꧁ المعرفة الاسلام ꧂
رقم الواتس اب
٠٠٩١٩٧٤٦٦٩٥٨٩٤
٠٠٩١٩٥٦٢٦٥٨٦٦٠
Whatsapp group no.
00919746695894
00919562658660
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
സ്വലാത്തുൽ ഫാത്തിഹ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന് എണ്ണിയാല്‍
ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്. ഈ സ്വലാത്ത് ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ് എന്ന് അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട് ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു.
നാല്‍പ്പത് ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത് നിസ് കരിച്ച് ഒന്നാം റക് അത്തിൽ ഫാത്തിഹക്ക് ശേഷം സൂറത്തുല്‍ ഖദ്റും,രണ്ടാം റക്‌അത്തില്‍ ഇദാ സുല്‍സിലത്തിയും,മൂന്നാം റക്‌അത്തില്‍ കാഫിറൂനയും, നാലാം റക്‌അത്തില്‍ മുഅവ്വിദതൈനിയും ഓതി നിസ്‌കരിച്ച ശേഷം 1000 തവണ ഈ സ്വലാത്ത് ചൊല്ലിയാല്‍ മുത്ത് നബി (സ) തങ്ങളുമായി സംഗമിക്കും .
ഈ സ്വലാത്ത് എല്ലാ ദിവസവും 100 തവണ പതിവാക്കിയാല്‍ ഒരുപാട ആശ്ചര്യങ്ങള്‍ അവന് കാണാന്‍ കഴിയും, അവന്റെ ആവശ്യങ്ങള്‍ മുഴുവനും വീട്ടപ്പെടും, ഇതിന്റെ പ്രതിഫലം അല്ലാഹുവിനല്ലാതെ അറിയുകയില്ല.
ഈ സ്വലാത്തിനെ സംബന്ധിച്ച് തീജാനി ത്വരീഖത്തിന്റെ ശൈഖായ സയ്യിദീ അഹ്മദു തിജ്ജാനി (റ) അവരുടെ ഖലീഫമാരോട് പറഞ്ഞു: “നിങ്ങള്‍ ജനങ്ങള്‍ക്ക് സ്വലാത്തുല്‍ ഫാത്തിഹ് ചൊല്ലിക്കൊടുക്കുക. അവര്‍ ഈമാനോടു കൂടി മരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ കല്‍പ്പിക്കുന്നത്”.
ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാല്‍ ആറു ലക്ഷം സ്വലാത്ത് ചൊല്ലിയതിന്റെ പ്രതിഫലം ഉണ്ടെന്ന് മുത്ത് നബി (സ) തങ്ങള്‍ എന്നോട് പറഞ്ഞു എന്ന് അഹ് മദ് തിജ്ജാനി(റ) പറയുന്നു.
ഈ സ്വലാത്ത് സയ്യിദീ അബ്ദുല്‍ ഖാദര്‍ ജീലാനി (റ) ചൊല്ലിയ സ്വലാത്താണെന്ന് അഭിപ്രായമുണ്ട് എന്ന് അഷ്മദ് ദഹ്‌ലാൻ (റ) പറഞ്ഞിട്ടുണ്ട്.
ബഹുമാനപ്പെട്ട ഖുതുബ് മുഹമ്മദുല്‍ ബക്കിരി (റ), എന്ന വലിയ മഹാന്‍ ലോകത്തിലുള്ള മുഴുവന്‍ സ്വലാത്തുകള്‍ ചൊല്ലിയാലുള്ള പ്രതിഫലവും, മുഴുവന്‍ സ്വലാത്തുകളുടെ രഹസ്യങ്ങളും അടങ്ങിയ ഒരു സ്വലാത്ത് അറിയിച്ച് തരാന്‍ വേണ്ടി ദീര്‍ഘകാലം അള്ളാഹുവിനോട് ദുആ ചെയ്തപ്പോള്‍, ഈ സ്വലാത്തിനെ പ്രകാശം കൊണ്ട് കടലാസില്‍ എഴുതി ഒരു മലക്കിനെ ഏല്‍പ്പിച്ച് അള്ളാഹുതആല മഹാനവര്‍കളിലേക്ക് അയച്ച് കൊണ്ട് ദുആക്ക് ഉത്തരംചെയ്തു.
ബഹുമാനപ്പെട്ട അഹമദ് തിജ്ജാനി (റ) പറയുന്നു. മുത്ത് നബി (സ) തങ്ങള്‍ എന്നോട് പറഞ്ഞു. “സ്വലാത്തുല്‍ ഫാത്തിഹിനേക്കാള്‍
ശ്രേഷ്ഠമായ ഒരു സ്വലാത്തും ആരും എന്റെമേല്‍ ചൊല്ലിയിട്ടില്ല”. (ജവാഹിറുല്‍ മആനി-1/109). (അഥവാ മുത്ത് നബി തങ്ങള്‍ പഠിപ്പിച്ച സ്വലാത്തുകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ടമായത് “ഇബ്റാഹീമിയ്യ്” സ്വലാത്താണ്. അതിന് ശേഷമാണ് മറ്റുള്ള സ്വലാത്തുകള്‍ എന്ന് മനസ്സിലാക്കണം.)
