിലാകെ പരന്നു. പട്ടണത്തിന് പുറത്തുള്ള വിശാലമായ മൈതാനം. എല്ലാവരും മൈതാനി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വൃദ്ധന്മാർ ആടിയാടി നടക്കുന്നു. വൃദ്ധകളും ഇങ്ങനെ തന്നെ. നടക്കാൻ പറ്റാത്തവരെ താങ്ങിക്കൊണ്ട് പോവുന്നു. 

 കൈക്കുഞ്ഞുങ്ങളുമായി നടന്നുപോവുന്ന അമ്മമാർ. ചുറുചുറുക്കോടെ ഓടിപ്പോവുന്ന കുട്ടികൾ. ഒരു ജനസമൂഹമാകെ ഒഴുകിപ്പോവുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ് നടക്കാൻ പോവുന്നത്. ചരിത്രത്തിൽ നടന്ന സംഭവങ്ങളെന്താണ്..? 


 എത്രയോ പ്രവാചകന്മാർ നിയോഗിക്കപ്പെട്ടു. അവർ ജനങ്ങളെ സത്യമാർഗത്തിലേക്കു ക്ഷണിച്ചു. ജനം അഹങ്കാരപൂർവം തള്ളിക്കളഞ്ഞു. പ്രവാചകന്മാർ ശിക്ഷയെക്കുറിച്ചു താക്കീത് നൽകി. ജനം പരിഹസിച്ചു തള്ളി. ശിക്ഷ കൊണ്ടുവരാൻ ധൃതി കൂട്ടി. ശിക്ഷക്ക് ധൃതി കൂട്ടരുതെന്ന് ഉപദേശിച്ചു. ഫലമുണ്ടായില്ല. ശിക്ഷക്കുവേണ്ടി ധൃതി കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ശിക്ഷ വന്നു. 

 നാടിനെ അടിമേൽ മറച്ചു. കൊടുങ്കാറ്റടിച്ചു. വെള്ളപ്പൊക്കമുണ്ടായി. രോഗങ്ങൾ വന്നു. അങ്ങനെ ശിക്ഷകൾ പലവിധമിറങ്ങി. സമൂഹങ്ങൾ നശിച്ചു. ചരിത്ര ശ്മശാന ഭൂമിയിൽ അവർ ഒടുങ്ങി. 

 നീനവയിൽ അതല്ല സംഭവിക്കാൻ പോവുന്നത്. കാലം വിസ്മയിച്ച് നിന്നുപോയ സംഭവം. മൈതാനം തിങ്ങിനിറഞ്ഞു. രാജാവും പ്രജകളും ഒന്നുചേർന്നു. എല്ലാവരും പൊട്ടിക്കരയുന്നു. പാപമോചനത്തിന് കേഴുന്നു. യൂനുസ് (അ)പറഞ്ഞ വാക്കുകൾ അവർ ആവർത്തിക്കുന്നു. 

 വിശ്വാസത്തിന്റെ പരസ്യമായ പ്രഖ്യാപനം : 

 "പടച്ചവനേ... അല്ലാഹുവേ ..... നീ ഏകനാണെന്ന് യൂനുസ് ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്ലാഹുവേ.... നീ ഏകനാണെന്ന് ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളെ കാത്തു രക്ഷിച്ചാലും. യൂനുസ് നിന്റെ ദൂതനാണെന്ന് ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. യൂനുസ് പറഞ്ഞ ഓരോ കാര്യത്തിനും ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഏകത്വം ഞങ്ങൾ അംഗീകരിച്ചു. നിനക്ക് പങ്കുകാരില്ല. നിന്റെ കൽപനകളനുസരിച്ചു ഞങ്ങൾ ജീവിച്ചു കൊള്ളാം. ഞങ്ങളിനി ബിംബാരാധനയിലേക്കില്ല. ഈ ദിവസത്തോടെ അതവസാനിച്ചു കഴിഞ്ഞു. ഇന്നുമുതൽ നീയാണ് ഞങ്ങളുടെ ആരാധ്യൻ. നിന്റെ കാരുണ്യം വർഷിപ്പിച്ചു തരേണമേ. നിന്റെ കോപം ഞങ്ങളിൽ നിന്നകറ്റേണമേ...." 

 മനസ്സു തുറന്നുള്ള പ്രാർത്ഥന. നിഷ്കളങ്കമായ പശ്ചാത്താപം. അല്ലാഹുﷻവത് സ്വീകരിച്ചു. ആകാശം തെളിഞ്ഞു തുടങ്ങി. കാറ്റിന്റെ ശക്തി കുറഞ്ഞു. ചൂടു കുറഞ്ഞുവന്നു. എത്ര കണ്ണീരാണ് ഒഴുകിപ്പോയത്. അതിലൂടെ പാപങ്ങൾ നീങ്ങിപ്പോയി. എല്ലാ മനസ്സുകളും ശാന്തമായി. മനസ്സിൽ വല്ലാത്തൊരു മോഹം വളർന്നു. അല്ലാഹുﷻവിന്റെ ദൂതനെ ഒരു നോക്കു കാണണം. എല്ലാ കണ്ണുകളും തുടിക്കുന്നു. ആ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്നു... 




˙·٠•●♥ സമാഗമം  ♥●•٠..


മത്സ്യം യൂനുസ് നബി (അ)നെ കരയിലേക്ക് കക്കിയെറിഞ്ഞപ്പോൾ ആ ശരീരത്തിന്റെ അവസ്ഥ എന്തിയിരുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ മാർദ്ദവമുള്ള തൊലി. ഒന്നിനും വയ്യാത്ത അവസ്ഥ...

 ഒരു പെൺമാൻ വന്നു. അത് പാൽ നൽകി. ദിവസങ്ങൾ കഴിയുംതോറും ശരീരം ശക്തി പ്രാപിച്ചുവന്നു. ചെടിയുടെ തണൽ അദ്ദേഹത്തിന് വലിയ ആശ്വാസമായിരുന്നു. അതിന്റെ തണലിൽ സുഖമായുറങ്ങാം. ഒരു ദിവസം നന്നായി ഉറങ്ങി. ക്ഷീണം വിട്ടകന്നു. ഉറക്കം മതിയായി. ഉണർന്നു. കണ്ണു തുറന്നു. ഞെട്ടിപ്പോയി. തനിക്ക് ആശ്വാസമായി നിലനിന്നിരുന്ന ചെടി ഉണങ്ങിപ്പോയിരിക്കുന്നു. 

 അത് കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി. തന്റെ ആശ്രയം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി വെയിലും ചൂടും സഹിക്കേണ്ടിവരും. മാൻ ദിവസവും വരും. പാൽ കിട്ടും. ആശ്വാസം. തണൽ പോയെങ്കിലും പാൽ കിട്ടുന്നുണ്ടല്ലോ... 

 ജിബ്രീൽ (അ)വന്നു. അല്ലാഹുﷻവിന്റെ സന്ദേശം കിട്ടി. "ചെടി കരിഞ്ഞ് പോയതോർത്ത് നീ ദുഃഖിക്കുകയാണോ? അനേകായിരം ജനങ്ങളെ ശിക്ഷയിറക്കി നശിപ്പിക്കാൻ നീ എന്നോട് അപേക്ഷിച്ചില്ലേ"

 ഞെട്ടിപ്പോയി..!! എന്തൊരു ശാസനയാണിത്? നിരാശ ബാധിച്ചപ്പോൾ അങ്ങനെ പ്രാർത്ഥിച്ചുപോയി. ഇപ്പോൾ നെടും ഖേദത്തിലാണ്. പൊറുത്തുതന്നാലും. എന്താണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത്..? ഒന്നും മനസ്സിലാവുന്നില്ല. 

