ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുഹമ്മദ് നബി ( ﷺ)യുടെ ചരിത്രം

.മുഹമ്മദ് നബി ( ﷺ)യുടെ ചരിത്രം .

السّلامُ عَلَيْكَ يا خليل الله

السّلامُ عَلَيْكَ يَا صَفِيَّ الله

السّلامُ عَلَيْكَ يَا رَسُولَ الله

السّلامُ عَلَيْكَ يا نبي الله


.

മുഹമ്മദ് നബി (ﷺ) ഇസ്ലാം മതത്തിന്റെ സ്ഥാപകനല്ല.

ആദം നബി(അ) മുതൽ അന്ത്യ പ്രവാചകൻ വരെയുളള ഒന്നേകാൽ ലക്ഷത്തോളം പ്രവാചകന്‍മാർ മുഴുവൻ പ്രബോധനം ചെയ്തത് ഇസ്ലാം മതം തന്നെയാണ്.
 പക്ഷേ മുഹമ്മദ് നബി (ﷺ)ക്ക് മുമ്പുളള പ്രവാചകൻമാരെല്ലാം തന്നെ ഓരോ പ്രത്യേക കാലത്തേക്കും പ്രത്യേക ദേശത്തേക്കും പ്രത്യേക സമുദായത്തിലേക്കുമാണ് നിയുക്തരായത്.         എന്നാൽ മുഹമ്മദ് നബി (ﷺ)യാകട്ടെ അന്ത്യ പ്രവാചകനാണെന്ന് മാത്രമല്ല സർവ്വത്ര മനുഷ്യരിലേക്കും ജീന്നുകളിലേക്കും നിയുക്തനായ ആഗോള പ്രവാചകനാണ്.   തിരുമേനി (ﷺ)യോടു കൂടി പ്രവാചകത്വത്തിൻ്റെ കവാടം അടഞ്ഞു കഴിഞ്ഞു.
 ഇനി അന്ത്യ നാളോളം ഒരു പ്രവാചകന്റെ ആവശ്യം ഉദിക്കുന്നില്ല.
 കാരണം വിശുദ്ധ ഖുർആൻ നബിമുഖേന ഭൂലോകത്തവതരിപ്പിച്ചു കഴിഞ്ഞു.
 അന്ത്യദിനം വരെയുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം അതൾകൊളളുന്നു മാത്രമല്ല. പ്രവാചകൻമാരുടെ അഭാവം നികത്താൻ അല്ലാഹു ഖിയാമംനാൾവരെ ഈ സമുദായത്തിൽ ആരിഫീങ്ങളെ എഴുന്നേൽപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
 അതാണ് നബി(ﷺ) അരുളിയത്.

 ``എന്റെ സമുദായത്തിലെ പണ്ഡിതൻന്മാർ ഇസ്രായീൽക്കാരിലെ
നബിമാർക്ക് തുല്യരാണെന്ന് ''

 അതായത് ഈ
സമുദായത്തിൻ്റെ പുനരുദ്ധാരണത്തിന് ഇനി പ്രവാചകൻമാർ വരാത്തത് കൊണ്ട് ആ വിടവ് നികുത്താൻ തലമുറ തലമുറകളായി ധാരാളം ആരിഫീങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

 നബിമാർക്ക് വഹ് യ് ലഭിക്കുന്നത് മലക്കു മുഖേനയാണെങ്കിൽ ആരിഫീങ്ങൾക്ക് അത് ലഭിക്കുന്നത് ദർശനം മുഖേനയും സ്വപ്നം മുഖേനയും ആണെന്ന വ്യത്യാസമേയുളളു.
 ഏതായാലും ഇനി ഒരു പ്രവാചകന്റെ ആവശ്യം അവശേഷിക്കാത്ത വിധത്തിൽ അല്ലാഹു അതിന് വേണ്ട എല്ലാ പരിഹാരങ്ങളും ചെയ്തു വെച്ചിരിക്കയാണ്.

ഇതിൽ നിന്ന് തന്നെ ഈ പ്രവാചകന്റെ മഹത്വം മനസ്സിലാക്കാവുന്നതത്രെ.

ലോകം അജ്ഞതാന്ധകാരത്തിൽ മുഴുകി അധാർമ്മികതയുടെ ചളിക്കുഴിയിൽ വീണു കിടന്നിരുന്ന ഇരുണ്ട യുഗത്തിലാണ് ഈ പ്രവാചകൻ വന്നത്.
 വെറും ഇരുപത്തി മൂന്ന് വർഷത്തെ പ്രബോധനം കൊണ്ട് ലോകത്തു നിന്ന് അധാർമ്മിക സാമൂഹ്യവ്യവസ്ഥയെ കടപുഴക്കിയെറിഞ്ഞ് ഒരു ധാർമ്മിക വിപ്ലവം സാർവ്വത്രികമായി സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുളളത് ചരിത്രത്തിൽ തുല്യതയില്ലാത്ത വസ്തുതയത്രെ.

