ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സയ്യീദുനാ ബിലാല്‍ (റ.അ.)

 




സയ്യീദുനാ ബിലാല്‍ (റ.അ.)വും ബാങ്കും എന്ന PDF ആവശ്യമുളളവർ ഇതിൽ തൊടുക.


സയ്യീദുനാ ബിലാല്‍ (റ.അ.)


മക്കയിലെ ഖുറേഷി അക്രമം സഹിക്കാതെ വന്നപ്പോള്‍ നബിയും (സ്വ) സ്വഹബതും

മക്കയില്‍ നിന്നും മദീനയിലേക്ക് പോയി.മദീനയില്‍ എത്തുമ്പോള്‍ മുഹജിറുകളും

അന്സ്വരികളും ഉള്‍പ്പെടെ വളരെ കുറച്ചു ആളുകള്‍ മാത്രമേ

മുസ്ലിംഗലായിഉണ്ടായിരുന്നുള്ളൂ. അവര്‍ കൃത്യ സമയത്ത് നിസ്കാരത്തിനു

മസ്ജിദുന്നബവിയില്‍ എത്തുക പതിവായിരുന്നു.

മദീനയില്‍ നബി (സ്വ) യും സ്വഹാബികളും ഇസ്ലാമിക പ്രബോധനം സജീവമായി നടത്തി

വന്നു. അനുദിനം ഇസ്ലാമിലെ അംഗസംഖ്യയും കൂടിക്കൂടി വന്നു.

ഹിജ്ര ഒന്നാം വര്ഷം ആയപ്പോഴേക്കും മുസ്ലിങ്ങളുടെ എണ്ണം വളരെ കൂടി. ആദ്യ

കാലത്ത് എല്ലാവരും നിസ്കാരത്തിനു ഓര്‍മ്മപ്പെടുത്താതെ തന്നെ കൃത്യ

സമയത്ത് വന്നിരുന്നു. പില്‍കാലത്തു ജോലി തിരക്ക് കാരണവും മറ്റും അറിയാതെ

അവര്‍ നിസ്കാരത്തിനു പള്ളിയില്‍ എത്താതെ വരികയോ സമയം വൈകി എത്തുകയോ

പതിവായി.

ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി (സ്വ) തങ്ങള്‍ സ്വഹാബികളെ

മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു.

" നിസ്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം" -

സ്വഹാബികളില്‍ പലരും അഭിപ്രായപ്പെട്ടു.

നിസ്കാരടിന്റെ സമയം ആയാല്‍ പള്ളിയിലേക്ക് വിളിക്കാനും സമയമായാല്‍

ഒര്മാപ്പെടുതനും പലരും പല മാര്‍ഗങ്ങള്‍ അപിപ്രയപ്പെട്ടു.

"ജൂതര്‍ ചെയ്യുന്നപോലെ നമുക്കും നിസ്കാരത്തിന്റെ സമയമായാല്‍ തീ

കത്തിക്കാം"- ഒരു വിഭാഗം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു.

"മണിയടിച്ചു ആളുകളെ നിസ്കാര സമയം അറിയിക്കാം"- മറ്റൊരു വിഭാഗം അപിപ്രയപ്പെട്ടു.

"ഒരാളെ പറഞ്ഞയച്ചു എല്ലാവരെയും പള്ളിയിലേക്ക് വിളിപ്പിക്കാം"- അപിപ്രായം

ഉമര്‍ (റ) ന്റെതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമര്‍ (റ) ന്റെ

അപിപ്രായം അംഗീകരിക്കപ്പെട്ടു.

ഈ ചര്‍ച്ചയില്‍ അബ്ദുല്ലഹിബിനു സൈദ്‌ (റ) വും പങ്കെടുത്തിരുന്നു.

രാത്രി എല്ലാവരും വീടുകളിലേക്ക് മടങ്ങി. അബ്ദുള്ള ബിന്‍ സൈദ്‌ (റ)

അപ്പോഴും ഈ ചിന്തയിലായിരുന്നു. എങ്ങനെ ആളുകളെ നിസ്കാരത്തിനു

പള്ളിയിലേക്ക് വിളിക്കും?. ഇതല്ലാതെ വേറെ വല്ല മാര്‍ഗവും ഉണ്ടോ?.

അബ്ദുള്ള ബിന്‍ സൈദ്‌ (റ) ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു

സ്വപ്നം കണ്ടു. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍

അദ്ദേഹത്തിനടുത്തു വന്നു. കയ്യില്‍ ഒരു മണിയും ഉണ്ടായിരുന്നു.

