ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സുലൈഖബീവി(അ) ചരിത്രം.


.പ്രവാചകവര്യരായ യൂസുഫ് നബി(അ) ന്റെ കാലത്തെ ഈജിപ്തിലെ മന്ത്രിയായിരുന്ന അസീസിന്റെ പത്‌നിയായിട്ടാണ് സുലൈഖ ബീവി(റ)യെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. യൂസുഫ് നബി(അ) ജീവിതത്തില്‍ നിര്‍ണായക പരീക്ഷണം ഏല്‍ക്കേണ്ടിവരാന്‍ കാരണക്കാരിയാണ് സുലൈഖ ബീവി(റ). ഇരുവരുടെയും ചരിത്രം വിവരിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായം തന്നെ തെരഞ്ഞെടുത്തു. സാധാരണ ഗതിയില്‍ പ്രവാചകന്‍മാരുടെ ചരിത്രങ്ങള്‍ പല സൂറത്തുകളില്‍ പലയിടങ്ങളില്‍ പറയുകയാണ് ഖുര്‍ആനിന്റെ ശൈലി. എന്നാല്‍ യൂസുഫ് സൂറത്തില്‍ മഹാനവര്‍കളുടെ ചരിത്രം മാത്രമാണ് വിവരിക്കുന്നത്.
തന്റെ സഹോദരന്‍മാരുടെ അസൂയാമനോഭാവമാണ് യൂസുഫ് നബി(അ) യെ ഈജിപ്തിലെ കൊട്ടാരത്തിലെത്തിച്ചത്. സഹോദരങ്ങള്‍ കിണറ്റിലെറിഞ്ഞ യൂസുഫ് നബിയെ ഒരു യാത്രാസംഘം കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്നു അവര്‍. യഥാര്‍ഥത്തില്‍ ഈജിപ്തിലേക്കുള്ള വഴി അതല്ലായിരുന്നെങ്കിലും അവര്‍ വഴിതെറ്റി അതുവഴി വന്നതായിരുന്നു. യാത്രാസംഘത്തിന് കലശയായ ദാഹം അനുഭവപ്പെട്ടപ്പോള്‍ അവരിലൊരാള്‍ കിണറ്റിനരികിലെത്തുകയും ബക്കറ്റ് കിണറ്റിലേക്കിറക്കുകയും ചെയ്തു. ബക്കറ്റ് കണ്ട് യൂസുഫ് നബി(അ) അതില്‍ പിടിച്ചു. അത് ശ്രദ്ധയില്‍പെട്ട യാത്രാസംഘം യൂസുഫ് നബി(അ) യെ കരയിലേക്കുകയറ്റി. അതിസുന്ദരനായ യൂസുഫ് നബിയെ ഈജിപ്തില്‍ ചെന്ന് അടിമയായി വില്‍ക്കാനായിരുന്നു അവരുടെ പ്ലാന്‍. ഈജിപ്തില്‍ ചെന്ന് യൂസുഫ് നബിയെ അവര്‍ തുഛം വിലയ്ക്കു വിറ്റു.
