വെളളിയഴ്ച
🌹വെളളിയഴ്ചയും കുളിയും.🌹
ഇബ്നുഉമർ(റ) നിവേദനം: ഒരു വെള്ളിയാഴ്ച ഉമർ(റ)ജനങ്ങളോട്പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നബി(സ)യുടെ സഹാബിമാരിൽ നിന്നുള്ള ഒരാൾ പള്ളിയിൽപ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളിൽപ്പെട്ട വ്യക്തിയുമാണ്. അപ്പോൾഉമർ(റ) അദ്ദേഹത്തോട് ഇതേത് സമയമാണ് എന്ന് വിളിച്ചു ചോദിച്ചു.
അദ്ദേഹം പറഞ്ഞു. ഞാനിന്ന് ഒരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട് ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു. തന്നിമിത്തം ഞാൻ വുളു മാത്രം എടുത്തു. മറ്റൊന്നും വർദ്ധിപ്പിച്ചിട്ടില്ല.
ഉമർ(റ)ചോദിച്ചു:
വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാൻ കൽപ്പിക്കാറുള്ളത് നീമനസ്സിലാക്കിയിട്ടുണ്ട്.
(ബുഖാരി. 2.13.3)
നബി ( സ ) പറഞ്ഞു .
നാല് കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു .
1 - നന്ദി കാണിക്കുന്ന ഹൃദയം ,
2 - അല്ലാഹുവിനെ സ്മരിക്കുന്ന നാവ് ,
3 - പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കുന്ന ശരീരം .
4 - തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും വഞ്ചന കാണിക്കാത്ത ഭാര്യ .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