ഫിത്‌ന യുഗത്തിന്റെ അടയാളങ്ങൾ എന്ന PDF ആവശ്യമുളളവർക്ക് ഇതിൽ തൊടുക.
ഇസ്ലാമിക വിജ്ഞാനം whatsapp no 00919746695894 - 00919562658660
ഹുദൈഫ ( റ ) നിവേദനം ചെയ്ത ഒരു ഹദീസ് ഉദ്ധരിച്ചിരിക്കുന്നു . ഫിത്‌ന യുഗത്തിന്റെ 72 കാര്യങ്ങൾ അതിലുണ്ട് .
നമ്മിലും ചുറ്റുഭാഗത്തേക്കും കണ്ണാടിച്ച് കൊണ്ട് പ്രസ്തുത ഹദീസ് പാരായണം ചെയ്യുക .
ഹുദൈഫ ( റ ) വിവരിക്കുന്നു :
റസൂലുല്ലാഹി (സ) അരുളി :
ഖിയാമത്തിന് മുമ്പ് 72 കാര്യങ്ങൾ സംഭവിക്കുന്നതാണ് .
1. നമസ്കാരത്തിലെ ശ്രദ്ധ ഇല്ലാതാകും .
2. വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ വഞ്ചന നടക്കും .
3 , പലിശ തിന്നുത് വ്യാപകമാകും .
4. കളവ് അനുവദനീയമായിക്കാണും .
5. നിസ്സാര കാര്യങ്ങൾക്ക് കൊല നടക്കും .
6. വലിയ കെട്ടിടങ്ങൾ ഉയരും .
7. മതം വിറ്റ് പണം സമ്പാദിക്കും .
8. കുടുംബത്തോട് മോശമായി പെരുമാറും .
9. നീതി ഇല്ലാതാകും .
10. കളവ് സത്യമാകും .
11. പട്ട് ഉപയോഗിക്കപ്പെടും .
12. അക്രമം വ്യാപകമാകും.
13. ത്വലാഖ് , വിവാഹ മോചനം പെരുകും .
14. അസ്വഭാവിക മരണം കൂടും .
15. വഞ്ചകൻ വിശ്വസ്തനായി പരിഗണിക്കപ്പെടും .
16. വിശ്വസ്തൻ വഞ്ചകനായി തെറ്റിദ്ധരിക്കപ്പെടും .
17. കള്ളനെ സത്യവാനായി ഗണിക്കപ്പെടും .
18. സത്യവാൻ കള്ളനായി തെറ്റിദ്ധരിക്കപ്പെടും .
19. ആരോപണ അപവാദങ്ങൾ അധികരിക്കും .
20. മഴയുണ്ടായിട്ടും ചൂട് കൂടും .
21. മക്കളുണ്ടാകുന്നതിനെ വെറുക്കും .
22. തരം താഴ്ന്നവർ തിളങ്ങും .
23. മാന്യമാർ ഒതുങ്ങും .
24. അധികാരികൾ കളവ് പതിവാക്കും .
25. വിശ്വസ്തനായിരുന്ന വ്യക്തി വഞ്ചന ആരംഭിക്കും .
26. നേതാക്കന്മാർ അക്രമം പതിവാക്കും .
27. പണ്ഡിതർ ദുശിക്കും .
28. ജനങ്ങൾ മൃഗത്തിന്റെ തോലുകൾ ( പോലെ വില കൂടിയ വസ്ത്രങ്ങൾ ) ധരിക്കും .
29. ജനങ്ങളുടെ മനസ്സുകൾ ശവങ്ങളേക്കാളും നാറ്റമുള്ളതാകും .
30. ജനമനസ്സുകൾ കറ്റവാഴ നീരിനേക്കാൾ കയ്പ്പുള്ളതാകും .
31. സ്വർണ്ണം വ്യാപകമാകും .
32 , വെള്ളിക്ക് വില കൂടും .
33. പാപങ്ങൾ പെരുകും .
34 , സമാധാനം കുറയും .