യൂസുഫ് നബിയെ യാത്രാസംഘത്തില്‍ നിന്നും വാങ്ങിയത് അന്നത്തെ ഈജിപ്തിലെ രാജാവായിരുന്ന റയ്യാന്റെ മന്ത്രി ഖിത്വ്ഫീര്‍ എന്ന വ്യക്തിയായിരുന്നു(ഈജിപ്തില്‍ ധനകാര്യം കൈകാര്യം ചെയ്യുന്നവര്‍ അസീസ് എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടത്). യൂസുഫ് നബി(അ) യെ വാങ്ങിയ അദ്ദേഹത്തിന് യൂസുഫ് നബി(അ) ന്റെ മുഖത്ത് അത്ഭുതകരമായ മഹത്വത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ സാധിച്ചു. അതിനാല്‍തന്നെ അടിമയോടെന്നപോലെ യൂസുഫിനോട് പെരുമാറരുതെന്നും മാന്യമായ രീതിയില്‍ താമസസൗകര്യം ഏര്‍പെടുത്തണമെന്നും തന്റെ ഭാര്യ സുലൈഖയോട് മന്ത്രി പറഞ്ഞു. ഈ സന്ദര്‍ഭം പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. : ഈജിപ്തില്‍ യൂസുഫ് നബിയെ വിലയ്ക്കുവാങ്ങിയ ആള്‍ തന്റെ ഭാര്യയോടു പറഞ്ഞു, ഇവനെ മാന്യമായി ഇവിടെ താമസിപ്പിക്കുക. ഇവന്‍ നമുക്ക് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. അല്ലെങ്കില്‍ ഇവനെ ദത്തുപുത്രനാക്കി വെക്കാം. അപ്രകാരം യൂസുഫ് നബി(അ)ക്ക് ഭൂമിയില്‍(ഈജിപ്തില്‍) നാം സൗകര്യമൊരുക്കിക്കൊടുത്തു. (അവിടെ അദ്ദേഹത്തിന് ഭരണം നടത്തുവാനും ) സ്വപ്ന വാര്‍ത്തകളുടെ വ്യാഖ്യാനം തനിക്കു നാം പഠിപ്പിക്കുവാനും വേണ്ടി. അല്ലാഹു അവന്റെ കാര്യത്തില്‍ വിജയിക്കുന്നവനാണ്. പക്ഷേ അധികമാളുകളും ഗ്രഹിക്കുന്നില്ല.(യൂസുഫ് 21)

സുലൈഖാ ബീവി(റ) യെ പരാമര്‍ശിക്കുന്ന ഖുര്‍ആനിലെ ആദ്യ സൂക്തമാണിത്. അതുപ്രകാരം തന്നെ യൂസുഫ് നബിയെ അവര്‍ അവരുടെ വസതിയില്‍ മാന്യമായ രീതിയില്‍ പരിപാലിച്ചു വളര്‍ത്തി. പിതാവ് യഅ്ഖൂബ് നബിയുടെ സ്‌നേഹ വാത്സല്യത്തില്‍ 12 വര്‍ഷം വളര്‍ന്ന യൂസുഫ് നബി പിന്നീട് അടിമച്ചന്തയെല്ലാം തരണംചെയ്ത് 17 ാ മത്തെ വയസ്സിലാണ് ഈജിപ്തിലെ കൊട്ടാരത്തിലെത്തുന്നത്. അവിടെയാണ് അദ്ദേഹത്തിന്റെ യൗവ്വനത്തിന്റെ മുഴുവന്‍ ഭാഗവും ചിലവഴിച്ചത്. യൂസുഫ് നബി(അ)യുടെ അതീവ സൗന്ദര്യവും ശരീരഘടനയുമെല്ലാം കണ്ട് അസീസിന്റെ ഭാര്യ സുലൈഖ യൂസുഫ് നബി(അ) യില്‍ അതീവ തല്‍പരയായിരുന്നു.
യൂസുഫ് നബി(അ) സുലൈഖ ബീവി(റ) യിലൂടെ ഒരു പരീക്ഷണത്തിന് വിധേയനാവുകയായിരുന്നു. ഒരു പ്രാവശ്യമെങ്കിലും തന്റെ ഇംഗിതം യൂസുഫ് നബി(അ) യില്‍ സാധ്യമാക്കണമെന്ന അടങ്ങാത്ത താല്‍പര്യം സുലൈഖ(റ) യില്‍ ഉണ്ടായിരുന്നു. യൂസുഫ് നബിയുടെ ഹൃദയശുദ്ധിയും ചാരിത്ര്യശുദ്ധിയും ശരിക്കു മനസ്സിലാക്കിയവളായിരുന്നു സുലൈഖ ബീവി(റ). അതിനാല്‍തന്നെ വളരെ പെട്ടെന്നൊന്നും തന്റെ താല്‍പര്യത്തിന് യൂസുഫ് നബി(അ) വഴങ്ങില്ല എന്നവര്‍ക്കുറപ്പായിരുന്നു. സാധാരണ രീതിയിലുള്ള ഒരു വികാര പ്രകടനത്തിലൂടെയോ ശരീരചേഷ്ടകളിലൂടെയോ തന്റെ താല്‍പര്യം യൂസുഫിനെ അറിയിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ സുലൈഖ കുതന്ത്രംചെയ്യാന്‍ തന്നെ തീരുമാനിച്ചു. തന്റെ ആഗ്രഹ സഫലീകരണത്തിന് അനുയോജ്യമായ സന്ദര്‍ഭം സുലൈഖ ബീവി(റ) ക്ക് ലഭിച്ചു. ഒരു ദിവസം തന്റെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് സുലൈഖബീവി(റ) എല്ലാ ആഢംബരത്തോടെയും ചമഞ്ഞണിഞ്ഞ് കൂടുതല്‍ സൗന്ദര്യവതിയായി വീട്ടിലെ ഏഴുവാതിലുകളും ഭദ്രമായി അടച്ച് യൂസുഫിനെ തന്റെ ആഗ്രഹ സഫലീകരണത്തിന്ന് ക്ഷണിച്ചു. ഈ ക്ഷണത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച പദം: ”ഹയ്ത ലക” (ഇവിടെ വാ) എന്നാണ്. പരിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു, യൂസുഫ് താമസിച്ചിരുന്ന ഗൃഹത്തിന്റെ നായിക അദ്ദേഹത്തില്‍ കുതന്ത്രം പ്രയോഗിച്ച് വശീകരിക്കാന്‍ ശ്രമിച്ചു. അവള്‍ വാതിലുകളെല്ലാം അടച്ചു പൂട്ടിയിട്ടു. ഇങ്ങു വാ എന്ന് കല്‍പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം, അവന്‍ എന്റെ യജമാനനാണ്, വളരെ നല്ല നിലയിലാണ് അവന്‍ എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികള്‍ ഒരിക്കലും വിജയിക്കില്ല. (യൂസുഫ് 23)

ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ഇരുവരുടെയും സ്ഥാനമാണ്. സുലൈഖ(റ) ആഢംബരവും സൗന്ദര്യവും ഒത്തുചേര്‍ന്ന സ്ത്രീ, അതിലുപരി മന്ത്രിയുടെ പത്‌നിയും. എന്നാല്‍ യൂസുഫ് നബിയാകട്ടെ, അടിമച്ചന്തയില്‍ നിന്നും തന്റെ ഭര്‍ത്താവ് വാങ്ങിയ അടിമ! ആയതിനാല്‍തന്നെ അത്തരത്തില്‍ കുലീനയായ ഒരു സ്ത്രീ തന്റെ ആഗ്രഹ സഫലീകരണത്തിന് മുതിരുമ്പോള്‍ സന്ദര്‍ഭം എല്ലാതരത്തിലും അനുയോജ്യമാവണം. വീടിന്റെ ഏഴു വാതിലുകളുമടച്ച് അതിന്റെയുള്ളിലാണ് ഈ സംഭവം നടക്കുന്നത്. അതുകൊണ്ടുതന്നെ പുറത്ത് ഒരു വ്യക്തി പോലും അറിയാന്‍ സാധ്യതയുമില്ല. അതിലുപരി മന്ത്രിപത്‌നിയായതിനാലും യൂസുഫ് തന്റെ ഭൃത്യനായതിനാലും ആരും സംശയിക്കാനും ഇടയില്ല. എന്നിട്ടും യൂസുഫ് നബി(അ) പറഞ്ഞത് ‘അല്ലാഹുവിനെ സൂക്ഷിക്കുക. ഈ വീടിന്റെ ഉടമസ്ഥനും നിങ്ങളുടെ ഭര്‍ത്താവുമായ എന്റെ യജമാനനില്‍ ഞാന്‍ പൂര്‍ണ വിശ്വസ്തനാണ്. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത തകര്‍ക്കാനോ അക്രമികളില്‍പെടാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു.
