അതുള്ളവർ ഒരിടത്തും പരാജയപ്പെടില്ല.
2 . പലരും ചോദിക്കുന്നു നമ്മൾ എത്ര നന്മ ചെയ്തിട്ടും അള്ളാഹു ( ദൈവം ) എനിക്ക് എന്താണ് ഉടനെ പ്രതിഫലം നല്ക്കാത്തതെന്ന് ?
മറക്കരുത് , നീ ചെയ്യുന്ന തിന്മകളുടെ ശിക്ഷയും അള്ളാഹു ( ദൈവം ) ഉടനെ നല്കുന്നില്ലെന്ന കാര്യം .
3 . കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നവരോ
കണ്ണുകൾ ലോകത്തിലെ എല്ലാ വസ്തുക്കളും കാണും എന്നാൽ കണ്ണിനകത്ത് വല്ലതും പ്രവേശിച്ചാൽ അത് കാണാൻ കണ്ണുകൾക്കാവില്ല. എന്നത് പോലെ മനുഷ്യർ മറ്റുളളവരുടെ ന്യൂനതകളെല്ലാം കാണുന്നു . എന്നാൽ അവരവരുടെ സ്വന്തം ന്യൂനതകൾ കാണാൻ അവർക്കാവില്ല .
4 . പുഴുവിനെ പൂമ്പാറ്റയാക്കുന്നോൻ മണലിനെ മുത്താക്കി മാറ്റുന്നാൻ കൽക്കരിയെ വസ്ത്രമാക്കുന്നോൻ നമ്മുടെ ജീവിതത്തിലും മിനുക്കുപണികൾ നടത്തുകയാണ് . കാത്തിരിക്കാം ..
അവന്റെ തീരുമാനങ്ങൾ പിഴക്കില്ല .
5 . സുഹൃത്ത് ബന്ധം കലാവസ്ഥ പോലെയാവരുത് , അതിന്റെ സമയത്ത് വന്നു . സമയം കഴിയുമ്പോൾ മടങ്ങി . പൂക്കളെപ്പോലെയും ആവരുത് സമയം ആകുമ്പോൾ വിരിഞ്ഞു , മറ്റൊരു സമയം ആകുമ്പോൾ വാടിക്കൊഴിഞ്ഞു . സുഹൃത്ത് ബന്ധം - നാം ശ്വസിക്കുന്ന വായു പോലെയാവണം അത് നമുക്ക് എപ്പോഴും ആവശ്യമാണ് എന്ന് നാം ശ്വസിക്കുന്നത് നിലയ്ക്കുന്നുവോ അത് വരെ ഉണ്ടാവണം . സൂഹൃത്ത് ബന്ധം നിഴൽ പോലെ കൂടെയുണ്ടാവണം എന്നല്ല നിഴൽ ഇരുട്ടിൽ ഉണ്ടാകില്ലല്ലോ അത് കൊണ്ട് സുഹൃത്ത് ബന്ധം ഇരുട്ടിലൂം , വെളിച്ചത്തും നമ്മുടെ കൂടെ ഉണ്ടാവണം .
6 . മൂന്ന് കാര്യം നേടിയാൽ നീ മഹാഭാഗ്യവാൻ
1- വിജ്ഞാന സമ്പന്നമായ ഹൃദയം .
2 - ക്ഷമാശീലമുള്ള ശരീരം
3 - ഉളളത് കൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവം.
7 . ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും എത്ര പുതിയ വാഹനങ്ങൾ സ്വന്തമാക്കിയാലും എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും . എളിമയോടെ ജീവിക്കുക സ്നേഹം പകരുക .
8 . മനുഷ്യന്റെ
ഏറ്റവും അടുത്ത വിലയേറിയ
കൂട്ടുകാരൻ
അവന്റെ “ ആരോഗ്യമാണ് !
ആരോഗ്യമെന്ന
അവന്റെ കൂട്ടുകാരൻ
അവനെ വിട്ട് പോയാൽ
പിന്നെ എല്ലാ ബന്ധങ്ങൾക്കും
അവൻ
ഒരു ഭാരമായി മാറുന്നു !
9 - ജീവിതം അങ്ങനെയാണ്,
നാം സ്വപ്നം കണ്ടതും ആഗ്രഹിച്ചതും നമ്മളെ തേടി വരണമെന്നില്ല.
എന്നാൽ നമ്മൾ ആഗ്രഹിക്കാത്ത പലതും നമ്മളെ തേടി വരും.