ഈ വസ്തുത തന്നെ ധാരാളം മതി അന്ത്യ പ്രവാചകന്റെ സത്യസന്ധതക്ക് തെളിവായിട്ട്.
 എന്നാൽ ദോഷൈകദൃക്കുകൾ ഇതിന് നേരേ കണ്ണടച്ചിരുട്ടാക്കി കൊണ്ട് ആ പവിത്രവും
പരിപാവനവുമായ ജീവിതത്തെ താറടിച്ചു കാണിക്കാനും ആ അത്യുജ്വല യശസ്സിനു നേരെ ചളിവാരിയെറിയാനും തുനിഞ്ഞിട്ടുണ്ടെങ്കിൽ അസൂയയല്ലാതെ മറ്റൊന്നുമല്ല അതിന് കാരണം.   360 ബിംബങ്ങളെ വെച്ച് പൂജിച്ചിരുന്ന കഅബയിൽ നരബലിയും നഗ്നനപ്രദക്ഷിണവും നടത്തിയിരുന്ന ജനതയെ ഏകദൈവ വിശ്വാസത്തിന്റെ ധ്വജവാഹരും അന്ധവിശ്വാസങ്ങളുടെ ഉന്മൂലകരുമാക്കി മാറ്റിയ പ്രവാചക ചരിത്രം നിഷ്പക്ഷ ബുദ്ധിയോടെ പാരായണം ചെയ്യുന്ന ഏതൊരു സത്യാന്വേഷിയും ആ തേജോമയമായ മാതൃകയിൽ ആകൃഷ്‌ടരാവുക തന്നെ ചെയ്യും.

പൗരാണിക വേദങ്ങളെയും മതങ്ങളെയും

ശരിവെച്ച് കൊണ്ട് അതേ സമയത്ത് തന്നെ ആ ദൈവിക ഗ്രന്ഥങ്ങളിൽ തദനുയായികൾ നടത്തിയ മാറ്റ തിരുത്തുകളെ സൂക്ഷമമായി ചൂണ്ടി കാട്ടി കൊണ്ടുമാണ് പ്രവാചകൻ പ്രബോധനം നടത്തിയത്.
 മുൻകഴിഞ്ഞ എല്ലാ പ്രവാചകൻമാരെയും അംഗീകരിക്കാത്തവൻ മുസ്ലിമല്ല എന്ന് അവിടുന്ന് പ്രഖ്യാപിച്ചു.
 ഇത് ഇസ്ലാം മതത്തിന്റെ മാത്രം പ്രത്യേകതയാണ്.
 ഇങ്ങിനെ ഒരു സർവ്വലൗകിക മതത്തിന് അത്യന്താപേക്ഷിതമായ എല്ലാ പ്രത്യേകതകളും ഒത്തിണങ്ങിയ ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയാണ് തിരുമേനി (ﷺ) മുഖേന ഇവിടെ അവതരിക്കപ്പെട്ടത്.

.

ആ ജീവിതപദ്ധവിയാണ് അപഷ്കൃതരും, കലഹപ്രിയരും, അധോഗതിയുടെ അടിത്തട്ടിൽ ആണ്ടുകിടന്നിരുന്വരുമായ കാട്ടറബികളെ ലോകജനതയുടെ നേതാക്കളും ജേതാക്കളുമാക്കി മാറ്റിയത്.
 ഇതാണ് അന്നത്തെ രണ്ട് വൻ ശക്തി കച്ചേരികളായിരുന്ന കിസ്‌റാ കൈസർ സാമ്രാജ്യശക്തികളെ കീഴടക്കാൻ അവരെ പ്രാപ്തരാക്കിയത്.

ഉപരിഗോളങ്ങളിലേക്ക് സാളസ യാത്ര നടത്തുന്ന ആയുനിക യുഗത്തിലും ആ ജീവിത പദ്ധതി ഒളിമങ്ങാതെ ഉജ്വലിച്ച് നിൽക്കുന്നു.
 ശാസ്ത്രീയപുരോഗതി സർവ്വമതങ്ങളുടേയും അപ്രായോഗിത തെളിയിച്ചപ്പോൾ ഇസ്ലാം മതത്തിന്റെ പ്രായോഗിക കൂടുതൽ കൂടുതൽ മിഴിവോടെ ഉജ്വലിച്ചു വരികയാണുണ്ടായത്.
 മുഹമ്മദ് നബി (ﷺ)യുടെ സത്യസന്ധതക്കുളള അനിഷേധ്യ തെളിവുകളിലൊന്നാണിത്.

അറേബ്യൻ അർദ്ധദ്വീപിലെ മക്കയിൽ അനാഥനായി ജനിച്ച ഒരു മനുഷ്യൻ ചുരുങ്ങിയ ജീവിതത്തിൽ ഇതെല്ലാം നേടിയെടുത്തത് ചരിത്രത്തിൽ ഒരൽഭൂതമായി ഇന്നും അവശേഷിക്കുന്നു.

പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടുന്ന് നടപ്പിൽ വരുത്തിയ സാമ്പത്തിക പദ്ധതി ആധുനികയുഗത്തിലെ സോഷ്യലിസത്തെ വെല്ലുന്നതായിരുന്നു.
 സ്ത്രീകളെ പിശാചുക്കളായി ഗണിച്ചിരുന്ന ആ സമൂഹത്തൽ
സ്വർഗ്ഗം മാതൃപദത്തിന്നടിയിലിണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പരിഷ്കരണം ആധുനികയുഗ നിയമങ്ങളെയെല്ലാം കവച്ചു വെക്കുന്നതായിരുന്നു.


മനുഷ്യരെ കന്നുകാലികളെ പോലെ ചന്തയി കൊണ്ട് പോയി വിൽപന നടത്തിയിരുന്ന വ്യവസ്ഥിതിയെ പടിപടിയായി അവിടുന്ന് തകർത്തു കളഞ്ഞു.