സൗന്ദര്യവും ആഢംബരവും പ്രതാപവുമുള്ള ഒരു യുവതി തന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി സുന്ദരനായ യുവാവിനെ ക്ഷണിക്കുമ്പോള്‍ സ്വാഭാവികമായും രക്തവും മജ്ജയുമുള്ള ഒരാളില്‍ വികാരം ഇളകും എന്നതില്‍ സംശയമില്ല. അതല്ലെങ്കില്‍ അയാള്‍ മനുഷ്യനല്ല എന്ന് പറയേണ്ടി വരും. അത്തരത്തില്‍ ഒരു ചായ്‌വ് യൂസുഫ് നബിയിലും ഉണ്ടായി. എന്നാല്‍ യൂസുഫ് നബി(അ) യുടെ വിശ്വാസ ദൗര്‍ബല്യത്തെയല്ല, മറിച്ച് പൂര്‍ണ അനുകൂല സാഹചര്യത്തിലും തന്റെ നാഥന്‍ ഇഷ്ടപ്പെടാത്ത ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ അദ്ധേഹത്തിന്റെ മഹത്വത്തെയാണ് അത് നമുക്ക് വ്യക്തമാക്കിത്തരുന്നത്. പരിശുദ്ധ ഖുര്‍ആന്‍ ഈ സന്ദര്‍ഭം വിവരിക്കുന്നു; സത്യമായും അവര്‍ അദ്ദേഹത്തെ സംബന്ധിച്ചു കരുതി. തന്റെ ദൃഷ്ടാന്തം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹവും കരുതുമായിരുന്നു. അപ്രകാരം നാം ചെയ്ത തിന്മയെയും നീചപ്രവൃത്തിയെയും അദ്ദേഹത്തില്‍ നിന്ന് തിരിച്ചുകളയാനാണ്, നിശ്ചയമായും അദ്ദേഹം നമ്മുടെ ഉല്‍കൃഷ്ട ദാസന്‍മാരില്‍ പെട്ട വ്യക്തിയാവുന്നു.(യൂസുഫ് 24)

പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടയില്‍ സുലൈഖയുടെ ബന്ധു പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ടുവന്നു. അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ ജുബ്ബയുടെ മുന്‍വശമാണ് കീറിയതെങ്കില്‍ ഇവന്‍ ബലാല്‍കാരം ചെയ്യുകയും കുറ്റക്കാരനുമാണ്. പിന്‍വശമാണ് കീറിയതെങ്കില്‍ ഇവള്‍ യൂസുഫിനെ ബലാല്‍കാരം ചെയ്യുകയും ഇവള്‍ കുറ്റക്കാരിയുമാണ്. യജമാനന്‍ നോക്കിയപ്പോള്‍ യൂസുഫിന്റെ ഖമീസിന്റെ പിന്‍വശം കീറിയതായാണ് കണ്ടെത്തിയത്. ഇതുകണ്ട യജമാനന്‍ ഇത് സ്ത്രീകളുടെ കുതന്ത്രത്തില്‍ പെട്ടതാണെന്നും പറഞ്ഞ് സംഭവം മറക്കാന്‍ യൂസുഫ് നബി(അ) യോടും തെറ്റില്‍ പാശ്ചാത്തപിക്കാന്‍ സുലൈഖ(റ) യോടും പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.
എന്നാല്‍ മന്ത്രിവസതിയില്‍ നടന്ന സംഭവം പട്ടണത്തില്‍ പാട്ടാവുകയും എല്ലാ സ്ത്രീകളുടെ ചെവിയിലുമെത്തുകയും ചെയ്തു. മന്ത്രിയുടെ ഭാര്യ യുവാവിനെ കാമിച്ചുവത്രെ, അതും ഭൃത്യനെ! മോശമായിപ്പോയി! ഇപ്രകാരം പറഞ്ഞ് അവര്‍ സംഭവം പ്രചരിപ്പിച്ചു. ഇതറിഞ്ഞ സുലൈഖ അവരെ പരീക്ഷിക്കാന്‍ തീരുമാനിച്ചു.

