- നബി (സ) പറഞ്ഞു: റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാന്‍ ഏറ്റവും സ്രേഷ്ഠമായത് അല്ലാഹുവിന്‍റെ മാസമായ മുഹറം ആകുന്നു. (മുസ്'ലിം)
- മുഹറമില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മുപ്പത് നോമ്പിന്‍റെ പുണ്ണ്യം (ഹദീസ്)
ആദ്യ പത്തു ദിനങ്ങള്‍
- മുഹറമിന്‍റെ ആദ്യ എട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ് (ഇമാം ഗസ്സാലി - ശര്‍വാനി)
താസൂആഅ്: (മുഹർറം ഒമ്പത്)
- തിരുനബി (സ) പറയുന്നു: അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയണെങ്കില്‍ മുഹറം ഒമ്പതിനു തീര്‍ച്ചയായും ഞാന്‍ നൊമ്പനുഷ്ഠിക്കും.
ആശൂറാഅ്: (മുഹർറം പത്ത്)
- ഇബ്നു അബ്ബാസ് (റ)പറയുന്നു: - നബി (സ) ആശൂറാഅ് ദിവസത്തേക്കാള്‍ മറ്റൊരു നോമ്പിനെ പരിഗണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി)
- മുത്ത്നബി (സ) പറയുന്നു: ആശൂറാഅ് നോമ്പ് ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കും (മുസ് ലിം)
- ധാരാളം ആളുകളുടെ തൗബ സ്വീകരിക്കുന്ന ദിനം (ഹദീസ്)
- ആദം നബി (അ) ന്‍റെ തൗബ സ്വീകരിച്ചത്, ഇബ്രാഹീം നബി (അ) നെ തീകുണ്ടാരത്തില്‍ നിന്ന് രക്ഷിച്ചത്, ഫിര്‍ ഔനിനെ നശിപ്പിച്ചത്, യൂനുസ് നബി (അ) നെ മല്‍സ്യ വയറ്റില്‍ നിന്ന് രക്ഷിച്ചത്, സുലൈമാന്‍ നബി (അ) നു അധികാരം നല്‍കിയത് തുടങ്ങി ധാരാളം അമ്പിയാക്കള്‍ക്ക് വലിയ മഹത്വങ്ങള്‍ ലഭിച്ച ദിനം.
മറ്റു അനുഷ്ഠാനങ്ങള്‍
- കുടുമ്പക്കാര്‍ക്ക് വിശാലത ചെയ്യുക - അബൂ ഹുറയ്റ (റ) വില്‍ നിന്ന് നിവേദനം: ആശൂറാഅ് ദിവസം വല്ലവരും വല്ലവരും വീട്ടുകാര്‍ക്കും കുടുമ്പക്കാര്‍ക്കും വിശാലത ചെയ്താല്‍ ആവര്‍ഷം മുഴുവന്‍ അല്ലാഹു അവര്‍ക്കു വിശാലത ചെയ്യും (ബൈഹഖി)
- നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുക.
- റവാത്തിബ് സുന്നത്ത് (22) വിത്‌റ് (11) ളുഹാ (8) തുടങ്ങിയ സുത്ത് നിസ്‌കാരം പൂര്‍ണ്ണമായി നിര്‍വഹിക്കുക.
- പതിവാക്കേണ്ട സജദ:, ദുഖാന്‍, വാഖിഅ:, തബാറക തുടങ്ങിയ സൂറത്തുകളും (അല്‍ മിഫ്താഹ് പേജ് 18 നോക്കുക) ഹദ്ദാദ്, വിര്‍ദുല്ലത്വീഫ് (അല്‍ മിഫ്താഹ് പേജ് 58) പോലോത്ത ദിക്‌റുകളും നഷ്ടപ്പെടുത്തരുത്.
- ഇരുലോക വിജയത്തിനും പാപമോചനത്തിനും മറ്റു പ്രധാന ആവശ്യങ്ങള്‍ക്കും ആത്മാര്‍ത്ഥമായി ദുആ വര്‍ദ്ധിപ്പിക്കുക.
ചില ദിക്റുകള്‍
സൂറത്തുല്‍ ഇഖ് ലാസ് നൂറു തവണ/കഴിയുമെങ്കില്‍ ആയിരം തവണ
(70) | سُبْحَانَ اللهِ والْحَمْدُ لِلّٰهِ وَلا إِلٰهَ اِلاّ اللهُ وَاللهُ اَكْبَرُ وَلَا حَوْلَ وَلاَ قُوَّةَ اِلاّ بِااللهِ الْعَلِيِّ الْعَظِيمِ |
(70) | حَسْبِيَ اللّهُ وَنِعْمَ الْوَكِيل |
മുഹര്‍റം പതിനൊന്നിന് നോമ്പെടുക്കുക:
- ആരംബ നബി(സ്വ) പറഞ്ഞു: ആശൂറാഇന് നിങ്ങള്‍ നോമ്പെടുക്കുക, അതിനുമുമ്പ് ഒരു ദിവസവും ശേഷം ഒരു ദിവസവും നൊമ്പെടുത്ത് ജൂതന്മാരോട് എതിരാവുക (അഹ് മദ്)
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