ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുഹർറം റമളാൻ കഴിഞ്ഞാൽ കൂടുതൽ മഹത്വമുളള മാസം.

  നബി (സ) പറഞ്ഞു: റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാന്‍ ഏറ്റവും സ്രേഷ്ഠമായത് അല്ലാഹുവിന്‍റെ മാസമായ മുഹറം ആകുന്നു. (മുസ്'ലിം) മുഹറമില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മുപ്പത് നോമ്പിന്‍റെ പുണ്ണ്യം (ഹദീസ്) ആദ്യ പത്തു ദിനങ്ങള്‍ മുഹറമിന്‍റെ ആദ്യ എട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ് (ഇമാം ഗസ്സാലി - ശര്‍വാനി) താസൂആഅ്‌: (മുഹർറം ഒമ്പത്) തിരുനബി (സ) പറയുന്നു: അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയണെങ്കില്‍ മുഹറം ഒമ്പതിനു തീര്‍ച്ചയായും ഞാന്‍ നൊമ്പനുഷ്ഠിക്കും. ആശൂറാഅ്‌: (മുഹർറം പത്ത്) ഇബ്നു അബ്ബാസ് (റ)പറയുന്നു: - നബി (സ) ആശൂറാഅ്‌ ദിവസത്തേക്കാള്‍ മറ്റൊരു നോമ്പിനെ പരിഗണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി) മുത്ത്നബി (സ) പറയുന്നു:  ആശൂറാഅ്‌ നോമ്പ് ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കും (മുസ് ലിം) ധാരാളം ആളുകളുടെ തൗബ സ്വീകരിക്കുന്ന ദിനം (ഹദീസ്) ആദം നബി (അ) ന്‍റെ തൗബ സ്വീകരിച്ചത്, ഇബ്രാഹീം നബി (അ) നെ തീകുണ്ടാരത്തില്‍ നിന്ന് രക്ഷിച്ചത്, ഫിര്‍ ഔനിനെ നശിപ്പിച്ചത്, യൂനുസ് നബി (അ) നെ മല്‍സ്യ വയറ്റില്‍ നിന്ന് രക്ഷിച്ചത്, സുലൈമാന്‍ നബി (അ) നു അധികാരം നല്‍കിയത് തുടങ്ങി ധാരാളം അമ്പിയാക്കള്‍ക്ക് വലിയ മഹത്വങ്...

നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.? എപ്പോൾ ?

  നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.? എപ്പോൾ ? 👆🏻 PDF ആവശ്യമുളളവർ ഇതിൽ തൊടുക ꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٥ ٠٠٩١٩٥٦٢٦٥٨٦٦٠ ▭▬▭▬▭▬▭▬▭▬▭▬▭▬▭▬ ꧁അൽ മഹ്‌രീഫത്തുൽ ഇസ്ലാമിയ ꧂ whatsapp group no. 00919746695894  00919562658660 ▭▬▭▬▭▬▭▬▭▬▭▬▭▬▭▬ മുസ്ലിംകളിൽ വ്യാപകമായി മാറാവ്യാധി രോഗങ്ങൾ, പകർച്ച വ്യാധികൾ, വലിയ ബുദ്ധിമുട്ടുകൾ ശത്രുക്കളുടെ പീഡനങ്ങൾ എന്നിവ  ഉണ്ടാകുമ്പോൾ ശക്തിയായ സുന്നത്താണ്... ബിഅറു മഊന എന്ന  സ്ഥലത്ത് വെച്ച് ചതിയിലൂടെ കൊല്ലപ്പെട്ട സ്വഹാബികളുടെ  കൊലയാളികൾക്കെതിരെ നാസിലതിന്റെ ഖുനൂത്ത് ഒരു മാസക്കാലം നബിതങ്ങൾ  ഓതിയിരുന്നു.( ബുഖാരി, മുസ്ലിം) ഒറ്റക്ക് നിസ്കരിക്കുമ്പോഴും ജമാഅത്തായി നിസ്കരിക്കുംപോഴും എല്ലാ ഫർള് നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലെ ഇഅ്തിദാലിലാണ് ഇത് ചൊല്ലേണ്ടത്. സുബഹിലും  മഗ്രിബിലും ഇശാഇലും എന്ന പോലെ ളുഹ്റിലും അസറിലും ഉറക്കെ തന്നെയാണ് ഇമാമ് ഖുനൂത്ത് ഓതേണ്ടത്. തനിച്ച് നിസ്കരിക്കുന്നവനും ഉറക്കെയാണ് ഓതേണ്ടത്. മറന്നാൽ സഹ് വിന്റെ സുജൂദ് ഇല്ല. കാരണം ഇത് അബ്ആള് സുന്നത്ത് അല്ല. മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന...

