അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no. 9562658660 = 9746695894
സഹതർമണിയോട് മര്യാദയുടെ പരിതി വിട്ടു
സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന
ആളുകൾ ഉണ്ടങ്കിൽ അവരെ ഉണർത്താൻ
വേണ്ടി ചിലത് ഇവിടെ കുറിക്കുന്നു.
അങ്ങനെയുള്ള ആളുകൾ തീർച്ചയായും നമ്മുടെ പുന്നാര നബി മുഹമ്മദ് (സ) പറഞ്ഞത് ഓർക്കുക .
നിങ്ങളിൽ ഏറ്റവും ഉത്തമൻ തങ്ങളുടെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവൻ ആകുന്നു
കുടുബത്തിനു വേണ്ടി അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവനും മറ്റു ചിലവുകൾ കണ്ടതാനും വേണ്ടി പ്രയാസ പ്പെടുന്ന ആളുകൾ തീർച്ചയായും നമ്മുടെ പുന്നാര നബി മുഹമ്മദ് (സ) പറഞ്ഞത് ഓർക്കുക .
സഹതർമ്മണിയുടെ വായിൽ വെച്ച് കൊടുക്കുന്ന ആഹാരം നിനക്ക് ധർമ്മമാണ് .
അള്ളഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കുടുബത്തിനു ചിലവഴിക്കുന്നുവെങ്കിൽ അത് ധാനമായി പരികണിക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്.
ഭർത്താവിനു തൻ്റെ ഭാര്യയെ അഞ്ചു കാര്യങ്ങൾക്ക് മാത്രം അടിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു.
അതും ചോര വരാതെ പൊട്ടാത്ത അടി വേണം തന്റെ ഭാര്യയെ അടിക്കാൻ .
1) നിസാര പ്രശ്നങ്ങൾക്ക് വേണ്ടി തന്റെ ഭാര്യ തെറ്റുകയും അന്നത്തെ ദിവസം തന്റെ ഭർത്താവിന്റെ അടുത്ത് കിടക്കാതെ മാറി കിടക്കുന്ന ഭാര്യ ആണെങ്കിൽ നീ അവളെ അടിക്കുക എന്ന് ഇസ്ലാം കൽപ്പിക്കുന്നു.
2) ഭർത്താവിന്റെ അനുവാതം കൂടാതെ വീട് വിട്ടു പുറത്തിറങ്ങിയാൽ ( അത് മരിപ്പിനാവട്ടെ ,കല്യാണത്തിനാവട്ടെ) അങ്ങനെയുള്ള ഭാര്യയെ നിനക്ക് അടിക്കാം.
3) നിസ്കരിക്കാത്ത ഭാര്യ.
4) വൃർത്തി യില്ലാതെ ഭർത്താവിന്റെ മുമ്പിൽ വന്നു നിന്നാൽ.
5) വലിയ അശുദ്ധി ഉണ്ടായിട്ടും കുളിക്കാത്ത പെണ്ണ് .
ഇപ്പറഞ്ഞ 5 കാര്യങ്ങൾക്കു മാത്രം അടിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു.
അത് പോലെ തന്റെ ഭർത്താവിന്റെ അനുവാതം കൂടാതെ പുറത്തിറങ്ങി നടന്നാൽ അവൾ നടക്കുന്ന ഓരോ ചുവറ്റടിയുടെ പേരിലും റഹ്‌മത്തിൻ്റെ മാലാകമാർ അവളെ ശപിക്കുന്നതാണ് .
അത് പോലെ ഭാര്യയുടെ ശാരീരികാവശ്യങ്ങളിൽ വീഴ്ച വരുത്തുന്നവനാണെകിൽ തീർച്ചയായും ഇസ്ലാം പറയുന്നത് കാണുക .
ദമ്പതികൾ തമ്മിലുള്ള ലൈംഗീക ബന്ധം പുണ്യ കർമ്മമാണ്.ആരാധനക്കായാൽ പോലും ജീവിത പങ്കാളിയുടെ ലൈംഗീക അവകാശത്തെ അവകണിക്കരുത് എന്നും കൂടി ഓർമിച്ചു കൊണ്ട് നിർത്തുന്നു.