അടിമകളെ സ്വതന്ത്രരാക്കുകയെന്നത് മഹാപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചു.

ഇങ്ങിനെ എല്ലാവിധ പുരോഗമന നടപടികൾക്കും ആദ്യമായി തുടക്കമിട്ട ആ മഹാത്മാവിന്റെ ജീവചരിത്രമാണിത്.


അല്ലാഹുവിന്റെ പ്രവാചകനിൽ തീർച്ചയായും നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്.
 പ്രവാചകരെ വായിക്കാൻ പരിപ്രക്ഷിയ്തെ ഹൃദയത്തോട് ചേർത്തു പിടിക്കു...
 എന്നിട്ട് ആത്മാവിൻ്റെ ദർപ്പണത്തിൽ വായിച്ചെടുക്കുക.

എങ്കിൽ നിങ്ങൾ പ്രവാചകരെ അറിഞ്ഞു.
 കാലത്തെ അറിഞ്ഞു.
 നിങ്ങളെ തന്നെ അറിഞ്ഞു.


നിങ്ങളിൽ ഒളിഞ്ഞും നിറഞ്ഞുമിരിക്കുന്ന നിതാന്ത സത്യത്തിന്റെ നേർവഴി തിരിച്ചറിഞ്ഞു.


ഹൃദതപകരുന്ന പ്രവാചകന്റെ കരുണാമൃതത്തെ മദിനയുടെ പൂനിലാവിനെ ആത്മാവിൽ അനുഭവിപ്പിക്കുന്നു ഈ ചരിത്രം .

ആഗോള പ്രവാചകനായി അവതരിപ്പിച്ച മുഹമ്മദ് നബി (ﷺ) യുടെ ജീവിതചരിത്രം ഇവിടെ തുടങ്ങുന്നു.


അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ

♥♥♥♥♥♥♥♥♥♥♥



ഇബ്രാഹീം നബി(അ) തന്റെ ഭാര്യ ഹാജറബീവി(റ)യെയും മകൻ ഇസ്മയീൽ (അ)മിനെയും മക്കയിൽ കൊണ്ട് വന്ന് താമസിച്ച ചരിത്രം എല്ലാവർക്കും അറിയാവുന്നതാണല്ലോ.

പിന്നീട് മകന്റെ സഹായത്തോട് കൂടി ഇബ്രാഹീം നബി(അ) ആ മണലാരണ്യത്തിൽ കഅ്ബാ മന്ദിരം നിർമ്മിച്ചു.

ഏകദൈവാരധനക്ക് വേണ്ടി അല്ലാഹുവിന്റെ ആജ്ഞ പ്രകാരം വിശുദ്ധ മന്ദിരം നിർമ്മിച്ച ശേഷം ആ വിജനദേശത്തിന്റെ അഭിവൃദ്ധിക്കായി അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചതായി ഖുർആനിൽ കാണാം.
 ആ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതിന്റെ ഫലമായി മക്ക അനുദിനം അഭിവൃദ്ധി പ്രാപിച്ചു വന്നു.

ഒന്നാമതായി അവിടെ വന്ന് താമസമുറപ്പിച്ചത് ജൂംർഹും ഗോത്രക്കാരായിരുന്നു.
 അവർ ഇസ്മയീൽ നബി(അ)മിന്റെയും ഹാജറബീവി(റ)ന്റെയും അയൽവാസികളായി ജീവിച്ചു.


അധികം താമസിക്കാതെ പ്രസതുത ഗോത്രക്കാരിയായ ഒരു പെൺമണിയെ ഇസ്മയീൽ നബി(അ) വിവാഹം കഴിച്ചു. 
ആ പത്നിയിൽ അദ്ദേഹത്തിന് നാബിത്ത് ഫിദ്വാർ എന്നീ 2 പുത്രൻമാരടക്കം 12 മക്കളുണ്ടായി.


എന്നാൽ നാബിത്ത്, ബിദ്വാർ ആൺമക്കളുടെ പരമ്പരയുമാണ് പിൻകാലത്ത് ശക്തി പ്രാപിച്ചത്.
 ഇസ്മയീൽ നബി(അ)യുടെ മരണനന്തരം കഅ്ബയുടെ രക്ഷാധികാരം നാബിത്തായിരുന്നു.
 നാബിത്തിന്റെ കാലശേഷം മക്കയിൽ ജനസംഖ്യ വർദ്ധിച്ചപ്പോൾ ഉപജീവിതം തേടി നാബിത്തിന്റെ സന്തതി മക്ക വിട്ടു പോയി.


ഈ ഘട്ടത്തിൽ കഅ്ബയുടെ രക്ഷാധികാരം ജൂംർഹും ഗോത്രക്കാരുടെ കൈയിൽ വന്നു.


എന്നാൽ അവർ ഈ അധികാരം ദുരുയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ നാബിത്തിന്റെയും ബിദ്വാറിന്റെയും സന്തതികൾ തിരിച്ചു വന്ന് ജൂംർഹും ഗോത്രക്കാരിൽ നിന്നു അത് തിരിച്ചു വാങ്ങുകയാണുണ്ടായത്.


