സ്നേഹമെന്തെന്നറിയണമെങ്കിൽ നബിയെ പുൽകണം സ്നേഹം നേടാൻ ആതിരു റൗളയിൽ ഒന്നു ചേരണം സൽഗുണ നേതാവ് നബിയെ കനവിൽ കാണണം സുന്ദരമേറിയ വദനം കണ്ടെൻ ആശ തീരണം മർഹബാ യാ മുസ്ഥഫാ മർഹബാ യാ മുജ്തബാ മർഹബാ അഹ് ലൻ വ സഹ് ല സഅ്ദെെക റസൂലല്ലാ... സഅ്ദെെക ഹബീബല്ലാ... ആ ചാരത്തണയും നാൾ ആത്മീയ നിറമുള്ള അങ്ങേക്ക് പ്രിയമുള്ള ആശിഖല്ല ഞാൻ )2 എന്നാലും എന്റെ നബിയെ ഇടനീക്കുമെന്റെ വരികൾ കാരണമായി എന്നെ റൗളയിൽ ചേർക്കണെ കാണുവാൻ പൂതിയായി ഈ പാപി പാടുന്നേ ( സ്നേഹമെന്തെ ) അകലെയാണാ റൗളാ അവിടെയാണെൻ ജീവാ അവിടേക്കണയുവാൻ ജീവൻ ത്യജിച്ചീടാം റൗളയിലാണെന്റെ റൂഹ് പിരിയുന്നതെങ്കിൽ അതിലേറെ നേട്ടമുള്ളൊരു സൗഭാഗ്യമിനിയെന്താ അഹദായ തമ്പുരാനെ വിധിയെന്നിൽ തീർത്തിടണേ.
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.