ത്വൽഖുബ്‌നു അലി(റ)യിൽ നിന്ന് നിവേദനം:
നബി(സ) പറഞ്ഞു:
ഒരാൾ ഭാര്യയെ തന്റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാൽ അടുക്കളപ്പണിയിലാണെങ്കിലും അവൾ അവന്റെ അടുത്തുചെല്ലണം. (തിർമിദി, നസാഈ)
2) അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം:
നബി(സ) അരുളി:
ജനങ്ങളിൽ ആർക്കെങ്കിലും സൂജൂദ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നെങ്കിൽ ഭർത്താവിന് സൂജൂദ് ചെയ്യാൻ സ്ത്രീയോട് ഞാൻ കല്പിക്കുമായിരുന്നു. (തിർമിദി)
3) മുആദുബ്നു ജബലി(റ)ൽ നിന്ന് നിവേദനം::
നബി(സ) പ്രസ്താവിച്ചു:
*ഒരു സ്ത്രീ ഇഹലോകത്തുവെച്ച് ഭർത്താവിനെ ശല്യപ്പെടുത്തിയാൽ അയാളുടെ സ്വർഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ❗ അല്ലാഹു നിന്നെ ശപിക്കട്ടെ❗ നിന്റെ അടുക്കൽ ഒരു അതിഥി മാത്രമാണ് അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വരാനായിട്ടുണ്ട്.* (തിർമുദി)
മരണമുണ്ടാകുമെന്നും, മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിർണ്ണയങ്ങൾ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ❓ അല്ലാഹുവിന്റെ സ്വർഗത്തിൽ ആകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ❓ അതോ കത്തിയെരിയുന്ന നരകത്തിൻ്റെ വിറകു കൊള്ളിയാവാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്❓ മുസ്ലിം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ പടച്ചവൻ്റെ നിയമം നിങ്ങൾ അനുസരിക്കുന്നുണ്ടോ❓ ഇല്ലെങ്കിൽ നിങ്ങൾ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത്❓
നിങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു.
ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങൾ ധരിച്ചിരിക്കുന്നത് ❓
{അല്ലാഹു പറയുന്നു
"സ്ത്രീകൾ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ (24.31)
മുഖവും മുൻകൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകൾ മറയ്ക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്. മുഖമക്കനകൾ പിരടിയിൽ ചുറ്റിക്കെട്ടാനുള്ളതല്ല. മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ്എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത്. ആഭരണ ഭ്രമമോ
അല്ലെങ്കിൽ ഫാഷൻ ഭ്രമം കാരണം ഇസ്ലാമിക
വസ്ത്രധാരണം ഈ കാലഘട്ടത്തിൽ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്രധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്❓
സഹോദരി, അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങൾക്ക് രക്ഷപ്പെടാനാകുമോ❓ ഈ സന്ദേശം വായിച്ച്
കഴിയുന്നതിന്നു മുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാൻ
തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു .....❗❗
സഹോദരീ, നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭർത്താവിനുള്ളതാണ്.
"കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയിൽ അണിഞ്ഞ് നറുമണം പൂശി എന്നും ഭർത്താവിന്റെ പ്രതീക്ഷിച്ച് നിൽക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് “.
സഹോദരി
വായിനോക്കികൾക്കും പൂവാലൻമാർക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം.
അടുക്കളയിലെ സ്റ്റൗവ് പൊട്ടിത്തെറിച്ചാൽ,
തീയൊന്നാളിയാൽ തീർന്നില്ലേ സൗന്ദര്യം❗
അത് പുറത്തു
കാണിച്ച് പരലോകം നഷ്ട്ടപ്പെടുത്തണോ❓ സഹോദരീ
വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾആകർഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭർത്താവിന്റെ മുമ്പിൽ മുഴുവൻ വശ്യതയും പ്രകടമാക്കി
നിൽക്കുന്നവരുടെ ഉള്ളം സന്തോഷം
നിറഞ്ഞതായിരിക്കും.
അല്ലാഹു പറയുന്നു:
"പ്രവാചകരെ, സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവർ അവരുടെ കണ്ണുകൾ അന്യപുരുഷന്മാരിൽ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ. സ്വയം വെളിവാകുന്ന മുഖവും മുൻകൈയും വെളിവായത് ഒഴികെ. സഹോദരീ, ഇന്ന് നിങ്ങൾ പുറത്തു കാണിക്കുന്ന കൈയ്യും ,വയറിന്റെ ഭാഗവും കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടിപ്പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാൾ നീര് വന്നു വീർത്ത് പൊട്ടിയൊഴുകി, നാലാംനാൾ മണ്ണോട് ചേരാൻഉള്ളതാണ് ഓർക്കുക. അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവർ നിങ്ങളെ മറന്നിട്ടുണ്ടാകും.
നിങ്ങാ അവർക്ക് വേണ്ടി ഒരുങ്ങിയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാനും തുടങ്ങിയിരിക്കും.
നബി(സ)പറയുന്നു.