♥♥♥ഒന്നാമതായി അവിടെ വന്ന് താമസമുറപ്പിച്ചത് ജൂംർഹും ഗോത്രക്കാരായിരുന്നു. അവർ ഇസ്മയീൽ നബി(അ)മിന്റെയും ഹാജറബീവി(റ)ന്റെയും അയൽവാസികളായി ജീവിച്ചു.

അധികം താമസിക്കാതെ പ്രസതുത ഗോത്രക്കാരിയായ ഒരു പെൺമണിയെ ഇസ്മയീൽ നബി(അ) വിവാഹം കഴിച്ചു. ആ പത്നിയിൽ അദ്ദേഹത്തിന് നാബിത്ത് ഫിദ്വാർ എന്നീ 2 പുത്രൻമാരടക്കം 12 മക്കളുണ്ടായി.

എന്നാൽ നാബിത്ത്, ബിദ്വാർ ആൺമക്കളുടെ പരമ്പരയുമാണ് പിൻകാലത്ത് ശക്തി പ്രാപിച്ചത്. ഇസ്മയീൽ നബി(അ)യുടെ മരണനന്തരം കഅ്ബയുടെ രക്ഷാധികാരം നാബിത്തായിരുന്നു. നാബിത്തിന്റെ കാലശേഷം മക്കയിൽ ജനസംഖ്യ വർദ്ധിച്ചപ്പോൾ ഉപജീവിതം തേടി നാബിത്തിന്റെ സന്തതി മക്ക വിട്ടു പോയി.

ഈ ഘട്ടത്തിൽ കഅ്ബയുടെ രക്ഷാധികാരം ജൂംർഹും ഗോത്രക്കാരുടെ കൈയിൽ വന്നു.


അന്ന് മുതൽ ആ അധികാരം ഇസ്മയീൽ നബി(അ) സന്തതികളിൽ നില നിന്നു പോയി.

അങ്ങിനെ കാലക്രമേണ ആ അധികാരം പരമ്പരാഗതിയായി മുഹമ്മദ് നബി (ﷺ)യുടെ ഉപ്പാപ്പയായ അദ്നാനിലെത്തി ചേർന്നു.


♥ ഉപ്പാപ്പമാരുടെ പേരുകൾ ♥

1- ഇബ്രാഹീം നബി(അ)

2- ഇസ്മ‌യീൽ നബി(അ)

3- നാബിത്ത്.

4- യശബ്.

5- യഅറുബ്.

6- തൈറഹ്.

7- നാഹൂൽ.

8- മൂഖവ്വം.

9- ഖൈദാർ.

10- ഹമൽ.

11- നബ്‌ത്.

12- സലാമാൻ

13- ഹമൈസഅ്.

14- അൽയസഅ്.

15- ഉദദ.

16- 

17- അദ്‌നാൻ.

18- മഅദ്ദ്.

19- നിസാർ മുളർ.

20- ഇൽയാസ്.

21- മുദ്രിക്ക്.

22- ഖുസൈമ.

23- കിനാന.

24- അന്നൾർ.

25- മാലിക്.

26- ഫിഹ്ർ.

27. ലുഅയ്യ്.

28- കഅ്ബ്.

29- മുർറ.

30- കിലാബ് .

31- ഖുസ്വയ്യ്.

32- അബ്ദുൽ മനാഫ്.

33- ഹശീം .

34- അബ്ദുൽ മുത്തലിബ്.

35- അബ്ദുല്ല.

നബി (ﷺ)യുടെ മാത്രമല്ല. പല പ്രധാന സ്വഹാബികളുടെയും പിതൃപരമ്പര ചെന്നമുട്ടുന്നത് ഈ അദ്നാനിലാണ്.


അദ്നാന്റെ കാലത്താണ് ബുഖ്ത്തു നാസർ എന്നചക്രവർത്തി മക്കാ ആക്രമണത്തിൽ വളരെയധികം കഷ്ട‌നഷ്ട‌ങ്ങൾക്ക് മക്കാ ഇരയാലുകയുണ്ടായി.


ഈ നഷ്ടങ്ങൾ പരിഹൃതമാകാൻ കുറെ കാലമെടുത്തുവെങ്കിലും പിൻകാലത്ത് അദ്നാന്റെ സന്തതപരമ്പരയിൽ നിന്നുണ്ടലെടുത്തതാണ്.


ഇവർ അറേബ്യയിൽ പേരും പെരുമയും നേടിയെടുത്തു.


അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇവർ ഭരണകൂടങ്ങൾ സ്ഥാപിച്ചു. വ്യാപപാരമായിരുന്നു പ്രധാന തൊഴിൽ.


മേൽപറഞ്ഞ അദ്‌നാന്റെ സന്തനപരയിൽപെട്ട ഫിഹ്റാണ് ഖുറൈശി ഗോത്രത്തിന്റെ പൂർവ്വ പിതാവ്.

ഖുറൈശ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അപരനാമം.

ഈ നാമത്തിൽ നിന്ന് ഈ ഗോത്ര പേരുണ്ടായി. ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്താനപരമ്പരയിൽ ഖുസയ്യ ജനിച്ചു.

ഖുറൈശികളുടെ രാഷ്ട്രയവും സമൂഹ്യവുമായി ജീവിതത്തിന് ഈ ഖുസയ്യാണ് അസ്ഥിവാരമിട്ടത്.

