അനന്തരാവകാശികളും അവരുടെ ഓഹരികളും
പുത്രന്‍
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രനായിരിക്കണം ദത്ത് പുത്രനും ജാരപുത്രനും അനന്തരാവകാശം ലഭിക്കുകയില്ല
പുത്രനു ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ മാത്രം അനന്തരാവകാശം ലഭിക്കുന്നു
പുത്രന്‍ പ്രഥമ ഓഹരിക്കാരനാണ് പുത്രനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.
മുഴുവന്‍ | മരിച്ചയാള്‍ക്ക് പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പുത്രന്മാരുണ്ടെങ്കില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
1 : 2 | മരിച്ചയാള്‍ക്ക് പുത്രന്മാരോടൊപ്പം പുത്രിമാരുമുണ്ടെങ്കില്‍ പുത്രനു പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും |
പുത്രി
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രിയായിരിക്കണം ദത്ത് പുത്രിക്കും ജാരപുത്രിക്കും അനന്തരാവകാശം ലഭിക്കുകയില്ല
പുത്രിക്ക് നിശ്ചിത ഓഹരിക്കരി എന്ന നിലയിലോ അല്ലെങ്കിൽ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്ത രാവകാശം ലഭിക്കുന്നു
പുത്രി പ്രഥമ ഓഹരിക്കാരിയാണ് പുത്രിയെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.
1/2 | മരിച്ചയാള്‍ക്ക് പുത്രന്മാരില്ല ഒരു പുത്രി മാത്രമാണുള്ളതെങ്കില്‍ (പുത്രന്റെ പുത്രന്മാര്‍ ഉണ്ടെങ്കിലും ) ആകെ സ്വത്തിന്റെ പകുതി ലഭിക്കുന്നതാണു. |
2/3 | മരിച്ചയാള്‍ക്ക് പുത്രന്മാരില്ല ഒന്നിലധികം പുത്രിമാരുണ്ടെങ്കില്‍ (പുത്രന്റെ പുത്രന്മാര്‍ ഉണ്ടെങ്കിലും ) ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പുത്രിമാര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നതാണു. |
1:2 | മരിച്ചയാള്‍ക്ക് പുത്രിമാരോടൊപ്പം പുത്രന്മാരുമുണ്ടെങ്കില്‍ പുത്രി പുത്രനെപ്പോലെ ശിഷ്ട ഓഹരിക്കാരിയായിത്തിരുകയും പുത്രനു പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ( നിശ്ചിത ഓഹരിക്കക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ) വീതിക്കപ്പെടും |
(1/2 +ബാക്കി) (2/3 +ബാക്കി) | മരിച്ചയാള്‍ക്ക് ഒരു പുത്രിയല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി) മരിച്ചയാള്‍ക്ക് ഒന്നിലധികം പുത്രിമാരല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍) |
പൌത്രന്‍ (പുത്രന്റെ പുത്രന്),പൌത്രന്റെ പുത്രന്‍
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പൌത്രനായിരിക്കണം
പൌത്രന്‍ ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ മാത്രം അനന്തരാവകാശം ലഭിക്കുന്നു
പുത്രന്റെ അഭാവത്തില്‍ പൌത്രനു ( പുത്രന്റെ പുത്രന് ) പൌത്രന്റെ അഭാവത്തില്‍ പൌത്രന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.
മുഴുവന്‍ | മരിച്ചയാള്‍ക്ക് പൌത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പൌത്രന്മാരുണ്ടെകില്‍ അവർക്കിടയിൽ തുല്യമായി വീതിക്കപ്പെടും . |
2:1 | മരിച്ചയാള്‍ക്ക് പൌത്രന്മാരോടൊപ്പം പൌത്രിമാരുമുണ്ടെങ്കില്‍ (പുത്രന്റെ പുത്രി) പൌത്രനു പൌത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും |
പൗത്രി (പുത്രന്റെ പുത്രി), പുത്രന്റെ പുത്രന്റെ പുത്രി
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രന്റെ പുത്രിയായിരിക്കണം
പൌത്രിക്ക് നിശ്ചിത ഓഹരിക്കരി എന്ന നിലയിലോ അല്ലെങ്കിൽ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു
· മരിച്ചയള്‍ക്ക് പുത്രനോ ഒന്നിലധികം പുത്രിമാരോ ഇല്ലെങ്കില്‍ മാത്രം പൌത്രിക്ക് അനന്തരാവകാശം ലഭിക്കുന്നു.
