ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പ്ലാസ്റ്റർ ഇട്ടാൽ കുളിയും, വുളുഹ് എടുക്കൽതയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ

പ്ലാസ്റ്റർ ഇട്ടാൽ കുളിയും, വുളുഹ് എടുക്കൽ തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്. കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324) ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത് യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്...

സംസാരിക്കാൻ പറ്റുക എന്നുള്ളത് വലിയ അനുഗ്രഹം തന്നെ

അബ്ദുളളാഹിബ്നു മുഹമ്മദ്(റ) പറഞ്ഞതായി ഇമാം ഔസായി(റ) രേഖപ്പെടുത്തുന്നു, ഞാൻ ഒരു കടലോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. അവിടെ ഒരു ചെറിയ കൂടാരം കണ്ടു. അവിടെ നോക്കുമ്പോൾ  രണ്ട് കാലും ഇല്ലാത്ത, രണ്ട് കയ്യും ഇല്ലാത്ത, കണ്ണിന് കാഴ്ച്ചയും, കാതിന് കേൾവിയും കുറവുള്ള ഒരാൾ... അയാളുടെ നാവല്ലാതെ മറ്റൊന്നും അയാൾക്ക് ഉപകാരം ചെയ്യുകയില്ല... അദ്ദേഹം അല്ലാഹു ﷻ തനിക്ക് ചെയ്ത് തന്ന അനുഗ്രഹത്തിന്റെ പേരിൽ സ്തുതിച്ച് കൊണ്ടിരിക്കുന്നു... ഇത് കേട്ട് അതിശയപ്പെട്ട ഞാൻ അദ്ദേഹത്തോട് ചോദിച്ചു : നിങ്ങൾ എന്ത് അനുഗ്രഹം കിട്ടിയതിന്റെ പേരിലാണ് സ്തുതിച്ച് കൊണ്ടിരിക്കുന്നത്..? അദ്ദേഹം പറഞ്ഞു: "അല്ലാഹു ﷻ ആകാശത്ത് നിന്ന് തീ ഇറക്കി എന്നെ കത്തിച്ചാലും, ഇവിടെയള്ള പർവതങ്ങളോട് എന്നെ തവിടു പൊടിയാക്കാനും, ഇവിടെയുള്ള കടലുകളോട് എന്നെ മുക്കിക്കളയാനും, ഭൂമിയോട് എന്നെ വിഴുങ്ങിക്കളയാനും  കൽപിച്ചാലും എനിക്ക് അല്ലാഹുﷻവിനോട് ശുക്റും സ്നേഹവുമല്ലാതെ വർദ്ധിക്കുകയില്ല. കാരണം എനിക്ക് ദിക്റ് ചൊല്ലാനും, എന്റെ ആവശ്യം പറയാനും, എനിക്ക് അളളാഹു ﷻ നാവ് തന്നല്ലൊ അതിനാണ് ഞാൻ അളളാഹുﷻവിന്ന് ശുക്റ് ചെയ്യുന്നത്..." വീണ്ടും ഞങ്ങളോട് ...

ഷെയർ മാർക്കറ്റ് അഥവാ ഓഹരി വിപണി

ലോക ചരിത്രത്തിന് പുതിയ വിഭജനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. Before Christ എന്നതിനു പുറമേ BC ക്ക് Before Corona എന്നൊരു വ്യാഖ്യാനം കൂടെ വന്നു കഴിഞ്ഞു. കൊറോണാ കാലഘട്ടം, കൊറോണക്കു മുന്‍പ്, ശേഷം (DC, BC, AC) എന്നിങ്ങനെ ഒരു കാല നിര്‍ണയം കൂടെ ഇനി നമുക്കിടയില്‍ പരിചിതമായിത്തീരും. കൊവിഡ് 19 നു മുമ്പുള്ള അവസ്ഥയില്‍ നിന്നും ലോക രാജ്യങ്ങള്‍ക്കു മുഴുവനും ഇനി സമൂലമായ മാറ്റങ്ങള്‍ സംഭവിക്കും എന്നതു തീര്‍ച്ചയാണ്. അതില്‍ ഏറെക്കുറെ ഉറപ്പുള്ള ഒരു പ്രതിഭാസമാണ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. ആഗോളവിപണിയിലെ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ (Supply Chain Crisis) രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചേക്കും. ഓഹരിവിപണിയിലും മാന്ദ്യത്തിന്റെ പരിണിതഫലങ്ങള്‍ കാണാം. സെന്‍സെക്‌സ്, നിഫ്റ്റിയിലെ ഓഹരി സൂചിക പല ഘട്ടങ്ങളിലായി താഴോട്ടുപോയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍, ഭാവിയില്‍ ഓഹരി സൂചിക മുകളിലേക്കുയരാനുള്ള സാധ്യത കണക്കിലെടുത്ത് ഓഹരി വിപണിയിലേക്ക് കണ്ണ് വെക്കുന്ന പലരുമുണ്ട്. മാത്രവുമല്ല, ക്വാറന്റൈന്‍ സമയമായത് കൊണ്ട് തന്നെ, ഓഹരി വിപണിയിലെ മറ്റു വാണിജ്യ സാധ്യതകള്‍ അന...

യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്.

യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. ഹുദൈഫതുബ്‌നു അസ്‌യദില്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍, അന്ത്യനാള്‍ എപ്പോഴാണെന്ന ചോദ്യത്തിന് നബി ﷺ പറയുന്നത് കാണുക: إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ. فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ ‏.‏ തീ൪ച്ചയായും, പത്ത് അടയാളങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. അതിനെ കുറിച്ച് അവിടുന്ന് അറിയിച്ചു : പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍,  യഅ്ജൂജ് – മഅ്ജൂജ് , മൂന്ന് ഖസ്ഫുകള്‍, ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: ...

ഇസ്‌റാഉം മിഅ്‌റാജും

മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതത്തിന്റെ ഒടുവില്‍ സംഭവിച്ച അത്യത്ഭുത സംഭവമാണ് ഇസ്രാഉം മിഅ്‌റാജും. ഒരേ സംഭവത്തിന്റെ രണ്ടു ഘട്ടങ്ങള്‍. നബി(സ)യുടെ രഹസ്യവും പരസ്യവുമായ പ്രബോധനം മുന്നോട്ടുപോകുന്നതിനനുസരിച്ച്, മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിലേക്ക് ആളുകള്‍ കുറേശ്ശ കുറേശ്ശ കടന്നുവന്ന്, സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ആദര്‍ശത്തിന് സര്‍വാത്മനാ സമര്‍പ്പിച്ചവരുടെ (മുസ്‌ലിംകള്‍) എണ്ണം കൂടിവരികയായിരുന്നു. ഇതിനനുസരിച്ച് പ്രതിയോഗികളുടെ നാനാവിധ എതിര്‍പ്പുകളും കൂടിക്കൂടിവന്നു. ഈ ഘട്ടങ്ങളിലെല്ലാം നബിക്ക് രണ്ടു പേരുടെ പിന്തുണ വലിയ ആശ്വാസമായിരുന്നു: ഒന്ന്, നബിയുടെ പ്രിയപത്‌നി ഖദീജ(റ)യുടെ പിന്തുണ. മറ്റൊന്ന് നബിയുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ താങ്ങും തണലും. അബൂത്വാലിബ് സത്യവിശ്വാസം ഉള്‍ക്കൊണ്ടിരുന്നില്ലെങ്കിലും സഹോദരപുത്രനായ മുഹമ്മദിനെ അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഒരു ദശകക്കാലം നബിക്ക് വലിയ പിന്‍ബലമായിരുന്നു ഈ രണ്ടു വ്യക്തിത്വങ്ങളും. നുബുവ്വത്തിന്റെ പത്താം വര്‍ഷം രണ്ടു പേരും ഇഹലോകവാസം വെടിഞ്ഞു. ഈ വര്‍ഷത്തെ ചരിത്രകാരന്മാര്‍ സങ്കട വര്‍ഷം (ആമുല്‍ ഹുസ്ന്‍) എന്നാണ്...

മുഖല്ലിഫിന്റെ പ്രവർത്തനങ്ങൾ ഈ കാര്യങ്ങളിൽ അനുഷ്ഠിതമാണ്.