ഖുസയ്യിന്റെ ശൈശവത്തിൽ തന്നെ പിതാവ് കിലാബ് ദിവംഗതനായി. വിധവയായ മാതാവ് ഒരു ബനുഗദ്റ ഗോത്രക്കാരനെ പുനർവിവാഹം ചെയ്യുകയാൽ ഖുസയ്യിൻ്റെ ജീവിതവും വളർച്ചയും ബാനുഗദ്റ ഗോത്രത്തിലായിരുന്നു. യൗവ്വനദശ പ്രാപിച്ചപ്പോൾ ഖുസയ്യ് മക്കയിൽ മടങ്ങിയെത്തി.

മക്കക്കാർ അദ്ദേഹത്തെ സഹർതം സ്വാഗതം ചെയ്തു.

ഖുറൈശി ഗോത്രം ചിന്നിച്ചിതറി പോയ

ഘട്ടമായിരുന്നു അത്. അവർ ഒരു നേതാവില്ലാതെ ചൂലഴിച്ചു വിതറിയ പോലെ ഹിജാസിന്റെ പല ഭാഗങ്ങളിൽ അവശരായി കഴിഞ്ഞു

കൂടുകയായിരുന്നു. കഅ്ബയുടെ രക്ഷാധികാര പദവി പോലും അവരിൽ നിന്ന് കൈവിട്ടു പോയിട്ടുണ്ടായിരുന്നു.


 ഖുസാഅത്ത്.ഗോത്രക്കാർ കൈക്കലായിരിക്കുകയായിരുന്നു അത്.

 ഖുസയ്യിനെ ഈ വസതുതൾ ചിന്താധിനനായി അദ്ദേഹം ചില പദ്ധതികൾ ആസൂത്രണം ചെയ്തു.
 ഒന്നാമതായി കിനാനത്ത് ഗോത്രകാരുടെ സഹായത്തോട്ട് കൂടി കഅ്ബയുടെ രക്ഷാധികാരം പിടിച്ചുപറ്റി.

ഖുസാഅത്ത് ഗോത്രക്കാരെ മക്കയിൽ നിന്ന് പുറത്താക്കുകയും പിന്നെ ഹിജാസിന്റെ പല ഭാഗങ്ങളിൽ ചിന്നിച്ചിതറി ജീവിക്കുന്ന ഖുറൈശികളെ ഖുസയ്യ് മക്കയിലേക്ക് ക്ഷ വരുത്തി.

ഖുറൈശി ഗോത്രത്തെ പുനഃസഘടിപ്പിച്ച് ശക്തിപ്പെടുത്തുകയാണുണ്ടായത്. 
അന്ന് മുതൽക്കാണ് ഖുറൈശി ഗോത്രത്തിൽ നേതാവും ഉറച്ച ഭരണവും കൈവന്നത്.
 ഖുസയ്യാണ് അതിന്റെ ശിൽപി. 
അങ്ങനെ ആ ഗോത്രം ചരിത്ര താളുകളിൽ സ്ഥലം പിടിക്കാൻ തുടങ്ങി. 
ഖുസയ്യ് നലൊരു ഭരണാധിപധിനായിരുന്നു.

അദ്ദേഹം ഗോത്ര ഭരണത്തെ പികേന്ദ്രീകരിച്ചു ഖുറൈശി ഗോത്രത്തിന്റെ ഓരോ ശാഖകളെയും അതിൽ പങ്കാളി കളാക്കി തീർത്തു.
 പരിശുദ്ധ കഅ്ബയിൽ അക്കാലത്തും വർഷംതോറും ഹജ്ജ് സമ്മേളനം നടത്താറുണ്ടായിരുന്നു.
 അതെല്ലാം കൂത്തഴിഞ്ഞ നിലയിലാണ് മുമ്പ് നടത്തിയിരുന്നത്. ഖുസയ്യ് അതിന് ശരിയായ നിയന്ത്രണങ്ങളും, വ്യവസ്ഥകളും ഏർപ്പെടുത്തി.

1 - അബ്ദുദ്ദാർ.

2 - അബ്ദുമനാഫ്.

3 - അബ്ദുൽ ഉസ്സ.

4 - തഖ്മര്.

5 - ബുർറ

എന്നിവർ ഖുസയ്യിൻ്റെ ആൺമക്കളായിരുന്നു. ഇതിൽ മൂത്തപുത്രനായ അബ്ദുദ്ദറിനോടായിരുന്നു കൂടുതൽ സ്നേഹം തൻമൂലം കഅ്ബയുടെ രക്ഷാധികാരം ഹറമിന്റെ ഭരണവും തന്റെ കാലശേഷം

അബ്ദുദ്ദറിനായിരിക്കമെന്നദ്ദേഹം പ്രഖ്യാപിച്ചു.
 എന്നാൽഗോത്രഭരണ നേതൃത്വം രണ്ടമത്തെ പുത്രനായ അബ്ദുമനാഫിനാണ് ലഭിച്ചത്. 
ഈ അബ്ദുമനാഫിന്റെ ആറ് പുത്രൻമാരിൽ ഒരാളാണ് നബി(ﷺ)യുടെ പിതാമഹാനായ ഹശീം .

അബ്ദുമനാഫിൻ്റെ പുത്രൻമാരിൽ ഏറ്റവും ബുദ്ധിമാനും ജനസ്വാധിനമുളള വ്യക്തി ഹശീമായിരുന്നു.

ബുദ്ധിയിലും, ജനസ്വാധിനത്തിലും

അബ്ദുമനാഫ് ആണെന്ന് മുമ്പ് പറഞ്ഞല്ലോ.

