മരണപ്പെട്ട സത്യവിശ്വാസികൾക്കു ഖബ്റിൽ ആനന്ദവും നേരം പോക്കും ലഭ്യമാകാൻ വേണ്ടിയുള്ള നിസ്കാരമാണ് *സ്വലാത്തുൽ ഉൻസ്.*
*🌜സംശയനിവർണം🌛*
📱
*08/02/2022ന് 868മത്തെ ക്വിസ് ചോദ്യത്തിന്* *ഉത്തരമായ
മരണപ്പെട്ടവർക്ക് ഖബറിൽ ആനന്ദം ലഭ്യമാകാനുള്ള നിസ്ക്കാരം .. ❓ ഉത്തരം . സ്വലാത്തുൽ ഉൻസ് എന്ന് അയച്ചപ്പോൾ പലരും എൻെറ പ്രൈവറ്റിൽ വന്നു ചോദിച്ചു ആ നിസ്കാരം എങ്ങനെയാണ് എന്ന്❓
☆☆☆☆☆☆☆☆☆☆☆☆☆☆
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
*whatsapp no.9746695894*
📞 بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മരണപ്പെട്ട സത്യവിശ്വാസികൾക്കു ഖബ്റിൽ ആനന്ദവും നേരം പോക്കും ലഭ്യമാകാൻ വേണ്ടിയുള്ള നിസ്കാരമാണ് *സ്വലാത്തുൽ ഉൻസ്.*
ഉൻസ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം ആനന്ദം , നേരം പോക്ക് സമാധാനം എന്നൊക്കെയാണ്.
ഒരു മുസ്ലിം മരണപ്പെട്ടു മയ്യിത്തു മറവ് ചെയ്ത ശേഷം അന്നു രാത്രി ഈ പ്രത്യേക നിസ്കാരം നിർവ്വഹിക്കാൻ നബി(സ്വ) നിർദ്ദേശിച്ചതായി ഇമാമുകൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും ഈ നിസ്കാരം നിർവ്വഹിക്കാം. എത്ര തവണയും ഏതു ദിവസവും നിസ്കരിക്കാം (നിഹായത്തു സൈൻ: 107)
*നിസ്കാര രൂപം*
സ്വലാത്തുൽ ഉൻസ് രണ്ടു റക്അത്താണ്.
*നിയ്യത്ത്*
*أصلي ركعتين للأنس في القبر لفلان بن فلان لله تعالي*
(ഇന്നയാളുടെ മകൻ ഇന്നയാൾക്ക് ഖബ്റിൽ ആനന്ദം ലഭിക്കാൻ അല്ലാഹു തആലാക്ക് വേണ്ടി രണ്ടു റക്അത്തു ഞാൻ നിസ്കരിക്കുന്നു) ( ഫുലാനുബ്നു ഫുലാൻ എന്ന സ്ഥാനത്ത് മയ്യിത്തിൻ്റെ പേരും പിതാവിൻ്റെ പേരും കരുതി പറയുക.)
മയ്യിത്തു സ്ത്രീയാണെന്നിൽ ഇബ്നു എന്ന സ്ഥാനത്ത് بنت എന്നാക്കുക.
നിയ്യത്തോടെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചു പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഒരു തവണ *ഫാതിഹ: ഓതുക . ശേഷം ഒരു തവണ ആയത്തുൽ കുർസിയ്യ്* ഓതുക. പിന്നെ *അൽ ഹാകുമുത്തകാസുർ* സൂറത്ത് ഒരു തവണയും ശേഷം പത്തു പ്രാവശ്യം *സുറത്തുൽ ഇഖ്ലാസും (قل هو الله أحد)*
ഓതുക.( ചിലരിവായത്തിൽ സൂറത്തുൽ ഇഖ്ലാസ് പതിനൊന്ന് തവണയെന്നു കാണുന്നുണ്ട് )
പിന്നെ റുകൂഇലേക്ക് കുനിയുക. റുകൂഉം ഇഇതിദാലും രണ്ടു സുജൂദും സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തവും സാധാരണ പോലെ നിർവ്വഹിച്ച് കഴിഞ്ഞു രണ്ടാം റക്അത്തിലേക്ക് ഉയർന്ന് ആദ്യത്തെ റക്അത്തിൽ ഓതിയതു മുഴുവനും അതുപോലെ ഓതുക. അങ്ങനെ റുകൂഉം ഇഇതിദാലും രണ്ടു സുജൂദും ഇടയിലെ ഇരുത്തവും അത്തഹിയ്യാത്തും ശേഷമുള്ള സ്വലാത്തും പ്രാർത്ഥനയും സാധാരണ പോലെ നിർവ്വഹിച്ചു സലാം വീട്ടുക.
നബി(സ്വ) ഹദീസിലൂടെ പഠിപ്പിച്ച നിസ്കാരമാണിതെന്നു ശാഫിഈ മദ്ഹബിലെ പണ്ഡിതരായ *ഇമാം മുഹമ്മദുബ്നു ഉമർ നവവിൽ ജാവി (റ)* *അബ്ദുർറഹ്മാനുബ്നു അബ്ദിസ്സലാം (റ)* എന്നിവർ പ്രസ്താവിച്ചിട്ടുണ്ട്.
