അന്നും പതിവുപോലെ മുക്കുവൻ കടലിൽ പോയി ... അന്ന് വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു... നിറയെ മത്സ്യം കിട്ടി. അതിൽ വലിയൊരു മീനെടുത്ത് ഭാര്യയെ ഏല്പിച്ചു. ബാക്കി മീനുമായി അയാൾ ചന്തയിലേക്ക് പുറപ്പെട്ടു... മീൻ മുറിച്ച മുക്കുവത്തി എന്തോ തിളങ്ങുന്നതായി കണ്ടു സൂക്ഷിച്ചു നോക്കി, അത്ഭുതം മത്സ്യത്തിന്റെ വയറിനുള്ളിൽ വലിയ ഒരു രത്നക്കല്ല്. മുക്കുവൻ തിരിച്ചു വന്നപ്പോൾ അവർ അത് അദ്ദേഹത്തെ ഏല്പ്പിച്ചു. അവർ പറഞ്ഞു "ഒരു രത്ന വ്യാപാരിയുടെ അടുത്ത് കൊടുത്താൽ നല്ല വിലകിട്ടാതിരിക്കില്ല, അതോടെ നമ്മുടെ കഷ്ടപ്പാടൊക്കെ മാറും..." അയാൾ ആ രത്നക്കല്ലുമായി പട്ടണത്തിലെ പ്രധാന രത്നവ്യാപാരിയെ സമീപിച്ചു. അയാൾ ആ രത്നക്കല്ല് പരിശോധിച്ച് നോക്കി. അയാൾ മുക്കുവനോട് പറഞ്ഞു ഇത് വളരെ മുന്തിയ തരം രത്നമാണ്. ഇത് വില തന്നു വാങ്ങാൻ എന്നെ കൊണ്ട് ശേഷിയില്ല. എന്റെ വീടും കടയും തന്നാലും ഇതിനു പകരമാകില്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ..., പട്ടണത്തിന്റെ ഗവർണറെ കാണൂ ഒരുപക്ഷെ അദ്ദേഹത്തിന് ഇത് വാങ്ങാൻ പറ്റും... മുക്കുവൻ ഗവർണറെ സമീപിച്ചു. പക്ഷെ ഗവർണർ പറഞ്ഞു ..., "ഇത് വിലമതിക്കാൻ പറ്റാത്ത ഒന്നാണ്. എന്നെ കൊണ്ട് ഇത് വാങ്ങാൻ പറ്റില്ല. നിങ്ങൾ...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.