"ആ മണി എനിക്ക് വില്‍ക്കാമോ?"- അബ്ദുള്ള ബിന്‍ സൈദ്‌ (റ) ചോദിച്ചു.

"നിങ്ങാല്‍ക്കെന്തിനാണ് ഇത്?"- പച്ച വസ്ത്രം ധരിച്ച ആഗതന്‍ ചോദിച്ചു.

"ഞങ്ങള്‍ക്ക് സമയത്ത് നിസ്കാരത്തിനു ആളുകളെ വിളിക്കാനാണ്."- അബ്ദുള്ള

ബിന്‍ സൈദ്‌ (റ) പറഞ്ഞു.

"ഞാന്‍ നിങ്ങള്ക്ക് അതിലും നല്ല ഉരു ഉപായം പറഞ്ഞു തരാം. അല്ലാഹു അക്ബര്‍,

അള്ളാഹു അക്ബര്‍..........." - ആഗതന്‍ ബാങ്കിന്റെയും ഇഖാമതിന്റെയും

മുഴുവന്‍ വാക്കുകളും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.

രാവിലെ ഉറക്കമുണര്‍ന്ന അബ്ദുള്ള ബിന്‍ സൈദ്‌ പ്രവാചക സന്നിധിയിലെത്തി.

പ്രവാചകന്‍ (സ്വ) യോട് താന്‍ കണ്ട സ്വപ്നവും സ്വപ്നത്തില്‍ വന്ന ആള്‍

പറഞ്ഞു കൊടുത്ത വാക്കുകളും പറഞ്ഞു. സ്വപ്നം സത്യമാണെന്നും അത് കൊണ്ട് അത്

നമുക്കത് അംഗീകരിക്കാമെന്നും നബി (സ്വ) പറഞ്ഞു.

ബിലാല്‍ (റ) നു സ്വപ്നത്തില്‍ കണ്ട വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍ നബി

(സ്വ) തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

അദ്ദേഹം ബിലാല്‍ (റ) വിന്റെ അടുത്തെത്തി. സ്വപ്നത്തിലെ ആഗതന്‍ പറഞ്ഞു

കൊടുത്ത വാക്കുകള്‍ അബ്ദുള്ള ബിന്‍ സൈദ്‌ (റ) ബിലാലിന് (റ) പറഞ്ഞു

കൊടുത്തു.

നിസ്കാരത്തിനു സംയമായി. മസ്ജിദുന്നബവിയില്‍ ബിലാല്‍ (റ) ന്‍റെ സുന്ദര

ശബ്ദം ഉയര്‍ന്നു. സ്ഫുടതയാര്‍ന്ന അക്ഷരങ്ങള്‍ തനിമയാര്‍ന്ന സ്വരത്തില്‍

അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഈത്തപ്പനയോലകള്‍ പോലും ഒരു നിമിഷം

ചലനമറ്റു നിന്നു. കിളികള്‍ കളകളാരവം നിര്‍ത്തി മധുര ശബ്ദത്തിനു

കാതോര്‍ത്തു. മുസ്ലിംഗള്‍ നിസ്കാരതിനായി മസ്ജിദു നബവിലേക്ക് നീങ്ങി.

അകലെ നിന്നു ഉമര്‍ ബിനുല്‍ ഖത്താബും (റ) ബിലാലിന്റെ വാക്കുകള്‍ കേട്ടു.

ഇരിക്കുന്നിടത് നിന്നും ചാടി എഴുനേറ്റു അദ്ദേഹം പ്രവാചക സന്നിധിയില്‍

വന്നു.

"പ്രവാചകരെ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു."- ഉമര്‍ (റ) വര്‍ധിച്ച

ആശ്ചര്യത്തോടെ താന്‍ കണ്ട സ്വപ്നം വിശദീകരിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍

പച്ച വസ്ത്രം ധരിച്ച ഒരാള്‍ വന്നതും അദ്ദേഹം തനിക്കു ബിലാല്‍ (റ) വിളിച്ച

ബാങ്കിലെ വാക്കുകള്‍ പറഞ്ഞു തന്നതും.