· എന്നാല്‍ പൌത്രിയുടെ കൂടെ പൌത്രനുമുണ്ടെങ്കില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കിലും പൌത്രിക്ക് അനന്തരാവകാശം ലഭിക്കുന്നതാണു.(ഇവര്‍ ശിഷ്ട ഓഹരിക്കാരായിത്തീരുകയും നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രം ഇവർക്ക് സ്വത്ത് ലഭിക്കുകയുള്ളു. - ഉദ: മരിച്ചയാള്‍ക്ക് അനന്തരാവകാശികളായിപൌത്രിപൌത്രന്മാരോടോപ്പം പുത്രിമാര്‍, ഭര്ത്താവ്, മാതാവ് എന്നിവരാണ്. ഉള്ളതെങ്കില്‍ പൌത്രീ പൌത്രന്മാര്ക്ക് സ്വത്ത് ബാക്കിയില്ലാത്തതിനാല്‍ ഒന്നും ലഭിക്കുകയില്ല.)
1/2 | മരിച്ചയാള്‍ക്ക് പുത്രീ പുത്രന്മാരോ ഈ അനന്തരാവകാശിയല്ലാത്ത മറ്റു പൗത്രീ പൗത്രന്മാരോ ഇല്ലെങ്കിൽ |
2/3 | മരിച്ചയാള്‍ക്ക് മേല്‍ പറഞ്ഞ അവസ്ഥയില്‍ ഒന്നിലധികം പൌത്രിമാരുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പൌത്രിമാര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നതാണു. |
1/6 | മരിച്ചയാള്‍ക്ക് ഒരു നേര്‍ പുത്രിയുണ്ടെങ്കില്‍ പൌത്രിക്ക് 1/6ലഭിക്കുന്നതാണു. (പുത്രിക്കു 1/2 പൌത്രിക്ക് 1/6 ആകെ 2/3 ) |
2 : 1 | മരിച്ചയാള്‍ക്ക് പൌത്രിമാരോടൊപ്പം പൌത്രന്മാരുമിണ്ടെങ്കില്‍ - നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി - പൌത്രനു പൌത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ അനന്തരാവകാശം ലഭിക്കുന്നതാണു |
(1/2 +ബാക്കി) (2/3 +ബാക്കി) | മരിച്ചയാള്‍ക്ക് ഒരു പൌത്രിയല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി) മരിച്ചയാള്‍ക്ക് ഒന്നിലധികം പൌത്രിമാരല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി) |
പുത്രിയുടെ സന്താനങ്ങള്‍
പുത്രിയുടെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല ഇവര്‍ ذووالأرحام(ചര്ച്ചക്കാര്‍) ആയി പരിഗണിക്ക പ്പെടുന്നു. നിശ്ചിത ഓഹരിക്കാരുടെയും ശിഷ്ട ഓഹരിക്കരുടെയും അഭാവതില്‍ ഇവർക്ക് അനന്തരാവകാശം ലഭിക്കുന്നു.
ഭര്‍ത്താവ്
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹിതനായിട്ടുള്ള ഭര്‍ത്താവ്
ഭര്‍ത്താവ് പ്രഥമ ഓഹരിക്കാരനാണ് ഭര്‍ത്താവിനെ ആരും അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല.
ഭര്‍ത്താവിനു നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
ഭാര്യ ഒന്നമത്തെയോ രണ്ടാമത്തെയോ വിവാഹ മോചനം കഴിഞ്ഞ് ഇദ്ദ അനുഷ്ടിക്കുന്ന കാലയളവിലാണു മരപ്പെട്ടതെങ്കില്‍ ഭര്‍ത്താവിനു അനന്തരാവകശം ലഭിക്കുന്നതാണ്.
· മരിച്ചയാളുടെ ഭര്‍ത്താവ് അവരുടെ അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുള്ള ബന്ധുകൂടിയാണെങ്കില്‍ ഭര്‍ത്താവിനുള്ള ഓഹരിക്കു പുറമെ ആ ബന്ധുവിനുള്ള ഓഹരി കൂടി ലഭിക്കുന്നതാണു.