അഹ് മദ് തിജ്ജാനി (റ) പറയുന്നു: ” ഏഴാകാശത്തിലും ഏഴ ഭൂമിയിലുമുള്ള മുഴുവന്‍ സുഷ്ടികളും ഒരുമിച്ച് കൂടിയാലും ഈ സ്വലാത്തിന്റെ പ്രതിഫലം പറഞ്ഞ് തീര്‍ക്കാന്‍ കഴിയുകയില്ല” ( ജവാഹിറുല്‍ മആനി-1/109)
സ്വലാത്തുൽ ഫാതിഹിന്റെ മഹത്വങ്ങൾ
മുത്ത്നബി(സ്വ)യുടെ മേൽ അള്ളാഹു ചൊല്ലിയ സ്വലാത്ത്. ഇതുതന്നെയാണ് സ്വലാത്തുൽ ഫാത്തിഹിന്റെ ഏറ്റവും വലിയ മഹത്വം.
അല്ലാഹുവിനും മുത്ത് നബി(സ്വ)ക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്.
ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അിറയിച്ചുതരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്കരി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായി അല്ലാഹു അറിയിച്ചു കൊടുത്ത സ്വലാത്ത്.
ഈ സ്വലാത്തിനെ സംബന്ധിച്ച് തീജാനി ത്വരീഖത്തിലെ ശൈഖ് അഹ്മദ് തിജാനി (റ) അവരുടെ ഖലീഫമാരോട് പറഞ്ഞു. ജനങ്ങൾക്ക് സ്വലാ
ത്തുൽ ഫാതിഹ് ചെല്ലി കൊടുക്കുക. ഈമാനോടുകൂടി മരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ കൽപ്പിക്കുന്നത്.
ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ ആറുലക്ഷം സ്വലാത്ത് ചൊല്ലിയ പ്രതിഫലം ഉണ്ടെന്ന് മുത്ത് നബി തങ്ങൾ എന്നോട് പറഞ്ഞു എന്ന്
അഹമ്മദ് തിജാനി(റ) പറയുന്നു.
സർവ്വ പ്രയാസങ്ങൾക്കും പരിഹാരമാണ് സ്വലാത്തുൽ ഫാതിഹ്.
സർവ്വ സ്വലാത്തുകളുടെയും രഹസ്യങ്ങൾഉൾക്കൊള്ളുന്ന സ്വലാത്ത്.
മരണപ്പെട്ടവർക്ക് ഹദ്യ ചെയ്യുവാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്.
മുത്ത് നബി(സ്വ)യെ സ്വപ്നത്തിൽ കാണാൻഏറ്റവും ഉത്തമമായ സ്വലാത്ത്.
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാലുള്ള ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലം
1) ആറു ലക്ഷം മറ്റു സ്വലാത്തുകൾക്ക് തുല്യം.
2) പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്ബീഹുകളുടെയും ദിക്റുകളുടെയും അദ്കാറുകളുടെയും ( ഉദാഹരണം ഹിസ്‌ബു സെയ്ഫി, ഹിസ്‌ബുൾ ബഹർ, യാമൻ അള്ഹറൽ ജമീല.. എന്നിങ്ങനെയുള്ള ദുആകൾ ) ആറു ലക്ഷം പ്രാവശ്യം ചൊല്ലുന്ന പ്രതിഫലം. ( ഇതിൽ അല്ലാഹുവിന്റെ ഇസ്മുൽ അഇളം കബീർ ഉൾപ്പെടില്ല. അത് 6000 സ്വലാത്തുൽ ഫാത്തിഹിന് സമമാണ്).
3) പരിശുദ്ധ ഖുർആൻ 6000 തവണ ഖത്തം തീർക്കുന്ന പ്രതിഫലം. ( പ്രതിഫലമാണ് ഇവിടെ ഉദ്ദേശിച്ചത്, അല്ലാതെ ഖുർആനിന് പകരമോ ഖുർആനെക്കാൾ ശ്രേഷ്ഠമോ അല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക ).
4) അല്ലാഹുവിന്റെ നാമത്തിൽ 240,000,000 വിശുദ്ധ യുദ്ധവും 96,000,000,000 ഹജ്ജിന്റെയും പ്രതിഫലം
5) സ്വർഗ്ഗത്തിൽ ആറു ലക്ഷം കൊട്ടാരങ്ങളും ആറു ലക്ഷം ഹൂറികളും, ഓരോ ഹൂറിക്കും 70,000 സേവകരും ഉണ്ടാവും.