* * *

മദീനയിലെ ഓരോ മണല്‍ തരിയും ബിലാല്‍ (റ) ന്‍റെ ബാങ്കിനായി കാതോര്‍ത്തു

കൊണ്ടിരുന്നു. അകലെ ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടകുന്നുകളില്‍ തട്ടി ആ

വാക്കുകള്‍ വീണ്ടും വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. മസ്ജിദു നബവിയും

മദീനത്തുന്നബവിയും കടന്നു ഹിജാസിന്റെ അതിരുകല്‍ക്കപുറത്തും ആ സ്വരം

മാറ്റൊലി കൊണ്ട്. ഓരോ നിസ്കാര സമയത്തും മദീനത്തുന്നബി ബിലാലിന്റെ വിളി

കേട്ടു മസ്ജിദു ന്നബവില്‍ സ്വഫ് കെട്ടി നിന്നു.


കാലങ്ങള്‍ പിന്നെയും മാറി മാറി വന്നു. പ്രവാചകരും (സ്വ) അനുചരന്മാരും

മക്കയിലേക്ക് തിരിച്ചു വന്നു. തീര്‍ത്തും രാജകീയമായ തിരിച്ചു വരവ്.

സ്വപ്ന തുല്യമായ ആ നിമിഷത്തിലും പ്രവാചകര്‍ (സ്വ) ബിലാലിനെ(റ) വിളിച്ചു.

ബിലാളിനെയും കാബയെയും മാറി മാറി നോക്കിയ അവിടുന്ന് പറഞ്ഞു, കാബയില്‍

കയറി ബാങ്ക് വിളിക്കാന്‍.തന്റെ ശരീരത്തില്‍ ചവിട്ടിക്കയറാന്‍ പോലും നബി

(സ്വ) തങ്ങള്‍ ആവശ്യപ്പെട്ടു. ആശ്ച്ചര്യഭരിതനായ ബിലാല്‍ (റ) അവസാനം

അപ്രകാരം ചെയ്യേണ്ടി വന്നു.

കബയില്‍ പിടിച്ചു കയറിയ ബിലാല്‍ (റ) നു അകലെ തന്നെ, ഉമയ്യതും കൂട്ടരും

ചട്ടവരുകൊണ്ട് അടിച്ചു, നെഞ്ചില്‍ പാറക്കല്ലുകള്‍ വെച്ചു, കത്തുന്ന

സൂര്യന് കീഴെ കിടത്തിയ മണല്‍ പരപ്പ് കാണാനായി. ഹൃദയത്തില്‍ ഒരായിരം

പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു. മനസ്സില്‍ ഒരായിരം സന്തോഷ പൂത്തിരികള്‍

കത്തി.

"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍ ....."

ബിലാലിന്റെ (റ) സ്വരം അകലെ ജബല്‍ അബൂ ഖുബൈസിലും ജബലുന്നൂരില്‍, ഹിറയുടെ

ഓരങ്ങളിലും തട്ടി മക്കയെ കോരി തരിപ്പിച്ചു.

പീഡന തടനങ്ങല്‍ക്കിടയിലും "അള്ളാഹു അഹദ് ...അള്ളാഹു അഹദ്" എന്ന്

ഉച്ചരിച്ചിരുന്ന അതെ ഉറച്ച ശബ്ദം. അടിമത്വത്തിന്റെ ബലിഷ്ട കരങ്ങളില്‍

കിടന്നു പുളഞ്ഞിരുന്ന ആ ശബ്ദതിനുന്നു സ്വാതന്ത്രത്തിന്റെ തെളിച്ചം

കൂടിയുണ്ടെന്ന് മാത്രം.


നബി (സ്വ) തങ്ങള്‍ വഫാതായ ശേഷം ഒരിക്കല്‍ പോലും ബിലാല്‍ (റ) ബാങ്ക്

വിളിക്കുകയുണ്ടായില്ല. പ്രവാചകര്‍ (സ്വ) ഇല്ലെങ്കില്‍ പിന്നെ ഞാന്‍

ആര്‍ക്കു വേണ്ടി ബാങ്ക് വിളിക്കാനാണ്. ബിലാല്‍ (റ) പിന്നീടൊരിക്കലും

ബാങ്ക് വിളിക്കാന്‍ മസ്ജിദു നബവിയിലെ പീഡത്തില്‍ കയറുകയുണ്ടായില്ല.

നബി (സ്വ) യുടെ വഫാതിനു ശേഷം ബിലാല്‍ (റ), അബൂബക്കര്‍ സിദ്ദീഖ് (റ)

ന്‍റെ അടുത്ത് വന്നു. കണ്ണുകളില്‍ ദുഃഖം ചുവപ്പു വരകള്‍

വീഴ്ത്തിയിരുന്നു. ദുഖഭാരം മുഖത്ത് അവശത വരുത്തിയിരുന്നു.