1/2 | മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്മാരുടെ സന്തനങ്ങളോ ലെ പുത്രന്മാരുടെ പുത്രന്മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍ |
1/4 | മരിച്ചയാള്‍ക്ക് മേല്‍ പരഞ്ഞവര്‍ ഉണ്ടെങ്കില്‍ |
1/2+ബാക്കി | മറ്റു അനന്തരാവകാശികളാരുമില്ലെങ്കിൽ * രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് ഭുരിപക്ഷം പണ്ധിതന്‍മാരും റദ്ദ് അനുവദിക്കുന്നില്ല എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നില യില്‍ ഉസ്മാന്‍ (റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു |
ഭാര്യ
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹിതയായിട്ടുള്ള ഭാര്യ
ഭാര്യക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
ഭാര്യ പ്രഥമ ഓഹരിക്കാരിയാണ് ഭാര്യയെ ആരും അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല.
മരണപെട്ട വ്യക്തി തന്റെ ഭാര്യയെ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം നടത്തിയ ശേഷം അവളുടെ ഇദ്ദ കാലത്താണ് മരണപ്പെട്ടതെങ്കില്‍ ഭാര്യക്ക് അനന്തരാവകശം ലഭിക്കുന്നതാണ്.
1/4 | മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്മാരുടെ സന്തനങ്ങളോ പുത്രന്മാരുടെ പുത്രന്മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍ |
1/8 | മരിച്ചയാള്‍ക്ക് മേല്‍ പറഞ്ഞവര്‍ ഉണ്ടെങ്കില്‍ |
1/4+ബാക്കി | മറ്റു അനന്തരാവകാശികളാരുമില്ലെങ്കിൽ * രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് ഭുരിപക്ഷം പണ്ധിതന്‍മാരും റദ്ദ് അനുവദിക്കുന്നില്ല എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നില യില്‍ ഉസ്മാന്‍ (റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു |
പിതാവ്
ഇസ്ലമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പിത്രുത്വമായിരിക്കണം
പിതാവിനു മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
1) നിശ്ചിത ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2) ചിലപ്പോള്‍ ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ലഭിക്കുന്നു
3) മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നത്തിനു പുറമേ ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും ലഭിക്കുന്നു
പിതാവ് പ്രഥമ ഓഹരിക്കാരനാണ് പിതവിനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
1/6 | മരിച്ചയാള്‍ക്ക് പുത്രനോ പുത്രന്റെ പുത്രനോ അത് പോലെ പുത്രന്മരിലൂടെ താഴോട്ട് പൌത്രന്മാരുണ്ടെങ്കില്‍ (1/6 മത്രം) |
2/3 | മരിച്ചയാള്‍ക്ക് പിതാവും മാതാവും മാത്രമാണ്അനന്തരാവകാശികളായിട്ടുള്ളതെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗം പിതാവിനും മൂന്നില്‍ ഒന്ന് മാതാവിനും ലഭിക്കുന്നതാണ്. |
ബാക്കിയുടെ 2/3 | (മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവ കാശികളയിട്ടുള്ളത് എങ്കില്‍ ഭര്‍ത്തവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും കഴിച്ചാല്‍ പിതവിനു മാതാവിനേക്കള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതി നാല്‍ ഭര്‍ത്തവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ച് ബാക്കിയുടെ (1/3) മാതാവിനും (2/3) പിതാവിനും ലഭിക്കുന്നതാണ്).(المسألة العمرية) |
1/6+ ബാക്കി | മരിച്ചയാള്‍ക്ക് പുത്രന്മരോ അവരുടെ പുത്രന്മാരോ അവരുടെ പുത്രന്മരോ ഇല്ല എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കരുടെ ഓഹരി കഴിച്ച് ബാക്കിയും ലഭിക്കുന്നതാണ്. |
മാതാവ്
മാതാവിനു ശിഷ്ട ഓഹരിക്കരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
മാതാവ് പ്രഥമ ഓഹരിക്കാരിയാണ് മാതാവിനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.