തൻമൂലം കഅ്ബയുടെ രക്ഷാധികാരം

അബ്ദുദ്ദാറിന്റെ സന്തതികളിൽ നിന്ന്

ഇദ്ദേഹത്തിന്റെ കൈവശം വന്നു ചേർന്നു.

ഹാശിമിന്റെ മകൻ അബ്ദുൽ മുത്തലീബിന്റെ

മകൻ അബ്ദുല്ല (റ)വിൻ്റെ മകനാണ് മുഹമ്മദ് നബി (ﷺ) .
 ഖുസയ്യിന് ശേഷം ഖുറൈശികളിൽ ചരിത്ര പ്രസിദ്ധനായി തീർന്നത് ഹശീമാണ്.
 ഇദ്ദേഹത്തിന്റെ കാലത്ത് ഖുറൈശി ഗോത്രത്തിന് ഏറെ അഭിവൃദ്ധിയുണ്ടായി.
 ആദ്യം മുതൽക്കെ വ്യാപകളായിരുന്ന ഖുറൈശികൾ പുതിയ പല നാടുകളുമായി കച്ചവടമാരംഭിച്ചു. 
ഇതിന് വേണ്ടി ഹശീം വളരെ യധികം ത്യാഗം അനുഷ്ടിക്കുകയുണ്ടായി അറേബ്യലെ ഗോത്രത്തലവൻമാരുമെയെല്ലാം കണ്ട് ബന്ധം സ്ഥാപിക്കുകയും ഖുറൈശി വ്യാപരികൾക്ക് നിർഭയരായി എവിടെയും വ്യാപാര യാത്ര നടത്തുനുളള സൗകര്യം അദ്ദേഹം സൃഷ്ടിച്ചു കൊടുത്തു . 
ഖൈസർ ചക്രവർത്തിയൊയും, നജ്ജാശി രാജാവുമായും ഹശീം ബന്ധം സ്ഥാപിക്കുകയും തൻമൂലം ആ രാജ്യങ്ങളിലെല്ലാം ഖുറൈശികൾക്ക് സ്വൈരമായി കച്ചവടം നടത്താൻ സാധിക്കുകയും ചെയ്തു.
 ഇങ്ങിനെ ഹാശിമിന്റെ കാലത്ത് ഖുറൈശികൾ സാമ്പത്തികമായും രാഷ്ട്രമായും വളരെ പ്രാബല്യം നേടി.
 മദീനയിലെ നജ്ജാർ ഗോത്രത്തിൽ നിന്നാണ് ഹാശിം വിവാഹം കഴിച്ചിരുന്നത്. 
ആ ഭാര്യയിൽ ഒരു ആൺകുഞ്ഞു ജനിച്ചു.
 അവനാണ് അബ്ദുൽമ മുത്തലീബിന്റെ യഥാർത്ഥ പേര് ശൈബ എന്നാണ്.
 ഹാശിമിന്റെ മരണശേഷം ശൈബയെ വളർത്തിയത് ഹശീമിന്റെ സഹോദരനായ മുത്തലീബാണ്.

ഇക്കാരണത്താലാണ് മുത്തലീബിന്റെ അടിമയെന്നർത്ഥമുളള അബ്ദുൽ മുത്തലീബ് എന്ന പേരിൽ ശൈബ പ്രസിദ്ധനായത്.
 യൗവ്വന പ്രാപിച്ചയുടനെ അബ്‌ദുൽ മുത്തലിബ് ഗോത്രപാരമ്പര പ്രകാരം കഅ്ബയുടെ രക്ഷാധികാരം ഏറ്റെടുത്തു.


ഹാജറബീവിയുടെ കാലത്ത് നിലവിൽ വന്ന സംസം കിണർ അക്കലത്ത് അപ്രതിക്ഷമായി കഴിഞ്ഞിരുന്നു.


അബ്ദുൽ മുത്തലബ് അതിൻ്റെ സ്ഥാനം സ്വപ്നത്തിലുടെ കാണുകയും സ്ഥാനം കണ്ടു പിടിക്കുകയും അത് വീണ്ടും കുഴിച്ചു ശരീപ്പെടുത്തുകയും ചെയ്തു. 

ആ കാലത്ത്
വെളളത്തിന് ബുദ്ധിമുട്ടായിരുന്നു.

നബി (ﷺ)യുടെ പിതാവായ അബ്ദുല്ലയടക്കം

ആകെ പത്തു പുതന്മാരാണ് അബ്ദുൽ

മുത്തലീബിനുണ്ടായിരുന്നത്.
 ഈ പത്ത് പുത്രന്മാരും കേടുപാടുകളൊന്നും ബാധിക്കാതെ യൗവ്വനദശ പ്രാപിച്ചു കഴിഞ്ഞാല് അവരിൽ ഒരുത്തനെ കഅ്ബത്തിങ്കൽ ബലിയർപ്പിച്ചു കൊളളമെന്നദ്ദേഹം പ്രതിജ്ഞ ചെയ്യുകയുണ്ടായി.
 നരബലി നിർബാധം നടന്നു കൊണ്ടിരുന്ന കാലമായിരുന്നു. അത് അങ്ങിനെ 10 പേരും ആരോഗ്യദൃഡഗാത്രജരായി യൗവ്വനം പ്രാപിച്ചപ്പോൾ അബ്‌ദുൽ മുത്തലീബിന് ആശയ കുഴപ്പമുണ്ടായി.
 ബലി കഴിക്കുക.
അദ്ദേഹം ചിന്താധീനനായി.
 അവസാനം ഒരു തീരുമാനത്തിലെത്തി പത്തു മക്കളെയും വിളിച്ചു കൊണ്ട് അദ്ദേഹം കഅ്ബയിൽ ചെന്ന് എന്നിട്ട് പത്തു പേരുകൾ എഴുതിയ നറുക്കുകളിട്ടു.

