‘ഇസ്തിഗ്ഫാര്‍’ എന്നത് ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ്. പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇസ്തിഗ്ഫാർ’ എന്ന് പറയുന്നത്.
‘ഗഫറ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ് ‘ഇസ്തിഗ്ഫാര്‍’ ഉണ്ടായിട്ടുള്ളത്. ‘മറയ്ക്കുക’ എന്നാകുന്നു ഗഫറയുടെ അര്‍ഥം. ‘ഗഫറല്ലാഹു ദന്‍ബഹു’ എന്നു പറഞ്ഞാല്‍ ‘അല്ലാഹു അവന്റെ പാപം മറച്ചുകളഞ്ഞു’ എന്നാണര്‍ഥം. ‘അല്‍ ഗഫൂര്‍’, ‘അല്‍ ഗഫ്ഫാര്‍’, ‘അല്‍ ഗാഫിര്‍’ എന്നിവ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ പെട്ടതാണ്. അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നാണ് ഇതിന്റെ വിവക്ഷ. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ പാപങ്ങൾ മായ്ക്കപെടുകയില്ല.
ഈ ദിക്റിനെക്കുറിച്ച് നബി(സ) പറഞ്ഞു: ഒരാൾ ഇതിനെക്കുറിച്ചുള്ള ദൃഢവിശ്വാസത്തോടെ പകലിൽ ചൊല്ലുകയും അങ്ങനെ ആ പകലിൽ- വൈകുന്നേരമാകും മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിലാണ്. (അതുപോലെത്തന്നെ)
ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഇത് ചൊല്ലിയാൽ നേരം പുലരും മുമ്പ് അയാൾ മരിച്ചാൽ അയാൾ സ്വർഗാവകാശി കളിലാണ്. (സ്വഹീഹുൽ ബുഖാരി- 6306)
(അല്ലാഹുവേ നീയാണ് എൻറെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻറെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മയിൽ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എൻറെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല.)
.اللّهُمَّ -അല്ലാഹുവേ
.أَنْتَ -നീയാണ്
.رَبِّي -എൻറെ രക്ഷിതാവ്
.لا إِلَهَ إلاَّ أَنْتَ- നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
.خَلَقْتَنِي- നീയാണ് എന്നെ സൃഷ്ടിച്ചത്.
.وَأَنَا- ഞാൻ
.عَبْدُكَ- നിൻറെ ദാസനാണ്
.وَأَنَا عَلَى عَهْدِكَ- ഞാൻ നിന്നോടുള്ള കരാറും
.وَوَعْدِكَ- നിന്നോടുള്ള വാഗ്ദാനവും
.مَا اسْتَطَعْتُ- കഴിയുന്നത്ര പാലിക്കുന്നു
.أَعُوذُ- ഞാൻ ശരണം തേടുന്നു
.بِكَ- നിന്നോട്
.مِنْ شَرِّ-എല്ലാ തിന്മയിൽ നിന്നും
.مَا صَنَعْتُ- ഞാൻ ചെയ്തുപോയ
.أَبُوءُ- ഞാൻ അംഗീകരിക്കുന്നു
.لَكَ- നിന്നോട്
.بِنِعْمَتِكَ-നീ അനുഗ്രഹം ചെയ്തത്
.عَلَيَّ- എനിക്ക്
.وَأَبُوءُ لَكَ - ഞാൻ നിന്നോട് സമ്മതിക്കുന്നു
.بِذَنْبِي- എൻറെ പാപങ്ങൾ
.فَاغْفِرْ-അതിനാൽ പൊറുത്തു തരേണമേ
.لِي- എനിക്ക്
.؛ فَإِنَّهُ- തീർച്ചയായും
.لا يَغْفِرُ- പൊറുക്കുകയില്ല
.الذُّنُوبَ- പാപങ്ങൾ
.إلاّ أَنْتَ- നീയല്ലാതെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