1.മസ്ജിദുൽ ഗമാമ.
ഹിജ്റ രണ്ടാം വര്‍ഷം പെരുന്നാള്‍ നമസ്കരിച്ചത് ഈ സ്ഥലത്ത് വച്ചാണ്. പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദിന് മസ്ജിദുല്‍ ഗമാമ എന്ന് പറയപ്പെടുന്നു. ഈ മസ്ജിദിനു ഈ പേര് വിളിക്കാനുള്ള കാരണം താഴെ പറയുന്ന സംഭവമാണ്. അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നമസ്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. എന്നിട്ട് പ്രസംഗം നടത്തി നമസ്കാരം നിര്‍വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. ഇത് നമുക്ക് സമ്മേളിക്കാനുള്ള സ്ഥലമാണ്. മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും പ്രാര്‍ഥിക്കാനുള്ള സ്ഥലവുമാണ്. അതിനാല്‍ ആരും ഇവിടെ എടുപ്പോ തമ്പോ പണിയരുത്. പ്രവാചകന്‍റെ പ്രാര്‍ഥനാനന്തരം അവിടെ മേഘം നിഴലിട്ടു ശക്തമായ മഴ വര്‍ഷിച്ചു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്.
മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്. ഹദീഖതുൽ ബൈഅയിൽ നിന്ന് ഹറമിന്റെ മുൻവശത്തേക്കു പുറത്തുകൂടി നേരെ നീങ്ങിയാൽ മസ്ജിദുൽ ഗമാമയിൽ എത്തിച്ചേരാം.
എന്നാല്‍ ഉമാവി ഖലീഫ വലീദ്ബിനു അബ്ദില്‍ മലിക്ക് പ്രവാചകന്‍ മദീനയില്‍ നമസ്കരിച്ച എല്ലാ മസ്ജിദുകളിലും പുനരുദ്ധരിക്കാനും മോടി പിടിപ്പിക്കാനും മദീന ഗവര്‍ണ്ണരോട് കല്‍പ്പിച്ചപ്പോള്‍ മസ്ജിദുല്‍ ഗമാമയും മറ്റു മസ്ജിദുകളെപ്പോലെ പുനരുദ്ധരിചിട്ടുണ്ടെന്നു തീര്‍ച്ചയായും അനുമാനിക്കാം. അങ്ങേനെയാണെങ്കില്‍ ഹിജ്റ ഒന്നാം വര്‍ഷം തന്നെ ഇത് കെട്ടിടമായി നിര്‍മ്മിക്കപ്പെട്ടിരിക്കണം. ഹിജ്റ ഒമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ഇവിടെ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടത്രേ. മദീനയിലെ ഭരണകര്‍ത്താക്കള്‍ ഈ മസ്ജിദിന്‍റെ ഉദ്ധാരണപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഹി:748 നും 752നും ഇടക്ക് സുല്‍ത്താന്‍ ഹസനുബ്നു മുഹമ്മദിനബ്നീ ഖലാവൂന്‍ ഇതിനെ നവീകരിച്ചു. അഷ്‌റാഫ് ഭരണകാലത്തും പിന്നീട് ഉസ്മാനിയ്യ ഭരണകാലത്തും അവസാനം സഊദി ഭരണകാലത്തും ഈ മസ്ജിദിന്ന് ആവശ്യമായ ഉദ്ധാരണവും പരിപാലനവും ലഭിച്ചിട്ടുണ്ട്.
2,
ഉമറുബ്നുല്‍ ഖത്താബ് മസ്ജിദ്
അബ്ദുല്ലാഹിബ്നു ദുര്‍റത്ത് മുസ്നിയുടെ ഭവനം*
ഈ സ്ഥലത്ത് നിര്‍മ്മിച്ച മസ്ജിദിന് ഉമറുബ്നുല്‍ ഖത്താബ് മസ്ജിദ് എന്ന് പറയുന്നു. ബനു മുസൈന വംശജരാണ് അബ്ദുല്ലാഹിബ്നു ദര്‍റത്ത്. നമസ്കാരസ്ഥലത്തിന്‍റെ പടിഞ്ഞാറ് വശത്താണ് ഇവരുടെ ഭവനം.
