രാത്രി ഉറങ്ങി ഉണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ് നിസ്കാരം.
രാത്രി ഉറങ്ങി ഉണർന്നതു മുതൽ സുബ്ഹ് വരെ തഹജ്ജുദിന്റെ സമയമാണ്. രാത്രി രണ്ട് ഭാഗമാക്കുകയാണെങ്കിൽ രണ്ടാം ഭാഗമാണ് തഹജ്ജുദിന് ഉത്തമം. മൂന്ന് ഭാഗമാക്കിയാൽ നടുവിലെ ഭാഗമാണ് കൂടുതൽ ശ്രേഷ്ടം. രാത്രി ആറ് ഭാഗമാക്കിയാൽ, നാലാമത്തെയും അഞ്ചാമത്തെയും ഭാഗമാണ് ഏറ്റവും ശ്രേഷ്ടമേറിയത്. പതിവാക്കാൻ കഴിയുമെന്ന് തോന്നുന്നത് മാത്രം പതിവാക്കലാണ് നല്ലത് (ശറഹുൽ മുഹദ്ദബ് 4/45, 4/46)
വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പരമാവധി പന്ത്രണ്ട് റക്അതാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. ( തുഹ്ഫ 2/ 246)
ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിച്ചിട്ടില്ലെങ്കില്‍, ഉണര്‍ന്ന ശേഷം അത് നിസ്കരിക്കുന്നതിലൂടെ തന്നെ തഹജ്ജുദിന്‍റെയും പ്രതിഫലം ലഭിക്കുമെന്നതാണ് പണ്ഡിതാഭിപ്രായം.
തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. മേല്‍പറഞ്ഞവിധം വിത്റും തഹജ്ജുദും ചേര്‍ത്ത് നിസ്കരിക്കുന്നവര്‍ക്ക് അവസാന റക്അത് വിത്റ് പോലെ ഒറ്റയാക്കലും അവസാന മൂന്ന് റക്അതുകളില്‍ വിത്റിലെപോലെ സൂറതുല്‍ അഅലാ (സബ്ബിഹിസ്മ), കാഫിറൂന, ഇഖലാസ് എന്നിവ ഓതലും സുന്നതാണ്.
തഹജജുദില്‍ പാപമോചനത്തിനും മറ്റുമുള്ള ദുആകളാണ് കൂടുതലായി നടത്തേണ്ടത്. റസൂല്‍ (ﷺ) ആ സമയത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇമാം ബുഖാരി ഉദ്ദരിച്ചതായി കാണാം, ????????????????
اللهُمَّ لَكَ الحمْدُ أنتَ قَيِّمُ السمَاواتِ والأَرْضِ وَمَنْ فيهِنَّ ولكَ الحمدُ لَكَ مُلْكُ السَماواتِ والأرْضِ ومَنْ فيهِن ولك الحمدُ أنتَ نُورُ السماواتِ والأرضِ ومن فيهن ولكَ الحمدُ أنتَ مَلِكُ السماواتِ والأرضِ ومن فيهن ولكَ الحَمْدُ أنتَ الحقُ وَوَعْدُكَ حَقُّ ولِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالجَنَّةُ حَقٌّ والنارُ حَقٌّ لكَ أسْلَمْتُ وبِكَ آمَنتُ وعليكَ توكّلْتُ وإليكَ أنَبْتُ وَبِكَ خَاصَمْتُ وَإليكَ حَاكمْتُ فاغْفِرْ لِي مَا قَدَّمْتُ ومَا أخَّرْتُ وَمَا أسْرَرْتُ ومَا أعْلَنْتُ أنتَ المُقَدِّمُ وأنْتَ المُؤخِّرُ لَا إلَهَ إلا أنتَ وَ لَا إِلهَ غَيْرُكَ ولا حولَ ولا قوةَ إلا بالله
തഹജ്ജുദ് നമുക്ക് നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ
1. ആഖിറത്തിലെ ഭയാനതകളെ കുറിച്ച് ചിന്തിക്കാതെ ദുനിയാവിന്റെ കാര്യങ്ങൾക്ക് മുൻഗണന നൽകൽ
2. ഭൗതീക സംസാരം പാഴ്‌വാക്കുകൾ ഉച്ചത്തിലുള്ള സംസാരം എന്നിവയിൽ മുഴുകൽ
3. പകലിൽ കഠിനാധ്വാനം ചെയ്തു അവയവങ്ങൾ തളർത്തൽ
4. ധാരാളം ഭക്ഷണം കഴിക്കൽ വർദ്ധിച്ച തീറ്റ ഉറക്കം ക്ഷണിച്ചു വരുത്തും....
പ്രിയമുള്ളവരെ തഹജ്ജുദ് നമസ്കാരത്തിന് അള്ളാഹു തആലാ മഹത്തായ പ്രതിഭലം ആണ് ഒരുക്കി വെച്ചിരികുന്നത് നാം അത് ഇവിടെ വെച്ച് തന്നെ ഒരുമിച്ച് കൂട്ടുകയാണെങ്കിൽ അത് നാളെ പടച്ചവന്റെ കോടതിയിൽ നമ്മുക്ക് ഒരു മുതൽ കൂട്ടാവും എന്ന കാര്യം മറക്കരുത്..!!!
യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും ബാക്കിയുള്ള കാലം ഉറച്ച വിശ്വാസത്തോടെ ജീവിക്കാനും അവസാനം ഈമാനോടെ മരിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