1/3 +ബാക്കി | മരിച്ചയാള്‍ക്ക് മാതാവല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (ശാഫി, ഹനഫി, ഹന്ബലി മദ് ഹബുകളനുസരിച്ച്) |
1/6 | മരിച്ചയാള്‍ക്ക് നേര്‍ സന്താനങ്ങളോ പുത്രന്മാരുടെ സന്താനങ്ങളോ പുത്രന്റെ പുത്രന്റെ സന്താനങ്ങളോ ഓന്നിലധികം ( പിതാവും മാതവും ഒത്ത അല്ലെങ്കില്‍ പിതാവോ മാതാവോ ഒത്ത ) സഹോദരങ്ങളോ ഉണ്ടെങ്കില്‍ (ഇവര്‍ അനന്തരാവകാശികളല്ലെങ്കിലും) |
1/3 | മേല്‍ പറഞ്ഞാവരുടെ അഭാവത്തില്‍ |
ബാക്കിയുടെ1/3 | (മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവ കാശികളയിട്ടുള്ളത് എങ്കില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും കഴിച്ചാല്‍ പിതവിനു മാതാവിനേക്കള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതിനാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ച് ബാക്കിയുടെ (1/3) മാതാവിനും (2/3) പിതാവിനും ലഭിക്കുന്നതാണ് (പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെ ങ്കില്‍ ഇത് ബാധകമല്ല .). |
പിതാമഹന്‍ (പിതാവിന്റെ പിതാവ് ),പിതാമഹന്റെ പിതാവ്
പിതാമഹനു നേര്‍ പിതാവിന്റെ അഭാവത്തില്‍ പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കുന്നു. പിതാമഹന്റെ അഭാവത്തില്‍ പിതാമഹന്റെ പിതാവിനു അനന്തരാവകാശം ലഭിക്കുന്നു. എന്നാല്‍
· പിതവിനു മാതാവിനേക്കള്‍ കുറഞ്ഞ ഓഹരിയാണു ലഭിക്കുന്നതെങ്കില്‍ മാതാവിനു ബാക്കിയുടെ 1/3 ആണ്. ലഭിക്കുക എന്നത് ഇവിടെ ബാധകമല്ല പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെങ്കില്‍ മാതാവിന്‍ ആകെ സ്വത്തിന്റെ (1/3) തന്നെ ലഭിക്കുന്നതാണ്
· പിതാവിനെപ്പോലെ പിതാമഹന്‍ പിതാമഹി (പിതവിന്റെ മാതാവ്) യെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല.
· മരിച്ചയാളുടെ നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്മാരെ പിതാമഹന്‍ പിതാവിനെ പ്പോലെ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള ഭൂരിപക്ഷ പണ്ധിതന്മാരുടെ അഭിപ്രായം.
· മാതാവൊത്ത് സഹോദരീ സഹോദരന്മാരെ പിതാമഹന്‍ തടയുന്നതാണ്.
പിതാമഹന് മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
1) നിശ്ചിത ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2) ചിലപ്പോള്‍ ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ലഭിക്കുന്ന
3) മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നത്തിനു പുറമേ ശിഷ്ട ഓഹരിക്കരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും ലഭിക്കുന്ന.
