ഇതിൽ മിക്ക പ്രാർത്ഥനകളും പരമവധി ഉൾപ്പെടുത്തുന്നതാണ്
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുന്നതിനും സ്വീകരിക്കപ്പെടുന്നത്തിനും ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്.
꧁ المعرفة الاسلام ꧂
رقم الواتس اب
٠٠٩١٩٧٤٦٦٩٥٨٩٤
٠٠٩١٩٥٦٢٦٥٨٦٦٠
Whatsapp group no.
00919746695894
00919562658660
1. ആത്മാർത്ഥതയും മനസ്സാന്നിദ്ധ്യവുമുണ്ടായിരിക്കണം.
2. അല്ലാഹുവിനെ സ്തുതിച്ചു് നബി (സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലി ആരംഭിക്കുക. അപ്രകാരം തന്നെ അവസാനിപ്പിക്കുക.
3. ഉത്തരം ലഭിക്കുമെന്ന ദൃഡമനസ്സോട് കൂടി പ്രാർഥിക്കുക.
4. ധൃതി കൂട്ടാതിരിക്കുക.
5. സന്തോഷാവസരത്തിലും സന്താപാവസരത്തിലും പ്രാർത്ഥന പതിവാക്കുക.
6. അത്യുച്ചത്തിലും തീരെ പതുക്കെയും പ്രാർത്ഥിക്കാതിരിക്കുക.
7. നരകത്തെ ഭയപ്പെട്ടും സ്വർഗ്ഗമാഗ്രഹിചും വിനയത്തോടും താഴ്മയോടും കൂടി പ്രാർത്ഥിക്കുക.
8. ഖിബ് ലക്ക് മുന്നിട്ട് കൊണ്ട് പ്രാർത്ഥിക്കുക.
9. കൈകൾ ഉയർത്തി പ്രാർത്ഥിക്കുക (ഒരു ദാസൻ തന്റെ രക്ഷിതാവിലേക്ക് കൈകൾ ഉയർത്തി
പ്രാർത്ഥിച്ചാൽ അതിനെ ശൂന്യമായി മടക്കാൻ അല്ലാഹു ലജ്ജിക്കുന്നുവെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്).
10. മറ്റുള്ളവര്ക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോയും ആദ്യം തനിക്ക് വേണ്ടി പ്രാർത്ഥിക്കുക.
11. അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും മുൻനിർത്തി കൊണ്ടും ഞാൻ നിർവഹിച്ച പുണ്യകർമ്മങ്ങൾ എടുത്ത് പറഞ്ഞും പ്രാർത്ഥിക്കുക.
12. ഭക്ഷണം, വസ്ത്രം എന്നിവ അനുവദനീയ മാർഗ്ഗത്തിലൂടെ മാത്രം സമ്പാദിച്ചതായിരിക്കുക.
■■■■■■■■■■■■■■■■■■■■■■■■■
ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ.
الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ
---------------------------------------------------------------
അല്‍ഹംദു-ലില്ലാഹി-ല്ലദീ അഹ്’യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്‍
-----------------------------------------------------------------
നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ് !
■■■■■■■■■■■■■■■■■■■■■■■■
വസ്ത്രം ധരിക്കുമ്പോഴുളള ദുആ.
നബി(സ) അരുളി : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ( വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടൂ!)
-------------------------------------------------------------
الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة
------------------------------------------------
അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദസ്സൗബ വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ.
-----------------------------------------------
എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
-----------------------------------------------------------------
പുതുവസ്ത്രം ധരിക്കുമ്പോൾ.
اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ
-----------------------------------------------
അല്ലാഹുമ്മ ലകല്‍-ഹംദു, അന്‍ത കസൌതനീഹി, അസ്അലുക മിന്‍ ഖൈരിഹി വ ഖൈരി മാ സുനിഅ’ ലഹു, വ അഊദു ബിക മിന്‍ ശര്‍രി-ഹി വ ശര്‍രി മാ സുനിഅ’ ലഹു.
------------------------------------------------
അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
■■■■■■■■■■■■■■■■■■■■■■■■
പുതുവസ്ത്രം ധരിച്ചവനുളള ദുആ.
تُبْلَى وَيُخْلِفُ اللهُ تَعَالَى
-----------------------------------------------------------------
തുബ്‌ലാ വ യുഖ്‌ലിഫുല്ലാഹു തആലാ.
-------------------------------------------------------------------
താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ.
■■■■■■■■■■■■■■■■■■■■■■■■■
വസ്ത്രം അഴിക്കുമ്പോൾ.
