*🌹˙·٠•●♥ വെളിച്ചം അണച്ചുള്ള സൽക്കാരം*
♥●•٠·˙ 🌹
*꧁📚المعرفة الاسلام 📚꧂*
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
ഇശാഅ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ ഭർത്താവിനെയും മകനെയും കാത്തുനിൽക്കുകയാണ് ഉമ്മു സുലൈം (റ)...
കുറെ കഴിഞ്ഞപ്പോൾ മകനും വാപ്പയും വന്നു...
ഉമ്മു സുലൈം അവരെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു...
ഉമ്മു സുലൈം നോക്കുമ്പോൾ കൂടെ ഒരു വയസ്സായ മനുഷ്യനും...!!
ഉമ്മു സുലൈം ഭർത്താവിനോട് ചോദിച്ചു :
"ആരാണ് അത് അബു ത്വൽഹ..?"
അദ്ദേഹം പറഞ്ഞു :
"നിസ്കാരം കഴിഞ്ഞപ്പോൾ റസൂൽ ﷺ പറഞ്ഞു ഒരു പാവപ്പെട്ട മനുഷ്യൻ ഉണ്ട് അയാൾക്ക് ഇന്ന് രാത്രി ആരാണ് ഭക്ഷണം കൊടുക്കുക എന്ന്... ഞാൻ ഒന്നും നോക്കിയില്ല പെണ്ണേ റസൂൽ ﷺ പറഞ്ഞതല്ലേ ഞാൻ എന്റെ കൂടെ കൂട്ടി..."
ഉമ്മു സുലൈം ഭർത്താവിനെ കൂട്ടി വീടിന്റെ ഉള്ളിലേക്ക് പോയി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു: "നമുക്ക് കഴിക്കാൻ തന്നെ ഭക്ഷണം തികയില്ല അബു ത്വൽഹ... നമ്മുടെ മകൻ അനസ് (റ) അവൻ വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായി... ഇന്ന് നമ്മുടെ ഭക്ഷണം കൂടി അവന് കൊടുക്കാൻ ഞാൻ വിചാരിച്ചിരിക്കുകയാണ്... ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും അബു ത്വൽഹ..?"
അപ്പോഴാണ് അനസ് (റ) ഉള്ളിലേക്ക് വന്നത്...
"എന്തിനാ ഉമ്മ കരയുന്നത്..."
"മൊനെ ഇന്നും നമ്മൾ പട്ടിണി കിടക്കണം. മോനെ റസൂൽ ﷺ അയച്ച ആ മനുഷ്യന് ഭക്ഷണം കൊടുക്കണം..."
ഒടുവിൽ ഉമ്മുസുലൈം പറഞ്ഞു: ഞാൻ ഒരു വഴി പറയാം. അതുപോലെ നിങ്ങൾ ചെയ്യണം...
"നമുക്ക് നാല് പേർക്കും ഒന്നിച്ചു കഴിക്കാൻ ഇരിക്കാം... ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ മോനെ അനസ് നീ വിളക്ക് കാല് കൊണ്ടു തട്ടി കെടുത്തണം. എന്നിട്ട് ആ ഇരുട്ടിൽ നമുക്ക് കഴിക്കുന്നത് പോലെ അഭിനയിക്കാം..."
അങ്ങിനെ ഭക്ഷണം കഴിക്കാൻ നാല് പേരും ഇരുന്നു...
മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാത്ത ആ പൊന്നു മോൻ പാത്രത്തിലെ ഭക്ഷണം കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
പക്ഷെ, ആ മോന് ഉമ്മ പറയുന്നത് പോലെ അനുസരിച്ചു. വെളിച്ചം തട്ടിക്കെടുത്തി...
ആ മനുഷ്യൻ ഭക്ഷണം കഴിച്ചു സന്തോഷത്തോടെ ഇറങ്ങിപ്പോയി...
രാവിലെ ഉപ്പയും മകനും പള്ളിയിലേക്ക് പോയി...
റസൂൽ ﷺ ചോദിച്ചു:
" എവിടെ അബുത്വൽഹ..?"
അവസാന സഫിൽ നിന്ന് അബുതൽഹ പറഞ്ഞു:
" ഞാൻ ഇവിടെ ഉണ്ട് നബിയെ.."
റസൂൽ ﷺ അവരെ അടുത്തു വിളിച്ചു പറഞ്ഞു:
" ഇന്നലെ നിന്റെ വീട്ടിൽ വെളിച്ചം അണച്ചുള്ള ഭക്ഷണ സൽക്കാരം റബ്ബിന് ഏറെ ഇഷ്ടമായി അബു ത്വൽഹ..."
അദ്ദേഹം ഒന്നു ഞെട്ടി: "നബിയെ എങ്ങിനെ അറിഞ്ഞു അത്..?"
റസൂൽ ﷺ പറഞ്ഞു : "ഞാൻ മാത്രം അല്ല അബുത്വൽഹ സർവ്വ മലക്കുകളും അറിഞ്ഞു..."
"ഇന്നലെ നിന്റെ വീട്ടിൽ ഭയങ്കര തിരക്ക് ആയിരുന്നു. നിങ്ങളെ കാണാൻ വേണ്ടി മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങി കൊണ്ടിരുന്നു അബു ത്വൽഹ..."
"ഓർക്കുക മുസ്ലിമേ ഉണ്ടായിട്ടും നമ്മൾ ഇങ്ങനെ പിടിച്ചു വെക്കുന്നു. ഇല്ലാത്തവർ ഉള്ളത് പോലെ കൊടുക്കുന്നു...
ഓർക്കുക സ്വദഖ എന്നൊരു കർമം കൊണ്ടു ചിലപ്പോൾ നമ്മുടെ വിധി വരെ റബ്ബ് സുബ്ഹാനഹുവതാല മാറ്റിയേക്കാം...
നാളെ ജയം വേണ്ടേ..? ആഹിറത്തിൽ നമുക്ക് ജയിച്ചു മുന്നേറാം...
റബ്ബ് സുബ്ഹാനഹുവതാല നമ്മെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...
*തുടരും.*
*ഇസ്ലാമിക വിജ്ഞാനം Whatsapp ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊരു കാരണവശാലും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