ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

*🌱ജാബിർ(റ)വിന്റെ സല്‍ക്കാരം.🌱*

*📚🌷المعرفة الاسلامية🌷📚* *🌱ജാബിർ(റ)വിന്റെ സല്‍ക്കാരം.🌱*   https://chat.whatsapp.com/D31gvFhusphCZZe954Uzx7 പ്രവാചകന്‍ മുഹമ്മദ് നബി അനുയായികളെ ജോലി ഏല്‍പിച്ച് അടങ്ങിയിരിക്കുകയല്ല ചെയ്തിരുന്നത്. അവര്‍ക്ക് പ്രയാസമേറിയ ജോലികള്‍ പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.     ഒരിക്കല്‍ നബിയും അനുചരന്മാരും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച കാര്യങ്ങളില്‍ വ്യാപൃതരാണ്. അനുചരന്മാര്‍ കിടങ്ങ് കുഴിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ ത്വരിതഗതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ പിക്കാസിന് വഴങ്ങാത്ത ഒരുറച്ച ഭാഗം ഭൂമിക്കടിയില്‍ കണ്ടു. അവരുടെ മുഴുവന്‍ കഴിവും പ്രയോഗിച്ച് അത് പിളര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും അല്പം പോലും അതു വഴങ്ങിയില്ല.     അനുചരന്മാര്‍ പ്രവാചകനോട് വന്നു പറഞ്ഞു. 'പ്രവാചകരേ, പാറയുടെ ഉറച്ചഭാഗം പൊട്ടിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല'.     'കിടങ്ങില്‍ ഞാനിറങ്ങാം' എന്നു പറഞ്ഞുകൊണ്ട് നബി ഉടനെ എഴുന്നേറ്റു.     പ്രവാചകന്‍ പിക്കാസെടുത്ത് ആ സ്ഥാനത്തുവെട്ടി. വെട്ടുകൊള്ളേണ്ട താമസം പാറ പിളര്‍ന്നു.    അസഹനീയമായ വിശപ്പ...

ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ

ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ   ഭൂലോകം മുഴുവൻ അടക്കിവാണിരുന്ന സുലൈമാൻ നബി(അ)ന് അല്ലാഹു ﷻ സർവ്വവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ചിരുന്നു. ജിന്നുകളും പിശാചുക്കളും പക്ഷിമൃഗാദികളുമെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്ക് വിധേയരായിരുന്നു... നബിയുടെ രാജധാനി സ്വർണ്ണമയമായിരുന്നു. അദ്ദേഹത്തിന്റെ സിംഹാസനം മരതകം, ഗോമേദകം, വൈഡൂര്യം, മാണിക്യം, ആനക്കൊമ്പ്, സ്വർണം മുതലായവകൊണ്ടു നിർമ്മിച്ച അതിവിശിഷ്ടമായ ഒന്നായിരുന്നു. ഭൂലോകം മുഴുവൻ നബിക്കധീനമായതടക്കമുള്ള സർവ്വസൗഭാഗ്യങ്ങളും കൈവന്നത്   അദ്ദേഹത്തിന് അല്ലാഹുﷻവിൽ നിന്നു ലഭിച്ച ഒരു അത്ഭുതമോതിരം മൂലമായിരുന്നു. ആ മോതിരം അദ്ദേഹം എല്ലായ്‌പോഴും കൈവിരലിൽ അണിഞ്ഞിരുന്നു... അതിന്മേൽ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്' എന്ന  പരിശുദ്ധമായ വാചകം അറബിയിൽ ആലേഖനം ചെയ്തിരുന്നു. മലമൂത്രവിസർജ്ജന വേളയിൽ ആ മോതിരം അദ്ദേഹം ഊരിവെക്കുക പതിവായിരുന്നു. അങ്ങനെ ഒരുനാൾ നബി, മലമൂത്ര വിസർജ്ജനത്തിനു പോകുമ്പോൾ മോതിരം തന്റെ പ്രിയപുത്രിയായ അമീനയെ ഏല്പിച്ചു.  ഈ സന്ദർഭത്തിൽ, തക്കം പാർത്തിരിക്കുകയായിരുന്ന ഒരു കരിംഭൂതം സുലൈമാൻ നബി(അ)ന്റെ വേഷത്തിൽ അമീനയെ സമീ...

♥ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍♥

പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്.  രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്‌.  പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌.  ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌.  എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കെണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു.  ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ്‌ പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്‌. എന്നെ മനസ്സിലാക്കുന്നില്ല, എന്നു തന്നെയാണ്‌ എല്ലാവരുടെയും പരാതി.  ഇണയുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറയാന്‍ ഒറ്റശ്വാസം മതി.  എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തെന്ന്‌ തിരിച്ചറിയാനോ തന്റെ ഭാഗത്തുള്ള ശരി തെറ്റുകള്‍ വിലയിരുത്താനോ പലരും ശ്രമിക്കാ...

നോമ്പ്നിർബന്ധമാകാനുള്ള നിബന്ധനകൾ.

നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനകൾ 1, ഇസ്ലാം 2. പ്രായപൂർത്തി 3. ബുദ്ധി . 4.ആർത്തവം, പ്രസവരക്തം എന്നിവ യിൽ നിന്നുള്ള ശുദ്ധി 5, നോമ്പെടുക്കാനുള്ള കഴിവ് ( ശാരീരികമായ) അമുസ്ലിമിനും കുട്ടിക്കും ഭ്രാന്തനും അശക്തനും നോമ്പ് നിർബന്ധമില്ല. മതഭഷന് ഇസ്ലാമിലേക്ക് മടങ്ങി വരുന്നതുവരെ അവന് നോമ്പ് നിർബ ന്ധമില്ല. മതഭ്രഷ്ടൻ ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ അവന് ഭ്രഷ്ട് കാ ലത്തു നഷ്ടപ്പെട്ട നോമ്പ് ഖ്വള്വാഅ് വീട്ടണം. കുട്ടിയോട് 7 വയസ്സായാൽ – കൽപ്പിക്കലും 10 വയസ്സായാൽ നോ മ്പെടുക്കാതിരുന്നാൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്. ശമനം പ്രതീക്ഷിക്കപ്പെടാത്ത രോഗം കൊണ്ടോ വാർദ്ധക്യം കൊണ്ടാ ശക്തമായ പ്രയാസം അനുഭവപ്പെടുന്ന വരാണ് അശക്കർ ഒാരോ ദിവസ ത്തിനും അവർ ഓരോ മുദ്ദ് ഭക്ഷണം (പ്രായശ്ചിത്തമായി നൽകൽ നിർബസമാണ്. പിന്നീടു ഖളാഇനു സാധിചാലും ഖ്വള്വാഅ് വീട്ടേണ്ട തില്ല. ആർത്തവക്കാരിക്കും പ്രസവ രക്തക്കാ രിക്കും നോമ്പ് ഹറാമും പിന്നീട് നോറ്റുവീട്ടൽ നിർബന്ധവുമാണ്. നോമ്പിന്റെ ഫർളുകൾ നോമ്പിന്റെ ഫർളുകൾ രണ്ട്. 1. നിയ്യത്ത്. 2. നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് പിടിച്ചു നിൽക്ക്. നോമ്പിന്റെ നിയ്യത്ത് നോമ്പിന്റെ സാധുതയ്ക്ക് നിയ...

ഭക്ഷണ - പാനീയങ്ങളുടെ ദുർവ്യയം.

ഇമാം അഹ്മദ് ( റ ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി ( സ.അ ) തങ്ങൾ പറഞ്ഞു  “ അഹങ്കാരം കൂടാതെയും , അമിതമാക്കാതെയും തിന്നുക , കുടിയ്ക്കുക , വസ്ത്രം ധരിയ്ക്കുക , ധർമ്മം ചെയ്യുക "  ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ്  ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത് .  ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക ,  അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക  അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക .  ( ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത .  തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാനധർമ്മങ്ങൾ ആവശ്യമില്ല . )  ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് !  ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ ,  നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ...

യൂനുസ് നബി (അ) ചരിത്രം

˙·٠•●♥ യൂനുസ് നബി (അ) ചരിത്രം : മുഖവുര  ♥●•٠.. മഹാനായ പ്രവാചകൻ യൂനുസ് നബി (അ)ന്റെ പേരു കേൾക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ കഥയാണ് ഓർമ വരിക. സത്യത്തിൽ ആ പുണ്യ പ്രവാചകന്റെ ചരിത്രത്തിൽ ഓരോ വിശ്വാസിക്കും എമ്പാടും പഠിക്കാനും പകർത്താനുമുണ്ട്. നിസാര പ്രശ്നങ്ങൾക്കു മുമ്പിൽ ഉദ്ദിഷ്ഠ ലക്ഷ്യം നേടാനാവാതെ നിരാശപ്പെടുന്ന മനുഷ്യൻ. ജീവിതം തന്നെ അവസാനിപ്പിക്കുന്ന കഥകളെത്ര...  പക്ഷെ എന്തൊക്കെ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടായിടും നാവിലും മനസ്സിലും ഇലാഹീ ചിന്തയുമായി മുന്നേറിയതിനാൽ യൂനുസ് നബി (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തിയ കഥ വായിക്കുമ്പോൾ ഓരോ വിശ്വാസിയെയും ദൈവ സ്മരണയിലൂടെ ഏതു പ്രയാസവും സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമാക്കുമെന്നതിൽ സന്ദേഹമില്ല.  ഒരു ലക്ഷത്തിൽപരം ജനസംഖ്യയുള്ള നീനവ പട്ടണം. അവിടേക്കു നിയുക്തനായ പ്രവാചകൻ യൂനുസ് (അ). അത്ഭുതങ്ങൾ നിറഞ്ഞ ജീവിതം. ആ ജനത ചരിത്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. പ്രവാചകൻ എത്രയൊക്കെ ശ്രമിച്ചിട്ടും നേർവഴിയിലെത്താത്ത ജനത. ഒടുവിൽ പിണങ്ങി പിരിഞ്ഞുപോയി.  പ്രവാചകരുടെ അഭാവത്തിൽ സന്മാർഗ്ഗം തേടിപ്പോയ ജനത. വെളിച്ചം ലഭിച്ചപ്പോൾ പ്രവാചകരുടെ തിരിച്ചുവരവിന...