നബി(സ) പെരുന്നാള്‍ നമസ്കരിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദാണിതും.
ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദും മദീന വാണ വ്യത്യസ്ത ഭരണകൂടങ്ങള്‍ ആവശ്യമായ പരിപാലനം നടത്തി. പ്രത്യേകിച്ചും ഹിജാസ് ഭരണമേറ്റ ഉസ്മാനിയ്യ ഭരണാധികാരികള്‍..
3- മസ്ജിദ് അബൂബക്കര്‍ സിദ്ധിഖ് (റ)
*മുഹമ്മദ്‌ബ്നു അബ്ദില്ലയുടെ ഭവനം*
ഇതാണ് ഇന്ന് മസ്ജിദ് അബൂബക്കര്‍ സിദ്ധിഖ് (റ) എന്നറിയപ്പെടുന്നത്. ഈ സ്ഥലത്ത് വച്ചാണ് നജ്ജാശി രാജാവിന് നബി(സ) മയ്യിത്ത് നമസ്കരിച്ചത്.
4 = മസ്ജിദു ഖിബ്‌ലതൈനി.
മദീനയിലെ മസ്ജിദുൽ ഖിബ്‌ലതൈനി
ഇസ്‌ലാമിക ചരിത്രത്തിൽ പ്രധാനപ്പെട്ടൊരു സംഭവത്തിന് സാക്ഷ്യംവഹിച്ച പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള 'ഹർറത്തുൽവബ്റ' എന്ന പേരിലറിയപ്പെടുന്ന പർവതത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് 'അഖീഖുസ്സുഗ്റ' താഴ്വരക്ക് അഭിമുഖമായി ഖാലിദുബ്‌നു വലീദ് റോഡിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഒരേ നമസ്‌കാരത്തിൽ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച് നമസ്‌കാരം നടന്ന പള്ളി എന്നതാണ് ചരിത്രത്തിൽ ഈ മസ്ജിദിന്റെ പ്രാധാന്യം.
പ്രവാചകൻ മക്കയിൽനിന്ന് മദീനയിലെത്തിയ ശേഷം നമസ്‌കാരത്തിന് ആദ്യം 'ഖിബ്‌ല' (ദിശ) ആയി നിശ്ചയിച്ചിരുന്നത് മസ്ജിദുൽ അഖ്‌സക്ക് അഭിമുഖമായായിരുന്നു. 16 മാസത്തിനുശേഷമാണ് ഖുർആന്റെ നിർദേശപ്രകാരം മക്കയിലെ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റാൻ നിശ്ചയിച്ചത്. ഈ പള്ളിയിൽ പ്രവാചകനും അനുചരന്മാരും 'ളുഹ്ർ' നമസ്‌കാരം നിർവഹിക്കുന്നതിനിടയിൽ പ്രവാചകന് ദിവ്യസന്ദേശം ലഭിച്ചു, 'മസ്ജിദുൽ ഹറാമിന്റെ വശത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങൾ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നമസ്കരിക്കുക.'
പ്രവാചകന് ഏറെ ആത്മബന്ധമുള്ള കഅ്ബയിലേക്ക് നമസ്കാരത്തിന്റെ ദിശ മാറ്റണമെന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് നമസ്‌കാരത്തിൽതന്നെ പ്രവാചകൻ അത് പ്രാവർത്തികമാക്കി. നമസ്കാരം പകുതി പൂർത്തിയാക്കിയപ്പോഴാണ് ഈ നിർദേശം ലഭിച്ചത്. തുടർന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് നമസ്കാരം പൂർത്തിയാക്കുകയായിരുന്നു. ഒരുനേരത്തെ നമസ്‌കാരം രണ്ടു വ്യത്യസ്ത ദിശകളിലേക്ക് തിരിഞ്ഞുനിന്ന് നമസ്കരിച്ചതിനാൽ അന്നുമുതൽ രണ്ടു ഖിബ്‌ലകളുള്ള പള്ളിയെന്നർഥം വരുന്ന 'മസ്ജിദ് ഖിബ്‌ലതൈൻ' എന്ന പേരിൽ പള്ളി അറിയപ്പെടുകയായിരുന്നു.