6) ആറു ലക്ഷം സ്വർഗ്ഗീയ പക്ഷികൾ സൃഷ്ടിക്കപ്പെടും, അതിലെ ഓരോ പക്ഷിക്കും 70,000 ചിറകുകളും 1,780,000,700,000,000,000,000,000 നാക്കുകളുമുണ്ടാവും, ഓരോ നാക്കും ഓരോ നിമിഷത്തിൽ 70 ഭാഷകളിൽ ദുആ ചെയ്യും. അതിന്റെ മൊത്തം പ്രതിഫലം സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയവന് നൽകപ്പെടും.
7) പ്രപഞ്ചത്തിന്റെ തുടക്കം മുതൽ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയ നിമിഷം വരേയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ദുആ ദിക്റുകൾ ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം.
8) 6,000,000 ഹസനത്തുകൾ എഴുതപ്പെടും, 6,000,000 തിന്മകൾ മായിക്കപ്പെടും, 6,000,000 ദറജാത്തുകൾ ഉയർത്തപ്പെടും, അല്ലാഹുവും അവന്റെ മലാഇകത്തുകളും 6,000,000 സ്വലാത്ത് വർഷിക്കും.
9) ലോകത്തിലെ മുഴുവൻ മൃഗങ്ങളുടെയും സസ്സ്യ വൃക്ഷങ്ങളുടെയും ദുആകൾ ആറു ലക്ഷം ഇരട്ടിയായി ലഭിക്കും.
10) 128 വർഷങ്ങൾ ഇബാദത്ത് ചെയ്ത പ്രതിഫലം ( ദിവസവും 10,000 സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്കുള്ള പ്രത്യേക ദറജയാണിത്).
11) രാത്രി ഇഷാ നിസ്കാര ശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ സുബഹിവരേ ഈ പറഞ്ഞ പ്രതിഫലം വീണ്ടും 500 ഇരട്ടിയായി വർധിക്കും.
സ്വലാത്തുൽ ഫാത്തിഹും മലാഇകത്തുകളുടെ നാക്കുകളും
മലക്കുകളുടെ ലോകം വിശാലമാണ്. അവരുടെ എണ്ണം എത്രയാണ് എന്ന് അല്ലാഹുവിനും അവന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കും മാത്രമേ അറിയൂ.
ശൈഖ് ഉമർ ഫൂത്തി (റ) അവരുടെ
رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري
എന്ന കിതാബിൽ പറയുന്നു, ആലമുൽ ജബറൂത്തിൽ മലക്കുകളുടെ 70,000 സഫ്ഫുകൾ അല്ലാഹുവിന്റെ അർശിന് ചുറ്റും വലയം ചെയ്തിട്ടുണ്ട്. അവർക്ക് പിന്നെ മറ്റൊരു 70,000വും 100,000വും സഫ്ഫുകളുണ്ട്. അർഷിൽ 600,000 സുറാദിക്ക യുണ്ട്. ഭൂമിയും ഏഴ് ആകാശങ്ങളും ഒരു സൂറാദിക്കയെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല. രണ്ടു സുറാദിക്കകൾക്കിടയിൽ 80,000 വർഷത്തെ വഴിദൂരമുണ്ട്. അർശിന് 366തൂണുകളുണ്ട്. അതിൽ ഒരു തൂണു തന്നെ നമ്മുടെ ഭൂമിയുടെ 1000 ഇരട്ടി വലിപ്പമുണ്ട്. ഓരോ തൂണുകൾക്കിടയിലും 60,000 മരുഭൂമികളുണ്ട് അതിൽ ഓരോ മരുഭൂമിയും 60,000 വർഷത്തെ വഴിദൂരമുണ്ട്.
അർഷിന്റെ മുകളിൽ 70 മറകളുടെ ലോകമുണ്ട്. ഓരോ മറകളുടെ ഇടയിലും 70,000 വർഷത്തെ വഴി ദൂരമുണ്ട്.
ആ 70 മറകളുടെ ലോകത്തിനപ്പുറമാണ് ആലമുൽ റക്ഖ, അതൗഖൽ അഖ്ദാറിന്റെ സെഫും ഇവിടെയാണ്. ഈ ലോകങ്ങളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്ന മലാഇകത്തുകൾ ഓരോരുത്തരും ദുനിയാവിൽ ഒരു സ്വലാത്ത് ചൊല്ലിയവന്റെ മേൽ 10 സ്വലാത്ത് ചൊരിയും. ഈ അർഷിൽ നിറഞ്ഞു നിൽക്കുന്ന മുഴുവൻ മലാഇകത്തുകളെയും ലൗഹിന്റെയും സിംസിമയുടെയും ലോകത്ത് നിർത്തിയാൽ കടലിലേ ഒരു തുള്ളി പോലെയേ കാണൂ. മലക്കുകളുടെ നാക്കിന്റെ എണ്ണം വ്യത്യസ്തമാണ്. ഒറ്റ നാക്കു മുതൽ 100,000,000,000, നാക്കുകൾവരേ ഉള്ളവർ അവരിലുണ്ട്.