"ഏറ്റവും നല്ല സല്‍കര്‍മ്മം ജിഹാദ് ആണെന്ന് നബി (സ്വ) പറയുന്നത് ഞ്ഞാന്‍

കേട്ടിട്ടുണ്ട്. " -ബിലാലിന്റെ കണ്ണുകള്‍ ചാലിട്ടൊഴുകി.

"താങ്കള്‍ എന്ത് ചെയ്യാന്‍ പോവുന്നു ?, ബിലാല്‍" -ആശ്ചര്യ ഭാവത്തില്‍

അബൂബക്കര്‍ (റ) ചോദിച്ചു.

"ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദ് ആവുന്നത് വരെ യുദ്ധം

ചെയ്യാനാഗ്രഹിക്കുന്നു."

"അപ്പൊ ഞങ്ങള്‍ക്ക് ആര് ബാങ്ക് വിളിക്കും?"- സിദ്ദീഖ് (റ) ചോദിച്ചു.

"റസൂല്‍ (സ്വ) നു അല്ലാതെ മറ്റു ആര്‍ക്കും വേണ്ടി ഞാന്‍ ബാങ്ക്

വിളിക്കില്ല" -ബിലാലിന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ പ്രളയം

തീര്‍ത്തു, കവിളിലൂടെ അതു ഒഴുകി കൊണ്ടിരുന്നു.

"ക്ഷമിക്കൂ ബിലാല്‍, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാങ്ക് വിളിക്കൂ"

-സിദീഖ് (റ) വിന്റെ വാക്കുകള്‍ക്കും ദുഖത്തിന്റെ ഭാരമുണ്ടായിരുന്നു.

"നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടിയാണ് എന്നെ സ്വതന്ത്രനാകിയതെങ്കില്‍

നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ആവാം, അതല്ല അല്ലാഹുവിനു

വേണ്ടിയാണെങ്കില്‍ എന്നെ വിട്ടേക്കുക"

" അല്ലാഹുവിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ സ്വതന്ത്രനാക്കിയത്‌"- സിദ്ദീഖ്

(റ) അദ്ധേഹത്തെ ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ചു.

സൈന്യത്തോടൊപ്പം ബിലാലും (റ) ശാമിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ

റസൂലില്ലാത്ത മദീന ..... ബിലാലിന് (റ) അത് ചിന്തിക്കാന്‍

പോലുമാവുമായിരുന്നില്ല.


ബിലാല്‍ (റ) ന്‍റെ ഖബര്‍


വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. ഒരിക്കല്‍ ബിലാല്‍ (റ)

ഉറങ്ങുകയായിരുന്നു. നബി (സ്വ) സ്വപ്നത്തില്‍ വന്നു അദ്ധേഹത്തൊടു

ചോദിച്ചു.

"ബിലാല്‍, എന്തിനാണ് നമ്മോട് ഈ പിണക്കം. എന്നെ സന്ദര്‍ശിക്കാന്‍

ഇനിയുംസമയമായില്ലേ?"

ബിലാല്‍ (റ) ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. വിടര്‍ന്ന

നെറ്റിതടത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. നെഞ്ചില്‍

മദീനയിലെത്താനുള്ള മോഹം തുടി കൊട്ടി. അദ്ദേഹം മദീനയിലേക്ക് യാത്ര

പുറപ്പെട്ടു.

മദീനയിലെത്തിയ ബിലാല്‍ (റ) പ്രവാചകരുടെ (സ്വ) ഖബറിനടുത്തെത്തി.

ഖബറിനരികിലിരുന്നു. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ്‌ കൂടി

കൂടി വന്നു. മദീനയില്‍, പ്രവാചക സന്നിധിയില്‍ കാലങ്ങള്‍ക്ക് ശേഷം

വീണ്ടും. കണ്ണുകളില്‍ കാഴ്ച മങ്ങി തുടങ്ങി. താടിയെള്ളിലൂടെ കണ്ണീര്‍

കണങ്ങള്‍ ചാലിട്ടൊഴുകി.