 ഒരിക്കൽ ജിബ്രീൽ (അ) ഇങ്ങനെ സന്ദേശമറിയിച്ചു. ആ ജനത സത്യവിശ്വാസം കൈക്കൊണ്ടു. പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു. എന്തൊരു അത്ഭുതമാണിത്? ഒരു ജനത ഒന്നാകെ മടങ്ങുകയോ? ധിക്കാരികളായിരുന്ന ജനത. അവർ വിനയാന്വിതരായി മാറിയെന്നോ? ബിംബാരാധന അവസാനിച്ചുവോ? അവരുടെ മനുസ്സുകളിൽ സത്യവിശ്വാസത്തിന്റെ പ്രകാശം പരന്നുവോ? എന്തൊരത്ഭുതം ഇതെങ്ങനെ സംഭവിച്ചു..? 

 പതിവുപോലെ അന്നും മാനിനെ കാത്തിരുന്നു. സമയം വൈകി. വയറ്റിൽ വിശപ്പ് തുടങ്ങി. എന്നും വരുന്ന സമയം കഴിഞ്ഞു. എന്താ വരാത്തത്. വല്ലാതെ വിശക്കുന്നുവല്ലോ? സമയം വളരെയായി. വിശന്നിട്ടുവയ്യ. മാൻ വന്നില്ല. അപ്പോൾ മനസ്സിലൊരു ചിന്ത വളർന്നു. മാൻ വരില്ലേ? ഞെട്ടിപ്പോയി. മാൻ വരാതിരുന്നാൽ? പിന്നെ തന്റെ അവസ്ഥ..? 

 അപ്പോൾ അല്ലാഹുﷻവിന്റെ സന്ദേശമെത്തി. നിന്റെ പതിവ് തെറ്റിയപ്പോൾ നീ അസ്വസ്ഥനായി. നിന്റെ ജനതയെ നശിപ്പിക്കാൻ നീ എന്നോട് അപേക്ഷിച്ചു. അത് എന്റെ രീതിയല്ല. യൂനുസ് (അ) പശ്ചാത്താപ വിവശനായി. ഞാനെന്താണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത്..? 

"അല്ലാഹുﷻവേ ഞാൻ എന്റെ ജനതയിലേക്ക് പോവാം. മടക്കയാത്ര. നീനവായിലേക്ക്." ഇപ്പോൾ തന്റെ ജനതയെക്കാണാൻ മോഹം തോന്നുന്നു. മെല്ലെ നടന്നു. നീനവാ പട്ടണം എത്രയോ ദൂരെയാണ്. എങ്ങനെ അവിടെ എത്തിച്ചേരും? എന്നാണെത്തുക..?

 വിജനമായ വഴിയിലൂടെ യാത്ര തുടരുകയാണ്. കടൽ തീരത്ത് നിന്ന് വളരെ അകലെ എത്തിയിരിക്കുന്നു. നടന്ന് നടന്ന് ഒരു നദിയുടെ തീരത്തെത്തി. ഇത് നേരത്തെ കണ്ടിട്ടുള്ള പ്രദേശമാണല്ലോ..? ഈ തീരം തനിക്കു സുപരിചിതമാണല്ലോ. ഒരു ഞെട്ടലോടെ അദ്ദേഹം ഓർത്തു. 

 തന്റെ മക്കൾ അവരെ തനിക്കു നഷ്ടപ്പെട്ടത് ഇവിടെ വെച്ചാണ്. ഈ വെള്ളത്തിൽ... എന്താണ് അൽപം ദൂരെ കാണുന്നത്? ഒരാൾരൂപം. ഒരാളല്ല. വേറെയും ആരോ ഉണ്ട്. നടന്നു അടുത്തു ചെല്ലുംതോറും രൂപങ്ങൾ വ്യക്തമായി. ഒരു പുരുഷനും രണ്ടു കുട്ടികളും. ഈ കുട്ടികൾ? ഇവർ ഏതാണ്? തന്റെ പുത്രന്മാരുടെ അതേ പ്രായം അതേ രൂപം... 

 "ഇവർ ഏതോ മാന്യനായ ഒരു വ്യക്തിയുടെ മക്കളാണ്. ഈ കുട്ടിയെ ചെന്നായ പിടിച്ചു കൊണ്ട് പോവുന്നത് ഞാൻ കണ്ടു. ഞാൻ പിന്നാലെ കൂടി. കുട്ടിയെ ഉപേക്ഷിച്ചു ചെന്നായ ഓടിപ്പോയി. ഞാൻ ഈ കുട്ടിയെ ഇത്ര നാളും വളർത്തി. ഒരു അലക്കുകാരന് നദിയിൽ നിന്ന് കിട്ടിയ കുട്ടിയാണിത്. അവൻ കുട്ടിയെ എന്നെ ഏൽപ്പിച്ചു." 

"എന്റെ പൊന്നുമക്കളേ..." യൂനുസ് (അ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ശബ്ദം പതറിപ്പോയി. നഷ്ടപ്പെട്ടെന്ന് കരുതിയ മക്കൾ... ഇതാ കൺമുമ്പിൽ നിൽക്കുന്നു. ഉപ്പാ... കുട്ടികൾ കരഞ്ഞുകൊണ്ട് ഓടിയടുത്തു. വല്ലാത്തൊരു പുനസ്സമാഗമം. ആ ഗ്രാമീണൻ അതിനു സാക്ഷിയായി. നദിയും തീരവും സാക്ഷി. അയാൾ കുട്ടികളെ പിതാവിനെ ഏൽപ്പിച്ചു. ഒരു സൽക്കർമ്മം ചെയ്ത സന്തോഷത്തോടെ തിരിച്ചു പോയി. 

 പിതാവും പുത്രന്മാരും യാത്ര തുടർന്നു. മൈലുകളോളം യാത്ര ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോൾ മനസ്സ് പതറിപ്പോയി. ഇവിടെ വെച്ചാണ് ഭാര്യയെ നഷ്ടപ്പെട്ടത്. ഇതാ ഞങ്ങൾ വിശ്രമിച്ച മരം. ആ മരത്തിന്റെ തണലിൽ ഇരുന്നു. ചിന്തകൾ മനസിനെ വേദനിപ്പിക്കുന്നു. അങ്ങിങ്ങ് യാത്രക്കാരെ കാണാനുണ്ട്. ചെറിയ സംഘങ്ങൾ നീങ്ങിപോവുന്നുണ്ട്. നോട്ടം നാനാ ഭാഗത്തേക്കും നീണ്ടു. കുറച്ചകലെ ഒരു വലിയ സംഘത്തെ കണ്ടു. അത്രയും ആളുകൾ കൂടിനിൽക്കുന്നതെന്താണ്? എന്തെങ്കിലും വിശേഷം കാണും. ഒന്നു പോയി നോക്കാൻ തോന്നി. 

"എഴുന്നേറ്റു നടന്നു അവിടെയെന്താണ് വിശേഷം?" യൂനുസ് (അ) അന്വേഷിച്ചു. 