35. ഖുർആൻ പ്രതികളിൽ രൂപങ്ങൾ ചിത്രീകരിക്കപ്പെടും .
36. മസ്ജിദുകളിൽ കൊത്ത് പണികൾ പെരുകും .
37. മിനാരങ്ങൾ ഉയരും .
38. മനസ്സുകൾ ശൂന്യമാകും .
39. മദ്യപാനം പെരുകും .
40 , ശരീഅത്ത് ശിക്ഷകൾ ഇല്ലാതാകും .
41. പെൺമക്കൾ പോലും മാതാവിനോട് മോശമായി പെരുമാറും .
42. ചെരുപ്പും വസ്ത്രവും ഇല്ലാതിരുന്നവർ രാജാക്കന്മാരാകും .
43. കച്ചവടത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളികളാകും .
44. പുരുഷൻ സ്ത്രീകളെ അനുകരിക്കും .
45. സ്ത്രീ പുരുഷനെ അനുകരിക്കും .
46. അല്ലാഹു അല്ലാത്തവരുടെ നാമത്തിൽ ശപഥങ്ങൾ നടക്കും .
47. മുസ്ലിംകളും കള്ള സാക്ഷ്യം വഹിക്കും .
48. അടുപ്പത്തിന്റെ പേരിൽ മാത്രം സലാം പറയപ്പെടും .
49. ദീൻ അല്ലാത്തതിന് അറിവ് പഠിക്കപ്പെടും .
50. പരലോക കാര്യങ്ങളിലൂടെ ഇഹലോകം സമ്പാദിക്കപ്പെടും .
51. പൊതു സമ്പത്ത് സ്വന്തം സ്വത്തായി ഗണിക്കപ്പെടും .
52. വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട സ്വത്ത് കൊള്ള മുതൽ പോലെ ഗണിക്കപ്പെടും .
53. സകാത്ത് നികുതിയായി കാണപ്പെടും .
54 , നിന്ദ്യനായ വ്യക്തി നേതാവാകും .
55. പിതാവിനെ ധിക്കരിക്കപ്പെടും .
56. മാതാവിനോട് മോശം പെരുംമാറ്റമുണ്ടാകും .
57. സുഹൃത്തുക്കളെ ശ്രദ്ധിക്കും .
58. ഭാര്യയെ അനുസരിക്കും .
59. മസ്ജിദുകളിൽ മോശപ്പെട്ട ശബ്ദം ഉയരും .
60. ഗായികകളെ ആദരിക്കപ്പെടും .
61. ഗാനോപകരണങ്ങൾ സൂക്ഷിക്കപ്പെടും .
62. മദ്യപാനം പരസ്യമാകും .
63. അക്രമം അഭിമാനമാകും .
64. കോടതികളിൽ നീതി വിൽക്കപ്പെടും .
65. നിയമ പാലകർ അധികരിക്കും .
66. ഖുർആൻ പാരായണം ഗാനം പോലെ ഗണിക്കപ്പെടും .
67. വന്യമൃഗങ്ങളുടെ തോൽ ഉപയോഗിക്കപ്പെടും .
68 , പിൻഗാമികൾ മുൻഗാമികളെ ശപിക്കും . ഇത്തരം അവസ്ഥകൾ ഉണ്ടായാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രതീക്ഷിച്ച് കൊള്ളുക .
69. ചുവന്ന കൊടുങ്കാറ്റ് നിങ്ങളിലേക്ക് വരുന്നതാണ് .
70. ഭൂകമ്പങ്ങൾ അധികരിക്കുന്നതാണ് .
71. രൂപങ്ങൾ മറിക്കപ്പെടുന്നതാണ് .
72. ആകാശത്ത് നിന്നും കൽമഴ പെയ്യുന്നതാണ് . അല്ലെങ്കിൽ മറ്റുവല്ല ശിക്ഷയും ഉണ്ടാകുന്നതാണ് .
( ദുർറുൽ മൻസൂർ 6/52 )
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