തീര്‍ത്തും ആഢംബരപൂര്‍ണമായ രീതിയില്‍ അവരെ സല്‍കരിച്ചു. എല്ലാവര്‍ക്കും പഴങ്ങളും അത് മുറിക്കാനുള്ള കത്തിയും നല്‍കി. അവര്‍ പഴങ്ങള്‍ മുറിക്കാന്‍ തുടങ്ങിയ സമയം സുലൈഖ യൂസുഫ് നബി(അ) യോട് അവര്‍ക്കിടയിലൂടെ കടന്നുപോവാന്‍ പറഞ്ഞു. സുലൈഖയുടെ കല്‍പന മാനിച്ച് യൂസുഫ്(അ) അവര്‍ക്കിടയിലൂടെ കടന്നുപോയി. യൂസുഫ് നബി(അ) യുടെ അപാരമായ സൗന്ദര്യം കണ്ട് അവര്‍ പരസ്പരം മറന്നുപോയി. പഴങ്ങള്‍ക്കൊപ്പം തങ്ങളുടെ കൈവിരലുകളും അവര്‍ മുറിച്ചു. യൂസുഫ് നബി(അ) യുടെ സൗന്ദര്യത്തില്‍ ലയിച്ച അവര്‍ വേദന അറിഞ്ഞില്ല. അവര്‍ തങ്ങളിലേക്ക് യൂസുഫ് നബിയുടെ ശ്രദ്ധതിരിക്കാന്‍ ആവുംവിധമെല്ലാം ശ്രമിച്ചു. ഇതെല്ലാം കണ്ടുനിന്ന സുലൈഖ(റ) അവരോട് പറഞ്ഞു: ഞാന്‍ കാമിച്ചുവെന്നുപറഞ്ഞ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തിയ യുവാവാണിത്. ഇപ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ കണ്ടപ്പോള്‍ എന്തെല്ലാം ചെയ്തു. സ്വബോധം നഷ്ടപ്പെട്ട് നിങ്ങള്‍ നിങ്ങളുടെ കൈവിരലുകള്‍ പോലും മുറിച്ചു. ഇവനെ ഞാന്‍ കാമിച്ചു എന്നത് സത്യംതന്നെ എന്നാല്‍ ഇവന്‍ അതിന്നുവഴങ്ങിയില്ല. നിശ്ചയം ഞാന്‍ കല്‍പിച്ചത് ഇവന്‍ ചെയ്തില്ലെങ്കില്‍ നിന്ദ്യനായി ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.
തന്റെ ഭാര്യയുടെ കഥകള്‍ പട്ടണത്തിലാകെ പരന്നതിനാല്‍ മന്ത്രി അപമാനത്തില്‍ നിന്നും രക്ഷപ്പെടാനും കുറെ കാലത്തേക്ക് സംഭവം ജനങ്ങളുടെ മനസ്സില്‍നിന്ന് മാറ്റാനും വേണ്ടി യൂസുഫ് നബിയെ കുറ്റക്കാരനാക്കി ജയിലിലടച്ചു. നിരപരാധിയാണെന്ന് സര്‍വരാലും തെളിഞ്ഞിട്ടും മന്ത്രിയുടെ ബന്ധുക്കള്‍ യൂസുഫ് നബി(അ) നുള്ള ശിക്ഷ ശരിവെക്കുകയായിരുന്നു. എന്നാല്‍ യൂസുഫ് നബി(അ) ക്ക് ഇതില്‍ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. ഒരു നിലക്ക് യൂസുഫ് നബി(അ) ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. സുലൈഖ(റ) തന്റെ ഇംഗിതം സാധ്യമാക്കുമെന്ന് വെല്ലുവിളിച്ചപ്പോള്‍ തന്നെ യൂസുഫ് നബി(അ) കാരാഗൃഹവാസം ആഗ്രഹിച്ചിരുന്നു. കാരണം, അവര്‍ ക്ഷണിക്കുന്ന സുഖസമ്പൂര്‍ണ്ണമായ മണിയറയെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് ജയിലായിരുന്നു. എന്റെ നാഥാ, അവര്‍ എന്നെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാള്‍ ജയിലാണ് എനിക്കു പ്രിയംങ്കരം, അവരുടെ തന്ത്രം നീ എന്നില്‍ നിന്ന് തിരിച്ചുവിടാത്ത പക്ഷം ഞാന്‍ അവരിലേക്കു ആകൃഷ്ടനാവുകയും വിവരമില്ലാത്തവരില്‍ പെട്ടുപോവുകയും ചെയ്യും. അങ്ങനെ യൂസുഫ് നബി(അ) വിശ്വസ്തതയും സദാചാരവും പുലര്‍ത്തിയതിന് അന്യായമായ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.

