മുഹര്‍റം പത്ത്.
ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിന് ഇസ്ലാം മത വിശ്വാസികള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മുഹര്‍റം ഒമ്പത്, പത്ത്
1. യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍പ്പെട്ട ഒന്നാണ് മുഹര്‍റം. മുഹര്‍റം എന്ന വാക്കിന് അര്‍ത്ഥം തന്നെ നിഷിദ്ധമാക്കപ്പെട്ടത് എന്നാണ്. ഈ മാസം ഒമ്പതിന് താസൂആ എന്നും പത്തിന് ആശൂറാ എന്നും വിളിക്കുന്നു. ഈ രണ്ട് ദിനങ്ങളിലും വിശ്വാസികള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നു.
2. മഹാപ്രളയത്തിലെ പലായനത്തിനൊടുവില്‍ നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ ചെന്നണഞ്ഞത് മുഹര്‍റം പത്തിനാണ്.
3. യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫ് നബിയുമായി പുനസ്സമാഗമത്തിന് അവസരമൊരുങ്ങിയത് മുഹര്‍റത്തിലാണ്. സ്വന്തം അര്‍ധസഹോദരങ്ങളുടെ കുബുദ്ധി കാരണം പിതാവില്‍ നിന്ന് അകന്നു കഴിയേണ്ടിവന്ന യൂസുഫ് നബി വര്‍ഷങ്ങള്‍ക്കു ശേഷമാണ് യഅ്ഖൂബ് നബിയെ കണ്ടത്.
5. മൂസാ നബിയെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷിച്ചത് മുഹര്‍റം പത്തിനാണ്. ഈ ദിനത്തിന്റെ സ്മരണയില്‍ ജൂതന്മാര്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. മദീനയില്‍ വെച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നബി, മുഹര്‍റം ഒമ്പതിനും പത്തിനും നോമ്പെടുക്കാന്‍ അനുയായികളോട് ഉപദേശിച്ചു.
6. മുഹമ്മദ് നബിയുടെ പൗത്രന്‍ ഹുസൈന്‍ ബിന്‍ അലി കര്‍ബലയില്‍ രക്തസാക്ഷിയായത് മുഹര്‍റം പത്തിനാണ്. യസീദിന്റെ ഭരണത്തില്‍ അതൃപ്തി അറിയിച്ച കൂഫ നിവാസികള്‍ മക്കയില്‍ താമസിക്കുകയായിരുന്ന ഹുസൈനെ സമീപിച്ച് കൂഫയിലേക്ക് ക്ഷണിക്കുകയായിരുന്നു. 72 പേരോടൊപ്പം ഹുസൈന്‍ കൂഫയിലേക്ക് യാത്ര തിരിച്ചെങ്കിലും അവിടെ എത്തുംമുമ്പ് മുമ്പ് പിന്തുണ നല്‍കിയ മിക്കവാറും പേര്‍ യസീദിന് അനുകൂലമായി കൂറുമാറി. യസീദിന്റെ ഗവര്‍ണര്‍ ഇബ്‌നുസിയാദ് കര്‍ബലയില്‍ വെച്ച് ഹുസൈനെയും സംഘത്തെയും തടഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നതെങ്കിലും ഇബ്‌നു സിയാദിന്റെ കടുംപിടുത്തം സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു. യസീദിന് ബൈഅത്ത് ചെയ്യുക എന്ന ആവശ്യം ഹുസൈന്‍ നിരാകരിച്ചതോടെ 5000-ലധികം വരുന്ന സൈന്യം യുദ്ധം തുടങ്ങുകയും ഹുസൈന്‍ അടക്കമുള്ള ചെറുസംഘത്തെ വധിക്കുകയുമായിരുന്നു.
മുഹ്റം പത്തിലെ സുപ്രധാന സംഭവങ്ങൾ
ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്. നൂഹ്‌നബി, ഇബ്‌റാഹീം നബി, യൂസുഫ് നബി, യഹ്ഖൂബ്നബി, മൂസാ നബി, അയ്യൂബ് നബി, യൂനുസ് നബി, ഈസാ നബി തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രു ശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്.
