*🌹 പ്രത്യേക വി: ഖുർആൻ സൂറത്തുകള്‍🌹*
*꧁📚المعرفة الاسلام 📚꧂*
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
🎾 ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബർക്കത്ത് വർദ്ധിക്കും.
🎾 വാതിൽ അടക്കുംബോൾ ബിസ്മി ചൊല്ലുക.
🎾 സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും
*اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار* എന്ന് പറയലും സുന്നത്താണ്.
🎾 വീട്ടിൽ പ്രവേശിക്കുംബോൾ വലത് കാലും വീട്ടിൽ നിന്നറങ്ങുംബോൾ ഇടത് കാലുമാണ് മുന്തിക്കേണ്ടത്.
🎾 വീട്ടിൽ നിന്നിറങ്ങുംബോൾ *بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه* എന്ന് പറയാൻ മറക്കാതിരിക്കുക.
🎾 ചെരുപ്പ് ധരിക്കുംബോൾ ആദ്യം വലത് കാലിലും അഴിക്കുംബോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്.
🎾 മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്.
🎾 അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക.
🎾 സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം, *اَللَّهُمَّ اَجِرْنِي مِنَ النَّار* എന്ന് 7 തവണ ചൊല്ലുക.
🎾 സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്രൃം ഇല്ലാതാകും.
🎾 സൂറത്തുൽ മുൽഖ് പതിവാക്കുക. ഖബർ ശിക്ഷയെ അത് തടഞ്ഞ് നിർത്തും.
🎾 ദുആ ചെയ്യുംബോൾ റബ്ബനാ എന്ന് തുടങ്ങുന്ന ഖുർആനിൽ വന്ന ദുആകൾക്ക് മുൻഗണന നൽകുക. (മലയാളത്തിൽ ദുആ ചെയ്യുന്നവർ ഹംദും സ്വലാത്തും ആദ്യവും അവസാനവും ചൊല്ലാൻ മറക്കാതിരിക്കുക, കൈകൾ രണ്ടും തുറന്ന് പിടിക്കുകയും, ചുമലിനോട് സമാനമാകുന്നത് വരെ ഉയർത്തുകയും ചെയ്യുക).
🎾 കുടുംബബന്ധം ചേർക്കൽ മുഖേന ആയുസ് വർദ്ധിക്കുന്നതും ഭക്ഷണം വിശാലമാകുന്നതുമാണ്. (ഇന്ന് നമുക്കിടയിൽ തീരെ ഇല്ലാതെ പോയതും ഇതു തന്നെയാണ്, അത് കൊണ്ട് തന്നെ മനുഷ്യന് ആയുസ്സും വളരെ കുറവാണ്, മാത്രവുമല്ല ഉള്ള ആയുസ്സ് തന്നെ മാറാവ്യാതി രോഗം കൊണ്ടും മറ്റും വളരെ ഞെരുക്കം അനുഭവിക്കുന്നതുമാണ്, കൂടെപ്പിറപ്പിന് പുറമെ മാതാവിന്റെയും പിതാവിന്റെയും ബന്ധുക്കളെയാണ് ഉദ്ദേശിക്കുന്നത്, അവരുടെയൊക്കെ മക്കളും നമ്മുടെ സഹോദരങ്ങളാണ് ).
🎾 തസ്ബീഹ് ചൊല്ലുന്നതിന് വിരലുകൾകൊണ്ട് എണ്ണം പിടിച്ചാൽ ആ വിരലുകളും പരലോകത്ത് അത് ചൊല്ലിയ ആൾക്ക് ശുപാർശ ചെയ്യും.
🎾 രാവിലെയും വൈകുന്നേരവും ലൗ അൻസൽനാ പതിവാക്കുക. എഴുപതിനായിരം മലക്കുകളാലുളള സംരക്ഷണവും ശുഹദാഇൻറെ സീൽ ചെയ്യപ്പെടുന്നതുമാണ്.
🎾 ഇങ്ങനെ ലൗ അൻസൽനാ ഓതുംബോൾ ആദ്യത്തിൽ, *اَعُوذُ بِاللَّهِ السَمِيع* *الْعَلِي مِنَ الشَّيْطَانِ الرَّجِيم*.
എന്ന് ചൊല്ലിയ ശേഷം ബിസ്മി ചൊല്ലുക.
🎾 *اَعُوذُ بِكَلِمَاتِاللَّهِ التَّامَّاةِّ مِنْ شَرِّمَاخَلَقْ.* എന്നത് സന്ധ്യാ സമയം മൂന്ന് തവണ ചൊല്ലുക. വിഷ ജന്തുക്കളുടെ ഉപദ്രവത്തെതൊട്ട് കാക്കപ്പെടും…
(ഹദ്ദാദ് അല്ലെങ്കിൽ വിർദുല്ലത്ത്വീഫ് പതിവാക്കിയാൽ വളരെ ഉത്തമം, അവകളിലെലെ എല്ലാ ആയത്തുകളും ദിക്റുകളും ഹദീസിൽ വാരിദായവയാണ്, (ശേഷമുള്ള ഫാത്വിഹകൾ ഒഴികെ)
🎾 ഫർള് നിസ്കാരം അല്ലാഹുവിന് നൽകാനുളള നമ്മുടെ ബാധ്യതയാണ്. ഒന്ന് ഒഴിഞ്ഞാൽ അത് കടബാധ്യതയാകും.