ഒരാൾ ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈ മലാഇക്കത്തുകളുടെ പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരെ ചൊല്ലിയ തസ്‌ബിഹ്, തഹ്‌ലീൽ, തംജീദ്, തഖ്ദീസ്, സ്വലാത്ത് എന്നിവ ആറു ലക്ഷം ഇരട്ടിയായി നൽകപ്പെടുന്നതോടൊപ്പം 800 പ്രപഞ്ചങ്ങളും ആലമുൽ നാസൂത്ത് മുതൽ ലാഹൂത്ത് വരേ നിറഞ്ഞു നിൽക്കുന്ന മലക്കുകളുടെ നാക്കുകളുടെ എണ്ണത്തിനനുസരിച്ചു പ്രതിഫലം ഇരട്ടിക്കുകയും ചെയ്യുന്നു.
സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഔലിയാക്കളുടെയും നാക്കുകളും.
അമ്പിയാക്കൾ ഔലിയാക്കൾ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ അസ്ഹാബുകൾ ഈ ഉമ്മത്തിലെ ഖുതുബുകൾ എന്നിവർക്കും അവരുടെ മുബാറക്കായ നാക്കുകൾക്കും വ്യത്യസ്തമായ പ്രത്യേകം ദറജകളുണ്ട്.
അല്ലാഹുവിന്റെ ആരിഫും ഖുതുബുമായ ശൈഖ് ഉമർ ഫൂത്തി (റ) വിന്റെ അഭിപ്രായത്തിൽ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് 124,000 നാക്കുകളുണ്ട്. കാലഘട്ടത്തിന്റെ ഖുതുബിനു (എല്ലാ കാലത്തും ഭൂമിയിലുള്ള ഏറ്റവും ഉന്നതരായ അല്ലാഹുവിനെ വലിയ്യിന് ) 366 നാക്കുകളുണ്ട്.
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത്തിന്റെ പ്രതിഫലം ഈ ലോകത്തെ മുഴുവൻ അമ്പിയാക്കളും ഔലിയാക്കളും ഖുതുബുകളും അവരുടെ നാക്കുകളുടെ എണ്ണം അനുസരിച്ചു ( പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരേ )ചൊല്ലിയ ദുആ ദിക്ർ സ്വലാത്ത് എന്നിവയുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായി ലഭിക്കുന്നതാണ്.
സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഖൽബിയായ അമലുകളുടെ പ്രതിഫലവും
ആരിഫീങ്ങളുടെ ഹൃദയം കൊണ്ടുള്ള ഇബാദത്തിന്റെ പ്രതിഫലം ഒരു ആബിദ്നു ജീവിതകാലം മുഴുവൻ ഇബാദത് ചെയ്താലും എത്തിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാം. തസവ്വുഫിന്റെ ഉലമാക്കളുടെ അഭിപ്രായത്തിൽ ഒരു ഖുതുബിന്റെ കണ്ണിമ ചിമ്പു മ്പോളുള്ള സമയത്തുള്ള അമൽ പ്രപഞ്ചാരംഭം മുതൽ ഖിയാമം നാൾ വരെയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ഇബാദത്തിന് മുകളിലാണ്.
എന്നാൽ നബിമാരുടെയും ഖുതുബുകളുടെയും ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ലഭിക്കുക എന്നത് സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലത്തിന്റെ ഒരു ഭാഗമാണ്.
അതായത് സ്വലാത്തുൽ ഫാതിഹ് ഒരു തവണ ചൊല്ലുമ്പോൾ സ്വലാത്തുൽ ഫാത്തിഹിന്റെ കണക്ക് അനുസരിച് ഖുതുബിന്റെ ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായിരിക്കും, നബിമാരുടെയും ഔലിയാക്കളുടെയും വിത്യസ്ത മർതബകളൾക്കനുസരിച് ഇത് ഇരട്ടിക്കുകയും ചെയ്യുന്നു.
സ്വലാത്തുൽ ഫാത്തിഹും ഇസ്മുൽ അഇളമും ( അല്ലാഹുവിന്റെ മഹത്തായ പരമോന്നത നാമം )
സയ്യിദുന അഹ്മദ് തിജാനി (റ) വിന്റെ ഖലീഫ സയ്യിദി അലി ഹറാസിം (റ) അവിടുത്തെ جواهر المعاني എന്ന കിതാബിൽ പറയുന്നു
ഒരു സ്വലാത്തുൽ ഫാത്തിഹിന് പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്‌ബിഹ്, ദിക്ർ, ദുആ കളുടെ പ്രതിഫലമുണ്ട്,ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് ഒഴികെ.
