*🌹˙·٠•●♥ ആ വെളിച്ചം പറ്റുമോ❓ ♥●•٠·˙ 🌹*
*꧁📚المعرفة الاسلام 📚꧂*
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
മുത്ത് നബി ﷺ തന്റെ അരുമ ശിഷ്യനായ അബു ഹുറൈറ(റ)നെ ഉപദേശിച്ചു: "നീ സൂക്ഷ്‌മതയുള്ളവനാവുക. എങ്കിൽ ജനങ്ങളിൽ ഏറ്റവും ഇബാദത്ത് ഉള്ളവനാകും..."
അബൂബക്കർ(റ)പറയുന്നു: "ഹറാം സംഭവിക്കുമോ എന്ന് ഭയന്ന് ഹലാലായ കാര്യങ്ങൾ വരെ ഞങ്ങൾ ഒഴിവാക്കിയിരുന്നു..."
ഇമാം ഹമ്പൽ(റ)ന്റെ സമീപം ഒരു സ്ത്രീ വന്നു. അവർ ചോദിച്ചു: ഞങ്ങൾ വീട്ടിന്റെ മുകളിൽ ഇരുന്ന് നൂൽ നൂൽക്കുന്ന സമയം പരിസരത്തുള്ള വിളക്കിന്റെ വെളിച്ചം ലഭിക്കാറുണ്ട്. ആ വെളിച്ചത്തിൽ നൂൽ നൂൽക്കാമോ..?
ചോദ്യം കേട്ട് ഇമാമവറുകൾ അമ്പരന്നു..!!
നീ ആരാണ്..?
എവിടെ നിന്ന് വരുന്നു..?
സ്ത്രീ പറഞ്ഞു: ഞാൻ ബിശ്റുൽ ഹാഫി (ഔലിയാക്കളിലെ പ്രമുഖൻ) യുടെ സഹോദരിയാണ്...
ഇത് കേട്ട ഉടൻ മഹാനവറുകൾ തേങ്ങിക്കരയാൻ തുടങ്ങി...
നിങ്ങളുടെ കുടുംബത്തിൽ നിന്നാണ് യഥാർത്ഥ സൂക്ഷ്‌മത വരുന്നത്... "നൂൽ നൂൽക്കേണ്ട എന്ന മറുപടിയും നൽകി"
(രിസാലത്തുൽ ഖുശൈരി 148)
□□□□□□□□□□□□□□□□□□□□□□
അന്യന്റെ മുതൽ സമ്മതം കൂടാതെ ഉപയോഗിക്കാൻ പുതു തലമുറക്ക് ഒരു മടിയും ഇല്ല. സൂക്ഷ്‌മത ഇല്ലത്തവരുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടില്ലെന്ന് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു...
നാഥൻ കാത്ത് കൊള്ളട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...
.
*തുടരും.*
*ഇസ്ലാമിക വിജ്ഞാനം Whatsapp ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊരു കാരണവശാലും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