ജയില്‍വാസത്തിനിടയില്‍ യൂസുഫ് നബി(അ) രണ്ടൂപേരെ പരിചയപ്പെട്ടിരുന്നു. അതിലൊരാള്‍ കുറ്റവിമുക്തനായി രാജാവിന്റെ അടുക്കലേക്ക് പോകുന്നതറിഞ്ഞ് യൂസുഫ് നബി(അ) അദ്ദേഹത്തോട് തന്റെ നിരപരാധിത്വത്തെയും താന്‍ അനുഭവിച്ച ദാരുണതയെയും കുറിച്ച് രാജാവിനോട് പറയാന്‍ പറഞ്ഞു. എന്നാല്‍ കൊട്ടാരത്തിലെത്തിയ കൂട്ടുകാരന്‍ യൂസുഫ് നബി(അ) യെക്കുറിച്ച് പറയാന്‍ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാജാവ് ഒരു സ്വപ്നം കാണുകയും അതിന്റെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട സമയത്ത് തന്റെ സ്വപ്നത്തിന് ജയിലില്‍നിന്നും വിശദീകരണം നല്‍കിയ യൂസുഫ് നബി(അ) യെ ആ വ്യക്തിക്ക് ഓര്‍മവരികയും, രാജാവിനോട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് യൂസുഫ് നബി(അ) യെ സമീപിച്ച് തന്റെ സ്വപ്നത്തിന് വ്യാഖ്യാനം തേടാന്‍ ആവശ്യപ്പെട്ടു. യൂസുഫ് നബി(അ) യുടെ വ്യാഖ്യാനം കേട്ട രാജാവ് അതീവ സന്തുഷ്ടനാവുകയും യൂസുഫ് നബി(അ) യെ കൊട്ടാരത്തില്‍ വിളിച്ച് സമ്മാനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. എന്നാല്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തില്‍ ചെല്ലാന്‍ യൂസുഫ് നബി(അ) തിടുക്കം കാണിച്ചില്ല. കാരണം നിരപരാധിയായി, അഭിമാനം നഷ്ടപ്പെട്ടവനായിട്ടാണ് താന്‍ ജയിലിലായത്. അതിനാല്‍തന്നെ തന്റെ അഭിമാനം വീണ്ടെടുക്കുന്നതുവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങില്ല എന്ന് അദ്ദേഹം ശപഥം ചെയ്തു.

സല്‍കാരത്തിനിടയില്‍ തന്നെ വശീകരിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ ഉള്ളിലിരിപ്പ് അറിയണമെന്നും തന്നെ വഞ്ചിച്ച മന്ത്രിയുടെ പത്‌നി ജനങളെ കബളിപ്പിക്കുകയാണെന്നും യൂസുഫ് നബി(അ) മനസ്സില്‍ ഉറപ്പിച്ചു.
യൂസുഫ് നബി(അ) യുടെ ആവശ്യം അറിഞ്ഞ രാജാവ് ആ സ്ത്രീകളെ വിളിച്ച് വിചാരണ ചെയ്തു. സല്‍കാരത്തിനിടയില്‍ യൂസുഫ് നബി(അ) യുടെ ശ്രദ്ധ ക്ഷണിക്കാന്‍ തങ്ങള്‍ കാണിച്ച ചേഷ്ടകളില്‍ അദ്ദേഹം വഴങ്ങിയോ എന്നും അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ നിങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്നും രാജാവ് ചോദിച്ചു. തങ്ങളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നുംതന്നെ അദ്ദേഹം വഴങ്ങിയില്ല എന്നുമാത്രമല്ല അദ്ദേഹം മാന്യനും ശുദ്ധനുമാണെന്നും അവര്‍ പറഞ്ഞു. യൂസുഫിന്റെ സൗന്ദര്യംകണ്ട് താനാണ് യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചതെന്ന് മുന്‍പ് കൂട്ടുകാരികള്‍ക്കുമുന്നില്‍ തുറന്നുസമ്മതിച്ച സുലൈഖക്ക് തന്റെ വാക്കില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞില്ല. അവര്‍ രാജാവിന്റെ മുന്നില്‍ താനാണ് യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം മാന്യനും ശുദ്ധനുമായതിനാല്‍ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് അദ്ദേഹം വഴങ്ങിയില്ലെന്നും സുലൈഖ തുറന്നുസമ്മതിച്ചു. എന്നാല്‍ മാന്യനും ശുദ്ധപ്രകൃതനുമായ ഒരു യുവാവിനെക്കുറിച്ച് തെറ്റായ ആരോപണം ഉന്നയിച്ചു ജയിലിലടക്കാന്‍ താന്‍ കാരണക്കാരിയായതില്‍ സുലൈഖ(റ) മാനസാന്തരപ്പെടുകയും അവര്‍ അതില്‍ പാശ്ചാതത്തപിക്കുകയും ചെയ്തു. അവര്‍ അപ്രകാരം പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നു; ”ഇപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഞാനാണ് അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചത്, അദ്ദേഹം സത്യവാന്‍മാരില്‍പെട്ടവനാണ്” (യൂസുഫ് 51)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...