"ഞങ്ങളുടെ രാജകുമാരൻ ഇവിടെ വെച്ച് ഒരു സ്ത്രീയെ ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോയി. ഏതോ മാന്യനായ വ്യക്തിയുടെ ഭാര്യയാണ്. അന്ന് മുതൽ രാജകുമാരന് രോഗം ബാധിച്ചു. ഭാര്യയെ ഭർത്താവിന് ഏൽപിക്കാൻ നടക്കുകയാണ് ഞങ്ങൾ. പലസ്ഥലത്തും അന്വേഷിച്ചു. കണ്ടുകിട്ടിയില്ല" 

 യൂനുസ് നബി (അ) ഉടനെ ജനങ്ങൾക്കിടയിലേക്ക് കടന്നുചെന്നു. എന്തൊരത്ഭുതം. അത് തന്റെ ഭാര്യ തന്നെ. അവർ പരസ്പരം തിരിച്ചറിഞ്ഞു. വിവരമറിഞ്ഞപ്പോൾ ജനത്തിനും സന്തോഷം. യൂനുസ് (അ)നെയും കുടുംബത്തെയും ജനങ്ങൾ ആഹ്ലാദപൂർവ്വം യാത്രയാക്കി. നബിയും കുടുംബവും അല്ലാഹുﷻവിനെ വാഴ്ത്തി. നീനവ കാണാൻ എല്ലാവർക്കും ധൃതിയായി. സന്തോഷപൂർവ്വം യാത്ര തുടർന്നു...




˙·٠•●♥ പ്രകാശിത്തിലേക്ക് (1)


നബിയും കുടുംബവും യാത്ര തുടരുകയാണ്. ദീർഘ യാത്ര കാരണം അവർ നന്നായി ക്ഷീണിച്ചിരിക്കുന്നു. വിശപ്പും ദാഹവുമുണ്ട്. എന്തെങ്കിലും കഴിക്കണം. എവിടെ കിട്ടാൻ അൽപം ആഹാരം...

 നീനവായുടെ സമീപത്തെത്തിക്കഴിഞ്ഞു. അവിടെ ഒരു ആട്ടിടയനെ കണ്ടു. "ഞങ്ങൾ വഴിയാത്രക്കാരാണ് നല്ല വിശപ്പുണ്ട്. കുറച്ചു പാൽ തന്ന് സഹായിക്കണം." യൂനുസ് (അ)പറഞ്ഞു. ആടിടയൻ അതിശയത്തോടെ അവരെ നോക്കി. 

"നിങ്ങൾ എവിടത്തുകാരാണ്?നിങ്ങൾക്കിവിടത്തെ കഥയൊന്നുമറിയില്ലേ..?" ആട്ടിടയൻ ചോദിച്ചു. 

"ഞങ്ങൾ ദൂരെ നാട്ടിൽ നിന്ന് വരികയാണ്. ഇവിടത്തെ കഥയൊന്നുമറിയില്ല. എന്താണിവിടെ വിശേഷം..?" 

"എന്നാൽ കേട്ടോളൂ. ഇന്നാട്ടിലെ ആടുകൾക്കൊന്നും പാലില്ല. യൂനുസ് നബി (അ) പിണങ്ങിപ്പോയ ശേഷം പാലില്ല. വറ്റിപ്പോയി."

യൂനുസ് (അ)എഴുന്നേറ്റു. ആടിന്റെ അടുത്തേക്കു ചെന്നു. അകിടിൽ തട്ടിക്കൊടുത്തു. അത്ഭുതം അകിട് നിറയെ പാൽ. ആട്ടിടയൻ ആഹ്ലാദത്തോടെ പാൽ കറന്നെടുത്തു. അതിഥികൾക്ക് നൽകി...

"താങ്കളാരാണ്? പറയൂ താങ്കൾ തന്നെയാണോ യൂനുസ് നബി(അ)..?"

"അതെ ഞാൻ തന്നെയാണ് യൂനുസ്." 

"പടച്ച തമ്പുരാനേ..! ഇതെന്തൊരാശ്ചര്യം ഈ നാട് മുഴുവൻ താങ്കളെ കാണാൻ കാത്തിരിക്കുകയാണ്. ഇന്ന് ആഹ്ലാദത്തിന്റെ ദിവസമാണ്. ഞാൻ വിളിച്ചു കൂവി ഈ സന്തോഷവാർത്ത എല്ലാവരേയും അറിയിക്കട്ടെയോ..?"

സമ്മതം കിട്ടി. ആട്ടിടയന്റെ ശബ്ദം ഉയർന്നു. "ജനങ്ങളേ.....! സന്തോഷിക്കുക സന്തോഷത്തിന്റെ ദിവസമാണിന്ന്. അല്ലാഹുﷻവിന്റെ ദൂതൻ യൂനുസ് എത്തിച്ചേർന്നിരിക്കുന്നു. നാം ആകാംഷയോടെ കാത്തിരുന്ന ജനനായകൻ ഇതാ സന്നിഹിതനായിരിക്കുന്നു." 

 തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് വാർത്ത ഒഴുകി. വളരെപ്പെട്ടെന്ന് നീനവ പട്ടണം ഞെട്ടിയുണർന്നു. യൂനുസ് നബി (അ) നെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ചരിത്ര നിമിഷങ്ങൾ പിറന്നു. യൂനുസ് (അ) കുടുംബത്തോടൊപ്പം പട്ടണത്തിൽ പ്രവേശിച്ചു...

 നാട്ടിനെന്ത് മാറ്റം സംഭവിച്ചിരിക്കുന്നു. ധിക്കാരികളില്ല. പഴയ ധിക്കാരികൾ ഇന്ന് വിനയാന്വിതരാണ്. എല്ലാവരും ഭക്തന്മാർ. അനുസരണശീലർ. യൂനുസ് (അ)നെ സ്വീകരിക്കാൻ രാജാവ് തന്നെ വന്നു. രാജാവും ജനനേതാക്കളും നബിയെ കണ്ടു. സലാം ചൊല്ലി. സ്വാഗതമോതി. പട്ടണത്തിലേക്ക് സ്വാഗതം...

 അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചു. തന്റെ ആഗമനം വിളിച്ചറിയിച്ച ആട്ടിടയനെ ഉന്നത സ്ഥാനം നൽകി സ്വീകരിച്ചു. പിൽക്കാലത്ത് അദ്ദേഹം അവരുടെ നേതാവായിത്തീർന്നു...

 യൂനുസ് (അ) ആ ജനതയെ സന്മാർഗത്തിലേക്കു നയിച്ചു. നീനവ ജനസംഖ്യ കൂടിയ പട്ടണമാണ്. അവരുടെ ജനസംഖ്യ ഒരു ലക്ഷമോ അതിൽ കൂടുതലോ ആയിരുന്നുവെന്ന് ഖുർആൻ പറയുന്നു. സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം: "ഒരു ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ വരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു." (37:147) 

"അവർ വിശ്വസിച്ചു അങ്ങനെ അവർക്ക് കുറെ കാലത്തോളം നാം സുഖജീവിതം നൽകുകയും ചെയ്തു." (37:148) 

 അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം. കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു. അവർ മുസ്ലിംകളുമായിരുന്നു. ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത...

 അല്ലാഹു ﷻ അവർക്ക് ശാന്തിയും, സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി. സുഖകരമായ ജീവിതം. ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു...