ഈ ഇസ്മുൽ അഹ്ളം കബീർ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് മാത്രം മാറ്റി വെക്കപ്പെട്ടതാണ്.
എന്നാൽ ഈ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് എന്ന നിയ്യത്തിൽ സൂറത്തുൽ ഫാത്തിഹ ഓതാനുള്ള സമ്മതം സയ്യിദന റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദന അഹ്‌മദ് തിജാനി (റ) തങ്ങൾക്ക് മാത്രം നൽകിയ ഒന്നാണ്. മുൻ കഴിഞ്ഞ ഒരു നബിക്കോ ഒരു വലിയ്യിനോ അത് നൽകപ്പെട്ടിട്ടില്ല. ഇങ്ങനെ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് നിയ്യത്തിൽ ( പ്രത്യേകം ഇജാസത്തോടെ ) സൂറത്തുൽ ഫാത്തിഹ ഒറ്റ തവണ ഓതുന്നതിന് 6000 സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലമുണ്ട്.
എന്നാൽ ഇസ്മുൽ അഹ്ളം സഗീർ സ്വലാത്തുൽ ഫാത്തിഹിന്റെ അക്ഷരങ്ങളിളുണ്ട്. ഏതൊരു തിജാനി മുരീദ് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ അത് ഇസ്മുൽ അഹ്‌ളം സഗീറിൽ പെടുന്നതാണ്.
ഇത് സ്വലാത്തുൽ ഫാത്തിഹിന്റെ (ആന്തരികമായ ) ഗുണങ്ങളിൽ പ്പെട്ട കാര്യമാണ്.
സ്വലാത്തുൽ ഫാത്തിഹും ദലാഇലുൽ ഖൈറാത്ത് സ്വലാത്തും
സുന്നി ലോകം ഒന്നടങ്കം അംഗീകരിച്ച ഉന്നതമായ സ്വലാത്ത് കിതാബാണ് ദലാഇലുൽ ഖൈറാത്ത്. നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്വാലിഹീങ്ങൾ ഇത് പതിവാക്കി വരുന്നു. ആഴ്ചയിൽ ഏഴ് ദിവസം കൊണ്ട് ചൊല്ലി ഖത്തം തീർക്കുന്ന ഈ സ്വലാത്ത് കിതാബ് ആദ്യകാലത്തു ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കലായിരുന്നു പതിവ്. പിന്നീട് ജനങ്ങളുടെ സൗകര്യത്തിനായി വിവിധ ഹിസ്‌ബുകളായി അവയെ വേർതിരിക്കുകയും ദിവസങ്ങള്ൾ കൊണ്ടോ ആഴച കൊണ്ടോ ഖത്തം തീർക്കുന്ന രീതിയാക്കി.
ഉന്നതമായ പ്രതിഫലവും ബറകത്തും സന്തോഷവാർത്തയും അറീയിക്കപ്പെട്ട ഒരു സ്വലാത്ത് കിതാബ് തന്നെയാണ് ദലാഇലുൽ ഖൈറാത്ത്. ആ സ്വലാത്ത് കിത്താബ് ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കുന്നവർ ഇന്നും ലോകത്തുണ്ട്.
جواهر المعاني എന്ന കിതാബിൽ പറയുന്നു, അൽ ഖുതുബ് സയ്യിദി മുഹമ്മദ് അൽ ബക്രി അസ്സിദ്ധീഖി അൽ മിസ്രി (ഹിജ്‌റ 994) എന്ന മഹാന്റെ സ്വലാത്താണ് സ്വലാത്തുൽ ബക്രിയ്യ.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ صَلاَةً تَعْدِلُ جَمِيْعَ صَلَوَاتِ أَهْلِ مَحَبَّتِكَ . وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ سَلاَمًا يَعْدِلُ سَلاَمَهُمْ
ഈ സ്വലാത്ത് ഒറ്റ തവണ ചൊല്ലുന്നത് 70,000 പ്രാവശ്യം ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.
എന്നാൽ സ്വലാത്തുൽ ഫാത്തിഹ് ഒറ്റ തവണ ചൊല്ലിയാൽ 600000 സ്വലാത്തുൽ ബക്രിയ്യ ചൊല്ലിയ പ്രതിഫലം ലഭിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒറ്റ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ 42,000,000,000 തവണ ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.
സ്വലാത്തുൽ ഫാത്തിഹും ഇല്ലീയ്യീൻ സ്വർഗ്ഗവും
സയ്യിദ്‌നാ അഹ്‌മദ് തിജാനി (റ)വിന്റെ മുരീദിന് ഒറ്റ സ്വലാത്തുൽ ഫാത്തിഹിന് ലഭിക്കുന്ന പ്രതിഫലം ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിലെ 600000 കൊട്ടാരങ്ങളും, 600000 ഹൂറികളുമാണ്.