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാമഹനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ | |
· മരിച്ചയാൾക്ക് നേർ അല്ലെങ്കിൽ പിതാവൊത്ത സഹോദരീ സഹോദർമാർ ഇല്ലെങ്കിൽ താഴെ പറയും പ്രകാരം പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കും | ||
1/6 | മരിച്ചയാള്‍ക്ക് പുത്രനോ പുതന്റെ പുത്രനോ അത് പോലെ പുത്രന്മരിലൂടെ താഴോട്ട് പൌത്രന്മാരുണ്ടെങ്കില്‍ (1/6 മാത്രം ) | |
ബാക്കി | മരിച്ചയാള്‍ക്ക് നേര്‍ സന്താങ്ങളോ അല്ലെങ്കില്‍ പുത്രന്മാരുടെ സന്താങ്ങളോ അല്ലെങ്കില്‍ പൌത്രന്റെ സന്താങ്ങളോ ഇല്ലെങ്കില്‍ പിതാമഹന് നിശ്ചിത ഓഹരിക്കരുടെ ( ഉദ: ഭര്ത്താവ്/ ഭാര്യ, മാതാവ് ) ഓഹരി കഴിച്ച് ബാക്കി ലഭിക്കുന്നതണ്. | |
1/6 +ബാക്കി | മരിച്ചയാള്‍ക്ക് പുത്രന്മരോ അവരുടെ പുത്രന്മാരോ അവരുടെ പുത്രന്മരോ ഇല്ല എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കരുടെ ഓഹരി കഴിച്ച് ബാക്കിയും പിതാമഹന് ലഭിക്കുന്നതണ്. | |
· മരിചയാൾക്ക് നേർ അല്ലെങ്കിൽ പിതാവൊത്ത സഹോദരീ സഹോദർമാർ ഉണ്ടെങ്കിൽ താഴെ പറയും പ്രകാരം അനന്തരാവകാശം ലഭിക്കും | ||
ü ആകെ സ്വത്തിന്റെ1/3# അല്ലെങ്കിൽ ü ഒരു സഹോദരന് തുല്യമായ ഓഹരി# | മരിചയാൾക്ക് നേർ അല്ലെങ്കിൽ പിതാവൊത്ത സഹോദരീ സഹോദർമാർ ഉണ്ട് എന്നാൽ നിശ്ചിത ഓഹരിക്കാരരുമില്ല എങ്കിൽ | |
ü ബാക്കിയുടെ1/3# അല്ലെങ്കിൽ ü ആകെ സ്വത്തിന്റെ1/6# അല്ലെങ്കിൽ ü ഒരു സഹോദരന് തുല്യമായ ഓഹരി# | മരിചയാൾക്ക് നേർ അല്ലെങ്കിൽ പിതാവൊത്ത സഹോദരീ സഹോദർമാരും നിശ്ചിത ഓഹരിക്കാരും ഉണ്ട് എങ്കിൽ | |
# മേലെ പറഞ്ഞ രണ്ട് വിഭാഗത്തിൽ ഓരോന്നിലും ഏതാണോ കൂടുതൽ അത് പിതാമഹാൻ തിരഞ്ഞെടുക്കാവുന്നതാണ് | ||
മാതാമഹന്‍ (മാതാവിന്റെ പിതാവ്)
മാതാമഹന്‍ ذوو الأرحام (ചര്ച്ചക്കര്‍) ആയി പരിഗണിക്കപ്പെടുന്നു. അതുപോലെ പിതമഹിയുടെയും മാതമഹിയു ടെയും പിതാക്കന്മാരും
നിശ്ചിത ഓഹരിക്കരു ടെയും ശിഷ്ട ഓഹരിക്കരുടെയും അഭാവതില്‍ മാത്രം ഇവർക്ക് അനന്തരാവകാശം ലഭിക്കുന്നു
പിതാമഹി, മാതാമഹി(പിതാവിന്റെ മാതാവ്, മാതവിന്റെ മാതാവ്)
പിതാമഹിക്കും മാതാമഹിക്കും നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മാതാമഹിക്ക് മാതാവില്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
· എന്നാല്‍ പിതാമഹിക്ക് മാതാവിനു പുറമെ പിതാവും ഇല്ലെങ്കില്‍ മാത്രമേ അനന്തരാവകാശം ലഭിക്കുകയുള്ളു എന്നാണു ശാഫി, ഹനഫി, മാലികി മദ്ഹബുകളുടെ അഭിപ്രായം എന്നാൽ പിതാവു ണ്ടെങ്കിലും മാതാവ് ഇല്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുമെന്നാണു ഹന്ബലി മദ്ഹബിന്റെ വീക്ഷണം
1/6+ ബാക്കി | മരിച്ചയാള്‍ക്ക് നേര്‍ സഹോദരനോ പുത്രിയോ പുത്രന്റെ പുത്രിയോ മറ്റു നിശ്ചിത ഓഹരിക്ക രോ ഇല്ലെങ്കില്‍ (ശാഫി, ഹനഫി, ഹന്ബലി മദ്ഹബുകളനുസരിച്ച്) |
1/6 | ഒരു പിതമഹിയോ അല്ലെങ്കിൽ ഒരു മാതാമഹിയോ മാത്രാണുള്ളതെങ്കില്‍ |
1/12 | പിതാമഹിയും മാതാമഹിയും രണ്ടു പേരുമുണ്ടെങ്കില്‍ ഒരോരുത്തര്‍ക്കും 1/12 വീതം ലഭിക്കുന്നതാണു. |
നേര്‍ സഹോദരന്
നേര്‍ സഹോദരന്‍ ശിഷ്ട ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന് അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
· മരിച്ചയാളുടെ സഹോദരീ സഹോദരന്മാരെ പിതാമഹന്‍ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള മുഴുവന്‍ പണ്ധിതന്മാരുടെ അഭിപ്രായം
· അനന്തരാവകാശം ലഭിക്കാന്‍ അർഹതയുണ്ടെങ്കിലും നിക്ഷിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കിലേ ശിഷ്ട ഓഹരിക്കാരായ ഇവർക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു.