നറുക്കെടുത്തപ്പോൾ കിട്ടിയത് അബ്ദുല്ല എന്ന പേരാണ്. 
തന്റെ ഏറ്റവും പ്രിയപ്പെട്ട മകന്റെ പേര്.
 അവനെ കൊല ചെയ്യാൻ ഹൂദയം സമ്മതിച്ചില്ല.


അവസാനം ഖുറൈശി പ്രമാണികളുമായാലോചിച്ച് പ്രതിവിധി കണ്ടെത്തി.
 പകരം 100 ഒട്ടകങ്ങളെ ബലിയർപ്പിച്ച് മകനെ രക്ഷപ്പെടുത്തി.

അനന്തരം സുഹൃത്ത്ഗോത്രത്തലവനായ അബ്ദുമനാഫിന്റെ മകൻ വഹാബിന്റെ മകൾ ആമീനബീവിയെ അബ്ദുല്ലക്ക് വിവാഹം ചെയ്തു കൊടുത്തു.


അബ്ദുല്ല സൽസ്വഭാവിയും കശാഗ്രബുദ്ധിയുമായ യുവാവായിരുന്നു.

ഖുറൈശികളുടെ സ്നേഹാദരങ്ങൾ നേടാൻ അബ്ദുല്ലക്ക് തന്റെ ചുരുങ്ങിയ ജീവിതകാലത്ത് സാധിച്ചു.
 എന്നാൽ വിവാഹത്തിന് ശേഷം അധികകാലം ജീവിക്കാൻ അദ്ദേഹത്തെ വിധി അനുവദിച്ചില്ല. 
ബലി മരണത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം അന്തരിച്ചു.

ഈ മരണം ഖുറൈശികളെയെല്ലാം ദുഃഖത്തിലാഴ്ത്തിച്ചു.
 അബ്‌ദുല്ല മരിക്കുമ്പോൾ നബി (ﷺ) തൻെറ മാതാവിൻ്റെ ഗർഭാശയത്തിൽ സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു. അങ്ങിനെ ലോകത്തിന്റെ മുഴുവൻ രക്ഷകനായി തീർന്ന ആ കുഞ്ഞ് ഒരനാഥനായിട്ടാണ് ജനിച്ചത്.
 അബ്ദുല്ലയുടെയും ആമീനബീവിയുടെയും വിവാഹം നടക്കുമ്പോൾ അബ്‌ദുല്ലക്ക് പ്രായം ഏതാണ്ട് 17 ആയിരുന്നു.
 വിവാവഹന്തരം കുടുംബ സമ്പ്രദായമനുസരിച്ചു അബ്ദുല്ല 3 ദിവസം ശ്വശുഗൃഹത്തിൽ താമസിച്ചു.
 പിന്നീട് വ്യാപരാർത്ഥം സിറിയായിലേക്ക് പോയി. മടക്കത്തിൽ മദീനയിൽ വെച്ച് രോഗ ബാധിതനായി.
 അവിടെ വെച്ച് തന്ന മൃതിയടയുകയും ചെയ്തു.

ഇരുണ്ട യുഗമെന്ന പേരിൽ ചരിത്ര പ്രസദ്ധമായ കാലഘട്ടം സത്യത്തിനും ധർമ്മതിനും ലോകത്തെവിടെയും സ്ഥാനിമില്ലാത്ത കാലം.
 പണവും കൈയ്യൂക്കുമുണ്ടെങ്കിൽ മാത്രം ജീവിക്കാം.

അതില്ലാത്തവരെ വെറും മൃഗങ്ങളായി
ഗണിച്ചിരുന്ന ഘട്ടം കൈയൂക്കുളളവന് അതില്ലാത്തവനെ പിടിച്ചു അടിമയാക്കി വെക്കാം.


മൃഗങ്ങളെയെന്ന പോലെ മനുഷ്യനെ ചന്തയിൽ പോയി വാങ്ങാം.

ഗോത്രഭരണമാണ് ഓരോ ഗോത്രവും ഓരോ രഷ്ട്രം. ആ ഗോത്രങ്ങൾ തമ്മിൽ നിത്യ കലഹം.


ചെറിയ കാരണം മതി ചോരപുഴയൊഴുകാൻ ആ യുദ്ധം പിന്നെ ദീർഘ കാലം തുടർന്നു കൊണ്ടേയിരിക്കും.


ഏതെങ്കിലുമൊരു ഗോത്രത്തിന്റെ ഉൻമൂലനം കൊണ്ടേ ആ തീ കെടുകയുളളു.

മനുഷ്യനെ വില കൊടുത്ത് വാങ്ങി കൊണ്ട് വന്ന് വിഗ്രഹങ്ങൾക്ക് മുമ്പിൽ ബലിയർപ്പിക്കുന്നത് ദൈവപ്രീതിക്കുളള സൽകർമ്മമാണ്.