സയ്യിദ്‌നാ അഹ്‌മദ് തിജാനി (റ) പറഞ്ഞതായി
جواهر المعاني എന്ന കിതാബിൽ കാണാം. അവിടുന്ന് പറഞ്ഞു, " ആരെങ്കിലും നമ്മുടെ വിർദ് ( തിജാനിയ്യ ത്വരീഖത്തിൽ ബൈഅത്ത് ചെയ്തു ത്വരീഖത്തിന്റെ ഔറാദുകൾ ) സ്വീകരിച്ചാൽ, അത് എന്നിൽ നിന്നോ അല്ലെങ്കിൽ ഞാൻ അധികാരം കൊടുത്ത ഖലീഫയിൽ നിന്നോ അല്ലെങ്കിൽ എന്റെ സിൽസിലയിലെ (ശരിയായ സനദ് ഉള്ള ) ഒരു മുഖദ്ദമിൽ നിന്നോ സ്വീകരിച്ചാൽ, അവർ ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിൽ കടക്കും.
ഹൃദയ നാഥൻ കൊടുത്തയച്ച സമ്മാനത്തെയാണോ അതോ ഹൃദയ നാഥനെയാണോ സ്‌നേഹിക്കേണ്ടത്
ഉന്നതമായ പ്രതിഫലവും ദറജയും സ്വലാത്തുൽ ഫാത്തിഹ് നു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു വാക്ക് പാലിക്കുന്നവനുമാണ്. എന്നാൽ സ്വലാത്തിനെ സ്നേഹിക്കുന്ന ഒരു ആഷിഖ് ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ഇത്രയും ഉന്നതമായ ഒരു സ്വലാത്ത് ഈ ആഖിറു സമാനിൽ ( അവസാന കാലഘട്ടത്തിൽ ) ജീവിക്കുന്ന പാപികളായ നമ്മുക്ക് അല്ലാഹു നൽകി. ( ഈ സ്വലാത്തിനെ കുറിച് നമ്മളെ അറീയിച്ചു, ഇതിന്റെ മഹത്വം ഉൾകൊള്ളാനുള്ള തൗഫീഖ് നമ്മുടെ ഹൃദയത്തിനു നൽകി, ചെറിയ എണ്ണമാണെങ്കിൽ പോലും ഈ സ്വലാത്ത് ദിവസവും പതിവാക്കാനുള്ള തൗഫീഖ് ലഭിച്ചു, ഇതിനെ കുറിച് അറിയാത്ത, അറിഞ്ഞാൽ തന്നെ ഉൾകൊള്ളാൻ സാധിക്കാതെ തള്ളി കളഞ്ഞ എത്രയോ പേർ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്. ) അല്ലാഹു എന്തിനായിരിക്കും നമ്മുക്ക് ഈ ഭാഗ്യം നൽകിയത്?
ഉത്തരം ലളിതമാണ്. അവന്റെ ഔദാര്യവും സ്നേഹവും തന്നെ. സമ്മാനം നൽകപെട്ടവൻ സമ്മാനം നൽകിയവാനിലേക്ക് നോക്കാൻ വേണ്ടിയാണത്. ഇവിടെ നമ്മുക്ക് വേണ്ടത് ശുക്റാണ്. സ്വർഗ്ഗവും സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളും സത്യമാണ്. എന്നാൽ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ഉമ്മത്തിന് ചെറിയ അമലുകൾ ചെയ്‌താൽ പോലും പർവ്വത സമാനമായ പ്രതിഫലം നൽകപ്പെടാനുള്ള കാരണം അല്ലാഹുവിനു ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോടുള്ള ഹുബ്ബാണ്.
ഈ ഹുബ്ബിന്മേലാണ് ഈ പ്രപഞ്ചം തന്നെ നിലനിൽകുന്നത്. അത്കൊണ്ട് തന്നെ ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ ഏറ്റവും ഉന്നതമായ അമൽ ഹുബ്ബും ശുക്റുമാണ്. തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്നേഹിച്ചു കൊണ്ട് നമ്മുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കാരണക്കാരൻ അവിടുന്നാണ് എന്ന ബോധത്തോടെ, സ്വാലാത്ത് ചൊല്ലുക,
ആ നബിയുടെ ഉമ്മത്തിൽ നമ്മെ ചേർത്ത അല്ലാഹുവിനു നന്ദി ആയി കൊണ്ടും സ്വലാത്ത് ചൊല്ലുക. എല്ലാ നന്മയും ഈ നിയ്യത്തിലാണ്.