മുഴുവന്‍ | മരിച്ചയാള്‍ക്ക് നേര്‍ സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം സഹോദരന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
1:2 | മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്മാരോടൊപ്പം നേര്‍ സഹോദരിമാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു |
നേര്‍ സഹോദരി
നേര്‍ സഹോദരിക്ക് നിഷ്ചിത ഓഹരിക്കരി നിലയിലോ അല്ലെങ്കിൽ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരിക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ (പിതവിന്റെ പിതാവ്)(ഹനഫി മദ്ഹബ് അനുസരിച്ച്)
1/2 | മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോഇല്ലെങ്കിൽ ഒരു നേര്‍ സഹോദരി (ഈ അനന്തരാവകാശി) മാത്രമാണുള്ളതെങ്കില്‍ |
2/3 | മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോ ഇല്ല ഒന്നിലാധികം നേര്‍ സഹോദരിമാര്‍ ഉള്ളതെങ്കില്‍ ആകെ സ്വത്തിന്റെ2/3 ഭാഗം അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും |
2:1 ശിഷ്ട ഓഹരി | മരിച്ചയാള്‍ക്ക് നേര്‍ സഹോദരിയോടൊപ്പം നേര്‍ സഹോദര്ന്മാരുമുണ്ടെകില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ( മറ്റു അവകാശികളി ല്ലെങ്കില്‍ ആകെ സ്വത്തും നിക്ഷിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും. |
ബാക്കി | പുത്രിമാരൊ പുത്രന്റെ പുത്രിമാരോ അല്ലെങ്കില്‍ പുത്രിമാരും പുത്രന്‍ വഴിക്കുള്ള പുത്രിമാരും ഒരുമിച്ചോ ഉണ്ടെങ്കില്‍ നേര് സഹോദരി നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കരിയായ് മാറുന്നതാണ്. |
(1/2 +ബാക്കി) (2/3 +ബാക്കി) | മരിച്ചയാള്‍ക്ക് ഒരു നേര്‍ സഹോദരിയല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി = മുഴുവന്‍) മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരിമാരല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍) |
പിതാവൊത്ത സഹോദരന്‍
പിതാവൊത്ത സഹോദരന്‍ ശിഷ്ട ഓഹരിക്കാന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്‍ അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ (പിതവിന്റെ പിതാവ്)(ഹനഫി മദ്ഹബ് അനുസരിച്ച് മാത്രം)
5. നേര്‍ സഹോദരന്
6. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി (നേര്‍ സഹോദരി പുത്രിയോടൊപ്പം ശിഷ്ട ഓഹാരിക്കാരി യാകുമെന്നതിനാൽ)
· പുത്രി അല്ലെങ്കിൽ പുത്രന്റെ പുത്രി എന്നിവരാരുമില്ലെങ്കിൽ ഒന്നോ ഒന്നിലധികമോ നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരനു അനന്തരാവകാശം ലഭിക്കുന്നതാണ്
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
2:1 | മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്മാരോടൊപ്പം പിതാവൊത്ത സഹോദരിമാരുമു ണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു |
പിതാവൊത്ത സഹോദരി
പിതാവൊത്ത സഹോദരിക്ക് നിഷ്ചിത ഓഹരിക്കരി നിലയിലോ അല്ലെങ്കിൽ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരിക്ക് അനന്തരാവ കാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ (പിതവിന്റെ പിതാവ്)(ഹനഫി മദ്ഹബ് അനുസരിച്ച്)
5. നേര്‍ സഹോദരന്
6. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
പുത്രിയോ പുത്രന്റെ പുത്രിയോ ഉണ്ടെങ്കിൽ നേര്‍ സഹോദരി ശിഷ്ട ഓഹരിക്കരിയാകു മെന്നതിനാല്‍ പിതാവൊത്ത സഹോദരീ സഹോദരന്മാര്ക്ക് അനന്തരാവ്കാശം ലഭിക്കുന്നതല്ല..