˙·٠•●♥ പ്രകാശിത്തിലേക്ക് (2)  ♥●•٠..


അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം. കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു. അവർ മുസ്ലിംകളുമായിരുന്നു. ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത. അല്ലാഹു ﷻ അവർക്ക് ശാന്തിയും, സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി. സുഖകരമായ ജീവിതം. ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു... 

 ഈ അവസ്ഥ ചരിത്രത്തിലെ ഒരത്ഭുതം തന്നെയായിരുന്നു. ശിക്ഷകൊണ്ട് താക്കീത് നൽകപ്പെട്ട ഒരു ജനത നന്നായിത്തീരുക. ശിക്ഷ നീക്കപ്പെടുക. യൂനുസ് (അ) അവർക്കെതിരായി നിലപാട് സ്വീകരിച്ചതാണ്. അങ്ങനെയാണ് നാട് വിട്ടുപോയത്. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് ഖേദിച്ചു മടങ്ങി. വല്ലാതെ പശ്ചാത്തപിച്ചു. പശ്ചാത്താപത്തിന്റെ കടുപ്പം കാരണം അല്ലാഹു ﷻ അത് സ്വീകരിച്ചു. ഉന്നത സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു...

 അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾക്ക് അല്ലാഹു ﷻ ഈ സംഭവങ്ങളെല്ലാം അറിയിച്ചു കൊടുത്തു. നബിﷺതങ്ങൾ ശത്രുക്കളിൽ നിന്ന് പലതരം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു. അത് എന്ത് പ്രയാസങ്ങൾ നേരിടേണ്ടിവന്നാലും ക്ഷമിക്കണം. പിണങ്ങിപ്പോവരുത്. താങ്കൾ ആ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത്. എന്നായിരുന്നു അല്ലാഹുﷻവിന്റെ ഉപദേശം... 

 സൂറത്തുൽ ഖലം നോക്കിയാൽ ഇങ്ങനെ കാണാം : "നബിയേ... താങ്കൾ താങ്കളുടെ റബ്ബിന്റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. താങ്കൾ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത് അദ്ദേഹം കോപം നിറഞ്ഞ അവസ്ഥയിൽ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം." (68:48) 

യൂനുസ് നബി (അ) കോപത്തോടെ തന്റെ ജനതക്കെതിരായി പ്രാർത്ഥിച്ചു. അങ്ങനെ താങ്കൾ ചെയ്യരുതെന്നാണ് ഉപദേശം. പിന്നീട് അല്ലാഹുﷻവിന്റെ കാരുണ്യം കാരണം യൂനുസ് (അ) രക്ഷപ്പെട്ടു. അല്ലാഹുﷻവിന്റെ കാരുണ്യം ലഭിച്ചിരുന്നില്ലെങ്കിലോ? എങ്കിൽ നഷ്ടപ്പെട്ടത് തന്നെ. പാഴ്ഭൂമിയിൽ തള്ളപ്പെടുമായിരുന്നു. പറ്റെ അവഗണിക്കപ്പെടുമായിരുന്നു. 

 വിശുദ്ധ ഖുർആൻ തന്നെ അക്കാര്യം പറയുന്നുണ്ട്. "തന്റെ റബ്ബിൽ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹം പാഴ്ഭൂമിയിൽ ആക്ഷേപിക്കപ്പെട്ടവനായി പുറംതള്ളപ്പെടുമായിരുന്നു." (68:49) 

 ജനങ്ങളുടെ ദുഷ്ചെയ്തികൾ കണ്ട് മനസ് വെറുത്ത് സ്ഥലം വിട്ടു കളയരുതെന്ന് നബിﷺതങ്ങളെ ഉപദേശിച്ച ശേഷം അല്ലാഹു ﷻ യൂനുസ് നബി(അ)ന്റെ അവസ്ഥ പറഞ്ഞുകൊടുക്കുകയാണ്. അല്ലാഹുﷻവിന്റെ പ്രത്യേകമായ അനുഗ്രഹം കൊണ്ടാണ് യൂനുസ് (അ)രക്ഷപ്പെട്ടത്. അല്ലാഹുﷻവിന്റെ പ്രത്യേക അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നുവെങ്കിൽ ആക്ഷേപിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു. 

 പശ്ചാത്താപം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പാപങ്ങൾ സംഭവിച്ചു പോയാൽ പശ്ചാത്തപിക്കണം. നിഷ്കളങ്കമായ പശ്ചാത്താപം. ചെയ്തു പോയ പാപങ്ങൾ ഏറ്റു പറയുകയും മാപ്പിന്നപേക്ഷിക്കുകയും ചെയ്യുന്നവരെ അല്ലാഹു ﷻ കൈവെടിയുകയില്ല. കാരണം അവൻ പരമ കാരുണികനും കരുണാനിധിയുമാകുന്നു. പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കൽ അവന്റെ ശ്രേഷ്ഠ ഗുണമാകുന്നു. ഈ പാഠവും നാം ഇവിടെ പഠിക്കുന്നു... 

 വിശുദ്ധ ഖുർആൻ യൂനുസ് നബി(അ)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ വിവരിക്കുന്നതിങ്ങനെയാകുന്നു.  "അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തെ നല്ലവനായി തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹത്തെ സ്വാലിഹീങ്ങളുടെ (സദ് വൃത്തരുടെ) കൂട്ടത്തിൽ ആക്കുകയും ചെയ്തു." (68:50) നിഷ്കളങ്കമായ പശ്ചാത്താപത്തിന് ലഭിക്കുന്ന മഹത്തായ പ്രതിഫലമാണ് നാമിവിടെ കാണുന്നത്. 

 ഉപേക്ഷിച്ചുപോന്ന ജനങ്ങളിലേക്ക് വീണ്ടും ചെല്ലാനവസരം സിദ്ധിക്കുക. പ്രബോധനം രണ്ടാം തവണയും നടത്തുക. ഇതൊരു അപൂർവ്വ സംഭവമാണ് എന്നല്ല. അപൂർവ്വതയിൽ അപൂർവ്വമാണ്. ചരിത്രം നമ്മെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. പ്രവാചകന്മാർക്ക് പ്രബോധനത്തിന് ഒരു ഘട്ടമാണ് ലഭിക്കുക. പ്രബോധനം സിദ്ധിച്ചവർ രക്ഷപ്പെട്ടു. ധിക്കാരത്തോടെ അവഗണിച്ചവർ പരാജയപ്പെട്ടു. പിന്നെ ശിക്ഷ വരികയായി. നാശമായി. മറ്റൊരു സമൂഹത്തിന്റെ വരവായി. ഇവിടെ അതല്ല സംഭവിച്ചത്. നബി നാട് വിട്ടുപോയതിനുശേഷം ജനങ്ങൾ നന്നായിത്തീർന്നു. 