നബി (സ്വ) യുടെ പേരക്കുട്ടികള്‍, ഹസ്സന്‍ ഹുസൈന്‍ (റ) അവിടേക്ക് കടന്നു

വന്നു. ബിലാലിനെ കണ്ടതും അവര്‍ ഒരിക്കല്‍ കൂടി ബാങ്ക് വിളിക്കാന്‍

ആവശ്യപ്പെട്ടു. പ്രവാചക പൌത്രന്മാരുടെ വാക്കുകള്‍ ബിലാലിനു (റ) എങ്ങനെ

അനുസരിക്കാതിരിക്കാനാവും. എന്റെ ഹബീബിന്റെ പേരക്കുട്ടികളെ ഞാന്‍ എങ്ങനെ

നിരാശരാക്കും. ബിലാല്‍ മസ്ജിദു നബവിയിലെ തന്റെ പീഡത്തില്‍ കയറി.

"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍............."

മദീന വീണ്ടും ഉറക്കമുണര്‍ന്നു. ബിലാലിന്റെ (റ) ശബ്ദം വീണ്ടും മദീനയെ

പുളകം കൊള്ളിച്ചു. നബിയുടെ സ്വഹബത് മുഴുവന്‍ പള്ളിയിലേക്കോടി.വീടുകളില്‍

നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി

"പ്രവാചകന്‍ (സ്വ) തിരിച്ചു വന്നിരിക്കുന്നു " - അവര്‍ സന്തോഷത്താല്‍

വിളിച്ചു പറഞ്ഞു.

"അശ്ഹദു അന്ന മുഹമ്മദന്‍ ............."

ബിലാലിന് (റ) വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു. കണ്ണുകളില്‍

ഇരുട്ട് കയറി. വാക്കുകള്‍ ഇടറി. നബി (സ്വ) യുടെ ഓര്‍മ്മകള്‍

ബിലാലിന്റെ(റ) മനസ്സില്‍ ഘോഷയാത്ര തീര്‍ത്തു. അദ്ധേഹത്തിന്റെ കണ്ണുകള്‍

നിറഞ്ഞു കവിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചു

നിന്നു. പ്രവാചകരുടെ മരണ ദിവസം കഴിഞ്ഞാല്‍ മദീന ഇത്രമാത്രം

കണ്ണീരൊഴുക്കിയ ദിവസം ഉണ്ടായിട്ടില്ലെന്ന് ചരിത്രം.


ബിലാല്‍ (റ), നബി (സ്വ) ഇല്ലാത്ത മദീനയില്‍ നിന്നും അദ്ദേഹം ശാമിലേക്ക്

തന്നെ തിരിച്ചു. അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ വഫാത്തിനു ശേഷം

ഇസ്ലാമിന്റെ ഭരണ സാരഥ്യം ഉമരുബിനുല്‍ ഖത്താബ്‌ (റ) ഏറ്റെടുത്തു. ബൈതുല്‍

മുഖദാസ് പിടിച്ചെടുത്ത ശേഷം ഒരിക്കല്‍ ഉമര്‍ (റ) ശാമില്‍ ബിലാലിന്റെ (റ)

അടുത്ത് വന്നു. ശാമുകാര്‍ ഉമര്‍ (റ) നോട് ബിലാല്‍ (റ) നെ കൊണ്ട്

ഒരിക്കല്‍ കൂടി ബാങ്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

"ബിലാല്‍, ഞങ്ങള്‍ക്ക് താങ്കളുടെ ബാങ്ക് വിളി കേള്‍ക്കാന്‍ കൊതിയാവുന്നു."

"ഇല്ല, എനിക്ക് കഴിയില്ല. എന്റെ നബിക്കല്ലാതെ മറ്റാര്‍ക്ക് വേണ്ടി ഞാന്‍

ബാങ്ക് വിളിക്കും?"-ബില്ലാല്‍ (റ) ന്‍റെ കണ്ണുകള്‍ സജലങ്ങളായി.

ഉമര്‍ ബിന്‍ ഖതാബ്‌ (റ) വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ബിലാല്‍ ബാങ്ക്

വിളിക്കാന്‍ കയറി.

"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍.............."