മസ്ജിദുൽ അഖ്‌സ മദീനയുടെ നേരെ വടക്കുഭാഗത്തും കഅ്ബ നേരെ തെക്കുഭാഗത്തുമാണ്. രണ്ടു പള്ളികളിലേക്കുമുള്ള ദിശകൾ സൂചിപ്പിക്കുന്ന അടയാളം മസ്ജിദ് ഖിബ്‌ലതൈനിയിൽ ഇപ്പോഴും കാണാം. പ്രവാചകന്റെ കാലത്ത് ബനൂസലമ ഗോത്രക്കാർ ഈ പള്ളി പണിതതിനാൽ ബനൂ സലമയുടെ പള്ളി എന്ന പേരിലും അക്കാലത്ത് അറിയപ്പെട്ടിരുന്നു. മദീനയിലെ ഏറ്റവും പഴക്കംചെന്ന പള്ളിയും പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്രസ്‌മാരകങ്ങളിൽ പ്രധാനപ്പെട്ടവയിൽ ഒന്നുമാണിത്. ഈ പള്ളിയിൽ നൂറ്റാണ്ടുകളോളം രണ്ടു മിഹ്‌റാബുകളും (പ്രസംഗപീഠം) ഉണ്ടായിരുന്നു. ഒന്ന് മസ്ജിദുൽ അഖ്‌സയുടെ ഭാഗത്തും മറ്റേത് കഅ്ബയുടെ ഭാഗത്തും. പിന്നീട് ആദ്യത്തേത് ഒഴിവാക്കി.
ഇപ്പോൾ പഴമയുടെ അടയാളമായി മസ്ജിദുൽ അഖ്‌സയുടെ ഭാഗത്തുള്ള പള്ളിയുടെ കവാടത്തിൽ ഒരു മുസല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. കാലാകാലങ്ങളിലായി ഈ പള്ളിയിലും വികസനപ്രവർത്തനവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.
ഹിജ്റ 893ലും 950ലും അറ്റകുറ്റപ്പണികൾ നടത്തി. ഹിജ്‌റ 1408 ൽ മസ്ജിദു ഖിബ്‌ലതൈനി പുതുക്കിപ്പണിതതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. രണ്ട് മനോഹരമായ മിനാരങ്ങളുള്ള 3,920 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ പള്ളി ഇപ്പോൾ സന്ദർശകരെ ഏറെ ആകർഷിക്കുന്ന മദീനയിലെ പ്രധാന പള്ളികളിലൊന്നാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ നാൾവഴികളിലെ തിളങ്ങുന്ന സ്‌മാരകങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്ന മസ്‌ജിദ് ഖിബ്‌ലതൈനി സന്ദർശിക്കാൻ മദീനയിലെത്തുന്ന തീർഥാടകർ പ്രത്യേകം സമയം കണ്ടെത്തുന്നു.
5 = മസ്ജിദു ഖുബാ.
മസ്ജിദു ഖുബാ മുഹമ്മദ് നബി(സ്വ) നിര്‍മിച്ച ഒന്നാമത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. മദീനയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഖുബാ എന്ന സ്ഥലം. ഹിജ്‌റയില്‍ നബി(സ്വ)യും അബൂബക്ര്‍ സ്വിദ്ദീഖും മൂന്നുദിവസം തങ്ങിയത് ഖുബാഇലെ ബനൂഅംറ് ഗോത്രമുഖ്യന്‍ കുല്‍സൂമിന്റെ വീട്ടിലായിരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തു തന്നെയാണ് പള്ളിയും പണിതത്. ഇവിടെ വെച്ചുതന്നെയാണ് നബി(സ്വ) ആദ്യമായി സ്വഹാബിമാരോടൊന്നിച്ച് പരസ്യമായി സംഘടിത നമസ്‌കാരം നിര്‍വഹിച്ചതും.