 ആ ജനതയിലേക്ക് യൂനുസ് (അ)വീണ്ടും വന്നു. പ്രബോധനം നടത്തി. ഇത് അത്യപൂർവ്വ സംഭവം തന്നെയാണ്. ഈ വചനത്തിന് ശേഷം നബി ﷺ തങ്ങളോട് അല്ലാഹു ﷻ എന്താണ് പറയുന്നതെന്ന് നോക്കാം. "വിശ്വസിക്കാത്തവർ വിശുദ്ധ ഖുർആൻ കേൾക്കുന്ന അവസരത്തിൽ അവരുടെ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട് താങ്കളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവർ പറയുകയും ചെയ്യുന്നു :നിശ്ചയമായും ഇവൻ ഒരു ഭ്രന്തൻ തന്നെ." (68:51)

"ഖുർആൻ ആകട്ടെ ലോകർക്കുള്ള പൊതുവായ ഉൽബോധമല്ലാതെ മറ്റൊന്നുമല്ലതാനും." (68:52) 

 വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ സത്യവിശ്വാസ നിഷേധികളിൽ കണ്ട കോപവും, വിരോധവും, ശത്രുതയുമാണ് ഇവിടെ വ്യക്തമായി കാണുന്നത്. വിശുദ്ധ ഖുർആൻ മനുഷ്യരാശിക്ക് മുഴുവനുള്ള ഉൽബോധനമാകുന്നു. അതിൽ മനുഷ്യന്റെ സകല പുരോഗതിക്കുമുള്ള നിർദേശങ്ങളാണുള്ളത്. എന്നിട്ടും ശത്രുത തന്നെ. പ്രവാചകനെ ഭ്രാന്തനെന്ന് വിളിക്കാനുള്ള ധിക്കാരം കാട്ടി. 




˙·٠•●♥ മത്സ്യത്തിന്റെ ആൾ (1) ♥●•٠..


വിശുദ്ധ ഖുർആനിൽ ദുന്നൂൻ എന്ന് യൂനുസ് നബി (അ)നെ വിശേഷിപ്പിച്ചിട്ടുണ്ട്. മത്സ്യക്കാരൻ, മത്സ്യത്തിന്റെയാൾ എന്നൊക്കെയണാണർത്ഥം. പഴയകാലത്ത് അറബിയിൽ മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു. മറ്റ് ചില പ്രാചീന ഭാഷകളിലും മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു... 

 സൂറത്ത് അമ്പിയാഇൽ യൂനുസ് (അ)നെപ്പറ്റി പറയുമ്പോൾ നൂൻ എന്ന പദമാണ് ഉപയോഗിച്ചത്. പ്രസ്തുത അധ്യായത്തിൽ ഇങ്ങനെ കാണാം: "ദുന്നൂനിനെയും (ഓർക്കുക) അദ്ദേഹം കോപിഷ്ഠനായിക്കൊണ്ട് പോയ സന്ദർഭം. അപ്പോൾ നാം അദ്ദേഹത്തിന്റെ മേൽ നിശ്ചയമായും കുടുസ്സാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ അന്ധകാരത്തിൽ വെച്ച് അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു. റബ്ബേ... നീ അല്ലാതെ ആരാധ്യനില്ല. നീ എത്രയോ പരിശുദ്ധൻ. നിശ്ചയമായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു." (21:87) 

 "അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും ആ ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം തന്നെ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്." (21:88) 

 സത്യവിശ്വാസികൾക്കുള്ള ഒരു സന്തോഷവാർത്ത കൂടിയാണിത് എത്ര വലിയ അപകടത്തിൽ പെട്ടാലും അല്ലാഹുﷻവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അല്ലാഹുﷻ രക്ഷപ്പെടുത്തും. മത്സ്യത്തിന്റെ വയറ്റിൽ പെട്ടുപോവുകയെന്നത് എത്ര വലിയ അപകടമാണ്. അതിൽ നിന്നൊരിക്കലും രക്ഷപ്പെടുമോ? രക്ഷപ്പെടുമെന്നാണ് യൂനുസ് നബി (അ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്... 

കരയിലും കടലിലുമുള്ള സകല ജീവികളും അല്ലാഹുﷻവിന്റെ സൃഷ്ടികളാവുന്നു. അവയെല്ലാം അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ച് ജീവിക്കുന്നു. മത്സ്യത്തോട് യൂനുസ് നബി (അ)നെ വിഴുങ്ങാൻ കൽപിച്ചപ്പോൾ വിഴുങ്ങി. കക്കി പുറത്തേക്കെറിയാൻ കൽപിച്ചപ്പോൾ എറിഞ്ഞു. ഏത് ദുഷ്ട ജീവികളും അല്ലാഹുﷻവിനെ അനുസരിക്കും. ഇക്കാര്യം സത്യവിശ്വാസികൾ മനസ്സിലാക്കണം. 

 ഒരിക്കൽ നബി ﷺ ഇങ്ങനെ അരുൾ ചെയ്തു. ഒരു അടിയനുംതന്നെ താൻ യൂനിസിനെക്കാൾ ഉത്തമനാണ് എന്ന് പറയാൻ പാടില്ല. യൂനുസ് (അ) അത്യുന്നത പദവിയിലാണുള്ളത്. അത്യുന്നതന്മാർ നബിമാരാകുന്നു. മനുഷ്യരിൽ ആരും അവരെക്കാൾ ഉയർന്നവരല്ല. അത്തരം നബിമാരുടെ കൂട്ടത്തിൽ ചേർത്തു പറഞ്ഞുകൊണ്ടാണ് അല്ലാഹു ﷻ യൂനുസ് (അ)നെ വാഴ്ത്തിയത്. 

 മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് പശ്ചാത്തപിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തതിനാൽ യൂനുസ് (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തി. അല്ലായിരുന്നുവെങ്കിൽ മത്സ്യത്തിന്റെ വയർ യൂനുസ് (അ)ന്റെ ഖബർ ആകുമായിരുന്നു. അന്ത്യനാൾ വരെ ആ ഖബറിൽ കഴിയേണ്ടിവരുമായിരുന്നു... 

 എത്ര ദിവസമാണ് യൂനുസ് (അ)മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞത്..? മുഖാത്തലുബ്നു സുലൈമാൻ രേഖപ്പെടുത്തിയത് നാൽപ്പത് ദിവസം എന്നാകുന്നു. അൽ-ളഹ്ഹാക്ക് അഭിപ്രായപ്പെട്ടത് ഇരുപത് ദിവസം എന്നാകുന്നു. അത്വാഹ് പറയുന്നത് ഏഴ് ദിവസം എന്നാകുന്നു. മുഖാത്വലുബ്നു ഹയ്യാന്റെ അഭിപ്രായത്തിൽ മൂന്നു ദിവസമാകുന്നു. 

 നബി ﷺ സ്വഹാബികൾക്ക് യൂനുസ് (അ)ന്റെ സംഭവം വിവരിച്ചു കൊടുത്തതിങ്ങനെയായിരുന്നു. അല്ലാഹു ﷻ യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ ബന്ദിയാക്കി. മത്സ്യത്തിന് സന്ദേശം നൽകി. അദ്ദേഹത്തിന്റെ മാംസം കടിക്കുകയോ എല്ലുകൾ പൊട്ടിക്കുകയോ ചെയ്യരുത്. യൂനുസിനെയും കൊണ്ട് മത്സ്യം സമുദ്രാന്തർഭാഗത്തുള്ള തന്റെ താമസ കേന്ദ്രത്തിലേക്കു പോയി...