ചിലത് നമുക്ക് സന്തോഷം നൽകും,ചിലത് ദുഃഖവും.
10 - സ്വന്തത്തെ കുറിച്ചു അമിതമായ് സംസാരിക്കുന്നത് തനിക്ക് തന്നെ കുറിച്ചു തന്നെ വിശ്വാസമില്ല എന്നതിന്റെ തെളിവാണ് .
11 - അഹങ്കാരിയായ മനുഷ്യൻ മറ്റുള്ളവരുടെ തെറ്റിനെ ജഡ്ജിയെ പോലെ വിധിക്കും സ്വന്തം തെറ്റിനെ വക്കീലിനെ പോലെ വാദിക്കും ,ഇതാണ് ഇന്നത്തെ ജനത.
12 - ജനങ്ങൾ നാല് കാര്യങ്ങൾ പറയുന്നു
ജനങ്ങൾ നാല് കാര്യങ്ങൾ പറയുന്നു - എന്നാൽ അവർ പ്രവർത്തിക്കുന്നത് അതിനു വിപരീതമാണ്.
1) അല്ലാഹുവിന്റെ അടിമയാണ് താനെന്ന് ജനങ്ങൾ അവകാശപ്പെടുന്നു - എന്നാൽ അവരുടെ പ്രവർത്തികൾ താൻ ആരുടേയും അടിമയല്ല, തനിക്കൊരു ഉടമയുമില്ലെന്ന നിലക്കാണ്.
2) അല്ലാഹുവാണ് എല്ലാം നൽകുന്ന, നിയന്ത്രിക്കുന്ന പരിപാലകനെന്ന് ജനങ്ങൾ പറയുന്നു - എന്നാൽ ഭൗതികമായ സമ്പത്തിലല്ലാതെ അവരുടെ ഹൃദയങ്ങൾ സംതൃപ്തമാകുന്നില്ല.
3) ആഖിറമാണ് ദുനിയാവിനേക്കാൾ ഉത്തമം എന്ന് ജനങ്ങൾ വിശ്വസിച്ച് അവകാശപ്പെടുന്നു - എന്നാൽ രാവും പകലും മുഴുവൻ അവർ ചിലവഴിക്കുന്നത് ഹലാലും ഹറാമും എന്ന വേർതിരിവ് പോലുമില്ലാതെ ദുനിയാവിനെ വാരിക്കൂട്ടാൻ വേണ്ടിയാണ്.
4) മരണം സുനിശ്ചിതമാണ് എന്ന് ജനങ്ങൾ പറയുന്നു - എന്നാൽ അവർ ജീവിക്കുന്നത് താനൊരിക്കലും മരിക്കില്ലെന്ന രീതിയിലാണ്.
لو أن البهائم تعلم من الموت ما تعلمون ما أكلتم منها سمينا
"നാമറിയുന്നത് പോലെ മരണത്തെ പറ്റിയെങ്ങാനും മൃഗങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ കൊഴുത്തു തടിച്ച ഒരു മൃഗത്തെ പോലും നിങ്ങൾക്ക് ഭക്ഷിക്കാൻ ലഭിക്കുമായിരുന്നില്ല" (ഹദീസ്).
14 = ഒറ്റക്ക് ഇരിക്കുമ്പോൾ ചിന്തയെ നിയന്ത്രിക്കുക .... കൂട്ടത്തിലിരിക്കുമ്പോൾ നാവിനെ നിയന്ത്രിക്കുക ... ദേഷ്യം വരുമ്പോൾ മനസ്സിനെ നിയന്ത്രിക്കുക ... തോൽവി വരുമ്പോൾ പതറാതിരിക്കാൻ ശ്രദ്ധിക്കുക ...
15 - സങ്കടമുണ്ടെങ്കിലും ചിരിച്ചുകൊണ്ട് നിൽക്കണം സങ്കടം കാണാൻ ആഗ്രഹിച്ചവർ ഉള്ളുകൊണ്ട് ചോദിക്കും ഇവനിതെങിനെ കഴിയുന്നെന്ന് അവിടെയാണ് നമ്മുടെ വിജയവും.
16 = മറ്റൊരാളോട് ക്ഷമ ചോദിക്കുന്നതിനർത്ഥം
നാം തെറ്റുക്കാരൻ ആണെന്നല്ല ...
നാം ബന്ധങ്ങൾക്ക് വില കൽപിക്കുന്നു എന്നാണ് ..
17 = നമ്മെ ഒരിക്കലും നിരാശപ്പെടുത്തിയതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തരുത് .