പ്രശ്ന പരിഹാരം, ആഗ്രഹ സാഫല്യം, സ്വർഗ്ഗം നേടൽ, നരക മോചനം, ദുനിയാവിൽ ഉപദ്രവങ്ങൾ തടയപ്പെടാനും അനുഗ്രഹങ്ങൾ ഇറങ്ങാനും എന്നിങ്ങനെയുള്ള സാധാരണ ജനങ്ങളുടെ നിയ്യത്തിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് . ഈ പറഞ്ഞ കാര്യങ്ങളൊക്കെ സ്വലാത്ത് ചൊല്ലുന്നത് കൊണ്ടുള്ള ചെറിയ ഫലങ്ങൾ മാത്രമാണ്. ഏറ്റവും ഉന്നതമായ ലക്ഷ്യം അല്ലാഹുവാണ്,
ആ ലക്ഷ്യത്തിൽ സ്വലാത്ത് ചൊല്ലിയാൽ ബാക്കിയുള്ള ഫലങ്ങളൊക്കെ നമ്മൾ ചോദിക്കാതെ തന്നെ കിട്ടും.
എന്റെ അടിമ ദിക്ർ വർധിപ്പിക്കുക വഴി ദുആ ചെയ്യാൻ സമയം ലഭിക്കാതിരുന്നാൽ അവൻ ചോദിക്കുന്നതിനേക്കാൾ ഖൈറായത് അവൻ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കും എന്ന ഹദീസിന്റെ ആശയമൊക്കെ ഇതിനു തെളിവാണ്.
അത് കൊണ്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെക്കുക. സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ട് ഇത്രയും വലിയ പ്രതിഫലം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടങ്കിൽ അതിനർത്ഥം ഈ സ്വലാത്ത് പതിവാക്കിയാൽ അത്രത്തോളം അവൻ നമ്മെ സ്നേഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും എന്നാണ്.
സയ്യിദ്‌നാ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദ്നാ അഹ്‌മദ് തിജാനി (റ) വിനോട് പറഞ്ഞു,
' സ്വലാത്തുൽ ഫാത്തിഹിനെക്കാളും നല്ല ഒരു സ്വലാത്ത് കൊണ്ട് ആരും എന്റെ മേലിൽ സ്വലാത്ത് ചൊല്ലീട്ടില്ല '.
നമ്മുടെ ശൈഖ് മൗലാനാ ഇമാം സ്വലാഹുദ്ധീൻ തിജാനി അൽ ഹസനി (റ) പറഞ്ഞു, " സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ ഞാൻ അല്ലാഹുവിനു ശുക്ർ ചെയ്യുന്നു എന്നോ അല്ലാഹുവിനു ഇബാദത് ചെയ്യുന്നു എന്നോ നിയ്യത്ത് വെക്കലാണ് ഏറ്റവും ഉന്നതം.
ശുക്ർ ചെയ്‌താൽ നാം വർധിപ്പിക്കും എന്ന ഖുർആൻ ആയത്ത് ഓർക്കുക.
സ്വലാത്തും ഭൗതിക ഫലവും
അല്ലാഹുവിന്റെ ആരിഫും വലിയ്യും ഖുതുബുമായ ശൈഖ് ഖത്താനി (റ)വിനോട് ചോദിക്കപ്പെട്ടു,
'ഒരു വിഭാഗം ആളുകൾ തിരുനബിയുടെ മേലുള്ള സ്വലാത്തിൽ കഠിന പ്രയത്‌നം ചെയ്യുകയും അവർ വലിയ എണ്ണത്തിൽ ധാരാളം സ്വലാത്തുകൾ പതിവാക്കുന്നവരുമാണ്, എന്നാൽ അവർക്ക് ദുനിയാവിൽ പ്രശ്നങ്ങളും പ്രയാസങ്ങളും തീരുന്നില്ല, അവർക്ക് വിധിയിൽ തൃപ്തിപ്പെടാൻ സാധികുന്നില്ല,ദാരിദ്ര്യവും പ്രയാസവും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ധാരാളം സ്വലാത്ത് വർധിപ്പിച്ചിട്ടും അവർക്ക് സ്വലാത്തിന്റെ ബറകത്ത് അവരുടെ ജീവിതത്തിൽ കാണാത്തത്? '