" വസ്ത്രം ധരിക്കുകയും എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ പൂർണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്റെ പൂന്നപോലെ ചാഞ്ചാടി നടക്കുകയും അന്യപുരുഷന്മാരെ ആകർഷിക്കുകയും ചെയ്യുന്ന സ്ത്രീകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അതിൻ്റെ സുഗന്ധം പൊലും ആസ്വദിക്കുകയില്ല"
(മുസ്ലിം)
സഹോദരീ, ലജ്ജ നഷ്ട്ടപ്പെട്ടു പോകുന്നതിൽ വസ്ത്ര ധാരണതിന്നു വലിയൊരു പങ്കുണ്ട്. ലജ്ജ നഷ്ട്ടപ്പെട്ടാൽ ജനങ്ങൾക്ക് മുമ്പിൽ വലിച്ചിട്ടു നൂറുമേനി കൊയ്തെടുക്കുകയും ചെയ്യും ആയിരങ്ങൾ മുടക്കി വസ്ത്രങ്ങൾ വങ്ങുമ്പോൾ ഇനിയെങ്കിലും അത് ഇസ്ലാമിക വസ്ത്രമായിക്കൂടെ❓ ഇനിയെങ്കിലും നേരിയതും ശരീര വടിവുകൾ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൂടെ❓ താടിയുള്ളവരേയും പ്രായമായവരെയും, മൗലവിമാരെയും കാണുമ്പോൾ ധൃതിപ്പെട്ടു നിങ്ങൾ തലമറക്കാൻ വെമ്പൽ കൊള്ളുന്നു. അതിനേക്കാൾ ആകർഷകമായ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് എന്തെ സഹോദരീ നിങ്ങൾ അല്ലാഹുവിനെക്കാളും അവരെയാണോ ഭയപ്പെടുന്നത്❓ എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ലേ ❓ ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങൾ പടച്ചവനെ ധിക്കരിച്ച് വസ്ത്രം ധരിക്കുന്നത്❓ ഭർത്താവ് പറഞ്ഞിട്ടാണോ, അതോ ദൈവ നിഷേധികളുടെയും ബഹുദൈവ വിശ്വാസികളുടെയും, കൂട്ടുകാരികളുടേയും പരിഹാസം❓ അല്ലെങ്കിൽ രക്ഷിതാക്കളുടെ സഹോദരൻമാരുടെ ശ്രദ്ധക്കുറവോ ഫാഷൻ ഭ്രമമോ❓ എങ്കിൽ സഹോദരീ ഓർക്കുക പരലോകത്ത് പടച്ചവൻ്റെ മുമ്പിൽ നിങ്ങൾ ഒറ്റയ്ക്കാണ് ചെല്ലേണ്ടി വരിക.
അവിടെ നിങ്ങളെ രക്ഷിക്കാൻ ഭർ ത്താവിനോ, രക്ഷിതാക്കൾക്കോ കൂടുകാരിക്കോ കഴിയില്ല.
സഹോദരീ ചിന്തിക്കുക,
ഇന്ന് നിങ്ങൾ പ്രദർശിപ്പിക്കുന്ന ശരീര ഭാഗങ്ങൾ നിങ്ങൾ നിങ്ങളെ നരകത്തിലെത്തിക്കും.
തീകൊണ്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞു അവിടെ കഴിയേണ്ടി വരും.
നിങ്ങളുടെ സൽകർമ്മം പാഴായിപ്പോകും.
മരിച്ചു ചെല്ലുന്നത് മണ്ണിലേക്കാണല്ലോ, മണ്ണിനു എല്ലാ സൗന്ദര്യം ഒരുപോലെയാകുന്നു.
സഹോദരീ, തൽക്കാലം ഇവിടെ നിർ ത്തുന്നു.
കഴിഞ്ഞകാലത്തെ ജീവിതത്തെ പുനർവിചിന്തനം നടത്തുക ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവൻ ചോദിച്ചാൽ നല്ല നിലക്ക് മറുപടി പറയാൻ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക.
ഈ യാഥാർത്ഥ്യങ്ങൾ എല്ലാ സഹോദരിമാരിലും പ്രചരിപ്പിക്കുകയും നന്മ കരസ്ഥമാക്കുകയും ചെയ്യുക..
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ .
ഇത് പോലുളള massage കൾക്ക് സമീപ്പിക്കുക അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
whatsapp no. 9562658660 = 9746695894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കൾക്ക്കൂടി ഷെയർ ചെയ്യാൻ മറക്കരുത്.
നാഥൻ
തൌഫീഖ് നൽകട്ടെ - ആമീൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