ക്രി. വ, 622 ലാണ് ജല-ഫല സമൃദ്ധവും ഹരിതാഭവുമായ ഖുബാഇല്‍ തിരുനബി(സ്വ)യെത്തിയത്. നബി(സ്വ)ക്ക് മുമ്പ് ഹിജ്‌റ വന്നവരും ആദ്യമെത്തിയത് ഖുബാഇല്‍ തന്നെ. അവരും അന്‍സ്വാറുകളും ജൂതകുടുംബങ്ങളും അതിരറ്റ ആമോദത്തോടെയാണ് തിരുനബിയെ വരവേറ്റത്. മദീനയില്‍ നിന്ന് ഉമര്‍, ഉസ്മാന്‍(റ), മക്കയില്‍ നിന്ന് അബൂബക്ര്‍(റ), പിന്നാലെ അലി(റ) എന്നിവരും ഖുബാഇലെത്തി. അവരെല്ലാവരും ചേര്‍ന്ന് നബി(സ്വ)യുടെ നേതൃത്വത്തിലാണ് പള്ളി നിര്‍മിച്ചത്.
പള്ളിക്ക് ഖിബ്‌ല നിര്‍ണയിച്ചു നല്‍കിയത് ജിബ്‌രീല്‍(അ) ആയിരുന്നുവെന്ന് ഹദീസിലുണ്ട്(ത്വബ്‌റാനി). പിന്നീട് കഅ്ബയിലേക്ക് ഖിബ്‌ല മാറിയപ്പോള്‍ മദീനയില്‍ നിന്ന് നബി(സ്വ) വന്നാണ് പള്ളി മാറ്റി പണിതത്.
ഇസ്‌ലാമിക ചരിത്രത്തില്‍ പ്രാധാന്യം നിറഞ്ഞ പള്ളിയാണിത്. ഭക്തി(തഖ്‌വ)യില്‍ സ്ഥാപിതമായ പള്ളി എന്ന സൂറ തൗബയിലെ 108ാം ആയത്തിലെ വിശേഷണം ഈ പള്ളിയെക്കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. നബി(സ്വ) മരിക്കുന്നതുവരെ എല്ലാ ശനിയാഴ്ചകളിലും ഈ പള്ളിയിലെത്തി നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും (ബുഖാരി 2:284) മസ്ജിദുഖുബാഇലെ നമസ്‌കാരം ഉംറക്ക് തുല്യമാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. മുആദുബ്‌നു ജബലി(റ)നെയാണ് നബി(സ്വ) ഇവിടെ ഇമാമായി നിശ്ചയിച്ചിരുന്നത്.
പില്‍കാലത്ത് നിരവധി തവണ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. ഫഹ്ദ് രാജാവിന്റെ കാലത്ത് (1984) നടന്ന പുനര്‍നിര്‍മ്മാണത്തോടെ 20,000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യങ്ങളായി; 13,500 ചതുരശ്രമീറ്റര്‍. 62 ഗോപുരങ്ങള്‍, 47 മീറ്റര്‍ ഉയരമുള്ള 4 മിനാരങ്ങള്‍, വൈദ്യുതിയാല്‍ പ്രവര്‍ത്തിക്കുന്ന മേലാപ്പുകള്‍ എന്നിവ തിരുനബി(സ്വ)യുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ പള്ളിയെ മനോഹാരിതയില്‍ മുക്കുന്നു.
6 = മസ്ജിദുൽ ജുമുഅ.
.മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ് നബി(സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്.
ബനൂസാലിമ്ബ്നു ഔഫ് ഗോത്രത്തിന്‍റെ വാസസ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്കരിക്കാന്‍ സമയമായി.
