മൂസാ നബി(അ)ന്റെ കാലത്ത് നടന്ന ഒരു കഥയാണിത്. ഇസ്രായീല്യർ ഈജിപ്തിൽ നിന്നു പാലായനം ചെയ്ത് 'സീനാ' യിൽ താമസമാക്കിയ അവസരം. അക്കാലത്ത് ഇസ്രായീൽ ഗോത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഏലിയാഈൽ വധിക്കപ്പെട്ടു. കൊലയാളി ആരാണെന്ന് ആർക്കും മനസിലായില്ല. ഒരു തെളിവും ലഭിച്ചതുമില്ല. കൊലപാതകത്തിന്റെ നിഗൂഢസ്വഭാവം കുഴപ്പത്തിന് ഇടയാക്കി. അങ്ങനെ കൊല്ലപ്പെട്ട ആളുടെ കുടുംബക്കാർ തർക്കം കൂടി. വഴക്കും വക്കാണവും പൊട്ടിപ്പുറപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ജനം അല്ലാഹുﷻവിന്റെ പ്രവാചകനായ മൂസ്സാനബി(അ)നെ സമീപിച്ചു. അവർ നബിയോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. വൈകാതെ ദിവ്യോദ്ബോധനം ലഭിച്ച നബി, ഘാതകനെ കണ്ടുപിടിക്കാനുള്ള മാർഗമവലംബിച്ചുകൊണ്ട് തന്റെ ജനതയോടു പറഞ്ഞു: “നിങ്ങൾ ഒരു പശുവിനെ കശാപ്പുചെയ്യണമെന്ന് അല്ലാഹു ﷻ ആജ്ഞാപിക്കുന്നു.” പക്ഷേ മൂസ്സ നബി(അ)ന്റെ ജനത കുരുട്ടു വാദം നടത്തുകയാണ് ചെയ്തത്. അദ്ദേഹം തങ്ങളെ കളിയാക്കുകയാണെന്ന് അവർ ആരോപിച്ചു. പശുവിനെ അറുത്തതുകൊണ്ട് ഘാതകനെ അറിയാൻ കഴിയുമോ? ഇതായിരുന്നു അവരുടെ യുക്തിവാദം. “അല്ലാഹുﷻവിന്റെ കല്പന നാം അക്ഷരംപ്രതി സ്വീകരിക്കണം. അതു നമ്മുടെ കടമയാണ്...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.