ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹദീസ്

  വെളളിയഴ്ച 🌹വെളളിയഴ്ചയും കുളിയും.🌹 ഇബ്നുഉമർ(റ) നിവേദനം: ഒരു വെള്ളിയാഴ്ച ഉമർ(റ)ജനങ്ങളോട്പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നബി(സ)യുടെ സഹാബിമാരിൽ നിന്നുള്ള ഒരാൾ പള്ളിയിൽപ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളിൽപ്പെട്ട വ്യക്തിയുമാണ്‌. അപ്പോൾഉമർ(റ) അദ്ദേഹത്തോട്‌ ഇതേത്‌ സമയമാണ്‌ എന്ന്‌ വിളിച്ചു ചോദിച്ചു.  അദ്ദേഹം പറഞ്ഞു. ഞാനിന്ന് ഒരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട്‌ ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു.  തന്നിമിത്തം ഞാൻ വുളു മാത്രം എടുത്തു. മറ്റൊന്നും വർദ്ധിപ്പിച്ചിട്ടില്ല.  ഉമർ(റ)ചോദിച്ചു:  വുളു മാത്രം എടുക്കുകയോ?  നിശ്ചയം തിരുമേനി(സ) കുളിക്കാൻ കൽപ്പിക്കാറുള്ളത്‌ നീമനസ്സിലാക്കിയിട്ടുണ്ട്‌.  (ബുഖാരി. 2.13.3)   നബി ( സ ) പറഞ്ഞു .  നാല് കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു .  1 - നന്ദി കാണിക്കുന്ന ഹൃദയം ,  2 - അല്ലാഹുവിനെ സ്മരിക്കുന്ന നാവ് , 3 - പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കുന്ന ശരീരം . 4 - തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും വഞ്ചന കാണിക്കാത്ത ഭാര്യ . 

സംസാരം സൂക്ഷ്മതയോടെ മാത്രം

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤  ■   ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894 ■ 00919562658660 സംസാരം സൂക്ഷ്മതയോടെ മാത്രം PDF ആവശ്യമുളളവർ ഇതിൽ തൊടുക.   ഹിപ്നോട്ടിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. അബ്ബാ ഫരിയക്കിനു പോര്ച്ചുഗീസ് രാജാവ് ഒരു സ്വീകരണം നല്കി. രാജസദസ്സില് പ്രഭാഷണം നടത്തുവാന് നിര്ബന്ധിതനായ ഫെരിയക്ക് സഭാകമ്പം കൊണ്ട് വാക്കുകള് കിട്ടാതെ വിഷമിച്ചപ്പോള് രംഗവേദിക്ക് തൊട്ടടുത്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് ‘നന്നായി സംസാരിക്ക്’ എന്നര്ത്ഥം വരുന്ന ഒരു പദം കൊങ്ങിണി ഭാഷയില് ഉറക്കെ വിളിച്ചുപറഞ്ഞു. ആ വാക്കുകള് ഹൃത്തടത്തിലെവിടെയോ സ്പര്ശിച്ചപ്പോള് ഏതോ ഒരു ദിവ്യശക്തി തന്നെ ഗ്രസിച്ചതുപോലെ അബ്ബാഫെരിയക്കിനു തോന്നി.  അദ്ദേഹത്തിന് വാക്കുകള്ക്ക് പിന്നെ ക്ഷാമമുണ്ടായില്ല. വാഗ്ധോരണി അനര്ഗളം പ്രവഹിക്കുകയും പ്രഭാഷകനെന്ന നിലയില് അദ്ദേഹം അംഗീകാരം നേടുകയും ചെയ്തു. പക്ഷേ, അദ്ദേഹം വിട്ടുകൊടുക്കാന് തയ്യാറായില്ല. അന്നു മുതല് വാക്കുകളുടെ ശക്തിയെക്കുറിച്ച് പഠിക്കാന് അദ്ദേഹം പരിശ്രമിച്ചു. ഈ പരിശ്രമമാണ് പിന്നീട് പ്രസിദ്ധമായ ഹിപ്നോട്ടിസം എന്ന പ്രക്ര...

സയ്യിദുൽ ഇസ്തിഗ്ഫാർ

 ‘ഇസ്തിഗ്ഫാര്‍’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇസ്തിഗ്ഫാർ’ എന്ന് പറയുന്നത്. ‘ഗഫറ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായിട്ടുള്ളത്. ‘മറയ്ക്കുക’ എന്നാകുന്നു ഗഫറയുടെ അര്‍ഥം. ‘ഗഫറല്ലാഹു ദന്‍ബഹു’ എന്നു പറഞ്ഞാല്‍ ‘അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു’ എന്നാണര്‍ഥം. ‘അല്‍ ഗഫൂര്‍’, ‘അല്‍ ഗഫ്ഫാര്‍’, ‘അല്‍ ഗാഫിര്‍’ എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണ് ഇതിന്റെ വിവക്ഷ. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ പാപങ്ങൾ മായ്ക്കപെടുകയില്ല. ഈ ദിക്റിനെക്കുറിച്ച് നബി(സ) പറഞ്ഞു: ഒരാൾ ഇതിനെക്കുറിച്ചുള്ള ദൃഢവിശ്വാസത്തോടെ പകലിൽ ചൊല്ലുകയും അങ്ങനെ ആ പകലിൽ- വൈകുന്നേരമാകും മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിലാണ്. (അതുപോലെത്തന്നെ) ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഇത് ചൊല്ലിയാൽ നേരം പുലരും മുമ്പ് അയാൾ മരിച്ചാൽ അയാൾ സ്വർഗാവകാശി കളിലാണ്. (സ്വഹീഹുൽ ബുഖാരി- 6306) ‎اللّهُمَّ أَنْتَ...

ഫിത്‌ന യുഗത്തിന്റെ അടയാളങ്ങൾ

  ഫിത്‌ന യുഗത്തിന്റെ അടയാളങ്ങൾ  എന്ന PDF ആവശ്യമുളളവർക്ക് ഇതിൽ തൊടുക.  ഇസ്ലാമിക വിജ്ഞാനം  whatsapp no 00919746695894 - 00919562658660  ഹുദൈഫ ( റ ) നിവേദനം ചെയ്ത ഒരു ഹദീസ് ഉദ്ധരിച്ചിരിക്കുന്നു . ഫിത്‌ന യുഗത്തിന്റെ 72 കാര്യങ്ങൾ അതിലുണ്ട് .  നമ്മിലും ചുറ്റുഭാഗത്തേക്കും കണ്ണാടിച്ച് കൊണ്ട് പ്രസ്തുത ഹദീസ് പാരായണം ചെയ്യുക .  ഹുദൈഫ ( റ ) വിവരിക്കുന്നു :  റസൂലുല്ലാഹി (സ) അരുളി :  ഖിയാമത്തിന് മുമ്പ് 72 കാര്യങ്ങൾ സംഭവിക്കുന്നതാണ് . 1. നമസ്കാരത്തിലെ ശ്രദ്ധ ഇല്ലാതാകും .  2. വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ വഞ്ചന നടക്കും .  3 , പലിശ തിന്നുത് വ്യാപകമാകും .  4. കളവ് അനുവദനീയമായിക്കാണും .  5. നിസ്സാര കാര്യങ്ങൾക്ക് കൊല നടക്കും .  6. വലിയ കെട്ടിടങ്ങൾ ഉയരും .  7. മതം വിറ്റ് പണം സമ്പാദിക്കും .  8. കുടുംബത്തോട് മോശമായി പെരുമാറും . 9. നീതി ഇല്ലാതാകും .  10. കളവ് സത്യമാകും .  11. പട്ട് ഉപയോഗിക്കപ്പെടും .  12. അക്രമം വ്യാപകമാകും.  13. ത്വലാഖ് , വിവാഹ മോചനം പെരുകും .  14. അസ്വഭാവിക മരണം കൂടും .  1...