സ്വന്തം ഭാര്യമാരെ പോലും പണയം വെച്ച് ചൂതുകളിക്കാം.

പലിശ എത്ര വേണമെങ്കിലും വാങ്ങാം വ്യഭിചാരം തെറ്റില്ല.


പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടാം.


ഇതൊന്നും അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ തെറ്റില്ല. 
ചുരുക്കത്തിൽ ഒരു പിടി പ്രമാണിമാരുടെ സുഖത്തിനായി ബഹുഭൂരിഭാഗം മനുഷ്യരും നരകയാതനകൾ അനുഭവിക്കുകയായിരുന്നു. ഇഷ്ട പോലെ ഭാര്യമാരെയും
വെപ്പാട്ടികളെയും വെച്ചു കൊണ്ടിരിക്കാൻ പുരുഷൻമാർക്ക് സ്വാതന്ത്രമുണ്ടായിരുന്നു.
 സ്ത്രീകൾക്ക് പിൻതുർച്ചാവകശങ്ങൾ ഉണ്ടായിരുന്നില്ല.


പുരുഷൻമാരുടെ കളിക്കോപ്പോ സ്വത്തോ മാത്രമായിരുന്നു അവർ.

അന്നലോകത്ത് പൂർവ്വവേദക്കാരായ ക്രിസ്ത്യാനികളും, ജൂതൻമാരും ഉണ്ടായിരുന്നുവെങ്കിലും പൗരോഹിത്യം കൊടികുത്തി വാഴുകയായിരുന്നു ആ മതങ്ങളിൽ.


പുരോഹിതൻമാരുടെ ഉദരപൂരണത്തിലും സ്ഥാനമാനങ്ങൾക്കും വേണ്ടി മാത്രം നിലകൊളളുന്ന മതങ്ങളായി അവ അധഃപതിച്ചു.

വേദഗ്രന്ഥങ്ങളെല്ലാം ഇച്ഛാനുസൃതം അവർ മാറ്റി മറിച്ചു.


തന്നിമിത്തം അവരിൽ തന്നെ പല അവാന്തര വിഭാഗങ്ങളും ഉടലെടുക്കുകയും ചെയ്തു.
 അവർ തമ്മിൽ തന്നെ നിത്യേനെ രക്തച്ചൊരിച്ചിലും കലഹങ്ങളും നടത്തി കൊണ്ടിരിക്കുകയും ചെയ്തു.

അന്നൊക്കെ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ജീന്നകൾ, മലക്കുകൾ, ദേവിദേവൻമാർ, പർവ്ലതങ്ങൾ, നദികൾ, മൃഗങ്ങൾ, മനുഷ്യർ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പല സൃഷ്ടികളെയും സ്വേഛാനുസൃതം ദിവ്യത്വത്തിൽ പങ്കു ചേർക്കുകയും ചെയ്തുവെന്നത് മാനവതയുടെ ന്യൂനതയായിരുന്നു.
അങ്ങനെ ഒരുവനുള്ള അടിമത്തത്തിലുടെ ശാന്തി നേടന്നതിന് പകരം നിരവധി ആരാധ്യവസ്തുക്കളുടെ വലയിൽപെട്ടു കറങ്ങുകയായിരുന്നു മനുഷ്യൻ. 
രണ്ട് രാഷ്ട്രീയ ശക്തികളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. 
പേർഷ്യയും, റോമും.

മജൂസി[ സതുരഷ്ട്ര ] മതമായിരുന്നു പേർഷ്യയുടേത്.

ഈ മതം ഇറാഖ് മുതൽ ഇന്ത്യയുടെ അതിർത്തികളോളം വ്യാപിച്ചിരുന്നു. 
യുറോപ്, ഏഷ്യ, ആഫ്രിക്ക, എന്നിവയെ വലയം ചെയ്തു നിന്ന ക്രൈസ്തവതയായിരുന്നു. 
റോമിന്റെ മതം.

ഇവക്ക് പറമേ മതമെന്ന പരിഗണനയിൽ ജൂതമതവും, ഹിന്ദു മതവും, പ്രാധാന്യമർഹിക്കുന്നു.

ഓരോന്നും തങ്ങളൂടെതാണ് സത്യമെന്ന് അവകാശപ്പെട്ടു.

നക്ഷത്ര പൂജ വ്യാപകമായിരുന്നു ഇറാനിൽ.

കൂടാതെ ചക്രവർത്തിമാരും ഇടപ്രഭുക്കൻമാരും പ്രജകളുടെ ദൈവങ്ങളായിരുന്നു.


അവരുടെ മുമ്പിൽ ജനങ്ങൾ സാഷ്ടാംഗം പ്രണമിച്ചു. 
അവരുടെ ദിവ്യത്വത്തിന് കീർത്തനങ്ങളാലപിച്ചു.

ചുരുക്കത്തിൽ മുഴുവൻ ലോകവും തൗഹീദിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായിരുന്നു.







തുടരും.


           ✍️
R.A.M

ചങ്ങല

കണ്ണൂർ

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അൽ മഹ്‌രിഫത്തുൽ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക. ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക. അൽ മഹ്‌രിഫത്തുൽ ഇസ്ലാമിയ ي المعرفة الاسلام

whatsapp group no. 00919746695894 00949562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ്. അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത്.

മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.! നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ.

പോസ്റ്റുകളിൽ മാറ്റം വരുത്തരുത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...