 സമുദ്രത്തിന്റെ അടുത്തട്ടിലെത്തിയപ്പോൾ യൂനുസ് നബി (അ)നേർത്ത ശബ്ദം കേട്ടു എന്താണിത്..? അദ്ദേഹം അങ്ങനെ ചോദിച്ചുപോയി. അല്ലാഹു ﷻ യൂനുസ് നബിക്ക് ദിവ്യസന്ദേശം നൽകി. കടൽ ജീവികളുടെ തസ്ബീഹിന്റെ ശബ്ദമാണത്. മത്സ്യത്തിന്റെ വയറ്റിലിരുന്നുകൊണ്ട് താങ്കളും തസ്ബീഹ് ചൊല്ലുക. ഞാൻ തസ്ബീഹ് ചൊല്ലാൻ തുടങ്ങി. 

 യൂനുസ് (അ) പറഞ്ഞു: മലക്കുകളുടെ തസ്ബീഹ് ഞാൻ കേട്ടു അവർ ഇപ്രകാരം പറയുന്നതും ഞാൻ കേട്ടു. "ഞങ്ങളുടെ റബ്ബേ..! ഞങ്ങൾ ഒരു തസ്ബീഹിന്റെ ശബ്ദം കേൾക്കുന്നു. വളരെ പതിഞ്ഞ നേർത്ത ശബ്ദം. അജ്ഞാതമായ ഏതോ ഭാഗത്ത് നിന്നാണ് ആ ശബ്ദം വരുന്നത്." 

 അല്ലാഹു ﷻ പറഞ്ഞു: "അത് എന്റെ അടിമയായ യൂനുസ് ആകുന്നു. ഒരു അബദ്ധം ചെയ്തു അപ്പോൾ ഞാൻ യൂനുസിനെ കടലിലുള്ള മത്സ്യത്തിന്റെ വയറ്റിൽ ബന്ധനസ്ഥനാക്കി." 

 മലക്കുകൾ ചോദിച്ചു: "അല്ലാഹുﷻവേ എല്ലാ രാത്രിയും പകലും അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങൾ നിന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയല്ലേ?" 

 അല്ലാഹു ﷻ പറഞ്ഞു : "അതെ" 

 അപ്പോൾ മലക്കുകൾ യൂനുസ് നബിക്ക് ശുപാർശ ചെയ്തു. അല്ലാഹു ﷻ ശുപാർശ സ്വീകരിച്ചു. മത്സ്യത്തിന് കൽപ്പന നൽകി. യൂനുസിനെ കരയിലേക്ക് കക്കിയെറിയുക. 




˙·٠•●♥ മത്സ്യത്തിന്റെ ആൾ (2)  ♥●•٠..

മത്സ്യം യൂനുസിനെ കരയിലേക്ക് കക്കിയെറിഞ്ഞു. നവജാത ശിശുവിനെപ്പോലെയായിരുന്നു അപ്പോൾ യൂനുസ് (അ)ന്റെ അവസ്ഥ. ഉറപ്പ് കുറഞ്ഞ തൊലിയും മാംസവും അസ്ഥിയും...

 ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. അല്ലാഹുﷻവിന്റെ കൽപ്പന കിട്ടിയപ്പോൾ കടലിന്റെ അടിത്തട്ടിൽ നിന്ന് മത്സ്യം ജലവിതാനത്തിലേക്കു ഉയർന്നു വന്നു. ഒരു കപ്പൽനീങ്ങി കൊണ്ടിരിക്കുകയായിരുന്നു. മത്സ്യം തല അന്തരീക്ഷത്തിലേക്കുയർത്തിപ്പിടിച്ചു അപ്പോൾ യൂനുസ് (അ)നന്നായി ശ്വാസമയക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. മത്സ്യം കപ്പലിന്റെ കൂടെ സഞ്ചരിച്ചു. കരകാണുംവരെ അത് തുടർന്നു. മത്സ്യം കരയുടെ നേരെ വന്നു. കരയിലേക്ക് കക്കിയെറിഞ്ഞു...

 ഒരു റിപ്പോർട്ടിൽ പറയുന്നത് കാണുക, യൂനുസ് (അ)കയറിയ കപ്പൽ കടലിൽ ശാന്തമായി നീങ്ങുകയായിരുന്നു. പകൽ പോയി മറഞ്ഞു. കടലിൽ അന്ധകാരം പരന്നു. തണുത്ത കാറ്റ് വീശി. പലരും ഉറക്കം തുടങ്ങി. യാത്രാക്ഷീണം കാരണം യൂനുസ് (അ) ഉറങ്ങിപ്പോയി. പെട്ടെന്നാണ് ശക്തമായ കാറ്റടിച്ചത്. തിരമാലകൾ ഉയരുകയും തകരുകയും ചെയ്തു കൊണ്ടിരുന്നു. 

 കൂറ്റൻ തിരമാലകൾ കപ്പലിനെ തല്ലിതകർത്തുകളയുമെന്ന് തോന്നി കപ്പലിൽ ഉണർന്നിരുന്നവർ കൂട്ടത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി. അല്ലാഹുﷻവിനോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചു. ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: "ഉറങ്ങുന്നവരെ വിളിച്ചുണർത്തുക. അവരും നമ്മോടൊപ്പം ചേർന്നു പ്രാർത്ഥിക്കട്ടെ..!" 

 എല്ലാവരും ഉണർന്നു. ഒന്നിച്ചിരുന്നു പ്രാർത്ഥന തുടങ്ങി. അപ്പോൾ ഒരു പടുകൂറ്റൻ മത്സ്യം ഉയർന്നു വന്നു. അത് വാപിളർത്തി വന്നു. കപ്പൽ അപ്പാടെ വിഴുങ്ങിക്കളയുമോ എന്ന് തോന്നിപ്പോയി അത് കണ്ടപ്പോൾ യൂനുസ് (അ) പറഞ്ഞു: "യാത്രക്കാരേ ആ മത്സ്യം വാപിളർക്കുന്നത് എനിക്ക് വേണ്ടിയാണ്. എന്നെ കടലിൽ വലിച്ചെറിയൂ. എന്നെ കടലിൽ എറിഞ്ഞാൽ കാറ്റ് ശമിക്കും. നിങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങളിൽ നിന്ന് ഭയം അകന്നുപോവും..." 

 "ഞങ്ങൾ താങ്കളെ കടലിൽ എറിയുകയില്ല." കപ്പൽക്കാർ ശഠിച്ചു പറഞ്ഞു. പലതവണ ഇതാവർത്തിച്ചു. അവർ പറഞ്ഞു: "ഞങ്ങൾ നറുക്കിട്ട് നോക്കട്ടെ നറുക്കിട്ടപ്പോൾ യൂനുസ് നബിക്കെതിരായി വന്നു. 

"എന്നെ കടലിലെറിയൂ... നറുക്ക് എനിക്കെതിരാണ്." ഒരിക്കൽ കൂടി നോക്കട്ടെ രണ്ടാം തവണയും നറുക്ക് യൂനുസ് നബിക്കെതിരായിവന്നു. എന്നെ കടലിലെറിയൂ നിങ്ങൾ രക്ഷപ്പെട്ടോളൂ. ഒരിക്കൽ കൂടി നോക്കി മൂന്നാം തവണയും നബിക്കെതിരായി വന്നു. കടലിലെറിയാൻ വേണ്ടി കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ ഒരു ഭാഗത്തേക്ക് കൊണ്ടുവന്നു. കൂറ്റൻ മത്സ്യം വാപിളർത്തിക്കൊണ്ട് ആ ഭാഗത്ത് വന്നുനിന്നു. 

 കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ മറുഭാഗത്തേക്ക് കൊണ്ടുപോയി. മത്സ്യം ആ ഭാഗത്തെത്തി. വാ പിളർന്നു വന്നു. ഏത് ഭാഗത്ത് ചെന്നാലും അവിടെയെല്ലാം മത്സ്യം വരുന്നു. അത് കണ്ട് യൂനുസ് (അ)സ്വയം ചാടി. വീണത് മത്സ്യത്തിന്റെ വായിലേക്കായിരുന്നു...

 അപ്പോൾ അല്ലാഹു ﷻ മത്സ്യത്തിന് സന്ദേശം നൽകി. "ഞാൻ യൂനുസിനെ നിനക്ക് ഭക്ഷണമായി നൽകിയതല്ല. മാംസത്തിനും എല്ലിനും ഒരു കുഴപ്പവും സംഭവിക്കരുത്. നിന്റെ വയർ അദ്ദേഹത്തിനൊരു സുരക്ഷിത കേന്ദ്രമായിരിക്കട്ടെ..!"

 ഇബ്നു ഖുസൈത്വ് എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നു: മത്സ്യം യൂനുസ് നബി (അ)നെ കരയിലേക്ക് കക്കിയെറിഞ്ഞു. അല്ലാഹു ﷻ അവിടെ ഒരു മരം മുളപ്പിച്ചു വളർത്തി. എല്ലാ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പാൽ ലഭിക്കാനുള്ള സൗകര്യം ചെയ്തു. അല്ലാഹു ﷻ വളർത്തിയ മരത്തിന്റെ പേര് യഖ്ത്വീൻ എന്നായിരുന്നു. ഈ മരത്തിൽ നിന്ന് തന്നെ പാൽ ലഭിച്ചു. എന്നും പറയപ്പെട്ടിട്ടുണ്ട്...

 ഒരു ദിവസം നോക്കുമ്പോൾ മരം ഉണങ്ങിപ്പോയിരിക്കുന്നു. അപ്പോൾ കടുത്ത ദുഃഖം വന്നു. ദുഃഖം കാരണം കരഞ്ഞുപോയി. അപ്പോൾ ഇങ്ങനെ ഒരു വചനം കേട്ടു. ഒരു മരം ഉണങ്ങിപ്പോയ കാര്യമോർത്തു താങ്കൾ ദുഃഖിക്കുകയാണോ? അതോർത്ത് കരയുകയാണോ? ഒരു ലക്ഷത്തിലേറെ വരുന്ന ഇസ്രാഈല്യരുടെ കാര്യത്തിൽ താങ്കൾക്ക് ദുഃഖമില്ലേ? അവർ ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരല്ലേ? അവർ ശത്രുക്കളുടെ ബന്ധനത്തിലല്ലേ? അവർ നശിച്ചു പോയ്ക്കൊള്ളട്ടെ എന്നാണോ വിചാരിക്കുന്നത്? ഈ ചോദ്യം യൂനുസ് (അ) നെ അതീവ ദുഃഖിതനാക്കി... 





˙·٠•●♥ അതിശയം വിതറുന്ന ഓർമ്മകൾ ♥●•٠..


യൂനുസ് (അ)ന് വേണ്ടി കടൽ തീരത്ത് അല്ലാഹു ﷻ വളർത്തിയത് അത്തിമരമായിരുന്നുവെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. അതൊരു വാഴ ആയിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്. അതിന്റെ ഇലകൾ തണൽ നൽകിയെന്നും. വാഴപ്പഴം ഭക്ഷിച്ചുവെന്നും പറയപ്പെട്ടിട്ടുണ്ട്. 

 തന്റെ ജനതയിലേക്ക് പോവാനും അവരെ സന്മാർഗത്തിലേക്ക് നയിക്കാനും യൂനുസ് (അ)ന് കൽപ്പന കിട്ടി. യൂനുസ് (അ) തന്റെ ജനതയെ നോക്കി പുറപ്പെട്ടു. നാളുകളോളം നീണ്ടുനിന്ന ദീർഘയാത്ര. ഒരു ആട്ടിടയനെ കണ്ടുമുട്ടി. തന്റെ ജനതയുടെ അവസ്ഥയെന്താണെന്ന് ആട്ടിടയനോട് ചോദിച്ചു. ആട്ടിടയൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു. 

 അവരെല്ലാം നന്മയിലും ഐശ്വര്യത്തിലുമാണ്. യൂനുസ് (അ) എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. അവർ നബിയെ കാത്തിരിക്കുകയാണ്. യൂനുസ് (അ) ആട്ടിടയനോട് പറഞ്ഞു: "നീ ആ ജനതയിലേക്ക് ചെല്ലുക. യൂനുസ് ആഗതനായിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ കണ്ടിട്ടു വരികയാണെന്നും നീ ജനങ്ങളിൽ വിളംബരം ചെയ്യുക. ഞാൻ വന്ന കാര്യം എല്ലാവരും അറിയട്ടെ...!" 

ഇടയൻ പറഞ്ഞു: "അവർ എന്നോട് തെളിവ് ആവശ്യപ്പെടും. ഞാൻ യൂനുസ് നബിയെ കണ്ടുവെന്നതിന് തെളിവ് എന്താണ്..?" 

"ഈ ആട് സാക്ഷി നിൽക്കും. ഈ മരവും സാക്ഷി നിൽക്കും." 

 ആട്ടിടയൻ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രത്തിൽ ചെന്നു. "ജനങ്ങളേ..! സന്തോഷവാർത്ത. യൂനുസ് (അ) എത്തിയിരിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിട്ട് വരികയാണ്." ആളുകൾ അത് വിശ്വസിച്ചില്ല. അവനെ കളവാക്കി. തെളിവ് ആവശ്യപ്പെട്ടു. "ഒരു ആടും മരവും സാക്ഷി. നാളെ രാവിലെ അവ നിങ്ങളുടെ മുമ്പിൽ സാക്ഷി നിൽക്കും." 

 പിറ്റേന്ന് പ്രഭാതം വരെ കാത്തുനിന്നു. ആട്ടിടയൻ യൂനുസ് നബി(അ)നെ കണ്ടുമുട്ടിയ സ്ഥലത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ വന്നു. യൂനുസ് (അ)അവിടെ ഉണ്ടായിരുന്നില്ല. ആടും മരവും സാക്ഷി നിന്നു. ആളുകൾക്ക് വിശ്വാസമായി. അവരുടെ പ്രതീക്ഷ വളർന്നു. പിന്നീട് യൂനുസ് (അ) അവരുടെ മുമ്പിലേക്കു വന്നു. ഹൃദ്യമായ സ്വീകരണം... 

 യൂനുസ് നബി (അ)ന്റെ പേരിൽ ഒരു അദ്ധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്. സൂറത്ത് യൂനുസ്. വിശുദ്ധ ഖുർആനിലെ പത്താം അദ്ധ്യായത്തിനാണ് ഈ പേര് ലഭിച്ചിട്ടുള്ളത്. മക്കയിലാണ് സൂറത്ത് യൂനുസ് അവതരിച്ചത്. ഇതിൽ 109 വചനങ്ങളുണ്ട്. തൗഹീദ് സ്ഥാപിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. ബഹുദൈവാരാധകരായ ഖുറൈശികൾക്കിടയിൽ ഏകദൈവ സിദ്ധാന്തം പ്രചരിപ്പിക്കുക. പരലോക ജീവിതത്തിലുള്ള വിശ്വാസം ഉറപ്പിക്കുക. എല്ലാ കർമ്മങ്ങൾക്കും പ്രതിഫലമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുക. ഇവയൊക്കെയാണ് സൂറത്തിലെ മുഖ്യ പ്രതിപാദ്യം... 

