അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. ഹുദൈഫതുബ്‌നു അസ്‌യദില്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍, അന്ത്യനാള്‍ എപ്പോഴാണെന്ന ചോദ്യത്തിന് നബി ﷺ പറയുന്നത് കാണുക:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ. فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ .
തീ൪ച്ചയായും, പത്ത് അടയാളങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. അതിനെ കുറിച്ച് അവിടുന്ന് അറിയിച്ചു : പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍, യഅ്ജൂജ് – മഅ്ജൂജ്, മൂന്ന് ഖസ്ഫുകള്‍, ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: അറേബ്യന്‍ ഉപദ്വീപില്‍. അതില്‍ അവസാനത്തേത് യമനില്‍ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും. അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ച് കൂട്ടും. (മുസ്ലിം:2901)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