പകരം നമ്മെ തന്നെ കുറ്റപ്പെടുത്തണം അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചതിന്.
18 = നിങ്ങൾക്ക് ഒരു രാജാവിനെപ്പോലെ കഴിയണമെങ്കിൽ അവളെ രാജ്ഞിയെപ്പോലെ പരിഗണിക്കുക.
നിങ്ങൾക്ക് ഒരു രാജ്ഞിയെപ്പോലെ കഴിയണമെങ്കിൽ അവനെ ഒരു രാജാവിനെപ്പോലെ പരിഗണിക്കുക.
19 = തിരി തെളിയിക്കാൻ എളുപ്പമാണ് അണയാതെ നോക്കാനാണ് പ്രയാസം .
അത് പോലെയാണ് ബന്ധങ്ങളും ജീവിതവുും.
20 = ഒറ്റക്ക് വിട്ടിലിരിക്കേണ്ടി വരുമെന്ന് ഓർത്ത് നാമെപ്പോഴും കൈ കഴുകുന്നു .
ഒറ്റക്ക് ഖബറിലിരിക്കേണ്ടി വരുമെന്നോർത്ത് നാമെപ്പോഴാണ് നമ്മുടെ പാപങ്ങൾ കഴുകുക .
21= നിനക്ക് അല്ലാഹുവിനോട്
നി ഇനി അല്ലാഹു നിന്നോട് സംസാരിക്കണമെങ്കിൽ നി നിസ്കാരിക്കുക.
ഇനി അല്ലാഹു നിന്നോട്
നീ ഖുർആൻ പാരായണം ചെയ്യുക .
22 = പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ മനസ്സുകൾ അടുക്കുന്നു
അതായിരിക്കണം അങ്ങനെ ആയിരിക്കണം
സ്നേഹബന്ധങ്ങൾ.
23 = മരിച്ചവർക്ക് നഷ്ടമായത് അവരുടെ സമയമാണ് .
നമുക്ക് ബാക്കിനിൽക്കുന്നതും സമയമാണ് .
ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ഓരോ സെക്കൻറും കടന്ന് പോകുന്നത് നമ്മുടെ ആയുസിൽ നിന്നുള്ള ചെറിയൊരു അംശവും കൊണ്ടാണെന്ന കാര്യം മറക്കാതിരിക്കുക . സമയത്തെ നൻമക്കായ് ഉപയോഗപ്പെടുത്തുക.
24 = പുറമേ കാണിക്കാത്ത സ്നേഹം,
ചെലവഴിക്കപ്പെടാത്ത പണം,
പകർന്നു കൊടുക്കാത്ത അറിവ്,
പരിപോഷിപ്പിക്കാത്ത കഴിവ്,
കരുണയില്ലാത്ത മനസ്സ്,
ഉറവയില്ലാത്ത കിണർ,
സ്നേഹമില്ലാത്ത മക്കൾ,
ചിരിക്കാത്ത ചുണ്ടുകൾ,
ഇവയെല്ലാം ഒരുപോലെയാണ്.
25 = ബന്ധങ്ങൾ പക്ഷിയെ പോലെയാണ്.
നീ അവയെ കൂടുതൽ മുറുകെ പിടിക്കുകയാണെങ്കിൽ അവ മരിച്ചു പോകും.
അശ്രദ്ധയോടെ , ശരിയായ രീതിയിൽ പിടിച്ചില്ലെങ്കിൽ അവ പറന്നു പോകും ..
അവയെ ശ്രദ്ധയോടെ പിടിച്ചു പരിപാലിക്കുകയാണെങ്കിൽ എന്നും നമുക്കൊപ്പം ഉണ്ടാകും .
26 = അപകടം ഒഴിവാക്കുക . പതുക്കെ പോകുക .
പതുക്കെ വാഹനം ഓടിച്ചാൽ വഴിയോര കാഴ്ചകൾ കാണാം .
വേഗത്തിൽ വാഹനം ഓടിച്ചാൽ പരലോക കാഴ്ചകളും കാണാം .
27 = സൂര്യൻ ഉദിച്ചുയരുന്ന ദിവസങ്ങളിൽ ഉത്തമമായതാകുന്നു വെള്ളിയാഴ്ച ആ ദിവസത്തിലാണ് ആദം നബി ( അ ) സൃഷ്ടിക്കപ്പെട്ടത് . അദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും , അവിടെ നിന്ന് പുറത്താക്കപ്പെട്ടതും , ആ ദിവസത്തിൽ തന്നെയാണ് . Friday
( സ്വഹീഹ് മുസ്ലിം )
28 = ഒഴുക്കുന്ന വെളളത്തിൽ അഴുക്ക് നിൽക്കില്ല .