7. ഒന്നിലധികം നേര്‍ സഹോദരിമാര്
· ഒരു നേര്‍ സഹോദരി മാത്രമാണുള്ളതെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
· ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുകയില്ല എന്നാല്‍ പിതാവൊത്ത സഹോഹരിയോടൊപ്പം പിതാവൊത്ത സഹോദര്ന്മാരു മുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം (നിക്ഷിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി) ലഭിക്കുകയും ചെയ്യും
· എന്നാല്‍ മരിച്ചയാള്‍ക്ക് ഭര്ത്താവ്,മാതാവ്, ഒരു നേര്‍ സഹോദരി എന്നിവരുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദര്നുമുണ്ടെങ്കിലും രണ്ട് പേര്‍ ക്കും സ്വത്ത് ലഭിക്കുകയില്ല ( രണ്ടു പേരും ശിഷ്ട ഓഹരിക്കരാണ്. നിക്ഷിത ഓഹരിക്കരുടേത് കഴിച്ച് സ്വത്ത് ബാക്കി ബാക്കിയുണ്ടാവില്ല എന്നതിനാല്‍ ) എന്നാല്‍ പിതാവൊത്ത സഹോദര്നില്ലെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിക്ഷിത ഓഹരിക്കാരി എന്ന നിലയില്‍ മറ്റു നിക്ഷിത ഓഹരിക്കരുടെ കൂടെ ഓരോരുത്തരുടെയും അനുപാതമനുസരിച്ച് അവകാശംലഭിക്കുന്നതാണ്
(1/2 +ബാക്കി) | മരിച്ചയാള്‍ക്ക് മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 +ബാക്കി = മുഴുവന്‍) |
(2/3 +ബാക്കി) | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരിമാരല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍) |
1/2 | മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര് സഹോദരിയോ പിതാവൊത്ത സഹോദരന്മാരോ ഇല്ല എങ്കിൽ |
2/3 | മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര് സഹോദരിയോ പിതാവൊത്ത സഹോദരന്മാരില്ല എന്നാൽ ഒന്നിലധികം പിതാവൊത്ത സഹോദരിമാരുണ്ടെങ്കില്‍ |
1/6 | നേര്‍ സഹോദരിയുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് ആകെ സ്വത്തിന്റെ 1/6 ഭാഗം ലഭിക്കുന്നതാണ്. ഒന്നിലധികം പിതാവൊത്ത സഹോദരിമാര്‍ ഉണ്ടെങ്കില്‍ 1/6 അവര്‍ ക്കിടയില്‍ തുല്യമായ് വീതിക്കപ്പെടും |
2:1 | പിതാവൊത്ത സഹോഹരിയോടൊപ്പം പിതാവൊത്ത സഹോദര്ന്മാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു ( മറ്റു അവകാശികളില്ലെങ്കില്‍ ആകെ സ്വത്തും നിക്ഷിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും. |
ബാക്കി | പുത്രിമാരൊ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കരിയായ് മാറുന്നതാണ്. |
മാതാവൊത്ത സഹോദരീ സഹോദരന്മാര്‍
മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ക്ക് അനന്തരാവകാശം (ആണ്‍ പെണ്‍ വ്യത്യസമില്ലതെ) ലഭിക്കുകയുള്ളു.