ആദം അലൈ സലാമിൻ്റെ തൗബ അള്ളാഹു സ്വകരിച്ച സമയമാണ് മുഹറം ആശുറാഹ് (മുഹറം പത്ത്). മഹാനായ ഇതിരീസ് അലൈ സലാമിനെ നാലാം ആകാശത്തേക്ക് ഉയര്‍ത്തിയതും ഈ ദിനമാണ്. മൂന്നാമത്തെ സംഭവമായ നൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ യാത്ര അവസാനിപ്പിച്ചതും നങ്കൂരമിട്ടതും മുഹറം പത്തിനാണ്. മറ്റൊരു സംഭവം നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്രാഹീം നബിയെ രക്ഷപ്പെടുത്തിയതും മുഹറം ആശൂറാഹിനാണ്. നൂഹ് നബിയെ കപ്പലില്‍ കയറ്റി സമൂഹത്തിന് നല്‍കിയ ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഇതേ ദിനത്തിലാണ്. മഹാനായ ഖലീമുല്ലാഹി മൂസ നബിക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും മുഹറത്തിലാണ്. മഹാനായ യാക്കൂബ് നബിയുടെ കാഴ്ചശക്തി അള്ളാഹു തിരിച്ചു കൊടുത്തതും മഹാനായ സുലൈമാൻ നബിക്ക് അള്ളാഹു രാജാധികാരം നൽകിയതും മുഹറം പത്തിനാണ്.
മഹാനായ അയ്യൂബ് നബിയുടെ രോഗം മാറ്റിക്കൊടുത്തതും യൂനുസ് നബി മത്സ്യത്തിൻ്റെ ഉദരത്തിൽ നിന്ന് പുറത്തേക്ക് വന്നതും ഈ പുണ്യ ദിനത്തിൽ തന്നെയാണ്. മഹാനായ സക്കരിയ നബി സന്താനസൗഭാഗ്യത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. സക്കരിയ നബിയുടെ പ്രാര്‍ത്ഥന അള്ളാഹു സ്വീകരിക്കുകയും യഹിയ എന്ന കുഞ്ഞിനെ അള്ളാഹു നൽകുകയും ചെയ്തു. മഹാനായ ഖലീമുല്ലാഹി മൂസ നബിക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും, യൂസുഫ് നബിയെ ജയില്‍ മോചിതരാക്കിയതും ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹറത്തിലാണ്. ഇങ്ങനെയുള്ള സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ ദിനമാണ് മുഹ്റം പത്ത്.
മുഹ്റത്തിലെ നോമ്പ്
മുഹറം മാസത്തില്‍ നോമ്പെടുക്കല്‍ വളരെ പുണ്യമുള്ള കാര്യമാണെന്ന് പ്രവാചകര്‍ പറയുന്നു. മുഹ്റം പത്തിന് മാത്രമല്ല, ഒമ്പതിനോ അസാധ്യമെങ്കില്‍ പതിനൊന്നിനോ നോമ്പനുഷ്ടിക്കല്‍ സുന്നത്താണെന്ന് കൂടി കിത്താബുകളിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ പത്ത് മുഴുവൻ നോമ്പ് പുണ്യമുള്ള ദിനങ്ങളുമാണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നും പല മുന്‍കാല പണ്ഡിതരും പറഞ്ഞിട്ടുണ്ട്.
റമളാന്‍ മാസത്തിലെ നോമ്പിനു ശേഷം ശ്രേഷ്ഠതയുള്ള നോമ്പ് മുഹറത്തിലേതാണ്. ആശൂറാഅ് നോമ്പ് ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരമാണ്. ഈ ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും വളരെയേറെ പ്രത്യേകതകളും പറയുന്നുണ്ട്.
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