നബി (സ) പറഞ്ഞു: “ആദം സന്തതികളുടെ നഗ്നതകളുടെയും ജിന്നുകളുടെ ദൃഷ്ടികളുടെയും ഇടയിലുള്ള മറക്ക്: ഒരാൾ തന്റെ വസ്‌ത്രം നീക്കുമ്പോൾ ‘ബിസ്‌മില്ലാഹ്’ ചൊല്ലലാണ്.”
بِسْمِ الله
-----------------------------------------------
ബിസ്മില്ലാഹ്.
-------------------------------------------------------------------
(അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് പറയുക. ശേഷം വസ്ത്രം അഴിക്കുക
■■■■■■■■■■■■■■■■■■■■■■■■■
ബത്ത്റൂമിൽ കയറുമ്പോൾ.
اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
----------------------------------------------
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഖുബുസി വൽ ഖബാഇസി.
-----------------------------------------------------------------
അല്ലാഹുവേ! എല്ലാ ആണ്‍ പെണ്‍ പിശാചില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
■■■■■■■■■■■■■■■■■■■■■■■■■
ബത്ത്റുമിൽ നിന്ന് ഇറങ്ങുമ്പോൾ.
غُفْـرانَك
-----------------------------------------------
ഗുഫ്റാനക.
-------------------------------------------------------------------
അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു.
■■■■■■■■■■■■■■■■■■■■■■■■■
എന്നും രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദികറുകൾ ദുആകൾ.
നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്).
ചൊല്ലേണ്ട സമയം :
രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്.
വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്.
പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക:
الْحَمْدُ للِهَ وَحْدَهُ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ
“അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.”
“എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ”
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
----------------------------------------------
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(2:255)
----------------------------------------------------------------
ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(സ)യുടെ അടുത്തു പോയി അറിയിച്ചു. നബി(സ) അരുളി: “ശൈത്വാന്‍ സത്യം പറഞ്ഞു!”
■■■■■■■■■■■■■■■■■■■■■■■■■
ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.
بِسْمِ الله
------------------------------------------------
ബിസ്മില്ലാഹ്
-------------------------------------------------------------------
അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.
-------------------------------------------------------------------
ആദ്യത്തില്‍ "ബിസ്മില്ലാഹ്" പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയുക.
-----------------------------------------------
بِسْمِ اللهِ في أَوَّلِهِ وَآخِـرِه
----------------------------------------------
ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി.
------------------------------------------------------------------
അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും ഇതിന്‍റെ അവസാനവും.
■■■■■■■■■■■■■■■■■■■■■■■■
ഭക്ഷണം കഴിച്ചു കഴിഞ്ഞാലുളള ദുആ.
الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة
-------------------------------------------------------------------
അല്‍ഹംദു ലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസക്നീഹി മിന്‍ ഗോയ്രി ഹവ്ലിന്‍ മിന്നി വലാ ഖുവ്വ.
----------------------------------------------------------------
എന്‍റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
■■■■■■■■■■■■■■■■■■■■■■■■■
ഭക്ഷണത്തിന് ക്ഷണിച്ചവർക്കുളള ദുആ.
اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ
--------------------------------------------------------------
അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും.
-------------------------------------------------------------------
അല്ലാഹുവേ! നീ അവര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ അനുഗ്രഹിക്കുകയും അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും അവരോട് കാരുണ്യവും കൃപയും കാണിക്കുകയും ചെയ്യേണമേ.
■■■■■■■■■■■■■■■■■■■■■■■■■
ഭക്ഷണമോ പാനീയമോ നൽകുകയോ , നൽകാൻ ഉദ്ദേശിക്കുകയോ ചെയ്തവർക്കുള്ള ദുആ.
اللّهُـمَّ أَطْعِمْ مَنْ أَطْعَمَنِي، وَاسْقِ مَنْ أَسْقَانِي
-----------------------------------------------
അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ അസ്കാനീ.
-------------------------------------------------------------------
അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ.
■■■■■■■■■■■■■■■■■■■■■■■■■
ശക്തമായ
മഴയുണ്ടാകുമ്പോൾ
നബി(ﷺ)ചെയ്ത ദുആ
اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا اللَّهُمَّ عَلَى الأَكامِ وَالطَّرَابِ، وَبُطُونِ الأودِيَةِ، وَمَنَابِتِ الشَّجَر....
ഈ ദുആ എല്ലാവരും കുടുംബസമേതം നിർവഹിക്കുക...! എല്ലാ വിധ അപകടങ്ങളിൽ നിന്നും അള്ളാഹു കാക്കട്ടെ...
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين
■■■■■■■■■■■■■■■■■■■■■■■■■
editing ൽ തുടരും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