നിസ്കാരശേഷം ഹദീസിൽ വന്ന പ്രത്യേക പ്രാർത്ഥ നിർവ്വഹിക്കുക .അതിങ്ങനെ:
*اللهم إني صليت هذه الصلاة وتعلم ما أريد. أللهم ابعث ثوابها إلى قبر فلان بن فلان*
(അല്ലാഹുവേ ,ഈ നിസ്കാരം ഞാൻ നിർവ്വഹിച്ചു .എൻ്റെ ഉദ്ദേശ്യം നിനക്കറിയാമല്ലോ. ഇതിൻ്റെ പ്രതിഫലം ഇന്ന വ്യക്തിയുടെ മകൻ ഇന്നയാൾക്ക് നീ എത്തിക്കണമേ)
*മഹാത്മ്യം*
സ്വലാത്തുൽ ഉൻസ് നിസ്കരിച്ചു പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാൽ അപ്പോൾ തന്നെ അല്ലാഹു ആ മയ്യിത്തിൻ്റെ ഖഖ്റിലേക്ക് സമ്മാനങ്ങളുമായി ഒട്ടേറെ മലക്കുക പറഞ്ഞയക്കും. അങ്ങനെ അന്ത്യനാൾ വരെ മയ്യിത്ത് ഖബ്റിൽ ആനന്ദത്തോടെ കിടക്കും.( നുസ്ഹത്തുൽ മജാലിസ്: പേജ്: 97 ,നിഹായത്തു സൈൻ: 107)
*നിസ്കരിച്ചവൻ്റെ പ്രതിഫലം*
നബി(സ്വ) പറയുന്നു.
*لا يخرج من الدنيا حتى يرى مكانه في الجنة*
സ്വലാത്തുൽ ഉൻസ് നിസ്കാരം നിർവ്വഹിക്കുന്നവർ മരണ സമയം സ്വർഗത്തിലെ തൻ്റെ സ്ഥാനം കണ്ടല്ലാതെ അവൻ മരിക്കുകയില്ല.
മയ്യിത്തിനും നമുക്കം വലിയ നന്മ ലഭിക്കുന്ന സ്വലാത്തുൽ ഉൻസും ശേഷമുള്ള പ്രാർത്ഥനയും നിർവ്വഹിച്ചു നാം പുണ്യം കരസ്ഥമാക്കാൻ തയ്യാറാവുക.നാഥൻ തുണക്കട്ടെ.
*പുത്തൻ വാദികളുടെ വിമർശനവും മറുപടിയും*
സ്വലാത്തുൽ ഉൻസ് എന്ന നിസ്കാരം 120 വർഷം മുമ്പ് മരണപ്പെട്ട ഇമാം മാത്രം പറഞ്ഞിട്ടുള്ളൂവെന്നാണു ബിദഇകൾ പ്രചരിപ്പിക്കുന്നത്. കല്ലുവെച്ച നുണയാണവർ പ്രചരിപ്പിക്കുന്നത്
ഹിജ്റ: 894 ൽ (ഒമ്പതാം നൂറ്റാണ്ട് ) വഫാതായ പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം അബ്ദുർ റഹ്മാനുബ്നു അബ്ദിസ്സലാം (റ) തൻ്റെ പ്രസിദ്ധമായ
*نرهة المجالس ومنتخب النفائس*
എന്ന ഗ്രന്ഥത്തിൻ്റെ 97-ാം പേജിൽ *സ്വലാത്തുൽ ഉൻസ്* വിവരിച്ചിട്ടുണ്ട്.
547 വർഷം മുമ്പ് മരണപ്പെട്ട ഇമാമാണ് ഹദീസിൻ്റെ വെളിച്ചത്തിൽ *സ്വലാത്തുൽ ഉൻസ്* വിവരിച്ചുതന്നത്.
നുസ്ഹത്തുൽ മജാലിസിൽ തന്നെ പ്രസ്തുത നിസ്കാരം വിവരിച്ചുകൊണ്ട് രചയിതാവ് പറയുന്നത്
*المختار , مطالع الأنوار*
എന്നീ ഗ്രന്ഥങ്ങളിൽ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ടന്നാണ്.
ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളായ ഇമാം ഇബ്നു ഹജർ (റ) ഇമാം റംലി (റ) എന്നിവർ ജനിക്കുന്നതിൻ്റെ വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട മഹാ ഫഖീഹ് ഇമാം അബ്ദു റഹ് മാൻ (റ) വിവരിച്ച നിസ്കാരമാണ് *സ്വലാത്തുൽ ഉൻസ്* എന്ന സത്യം ബിദഇകൾ മനസ്സിലാക്കണം.
ശാഫിഈ മദ്ഹബിലെ ഇമാമുകൾ പറഞ്ഞാൽ അതു സുന്നികൾ സ്വീകരിക്കും. പിന്നെ ഹദീസിൻ്റെ പ്രാമാണികത തേടി പോകുന്ന പണി സുന്നികൾക്കില്ല. ഹദീസ് മാത്രമല്ല പ്രമാണമെന്നും മറ്റു പ്രമാണങ്ങളുമുണ്ടെന്ന സത്യം ഏവരും മനസ്സിലാക്കണം.
ഫുഖഹാക്കൾ പറഞ്ഞിട്ടും അതിൻ്റെ ഹദീസ് ശരിയാണോ എന്നു പുറുപുറുക്കുന്ന വഹാബി രോഗ വൈറസ് ചില ആധുനിക സുന്നികളിലേക്ക് പകരുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Whatsapp group no.00919746695894
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
*ഇസ്ലാമിക വിജ്ഞാനം Whatsapp ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