1. സന്താനങ്ങള്‍ (പുത്രന്മാരും പുത്രിമാരും )
2. പുത്രന്റെ സന്താങ്ങള്‍ (പുത്രന്‍ വഴിക്കുള്ള പൌത്രന്മാരും പൌത്രിമാരും), പൌത്രന്റെ സന്താങ്ങള്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
· മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ക്ക് നേര്‍ സഹോദരീ സഹോദരന്മാര്‍ ഉണ്ടെങ്കിലും അനന്തരാവകാശം ലഭിക്കുന്നതാണ്.
(1/3 +ബാക്കി) (1/6 +ബാക്കി) | മരിച്ചയാള്‍ക്ക് മാതാവൊത്ത സഹോദരീ സഹോദരന്മാരല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (ഒരാളാണെങ്കില്‍ മുഴുവനും ഒന്നിലധികം പേരുണ്ടെങ്കില്‍ ആണ്‍ പെണ്‍ വ്യത്യസമില്ലതെ തുല്യമായി വീതിക്കപ്പെടുന്നതാണ്) |
1/6 | മാതാവൊതത ഒരു സഹോദരിയോ അല്ലെങ്കില്‍ ഒരു സഹോദരനോ മത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ 1/6 ലഭിക്കുന്നു. |
1/3 | ഒന്നിലധികം മാതാവൊതത സഹോദരീ സഹോദരന്മാരുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ 1/3 അവര്ക്കിടയില്‍ (ആണ്‍ പെണ്‍ വ്യത്യസമില്ലതെ) തുല്യമായി വീതിക്കപ്പെടുന്നതാണ്. |
നിശ്ചിത ഓഹരിക്കാരായ ഇവരോടൊപ്പം ശിഷ്ട ഓഹരിക്കാരായ നേര്‍ സഹോരന്മാരുമുണ്ടെങ്കില്‍ ഇവരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെങ്കിലേ നേര്‍ സഹോദരന്മാര്ക്ക് സ്വത്ത് ലഭിക്കുകയുള്ളു ഉദ: മരണപ്പെട്ട ഒരു സ്ത്രീയുടെ അവകാശികളായി ഭര്ത്താവ് (1/2),മാതാവ് (1/6), നേര്‍ സഹോദരന്‍ (ബാക്കി), മാതാവൊത്ത സഹോദരങ്ങള്‍ (1/3) എന്നിവരാണുള്ളതെങ്കില്‍ ( 3/6+1/6+2/6=6/6-1) ബാക്കി സ്വത്ത് അവശേഷിക്കാത്തതിനാല്‍ നേര്‍ സഹോദരന്‍ ഒന്നും ലഭിക്കുകയില്ല. |
നേര്‍ സഹോദരന്റെ പുത്രന്‍
നേര്‍ സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവര്‍ ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി.
മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ ഉണ്ടെങ്കിലും നേര്‍ സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നതാണ്.
മുഴുവന്‍ | മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവൊത്ത സഹോദരന്റെ പുത്രന്‍
പിതാവൊത്ത സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
നേര്‍ സഹോദരന്റെ പുത്രന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവിന്റെ നേര്‍ സഹോദരന്‍
പിതാവിന്റെ നേര്‍ സഹോദരനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ നേര്‍ സഹോദരനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവിന്റെ നേര്‍ സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ നേര്‍ സഹോദരന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവിന്റെ പിതാവൊത്ത സഹോദരന്‍
പിതാവിന്റെ പിതാവൊത്ത സഹോദരനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ പിതാവൊത്ത സഹോദരനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
13. പിതാവിന്റെ നേര്‍ സഹോദരന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ നേര്‍ സഹോദരരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
13. പിതാവിന്റെ നേര്‍ സഹോദരന്‍
14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന്‍
പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ പിതാവൊത്ത സഹോദരരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുകയുള്ളു.
1. പുത്രന്‍
2. പൌത്രന്‍ (പുത്രന്റെ പുത്രന്) പൌത്രന്റെ പുത്രന്‍
3. പിതാവ്
4. പിതാമഹന്‍ ( പിതവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
5. നേര്‍ സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
13. പിതാവിന്റെ നേര്‍ സഹോദരന്‍
14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍
15. പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
മുഴുവന്‍ | മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി | മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി |
തുല്യമായി | മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന്മാരുണ്ടെകില്‍ അവര്ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും . |
R . A . M
ചങ്ങല
ചാല
കണ്ണൂര്‍
✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