 ഈ അധ്യായത്തിലെ 98-ാം വചനത്തിലാണ് യൂനുസ് നബി(അ)ന്റെ ജനതയെക്കുറിച്ചു പറയുന്നത്. അതിപ്രകാരമാകുന്നു. "എന്നാൽ യൂനുസ് നബിയുടെ ജനത ഒഴിച്ച് ഒരൊറ്റ നാട്ടുകാരും (ശിക്ഷ ഇറങ്ങുന്നതിനു മുമ്പ്) എന്തുകൊണ്ട് വിശ്വസിക്കുകയും അങ്ങനെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നവരായില്ലേ? യൂനുസ് നബിയുടെ ജനത സത്യത്തിൽ വിശ്വസിച്ചപ്പോൾ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ അവരിൽ നിന്ന് നാം അകറ്റി. ഒരു നിശ്ചിത കാലം വരെ അവർക്ക് നാം സൗഖ്യം നൽകുകയും ചെയ്തു." (10:98) 

 വളരെ ശ്രദ്ധേയമായ വചനം. യൂനുസ് നബി (അ)ന്റെ ജനതക്കുമാത്രം അവകാശപ്പെട്ട വിശേഷണം. യൂനുസ് നബി (അ)ന്റെ ജനതക്കല്ലാത്ത മറ്റൊരു ജനതക്കും ഈ വിശേഷണത്തിന്നർഹരായില്ല. ഈ സത്യം ഉൾക്കൊള്ളുന്ന മഹത്തായ വചനം. ആ വചനം. ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഈ അധ്യായത്തിന് സൂറത്ത് യൂനുസ് എന്ന പേർ വന്നത്. 

 സത്യവിശ്വാസത്തിലേക്ക് വന്നപ്പോൾ യൂനുസ് (അ)ന്റെ ജനതക്ക് അല്ലാഹു ﷻ സൗഖ്യവും ഐശ്വര്യവും നൽകി. ഈ അവസ്ഥ കുറെകാലം നിലനിന്നു. പിന്നെ എന്തുണ്ടായി? ഈസാ(അ) വരുന്നതിന്റെ എട്ട് നൂറ്റാണ്ട് മുമ്പുവരെ ഈ നില തുടർന്നു. അപ്പോഴേക്കും എത്രയോ തലമുറകൾ കടന്നുപോയിക്കഴിഞ്ഞിരുന്നു... 

 യൂനുസ് (അ)നെ കണ്ടവരുടെ കാലം കഴിഞ്ഞു. അവരെ കണ്ടവരുടെ കാലവും കഴിഞ്ഞു. പിന്നെയും തലമുറകൾ പലതു കടന്നുപോയി. പിന്നെ സത്യവിശ്വാസം നഷ്ടപ്പെട്ട തലമുറകളുടെ കാലം വന്നു. അതോടെ നേരത്തെ പറഞ്ഞ സൗഖ്യം നഷ്ടപ്പെടുകയും ചെയ്തു. യൂനുസ് (അ)ന്റെ തിരിച്ചുവരവിനുശേഷം വളരെ സജീവമായ ദീനീ പ്രവർത്തനമാണ് നീനവായിൽ നടന്നത്...

 ശാന്തിയുടെയും സമാധാനത്തിന്റെയും കാലം എല്ലാ വിധ ഐശ്വര്യങ്ങളും കൈവന്നു. കാലം പിന്നെയും ഒഴികിപ്പോയി. നിരവധിയാളുകൾ മരിച്ചു പോയി. പുതിയ തലമുറ വളർന്നു വന്നു. അവർക്കൊരു നീതിമാനായ രാജാവിന്റെ ആവശ്യം വന്നു. യൂനുസ് (അ) തിരിച്ചു വന്നപ്പോൾ ആദ്യമായി കണ്ടുമുട്ടിയ ആട്ടിടയനെ ഓർക്കുമല്ലോ. ആ ആട്ടിടയനെ രാജാവായി വാഴിച്ചു. ആ സമൂഹത്തിന് നീതിമാനായ രാജാവിനെ കിട്ടി...

 ഇസ്രാഈലികൾ വിമോചിതരായി. അവർക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാമെന്നായി. പലരും ഫലസ്തീനിലേക്കു മടങ്ങിപ്പോയി. ചിലർ നീനവായിൽ തങ്ങി. രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചു.

യൂനുസ് (അ) വാർദ്ധക്യത്തിലേക്ക് കടന്നു. രാഷ്ട്ര ഭരണവും ദീനീ പ്രവർത്തനങ്ങളുമെല്ലാം നല്ല നിലയിൽ നടന്നു വരുന്നു...

 തനിക്ക് ഇബാദത്തിന് കൂടുതൽ സമയം വേണം. സയിഹൂൻ മലയിലേക്കു നീങ്ങാം. അവിടത്തെ വിജനമായ പ്രദേശത്ത് ആരാധനകൾ നിർവ്വഹിക്കാം. എഴുപത് അനുയായികൾ അദ്ദേഹത്തോടൊപ്പം മലയിലെത്തി. അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തയിൽ ലയിച്ചു പോയ ജീവിതം. 

തന്റെ ജീവിത പാതയിലേക്ക് തിരിഞ്ഞുനോക്കാം. കുട്ടിക്കാലം ഉമ്മായുടെ സ്നേഹം നിറഞ്ഞ പരിചരണം. ഇല്യാസ് നബി(അ)തന്റെ കൊച്ചു വീട്ടിൽ വന്ന് താമസിച്ചത്. ഉമ്മായുടെ മരണം. തുടർന്നുള്ള ദുഃഖം നിറഞ്ഞ കാലഘട്ടം. പിന്നെ എന്തെല്ലാം അനുഭവങ്ങൾ. തനിക്കനുവദിക്കപ്പെട്ട ആയുസ്സ് തീരുകയാണ്. തന്റെ അന്നവും വെള്ളവും അവസാനിക്കുന്നു. മരണത്തിന്റെ മാലാഖയെത്തി. 

 മലമുകളിൽ വെച്ച് ആ ധന്യജീവിതത്തിന് അന്ത്യം കുറിച്ചു. യൂനുസ് (അ)ന്റെ നിശ്ചലമായ ശരീരം അനുയായികൾ ശേഷക്രിയകളെല്ലാം നന്നായി നിർവ്വഹിച്ചു. മലയിൽ ഖബർ നിർമ്മിച്ചു. പുണ്യ പ്രവാചകന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു. കാലം പിന്നെയും ഒഴുകി. യൂനുസ് (അ) അതിശയം വിതറുന്ന ഓർമ്മയായി മനുഷ്യ മനസ്സുകളിൽ നിലനിന്നു. അല്ലാഹു ﷻ അവന്റെ അനുഗ്രഹീത ദാസന്മാരിൽ നമ്മെ പെടുത്തിത്തരട്ടെ...! 

ആമീൻ യാ റബ്ബൽ ആലമീൻ...????

 യൂനുസ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ... ??? 

 യൂനുസ് നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

【 യൂനുസ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】


R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...