ബിലാലിന്റെ ശബ്ദം ഒരിക്കലൂടെ ഉയര്‍ന്നു കേട്ടു. പ്രവാചകന്‍ (സ്വ) വഫാതായ

ശേഷം ഒരിക്കല്‍ കൂടി വീണ്ടും ബിലാലിന്റെ മധുര ശബ്ദം. വാക്കുകളില്‍

ഇപ്പോഴും അതെ ഗാംഭീര്യം, സ്ഫുടത. ഹിജാസിന്റെ മണല്‍ തരികള്‍ പോലും ആ

ശബ്ദത്തിനായി കാതു കൂര്‍പ്പിച്ച നാളുകളുണ്ടായിരുന്നു.മാമലകള്‍ പോലും

കിടുകിടാ വിറച്ച സമയമുണ്ടായിരുന്നു. പക്ഷികളും പറവകളും ഈത്തപ്പനയും

ദേവദാരുക്കളും നിശ്ചലമായ സന്ദര്ഭാങ്ങലുണ്ടായിരുന്നു. ഇതാ ഒരിക്കല്‍ കൂടി

ആ നിമിഷങ്ങള്‍..... ലോകം ഒന്നടങ്കം നിശ്ചലമായി. കാലങ്ങള്‍ക്ക് ശേഷം

വീണ്ടും ബിലാലിന്റെ (റ) ശബ്ദം.

"അശ്ഹദു....... "

ജനങ്ങള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു. കാതുകളില്‍ നിത്യവും ശ്രുതി മധുരം

തീര്‍ത്തിരുന്ന, ഉറക്കത്തിലും ഉണര്ച്ചയിലും ഞങ്ങളെ

വിളിച്ചുണര്ത്തിയിരുന്ന ആ ശബ്ദം വീണ്ടും. എല്ലാവരും പള്ളിയിലേകൂ നീങ്ങി.

മുഴുവന്‍ കണ്ണുകളും കറുത്തിരുണ്ട ബിലാലില്‍ തന്നെ. എത്ര സുന്ദരം ഈ ശബ്ദം.

എന്ത് മനോഹരം ആ സ്ഫുടമായ അക്ഷരങ്ങള്‍. മരുഭൂ‍മിയുടെ സകല സീമകളും കടന്നു

ലോകമാകെ ആ ശബ്ദം വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.

നബി (സ്വ) തങ്ങള്‍ ബിലാലിനെ അടുത്ത് വിളിച്ചതും ബാങ്ക് വിളിക്കാന്‍

നിര്‍ദേശിച്ചതും ബിലാല്‍‍ ആദ്യമായി മസ്ജിദു നബവിയില്‍ കയറിയതും.

പ്രവാചകര്‍ (സ്വ) ക്കൊപ്പം സ്വഹബതും ആ ശബ്ദത്തിനു മുന്നില്‍, ആ

സ്വരമാധുരിക്ക് മുന്നില് ചലനമറ്റു നിന്നതും എല്ലാ ഇന്നലെ കഴിഞ്ഞ

പോലെ.......‍

ബിലാല്‍ (റ) ന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. കണ്ണുകളിലിരുട്ടു

കയറുന്നു. താഴെ ഉമര്‍ ബിന്‍ ഖത്താബും(റ) അനുയായികളും ബിലാലിനെ തന്നെ

നോക്കി.

"ആശ്ഹദ് അന്ന മുഹമ്മ..........."

ബിലാല്‍ (റ) തളരുകയായി. കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ട് കയറി.തലയിലേക്ക്

രക്തം ഇരച്ചു കയറി. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഭൂമി കിടുകിടാ

വിറക്കുന്നതായി അദ്ദേഹത്തിന് തോന്നി.

സ്വഹാബത്ത് കരയാന്‍ തുടങ്ങി. അവരുടെ ഹൃദയങ്ങള്‍ ശോക ഭാരം കൊണ്ട് നിറഞ്ഞു.

ഉമാര്ബിന്‍ ഖതാബ്‌ (റ) നും സങ്കടം അടക്കാനായില്ല. പ്രവാചക സ്മരണയിൽ

ഒരിക്കൽ കൂടി അവർ തേങ്ങി.


ഇന്ന് ,ബിലാല്‍ (റ) പ്രായമായി. കറുത്ത ശരീരത്തില്‍ വര്ധക്യതിന്റെ ജരാ

നരകള്‍ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. മരണ ശയ്യയില്‍ കിടക്കുമ്പോള്‍

അദ്ധേഹത്തിന്റെ ഭാര്യ കരയാന്‍ തുടങ്ങി. ഭാര്യയെ അടുത്ത് വിളിച്ചു അദ്ദേഹം

പറഞ്ഞു.

" നീ കരയരുത്.....നാളെ ഞാനെന്റെ ഹബീബിനെ കണ്ടു മുട്ട്ടും

.........മുഹമ്മദ്‌ (സ്വ) യെ സഹവസിക്കും"


--



R . A . M          

ചങ്ങല           

ചാല            

കണ്ണൂര്‍ ✍🏻




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...