സയ്യീദുനാ ബിലാല്‍ (റ.അ.)

  സയ്യീദുനാ ബിലാല്‍ (റ.അ.)വും ബാങ്കും എന്ന PDF ആവശ്യമുളളവർ ഇതിൽ തൊടുക. സയ്യീദുനാ ബിലാല്‍ (റ.അ.) മക്കയിലെ ഖുറേഷി അക്രമം സഹിക്കാതെ വന്നപ്പോള്‍ നബിയും (സ്വ) സ്വഹബതും മക്കയില്‍ നിന്നും മദീനയിലേക്ക് പോയി.മദീനയില്‍ എത്തുമ്പോള്‍ മുഹജിറുകളും അന്സ്വരികളും ഉള്‍പ്പെടെ വളരെ കുറച്ചു ആളുകള്‍ മാത്രമേ മുസ്ലിംഗലായിഉണ്ടായിരുന്നുള്ളൂ. അവര്‍ കൃത്യ സമയത്ത് നിസ്കാരത്തിനു മസ്ജിദുന്നബവിയില്‍ എത്തുക പതിവായിരുന്നു. മദീനയില്‍ നബി (സ്വ) യും സ്വഹാബികളും ഇസ്ലാമിക പ്രബോധനം സജീവമായി നടത്തി വന്നു. അനുദിനം ഇസ്ലാമിലെ അംഗസംഖ്യയും കൂടിക്കൂടി വന്നു. ഹിജ്ര ഒന്നാം വര്ഷം ആയപ്പോഴേക്കും മുസ്ലിങ്ങളുടെ എണ്ണം വളരെ കൂടി. ആദ്യ കാലത്ത് എല്ലാവരും നിസ്കാരത്തിനു ഓര്‍മ്മപ്പെടുത്താതെ തന്നെ കൃത്യ സമയത്ത് വന്നിരുന്നു. പില്‍കാലത്തു ജോലി തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്കാരത്തിനു പള്ളിയില്‍ എത്താതെ വരികയോ സമയം വൈകി എത്തുകയോ പതിവായി. ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി (സ്വ) തങ്ങള്‍ സ്വഹാബികളെ മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു. " നിസ്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം" - സ്വഹാബികളില്‍ പലരും അഭിപ്ര...

നജസും ശുദ്ധിയും

  നജസും ശുദ്ധിയും PDF ആവശ്യമുളളവർ ഇവിടെ തൊടുക. .  രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ സോപ്പ് വീണാൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ? ■ : വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്:9) .  റൂമിൽ കുട്ടി മൂത്രമൊഴിക്കുകയും അതു ഉണങ്ങുകയും ചെയ്തു ഇനി നിലം കഴുകാതെ ഉണങ്ങിയ മാത്രമുള്ള സ്ഥലത്ത് പായ വിരിച്ചു നിസ്കരിക്കാമോ? ■ : നിസ്കരിക്കാം നിസ്കാരം സാധുവാണ് പക്ഷേ, കറാഹത്തുണ്ട് (തുഹ്ഫ: 1/167 നോക്കുക) .  ചില മഖ്ബറകളിൽ മൈൽപീലി കെട്ടിവെച്ചതായി കാണാം മൈൽപീലി നജസല്ലേ? ■ : നജസുതന്നെ അതു മഖ്ബറയിൽ കെട്ടിവെക്കാനുള്ളതല്ല ഇതാണു ശാഫിഈ മദ്ഹബ് എന്നാൽ, കേരളത്തിനു പുറത്തുള്ള മഖ്ബറകളിലാണ് മൈൽപീലി കെട്ടിവെച്ചതായി കാണാറുള്ളത് അവർ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തവരാകാം ഹനഫീ മദ്ഹബിൽ മൈൽപീലി കൊഴിപ്പില്ലെങ്കിൽ ശുദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്:35) .  വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ? ■ : രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല .  ഗുഹ്...