റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍
റമദാനിലെ പ്രാര്‍ത്ഥനകള്‍ ഒരു പാടുണ്ട്, പ്രധാനപെട്ട ചില പ്രാര്‍ത്ഥനകള്‍ മാത്രം...
1. അത്താഴ സമയത്ത്
“ലാഇലാഹ ഇല്ലല്ലാഹു അല്‍ ഹയ്യുല്‍ ഖയ്യൂം അല്‍ ഖാഇമു അലാ കുല്ലി നഫ്സിന്‍ ബിമാ കസബത്”
“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായവനില്ല. അവന്‍ ജീവിച്ചിരിക്കുന്നവനും പരമ ശക്തനും ഓരോ ശരീരത്തെയും അടക്കി ഭരിക്കുന്നവനുമാണ്”
ഇത് ഏഴുവട്ടം ആവര്‍ത്തിക്കേണ്ടതാണ്.
2. നോമ്പ് തുറന്ന സമയത്ത്
“അല്ലാഹുമ്മലക്ക സുംതു വ അലാ രിസ്കിക്ക അഫ്ത്തര്‍ത്തു”
“അല്ലഹുവേ, നിന്റെ പൊരുത്തത്തിനു വേണ്ടി ഞാന്‍ നോമ്പെടുത്തു. നീ സമ്മാനിച്ച ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു”
3. റമദാന്‍ ആദ്യത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ ആദ്യത്തെ പത്ത് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്
“അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമുറാഹിമീന്‍”
“ കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ”
4. റമദാന്‍ രണ്ടാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്റെ (പാപമോചനത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്
“അല്ലാഹുമ്മഗ്ഫ് ര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊരുത്തു തരേണമേ”
5. റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാന്‍ മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെ പത്ത് എന്നാണറിയപ്പെടുന്നത്
“അല്ലാഹുമ്മ അ ഇത്ത്ഖ്നീ മിന ന്നാര്‍, വ അദ് ഹില്‍നീ ജന്നത്ത യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”
6. നമസ്ക്കാര ശേഷവും മറ്റു സമയങ്ങളിലും ഉള്ള പ്രാര്‍ത്ഥന
ഒരിക്കല്‍ നബി(സ. അ) പറഞ്ഞതായി സല്‍മാന്‍ (റ.അ) നിവേദനം ചെയ്തിരിക്കുന്നു “റമളാനില്‍ നാലു കാര്യങ്ങള്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുക. അതില്‍ രണ്ട് കാര്യം നിങ്ങളുടെ റബ്ബിന്റെ പൊരുത്തം സമ്പാദിക്കാന്‍ പറ്റുന്നതും രണ്ട് കാര്യം ഒരു നിലക്കും നിങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്തതുമാകുന്നു. ഒന്ന് : ശഹാദത്ത് കലിമ, രണ്ട് : പാപമോചന പ്രാര്‍ത്ഥന മൂന്ന് : സ്വര്‍ഗ്ഗത്തിനുവേണ്ടിയുള്ള അപേക്ഷ, നാല് : നരകത്തെ തൊട്ട് കാവല്‍ തേടല്‍” ഈ ഹദീസില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന പ്രാര്‍ത്ഥന
“അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് അസ്ത അ്ഫിറുല്ലാഹ്, അസ് അലുക്കല്‍ ജന്നത്ത വ അഊദുബിക്ക മിനന്നാര്‍”
“അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്റെ പാപങ്ങള്‍ പൊറുത്തു തരേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നു നരകത്തെ തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു.”
നമസ്ക്കാര ശേഷവും മറ്റു സമയങ്ങളിലും ഈ പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കേണ്ടതാണ്.
സര്‍വ്വ ശക്തനായ അള്ളാഹു നിങ്ങളെയും എന്നെയും അനുഗ്രഹിക്കു മാറാകട്ടെ, ആമീന്‍...
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