അവിടെയുള്ള വാദിസുല്‍ബ് എന്ന സ്ഥലത്ത് വെച്ച് നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു.
പ്രവാചകന്‍ നിര്‍വ്വഹിച്ച ആദ്യത്തെ ജുമുഅയാണിത്.
‘ബനൂസാലിമ്ബ്നു ഔഫ്’ കുടുംബക്കാരുടെ ആ സ്ഥലത്ത് പില്‍ക്കാലത്ത് അവര്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ.
ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയില്‍, ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.
ഖുബായിലേക്ക് പോകുമ്പോള്‍ ഇടതുവശത്തുകാണുന്ന ഈ പള്ളി വളരെ മനോഹരവും ശില്‍പ്പഭംഗി തുളുമ്പുന്നതുമാണ്.
മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകര്‍ന്നപ്പോള്‍ സയ്യിദ് ഹസന്‍ ശര്‍ബത്തലി എന്ന ഉദാര മനസ്കനാണ് ഇത് പുനര്‍നിര്‍മിച്ചത്.
മസ്ജിദുല്‍ വാദീ, മസ്ജിദു ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു.
7= മസ്ജിദ് ഇജാബ.
മസ്ജിദ് ഇജാബയുടെ (മസ്ജിദ് മുആവിയ എന്നും അറിയപ്പെടുന്നു) പ്രാധാന്യം മൂന്ന് കാര്യങ്ങൾക്കായി പ്രവാചകൻ (സ) അല്ലാഹുവിനോട് (ﷻ) പ്രാർത്ഥിച്ച സ്ഥലമാണ്. അല്ലാഹു (ﷻ) നബി(സ)യുടെ രണ്ട് അഭ്യർത്ഥനകൾക്ക് ഉത്തരം നൽകി, എന്നാൽ മൂന്നാമത്തേതിന് ഉത്തരം നൽകിയില്ല.
ഇംഗ്ലീഷിലെ 'ejabah' എന്ന അറബി പദത്തിൻ്റെ അടുത്ത അർത്ഥം 'പ്രതികരണം' എന്നാണ്.
.
ആമിർ ബിൻ സഅദ് (رضي الله عنه) തൻ്റെ പിതാവിൻ്റെ അധികാരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു:
ഒരു ദിവസം അല്ലാഹുവിൻ്റെ ദൂതൻ (ﷺ) ആലിയയിൽ നിന്ന് വന്ന് ബനൂ മുആവിയയുടെ പള്ളിയിലൂടെ കടന്നുപോയി.
നബി(സ) അകത്ത് പോയി അവിടെ രണ്ട് റക്അത്ത് നമസ്കരിച്ചു,
ഞങ്ങളും അദ്ദേഹത്തോടൊപ്പം നമസ്‌കാരം നിർവ്വഹിച്ചു, അദ്ദേഹം തൻ്റെ നാഥനോട് ഒരു നീണ്ട പ്രാർത്ഥന നടത്തി.
എന്നിട്ട് അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് പറഞ്ഞു:
"ഞാൻ എൻ്റെ നാഥനോട് മൂന്ന് കാര്യങ്ങൾ ചോദിച്ചു, അവൻ എനിക്ക് രണ്ട് കാര്യങ്ങൾ അനുവദിച്ചു, പക്ഷേ ഒന്ന് തടഞ്ഞുവച്ചു.
ക്ഷാമത്താൽ എൻ്റെ ഉമ്മ നശിച്ചു പോകരുതെന്ന് ഞാൻ എൻ്റെ നാഥനോട് അപേക്ഷിക്കുകയും അവൻ എനിക്ക് അത് നൽകുകയും ചെയ്തു.
വെള്ളപ്പൊക്കത്തിൽ (പ്രളയത്തിൽ) എൻ്റെ ഉമ്മ നശിക്കരുതെന്ന് ഞാൻ എൻ്റെ രക്ഷിതാവിനോട് അപേക്ഷിക്കുകയും അവൻ എനിക്ക് അത് നൽകുകയും ചെയ്തു.