ഇതിനു മറുപടിയായി ശൈഖ് ഖത്താനി (റ) പറഞ്ഞു, " സ്വലാത്ത് വർധിപ്പിച്ചാൽ ഇരു ലോകത്തും സമ്പൽ സമൃദ്ധിയും വിജയവുമുണ്ടാവും എന്നതിൽ സംശയമില്ല. ഇങ്ങനെ ആർക്കെങ്കിലും ഫലം കാണുന്നില്ലെങ്കിൽ ഒന്നുകിൽ അവർ ഫർളായ നിസ്കാരം ഖളാ ആക്കുന്നവരായിരിക്കാം ( ശരീഅത്തിലെ വലിയ ഒരു വീഴ്ചയാണ് നിസ്കാരം നഷ്ടപ്പെടുത്തൽ ) , അല്ലെങ്കിൽ അവരുടെ ഉച്ചാരണം ശരിയായിരിക്കില്ല, ഇങ്ങനെയൊക്കെയാണെങ്കിലും അവർ ചൊല്ലുന്ന സ്വലാത്തിന്റെ ബറകത്ത് കൊണ്ട് അവർക്ക് നേരെ വരുന്ന ഒരുപാട് മുസീബത്തുകൾ തട്ടി പോകുന്നുണ്ടാവും, അത് അവർ അറിയുന്നില്ല എന്ന് മാത്രം. അവരുടെ ശരീഅത്തിന്റെ പോരായിമകൾ കൊണ്ടാണ് സ്വലാത്തിന്റെ യഥാർത്ഥ ബർകത് ദുനിയാവിൽ ബാഹ്യമായി കാണാത്തത് എന്നർത്ഥം. ഇനി ഈ അവസ്ഥയിൽ അവർ സ്വലാത്ത് പാടെ ഉപേക്ഷിച്ചിരുന്നെങ്കിൽ അവർ ഒരു പക്ഷെ നശിച്ചു പോയേനെ. '
ഇത് നമ്മൾ വളരെയതികം ചിന്തിക്കേണ്ട വിഷയമാണ്. ഈ കാലഘട്ടത്തിൽ സുന്നികളായ നമ്മൾ സ്വലാത്തിനെ സ്നേഹിക്കാനും സ്വലാത്തു ചൊല്ലാനും സ്വലാത്തു മജ്ലിസുകളിൽ പള്ളികളിലു മറ്റും പങ്കെടുക്കാനും മുന്നിലാണ്. നമ്മളിൽ സ്വലാത്തു ചൊല്ലുന്നവർക്ക് തന്നെ പലപ്പോളും പ്രശ്നങ്ങളും പ്രയാസങ്ങളും തീർന്ന സമയമുണ്ടാവുന്നുമില്ല. പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് കടം വീടാൻ ഏത് സ്വലാത്ത് ചൊല്ലണം? എത്ര ചൊല്ലണം?
എന്നാൽ ദുനിയാവിലെ റിസ്‌ഖിന്റെ ബറകത് ഇറങ്ങുന്ന സമയം സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്ന സമയം വരേയാണ് എന്ന ഹദീസ് നമ്മൾ പലപ്പോളും മറന്നു പോകുന്നു.
പറഞ്ഞു വന്നത് സ്വലാത്ത് ധാരാളം വർധിപ്പിച്ചിട്ടും നമ്മുടെ ജീവിതത്തിൽ എല്ലാ വിഷയത്തിലും ബറകത്ത് കാണുന്നില്ലെങ്കിൽ നമ്മുടെ ശരീഅത്ത് പുനർപരിശോധിക്കേണ്ടിയിരിക്കുന്നു.
സയ്യിദ്‌നാ അഹ്‌മദ് തിജാനി (റ) അവിടുത്തെ ശിഷ്യരോട് അഞ്ചു നേരത്തെ നിസ്കാരം കൃത്യ സമയം ജമാഅത്തായി നിസ്കരിക്കാൻ കർശനമായി ഉപദേശിക്കുമായിരുന്നു.
അത് കൊണ്ട് ഞാൻ എന്റെ നഫ്സിനെ തന്നെ ആദ്യം ഉപദേശിക്കുന്നു, പിന്നെ സ്വലാത്ത് എത്ര ചൊല്ലണം എന്ന് ചോദിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും പറയുന്നു ' സ്വലാത്തുൽ ഫാത്തിഹ് വർധിപ്പിക്കുക, അതിന്റെ എണ്ണത്തിലല്ല കാര്യം. നമ്മുടെ നിയ്യത്തിലാണ്. അല്ലാഹുവിനു ഹംദു ചെയ്യുക എന്ന നിയ്യത്തിൽ സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നത് വരേയും രാത്രി സമയത്തും സ്വലാത്തുൽ ഫാതിഹിൽ മുഴുകാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.
സയ്യിദ്‌നാ അഹ്‌മദ് തിജാനി (റ) പറയുന്നു, "സ്വലാത്തുൽ ഫാത്തിഹിന്റെ മഹത്വങ്ങളിൽ നിന്നും നിങ്ങൾ അറിഞ്ഞ കാര്യങ്ങൾ കടലിലെ ഒരു തുള്ളി മാത്രമാണ്.' അതായത് നിങ്ങളിത് വരേ അറിഞ്ഞ സ്വലാത്തുൽ ഫാത്തിഹിന്റെ മുഴുവൻ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും കടലിലെ ഒരു തുള്ളിയാണെങ്കിൽ ഈ സ്വലാത്തിന്റെ നിങ്ങളറിയാത്ത അനുഗ്രഹങ്ങൾ കടലോളം വരും. അത് നമ്മുക്ക് പറഞ്ഞു തീർക്കുക സാധ്യമല്ല. അവ പരലോകത്തു വെളിവാക്കപ്പെടും. ഇൻശ്ശാ അല്ലാഹ്...
R.A.M ചങ്ങല ചാല കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