ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സുലൈഖബീവി(അ) ചരിത്രം.

.പ്രവാചകവര്യരായ യൂസുഫ് നബി(അ) ന്റെ കാലത്തെ ഈജിപ്തിലെ മന്ത്രിയായിരുന്ന അസീസിന്റെ പത്‌നിയായിട്ടാണ് സുലൈഖ ബീവി(റ)യെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. യൂസുഫ് നബി(അ) ജീവിതത്തില്‍ നിര്‍ണായക പരീക്ഷണം ഏല്‍ക്കേണ്ടിവരാന്‍ കാരണക്കാരിയാണ് സുലൈഖ ബീവി(റ). ഇരുവരുടെയും ചരിത്രം വിവരിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായം തന്നെ തെരഞ്ഞെടുത്തു. സാധാരണ ഗതിയില്‍ പ്രവാചകന്‍മാരുടെ ചരിത്രങ്ങള്‍ പല സൂറത്തുകളില്‍ പലയിടങ്ങളില്‍ പറയുകയാണ് ഖുര്‍ആനിന്റെ ശൈലി. എന്നാല്‍ യൂസുഫ് സൂറത്തില്‍ മഹാനവര്‍കളുടെ ചരിത്രം മാത്രമാണ് വിവരിക്കുന്നത്. തന്റെ സഹോദരന്‍മാരുടെ അസൂയാമനോഭാവമാണ് യൂസുഫ് നബി(അ) യെ ഈജിപ്തിലെ കൊട്ടാരത്തിലെത്തിച്ചത്. സഹോദരങ്ങള്‍ കിണറ്റിലെറിഞ്ഞ യൂസുഫ് നബിയെ ഒരു യാത്രാസംഘം കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്നു അവര്‍. യഥാര്‍ഥത്തില്‍ ഈജിപ്തിലേക്കുള്ള വഴി അതല്ലായിരുന്നെങ്കിലും അവര്‍ വഴിതെറ്റി അതുവഴി വന്നതായിരുന്നു. യാത്രാസംഘത്തിന് കലശയായ ദാഹം അനുഭവപ്പെട്ടപ്പോള്‍ അവരിലൊരാള്‍ കിണറ്റിനരികിലെത്തുകയും ബക്കറ്റ് കിണറ്റിലേക്കിറക്കുകയും ചെയ്തു. ബക്കറ്റ് കണ്ട് യൂസുഫ് നബി(അ) അതില്‍ ...

മസ്ജീദുകള്‍

1. മസ്ജിദുൽ ഗമാമ. ഹിജ്റ രണ്ടാം വര്‍ഷം പെരുന്നാള്‍ നമസ്കരിച്ചത് ഈ സ്ഥലത്ത് വച്ചാണ്. പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദിന് മസ്ജിദുല്‍ ഗമാമ എന്ന് പറയപ്പെടുന്നു. ഈ മസ്ജിദിനു ഈ പേര് വിളിക്കാനുള്ള കാരണം താഴെ പറയുന്ന സംഭവമാണ്. അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നമസ്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. എന്നിട്ട് പ്രസംഗം നടത്തി നമസ്കാരം നിര്‍വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. ഇത് നമുക്ക് സമ്മേളിക്കാനുള്ള സ്ഥലമാണ്. മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും പ്രാര്‍ഥിക്കാനുള്ള സ്ഥലവുമാണ്. അതിനാല്‍ ആരും ഇവിടെ എടുപ്പോ തമ്പോ പണിയരുത്. പ്രവാചകന്‍റെ പ്രാര്‍ഥനാനന്തരം അവിടെ മേഘം നിഴലിട്ടു ശക്തമായ മഴ വര്‍ഷിച്ചു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്. മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്‌. ഹദീഖതുൽ ബൈഅയിൽ നിന്ന് ഹറമിന്റെ മുൻവശത്...