എൻ്റെ ഉമ്മത്തിലെ ജനങ്ങൾക്കിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് ഞാൻ എൻ്റെ നാഥനോട് അപേക്ഷിച്ചു, പക്ഷേ അവൻ അനുവദിച്ചില്ല.
[മുസ്ലിം]
8= സൽമാൻ അൽ-ഫാരിസി മസ്ജീദ്.
സൽമാൻ അൽ-ഫാരിസി മസ്ജീദ്.
സൽമാൻ ഫാരിസി(റ)ന്‍റെ യഥാർത്ഥ പേര് റുസ്ബെ ഖോഷ്നുദാൻ എന്നായിരുന്നു, ജനിച്ചത് കസെറൂണിലോ ഇസ്ഫഹാനിലോ ആണ്. ഒരു ഹദീസിൽ, സൽമാൻ(റ) തൻ്റെ വംശപരമ്പരയെ റാംഹോർമോസിലേക്കും കണ്ടെത്തി . അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ആദ്യത്തെ പതിനാറ് വർഷങ്ങൾ ഒരു പുരോഹിതനാകാൻ വേണ്ടിയുള്ള പഠനത്തിനായി നീക്കിവച്ചു, അതിനുശേഷം അദ്ദേഹം ഒരു അഗ്നി ക്ഷേത്രത്തിൻ്റെ കാവൽക്കാരനായി , അത് ഒരു നല്ല ജോലിയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം 587-ൽ അദ്ദേഹം ഒരു നെസ്തോറിയൻ ക്രിസ്ത്യൻ ഗ്രൂപ്പിനെ കണ്ടുമുട്ടുകയും അവരിൽ മതിപ്പുളവാക്കുകയും ചെയ്തു. പിതാവ് ആഗ്രഹത്തിന് വിരുദ്ധമായി, അദേഹം തൻ്റെ കുടുംബത്തെ അവരോടൊപ്പം ചേരാൻ വിട്ടു.
ജനിച്ചത് 568
മരിച്ചു 656 (പ്രായം 91–92)
സൽമാൻ പേർഷ്യൻ (അറബിക് ഭാഷ: سَلْمَان ٱلْفَارِسِيّ ; ജനനം റോസ്ബെ ; പേർഷ്യൻ: روزبه ) പ്രവാചകനായ മുഹമ്മദ്(സ)ൻ്റെ സഹചാരിയും ഇസ്ലാം സ്വീകരിച്ച ആദ്യത്തെ പേർഷ്യനുമായിരുന്നു.
അദ്ദേഹം ഇസ്ലാമിക പ്രവാചകനായ മുഹമ്മദ്(സ)ൻ്റെയും ഖലീഫയായ ഉമറിൻ്റെയും ( റ) ( 634-644 ) സേവനത്തിലായിരുന്നു .
സസാനിയൻ പേർഷ്യയിലെ ആദ്യകാല മുസ്ലീം അധിനിവേശങ്ങളിൽ സൽമാൻ(റ) പങ്കെടുത്തു , പിന്നീട്, 637 മുതൽ
656-ൽ വഫാത്താക്കുന്നത് വരെ സെറ്റസിഫോണിൻ്റെ ഗവർണറായി സേവനമനുഷ്ഠിച്ചു .
ഒരു സൊരാസ്ട്രിയനായി വളർന്ന അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു, പിന്നീട് മുഹമ്മദ്(സ)നെ കണ്ടുമുട്ടിയ ശേഷം മുസ്ലീമായി. പ്രവാചകൻ്റെ വ്യക്തിപരമായ ക്ഷുരകനായി മാറിയ അദ്ദേഹം പിന്നീട് നടന്ന നിരവധി യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .
ഖിലാഫത്ത്.