തുറന്ന മനസ്സോടെ സംസാരിക്കുന്നവരിൽ കളങ്കമുണ്ടാവില്ല .
കളങ്കമില്ലാത്ത മനസ്സുള്ളവർക്കേ മനസ്സ് തുറന്ന് ചിരിക്കാൻ കഴിയൂ . മാത്രമല്ല , യാതൊരു ടെൻഷനും കൂടാതെ ഉറങ്ങാനും കഴിയും .
29 = ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല വെളിച്ചത്തിനു മാത്രമേ ഇരുളിനെ നീക്കാൻ കഴിയൂ
അത് പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് നീക്കാൻ കഴിയില്ല.
30 = പ്രകടിപ്പിക്കാത്ത സ്നേഹം ... ! കഴിക്കാത്ത ഭക്ഷണം ... !
ചിലവാക്കാത്ത ധനം ... !
ഇവയെല്ലാം ... ഒരു ... ഉപകാ രവുമില്ലാത്തതാണ് ... !
സ്നേഹം ... ധനം ... ഭക്ഷണം ... എന്നിവ അർഹിക്കുന്നവർക്ക് ധാനം ചെയ്യുക ... ! പതിന്മടങ്ങായി തിരികെ ലഭിക്കും ... !
31 = കടലാസ്സിൽ മഷി കൊണ്ടെഴുതിയകാവ്യമാണ് പ്രണയമെങ്കിൽ
ചങ്കിൽ ചോരകൊണ്ടെഴുതിയ ഇതിഹാസമാണ് സുഹൃത്ത് ബന്ധം .
32 = നീ ചെയ്ത നന്മ കൊണ്ട് മറ്റൊരാൾ പുഞ്ചിരിച്ചാൽ അതാണ് നീ നേടിയ എറ്റവും വലിയ സമ്പാദ്യം.
സമ്പാദ്യം എന്നത് നീ മാത്രം നേടലല്ല, നീ നേടിയതിന്റെ ഒരു പങ്ക് അർഹതപെട്ടവരിലേക്ക് എത്തിക്കലുമാണ്, അപ്പോഴാണ് നീ യഥാർത്ഥ സമ്പന്നനാകുന്നത്.
"ഭൂമിയിലുള്ളവൻ നീ ഗുണം ചെയ്‌താൽ ആകാശത്തിലുള്ളവൻ നിനക്ക് ഗുണം ചെയ്യും" എന്ന നബി വചനം മുറുകെ പിടിക്കുക.
33 = " ജീവിതമാണ്
ഏറ്റവും
ബുദ്ധിമുട്ടുള്ള
പരീക്ഷ,,!
എന്നാൽ
ഓരോരുത്തർക്കും
കിട്ടുന്ന
ചോദ്യപ്പേപ്പർ
വ്യത്യസ്തമാണ്,,
എന്നറിയാതെ
മറ്റുള്ളവരെ
കോപ്പി ചെയ്യുന്നത്
കൊണ്ടാണ്
പലരും
പരാജയപ്പെട്ട്
പോകുന്നത്,,,!!!
36 = സൗഹൃദം എന്നും ഒരു ബലമാണ്???? നാം ആരിൽ നിന്നും ഒറ്റപ്പെട്ടാലും ????
നല്ല കൂട്ടുകാർ ഒരു തണലായ് എന്നും നമ്മോടൊപ്പം ഉണ്ടാവും..
41 = വാക്കുകളിൽ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർതഥയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹതോടെ നിലനിൽക്കും.
42 = പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓരോ പാഠം കഴിയുമ്പോഴും പരീക്ഷകളായിരുന്നു ... ഇന്ന് ജീവിതത്തിൽ ഓരോ പരീക്ഷകൾ കഴിയുമ്പോൾ മാത്രമാണ് ഒരു പാഠം പഠിക്കുന്നത് ....
43 = എനിക്ക് അറിയാം എന്റെ ജീവിതം അല്ലാഹുവിന്റെ തീരുമാനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് .
അവനിൽ ഞാൻ വിശ്വാസിക്കുന്നു
ഒരു ദിനം വരും എന്റെ ജീവിതത്തിൽ വെളിച്ചവുമായി
ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ നൽകി
എന്നെ അനുഗ്രഹിച്ചു കൊണ്ട് ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