മുഖല്ലഫ് (ബുദ്ധിയും പ്രായപൂർത്തിയും) ആയ മനുഷ്യന്റെ പ്രവർത്തികൾ എട്ടെണ്ണമാണ് . ഫർള്  വാജിബ് സുന്നത്ത്  മുസ്തഹബ്ബ്‌ മുബാഹ്  മക്‌റൂഹ്  മുഫ്സിദ് ഹറാം ഫർള് : ഫർള് ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഖണ്ഡിതമായ ലക്ഷ്യങ്ങളെക്കൊണ്ട് സ്ഥിരപ്പെട്ടതാണ്. പ്രവർത്തിച്ചാൽ പ്രതിഭലഫും , ഉപേക്ഷിച്ചാൽ ശിക്ഷയും , നിഷേധിച്ചാൽ കാഫിറായിത്തീരുകയും ചെയ്യുന്നതാണ് . ഉദാഹരണം : അഞ്ചു നേരത്തെ നിസ്ക്കാരം , സക്കാത്ത് , ഹജ്ജ് , റമളാനിനെ നോമ്പ് മുതലായവ ഫർള് തന്നെ രണ്ടു വിധമുണ്ട് . ഫർള് ഐൻ , ഫർള് കിഫായ ഫർള് ഐൻ എന്നാൽ എല്ലാ ഓരോ വ്യക്തിയുടെ മേൽ നിർബന്ധമായിത്തീരുന്നതാണ്. ചിലർ പ്രവർത്തിക്കൽ കൊണ്ട് കുറ്റം ഒഴിവായിത്തതീരില്ല . ഉദാഹരണം : ഉളൂ എടുക്കൽ , നിസ്ക്കാരം , നോമ്പ് തുടങ്ങിയവ ഫർള് കിഫായ എന്നാൽ (സാമൂഹിക കടമ) ഓരോ വ്യക്തിയെന്ന് പ്രത്യേകത ഇല്ലാത്തതും എല്ലാവരുടെയും മേൽ നിർബന്ധമായതും പക്ഷെ ചിലർ പ്രവർത്തിക്കൽ കൊണ്ട് എല്ലാവരും കുറ്റത്തിൽ നിന്നും ഒഴിവായിത്തീരുന്നതുമാണ് . ഉദാഹരണം : മയ്യിത്ത് നിസ്ക്കാരം , സലാം പറയൽ , നാട്ടിൽ ഒരു ഹാഫിള് തുടങ്ങിയവ . വാജിബ് : ലക്ഷ്യങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് . പ്രവർത്തിച്ചാ...

സ്വപ്നം കാണുന്നവരറിയാൻ

സ്വപ്നം കാണുന്നവരറിയാൻ 1. സ്വപ്നം  മൂന്ന് വിധമുണ്ട് എന്നാണ് ഇബ്നു സീരീൻ (റ) പറയുന്നത്  (1) മനസ്സിലെ തോന്നൽ (2) പിശാചിന്റെ പേടിപ്പിക്കൽ (3)അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത (ബുഖാരി,മുസ്ലിം, മിശ്കാത്ത് 394) 2. സ്വപ്നത്തിന് പ്രവാചകത്വവുമായി ബന്ധമുണ്ട് നബി  (സ) പറയുന്നു:  നല്ല സ്വപ്നം നുബുവ്വത്തിന്റെ നാൽപത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ് (ബുഖാരി, മുസ്ലിം, മിശ്കാത് 394) 3 . നബി  (സ)യെ സ്വപ്നത്തിൽ കാണാനാവും. എന്നെ സ്വപ്നം കണ്ടാൽ അവൻ കണ്ടത് ശരിക്കും എന്നെത്തന്നെയായിരിക്കും കാരണം പിശാചിന് എന്റെ രൂപത്തിൽ വരാനാവില്ല എന്ന് നബി  (സ)പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്ക്കാത്ത് 394) 4. ദുഃസ്വപ്നം പിശാചിൽനിന്ന് ഉണ്ടാവുന്നതാണ്. 5. ദുഃസ്വപ്നം കണ്ടാൽ  ആരോടും പറയാതിരിക്കുക അഊദു ഓതുക സ്വപ്നത്തിന്റെ വിപത്തിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക, ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക. (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394) 6. ദുഃസ്വപ്നം ആരോടും പറയരുത് എന്ന് പറയുന്നതിന്റെ കാരണം പറയാതിരുന്നാൽ ആ സ്വപ്നം കൊണ്ട് യാതൊരു ദുരന്തവുമുണ്ടാവുകയില്ലെന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (ബുഖാര...

ഉണ്ടോ സഖീ ഒരു കുല മുന്തിരി...!!