ഉമര്‍(റ)ൻ്റെ ഭരണകാലത്ത്, സൽമാൻ(റ) ഖലീഫയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചു,
പിന്നീട് സെറ്റിസിഫോണിൻ്റെ ഗവർണറായി ഉയർന്നു. 656-ൽ അൽ-മദാഇനിൽ സൽമാൻ(റ) വഫാത്തായി.
പ്രഗത്ഭനായ ഗവർണറായാണ് സൽമാനെ ചരിത്രകാരന്മാർ പൊതുവെ കാണുന്നത്. സുന്നി ഇസ്ലാമിക പാരമ്പര്യം അദ്ദേഹത്തെ മഹത്തായ നീതിമാനായ ഗവർണറായും ഇസ്ലാമിക സദ്ഗുണങ്ങളുടെ മാതൃകാപുരുഷനായും ആദരിക്കുന്നു.
അബു ഹുറൈറ സൽമാന്‍(റ)നെ "അബു അൽ-കിതാബൈൻ" ("രണ്ട് ഗ്രന്ഥങ്ങളുടെ പിതാവ്"; അതായത് ബൈബിളും ഖുറാനും) എന്നും അലി അദ്ദേഹത്തെ "ലുഖ്മാൻ അൽ ഹക്കീം" എന്നും വിശേഷിപ്പിച്ചതായി പറയപ്പെടുന്നു. "(" ലുഖ്മാൻ ജ്ഞാനി," ഖുർആനിൽ പരാമർശിച്ചിട്ടുള്ള ഒരു ജ്ഞാനിയെക്കുറിച്ചുള്ള പരാമർശം). ആളുകൾ അദ്ദേഹത്തിൻ്റെ വംശപരമ്പരയെക്കുറിച്ച് അന്വേഷിക്കുമ്പോൾ, സൽമാൻ(റ) മറുപടി പറഞ്ഞതായി പറയപ്പെടുന്നു: "ഞാൻ ആദാമിൻ്റെ സന്തതിയിൽ നിന്നുള്ള ഇസ്ലാമിൻ്റെ പുത്രനാണ് സൽമാൻ." മദീനയിൽ, പ്രവാചകൻ(സ) ഓരോ കുടിയേറ്റക്കാരനെയും ( മുഹാജിർ ) നഗരത്തിലെ ഒരു നിവാസികളുമായി ( അൻസാരി ) ജോടിയാക്കി. സൽമാൻ മുഹാജിറാണോ അൻസാറാണോ എന്ന കാര്യത്തിൽ മുഹാജിറുകളും അൻസാറുകളും തമ്മിൽ തർക്കമുണ്ടായി. മുഹമ്മദ്(സ) വാദങ്ങൾ കേട്ട് സംഭാഷണം അവസാനിപ്പിച്ചു, സൽമാന്‍(റ)നെ തൻ്റെ വീട്ടിലെ ( അഹ്ൽ അൽ-ബൈത്ത് ) അംഗമായി പ്രഖ്യാപിച്ചു . എന്നിരുന്നാലും, സൽമാനെ അബു ദർദയുടെയോ ഹുദൈഫ ഇബ്നു അൽ-യമാൻ്റെയോ 'സഹോദരൻ' ആക്കി .
ഉമര്‍(റ)ൻ്റെ ഖിലാഫത്ത് കാലത്ത്, സൽമാൻ(റ) അൽ-മദാഇനിൽ അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചു . പിന്നീട്, പേർഷ്യ മുസ്ലീം കീഴടക്കുന്നതിനുള്ള നിരവധി യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു . ഇസ്താഖ്ർ യുദ്ധത്തിൽ , സസാനിയൻ സേനയുടെ പാതയിൽ ഒരു കിടങ്ങ് കുഴിക്കാൻ സൽമാൻ നിർദ്ദേശിച്ചു, അവർ മുസ്ലീം സൈന്യത്തിലേക്ക് എത്തുന്നത് തടയാൻ. ഈ തന്ത്രം നന്നായി പ്രവർത്തിക്കുകയും മുസ്‌ലിംകൾ യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.
.
തുടരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