നല്ല വചനങ്ങൾ

1.  നേട്ടങ്ങളിൽ അഹങ്കരിക്കാത്ത ഒരു മനസ്സ്, പരാജയങ്ങളിൽ പതറാത്ത മനസ്സ്, കൊടുക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന മനസ്സ്, എതിർപ്പുകളെയും,വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്ന മനസ്സ്,അത്തരമൊരു മനസ്സാണ് നമുക്കു വേണ്ടത്. അതുള്ളവർ ഒരിടത്തും പരാജയപ്പെടില്ല. 2 . പലരും ചോദിക്കുന്നു നമ്മൾ എത്ര നന്മ ചെയ്തിട്ടും അള്ളാഹു ( ദൈവം ) എനിക്ക് എന്താണ് ഉടനെ പ്രതിഫലം നല്ക്കാത്തതെന്ന് ?  മറക്കരുത് , നീ ചെയ്യുന്ന തിന്മകളുടെ ശിക്ഷയും അള്ളാഹു ( ദൈവം ) ഉടനെ നല്കുന്നില്ലെന്ന കാര്യം . 3 . കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നവരോ  കണ്ണുകൾ ലോകത്തിലെ എല്ലാ വസ്തുക്കളും കാണും എന്നാൽ കണ്ണിനകത്ത് വല്ലതും പ്രവേശിച്ചാൽ അത് കാണാൻ കണ്ണുകൾക്കാവില്ല.          എന്നത് പോലെ മനുഷ്യർ മറ്റുളളവരുടെ ന്യൂനതകളെല്ലാം കാണുന്നു . എന്നാൽ അവരവരുടെ സ്വന്തം ന്യൂനതകൾ കാണാൻ അവർക്കാവില്ല . 4 . പുഴുവിനെ പൂമ്പാറ്റയാക്കുന്നോൻ മണലിനെ മുത്താക്കി മാറ്റുന്നാൻ കൽക്കരിയെ വസ്ത്രമാക്കുന്നോൻ നമ്മുടെ ജീവിതത്തിലും മിനുക്കുപണികൾ നടത്തുകയാണ് . കാത്തിരിക്കാം ..  അവന്റെ തീരുമാനങ്ങൾ പിഴക്കില്ല . 5 . സുഹൃത്ത് ബന്...

മുഹര്‍റം: അഞ്ച് സവിശേഷതകള്‍

  മുഹര്‍റം പത്ത്.  ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിന് ഇസ്ലാം മത വിശ്വാസികള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്ത് (പ്രതിഫലാര്‍ഹം) ആയ കാര്യമാണ്. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ നടന്ന മുഹര്‍റം മാസത്തിന്റെ ചില സവിശേഷതകള്‍… 1. യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍പ്പെട്ട ഒന്നാണ് മുഹര്‍റം. മുഹര്‍റം എന്ന വാക്കിന് അര്‍ത്ഥം തന്നെ നിഷിദ്ധമാക്കപ്പെട്ടത് എന്നാണ്. ഈ മാസം ഒമ്പതിന് താസൂആ എന്നും പത്തിന് ആശൂറാ എന്നും വിളിക്കുന്നു. ഈ രണ്ട് ദിനങ്ങളിലും വിശ്വാസികള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നു. 2. മഹാപ്രളയത്തിലെ പലായനത്തിനൊടുവില്‍ നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ ചെന്നണഞ്ഞത് മുഹര്‍റം പത്തിനാണ്. 3. യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫ് നബിയുമായി പുനസ്സമാഗമത്തിന് അവസരമൊരുങ്ങിയത് മുഹര്‍റത്തിലാണ്. സ്വന്തം അര്‍ധസഹോദരങ്ങളുടെ കുബുദ്ധി കാരണം പിതാവില്‍ നിന്ന് അകന്നു കഴിയേണ്ടിവന്ന യൂസുഫ് നബി വര്‍ഷങ്ങള്‍ക്കു ശേഷമാണ് യഅ്ഖൂബ് നബിയെ കണ്ടത്. 5. മൂസാ നബിയെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷിച്ചത് മുഹര്‍റം പത്തിനാണ്. ഈ ദിനത്തിന...

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍

അനന്തരാവകാശികളും   അവരുടെ ഓഹരികളും പുത്രന്‍ ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രനായിരിക്കണം ദത്ത് പുത്രനും ജാരപുത്രനും അനന്തരാവകാശം ലഭിക്കുകയില്ല പുത്രനു ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ മാത്രം അനന്തരാവകാശം ലഭിക്കുന്നു പുത്രന്‍ പ്രഥമ ഓഹരിക്കാരനാണ് പുത്രനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല. മുഴുവന്‍ മരിച്ചയാള്‍ക്ക് പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ ബാക്കി മരിച്ചയാള്‍ക്ക്   നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി തുല്യമായി മരിച്ചയാള്‍ക്ക്   ഒന്നിലധികം പുത്രന്മാരുണ്ടെങ്കില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . 1 : 2 മരിച്ചയാള്‍ക്ക് പുത്രന്മാരോടൊപ്പം പുത്രിമാരുമുണ്ടെങ്കില്‍ പുത്രനു പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും പുത്രി ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രിയായിരിക്കണം ദത്ത് പുത്രിക്കും  ജാരപുത്രിക്കും അനന്തരാവകാശം ലഭിക്കുകയില്ല പുത്രിക്ക് നിശ്ചിത ഓഹരിക്കരി എന്ന നിലയിലോ അല്ലെങ്കിൽ  ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്ത രാവകാശം ലഭിക്കുന്നു പുത്രി പ്രഥ...