🎾 സ്വുബ്ഹിയുടെ ശേഷം അൽപ്പമെങ്കിലും ഖുർആൻ ഓത്ത് ശീലമാക്കുക. ഓരോ ആയത്തിനും ഒരു ഒട്ടകം സംബാദിച്ചത് പോലുളള പ്രതിഫലം ലഭിക്കും.
🎾 മുഅവ്വിതതൈനി *( قل أعوذ برب الفلق & قل أعوذ برب الناس )*
രാവിലെയും വൈകുന്നേരവും 3 തവണ വീതം ഓതുക. സിഹ്റ് ഫലിക്കില്ല. നാശങ്ങൾ, ഉപദ്രവങ്ങൾ എന്നിവയെ തൊട്ട് കാക്കപ്പെടും.
🎾 ഒരു വുളു ഇരിക്കെ വുളു പുതുക്കൽ സുന്നത്താണ്. നൂറുൻ അലാനൂർ (പ്രകാശത്തിന്മേൽ പ്രകാശമാണത്) എന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട്.
🎾 രണ്ട് റക്അത്തെങ്കിലും ളുഹാ നിസ്ക്കരിച്ചാൽ സന്ധികളുടെ എണ്ണതിൻറെ കണക്കനുസരിച്ച് (360) സ്വദഖ ചെയ്തതിന് തുല്യ കൂലി ലഭിക്കും.
🎾 മരണാസന്ന രോഗത്തിൽ 100 തവണ ഇഖ്ലാസ് സൂറത്ത് ഓതിയാൽ ഖബറിൽ പ്രയാസങ്ങൾ ഇല്ലാതാകും. മലക്കുകളുടെ ചിറകുകളിൽ സ്വർഗത്തിൽ പ്രവേശിക്കാനാകും.
🎾 *لاَاِلاَهَ اِلاَّ اَنتَ سُبْحَانَكَ اِنِّي كُنت ُمِّنَ الظَّالِمِين* എന്ന ആയത്ത് ദുആഉൽ കർബ് ആകുന്നു. ദോഷം പൊറുക്കാനും പ്രയാസങ്ങൾ നീങ്ങാനും ഇത് അധികരിപ്പിക്കുക. മരണാസന്ന രോഗി 40 തവണ ഇത് ചൊല്ലുകയും ആ നിലക്ക് മരണപ്പെട്ടാൽ ശഹീദിൻറെ കൂലി കിട്ടും.
ഗർഭിണികൾ ഇത് അധികരിപ്പിച്ചാൽ പ്രസവം പ്രയാസമാകാതെ നടക്കും.
🎾 ഇശാ നിസ്ക്കാരത്തിന് ശേഷം അനാവശ്യ സംസാങ്ങൾ പ്രത്യേകിച്ചും ഉപേക്ഷിക്കേണ്ടതാണ്. ശേഷമുള്ള സുന്നത്ത് പോലും തഹജ്ജുദിന്റെ സമയത്ത് നിർവ്വഹിക്കൽ ഉത്തമമാണ്… അപ്പോൾ ശേഷം അനാവശ്യമായി സമയം കളയുന്നതിന്റെ വഭിശത്ത് മനസ്സിലാകുമല്ലൊ!!!
🎾 വാതിൽ പടിയിലിരുന്ന് ഭക്ഷണം കഴിക്കരുത്. ദാരിദ്ര്യമുണ്ടാക്കും.
🎾 ഭക്ഷണം കഴിക്കുന്നവരോട് സലാം പറയൽ സുന്നതില്ല.
🎾 നിസ്ക്കാരത്തിലെ മുഴുവൻ ഓത്ത്, ദിക്റ്, ദുആ എന്നിവയുടെ അർത്ഥം പഠിക്കുക. അർത്ഥം ഗ്രഹിച്ച് നിസ്ക്കരിച്ചാൽ ഭക്തിയുണ്ടാകും. പിശാച് ചിന്ത തെറ്റിക്കുന്നത് ഇല്ലാതാകും.
🎾 പുണ്യ നബി(സ) തങ്ങളുടെ മേൽ പത്ത് സ്വലാത്തെങ്കിലും ചൊല്ലാത്ത ദിവസമുണ്ടാകരുതെന്ന് ശപഥം ചെയ്യുക.
🎾 ഭൂമിയിലുളളവരോട് കരുണ കാണിക്കുക. ആകാശത്തിലുളളവൻ നിങ്ങളോട് കരുണ കാണിക്കും…
🎾 ഷയർ ചെയ്യാൻ മത്സരിക്കുന്നതിന് പകരം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. നമ്മുടെ മക്കളെ അല്ലെങ്കിൽ കുഞ്ഞനിയന്മാരെ അനിയത്തിമാരെ ബന്ധുക്കളിലുള്ള മക്കളെ ശീലിപ്പിക്കുക. പെൺമക്കളുള്ള ഉമ്മമാരും ഉപ്പമാരും അവരുടെ തലമുടി പൂർണ്ണമായി മറക്കുന്നതിലും വസ്ത്രങ്ങൾ വാങ്ങുമ്പോൾ സ്കിൻ ഡ്രസ്സ് ആവാതിരിക്കാനും പരമാവധി ശ്രമിക്കുക.
🎾 ഞാൻ എന്റെ ജീവിതത്തിൽ പകർത്തും എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം Forward ചെയ്യാൻ ശ്രമിക്കുക…
R .A . M
ചങ്ങല
ചാല
കണ്ണൂര്‍
✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Whatsapp group no.00919746695894
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
*ഇസ്ലാമിക വിജ്ഞാനം Whatsapp ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