ഇതിൻെറ PDF ആവശ്യമുളളവർ ഈ ലിങ്ക് തൊടുക. ഉണ്ടോ സഖീ ഒരു കുല മുന്തിരി...!! ഉണ്ടോ സഖി ഒരു കുല മുന്തിരി, വാങ്ങിടുവാനായ് നാലണ കയ്യില്‍,  ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ മുന്തിരി തിന്നുടുവാന്‍..!!!" കുട്ടിക്കാലം മുതൽ ഈ വരികള്‍ കേള്‍ക്കാത്ത മലയാളി മുസ്ലിംകള്‍ കുറവായിരിക്കും. പക്ഷെ ഈ ഈരടികള്‍ മൂളുകയും ആസ്വദിക്കുകയും ചെയ്യുന്ന പലര്‍ക്കും അതിനു പിന്നിലെ മഹത്തായ ചരിത്രം അറിവില്ലായിരിക്കും. ആരാണ് ആരോടാണ് ആ മുന്തിരി മോഹം പറയുന്നത്..? കേവലമൊരു പ്രണയകഥയിലെ കാമുകനും കാമുകിയുമല്ല....!! രണ്ടാം ഉമര്‍ എന്ന അപര നാമത്തിൽ ഇസ്ലാമിലെ അഞ്ചാം ഖലീഫയായി അറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിന്റെ സവിശേഷമായ ജീവിത രീതി അനാവരണം ചെയ്തതാണ് പ്രസ്തുത ഈരടികളിലെ പ്രതിപാദ്യ വിഷയം.  വളരെ സമ്പന്നമായ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്‌. ഈജിപ്ത്തിലെ ഗവര്‍ണര്‍ ആയിരുന്നു പിതാവ്. അത് കൊണ്ട് തന്നെ സുഖ സൌകര്യങ്ങള്‍ക്കിടയില്‍ വളരെ പ്രൌഢമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണാധികാരം കയ്യില്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിത രീതി അപ്പാടെ മാറി. ഖലീഫ ആയി ബൈഅത്ത് ചെയ്യപ്പെട്ട് ജനങ്ങളോട് പ്രസംഗം നിര്‍വഹിക...

മരണപ്പെട്ട സത്യവിശ്വാസികൾക്കു ഖബ്റിൽ ആനന്ദവും നേരം പോക്കും ലഭ്യമാകാൻ വേണ്ടിയുള്ള നിസ്കാരമാണ് *സ്വലാത്തുൽ ഉൻസ്.*

*🌜സംശയനിവർണം🌛* 📱 *08/02/2022ന് 868മത്തെ ക്വിസ് ചോദ്യത്തിന്* *ഉത്തരമായ  മരണപ്പെട്ടവർക്ക് ഖബറിൽ ആനന്ദം ലഭ്യമാകാനുള്ള നിസ്ക്കാരം .. ❓ ഉത്തരം . സ്വലാത്തുൽ ഉൻസ് എന്ന് അയച്ചപ്പോൾ പലരും എൻെറ പ്രൈവറ്റിൽ വന്നു ചോദിച്ചു ആ നിസ്കാരം എങ്ങനെയാണ് എന്ന്❓ ☆☆☆☆☆☆☆☆☆☆☆☆☆☆ https://chat.whatsapp.com/HbvmT6VLGknFisj4yWRnVm *whatsapp no.9746695894*  📞 بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين   മരണപ്പെട്ട സത്യവിശ്വാസികൾക്കു ഖബ്റിൽ ആനന്ദവും നേരം പോക്കും ലഭ്യമാകാൻ വേണ്ടിയുള്ള നിസ്കാരമാണ് *സ്വലാത്തുൽ ഉൻസ്.*              ഉൻസ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം ആനന്ദം ,  നേരം പോക്ക് സമാധാനം എന്നൊക്കെയാണ്.       ഒരു മുസ്ലിം മരണപ്പെട്ടു മയ്യിത്തു മറവ് ചെയ്ത ശേഷം അന്നു രാത്രി ഈ പ്രത്യേക നിസ്കാരം നിർവ്വഹിക്കാൻ നബി(സ്വ) നിർദ്ദേശിച്ചതായി ഇമാമുകൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.       എപ്പോൾ വേണമെങ്കിലും ഈ നിസ്കാരം നിർവ്വഹിക്കാം. എത്ര തവണയും ഏതു ദിവസവും നിസ്കരിക്കാം (നിഹായത്...

നജസുകൾ

1.  ശരിരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ? ഉ:  കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള  ലഹരി  വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 ) 2.  നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ? ഉ:  ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 ) 3.  മദ് യ്, വദ് യ്, എന്നാൽ എന്ത്? ഉ:  കാമവികാരം ശക്തമാകുന്നതിന്ന്  മുമ്പു  മഞ്ഞനിറത്തിലോ  വെള്ളനിറത്തിലോ നേർമയായ നിലക്ക്  മുൻദ്വാരത്തിലൂടെ ദ്രാവകമാണ്  മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ  ദ്രാവകമാണ് വദ് യ്.  (ഫതഹുൽ മുഈ...