ഫാത്വിമ (റ) ...
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) യുടെ ഓമന മകൾ. ആ പേര് കേൾക്കുമ്പോൾ സത്യവിശ്വാസിയുടെ മനസ്സിൽ കാരുണ്യത്തിന്റെ നീരുറവ പൊട്ടിയൊഴുകും. ആ പേര് പറയുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയും. അവരുടെ ചരിത്രം ആരെയാണ് രോമാഞ്ചം കൊള്ളിക്കാത്തത്. അവരുടെ പേര് പറയുന്നതനുഗ്രഹമാണ്. അവരെ സ്നേഹിക്കാൻ കഴിയുന്നത് സൗഭാഗ്യമാണ്. അവരുടെ ചരിത്രം പറയുന്നത് പുണ്യമാണ്. ആ അനുഗ്രഹവും സൗഭാഗ്യവും പുണ്യവും നമുക്കും വേണം. അവ നേടാൻ നമുക്കു ചരിത്രം പറയാം ... ചരിത്രം പറയുന്നതിന്നിടയിൽ നമുക്കവരുടെ പേര് ധാരാളമായിപ്പറയാം... അങ്ങനെ നമ്മുടെ മനസ്സിൽ അവരോടുള്ള സ്നേഹം നിറയട്ടെ ...
ആരാണ് ഫാത്വിമ ...?
ഒരൊറ്റ ഹദീസ് മതി അവരുടെ മഹത്വം മനസ്സിലാക്കാൻ ...
നബി (സ) അരുളി:
ഒരു മലക്ക് ഇറങ്ങി വന്നു. സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാവാണ് ഫാത്വിമ എന്ന സന്തോഷവാർത്ത അറിയിച്ചു. സ്വർഗ്ഗത്തിൽ പോവാനാഗ്രഹിക്കുന്ന സകല സ്ത്രീകളും അവിടത്തെ നേതാവിനെക്കുറിച്ചറിയണ്ടേ ...?
മനുഷ്യവർഗ്ഗത്തിലെ ഏറ്റവും അനുഗ്രഹീതൻ ആര് ...?
സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി (സ) ആ റസൂലാണല്ലോ ഫാത്വിമ (റ)യുടെ പിതാവ്. ആദ്യമായി ഇസ്ലാം സ്വീകരിച്ച വ്യക്തിയാര് ?
ഖദീജ ബീവി (റ)
ആ ബീവിയാണല്ലോ ഫാത്വിമ (റ)യുടെ മാതാവ്. സ്വർഗ്ഗത്തിലെ യുവാക്കൾക്ക് രണ്ട് നേതാക്കന്മാരുണ്ട് ഹസൻ (റ), ഹുസൈൻ (റ). ഇരുവരുടെയും മാതാവാണ് ഫാത്വിമ (റ).
ദുനിയാവിന്റെയും ആഖിറത്തിന്റെയും നേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനാണ് അലിയ്യുബ്നു അബീത്വാലിബ് (റ). ആ നേതാവാണ് ഫാത്വിമ (റ) യുടെ പ്രിയ ഭർത്താവ് ...
ഇപ്പറഞ്ഞതെല്ലാം ഫാത്വിമ (റ) യുടെ മഹത്വങ്ങളാകുന്നു. അഹ്ലു ബൈത്തിന്റെ കണ്ണികൾ അവരിലൂടെയാണ് കടന്നു വരുന്നത്. അഹ്ലുബൈത്തിന്റെ ശാഖകളും ഉപശാഖകളും ലോകമെങ്ങും വ്യാപിച്ചു. സയ്യിദ് കുടുംബത്തിൽ പെട്ട ഒരാളുടെ പരമ്പര പരിശോധിച്ചാൽ നമുക്കെന്ത് മനസ്സിലാവും ...? അദ്ദേഹം രണ്ടാലൊരു പരമ്പരയിൽപെട്ടതാണെന്ന് മനസ്സിലാവും. ഒന്നുകിൽ ഹസനീ പരമ്പര അല്ലെങ്കിൽ ഹുസൈനി പരമ്പര...
ആദ്യത്തേത് ഹസൻ (റ) വിലും, രണ്ടാമത്തേത് ഹുസൈൻ (റ)വിലും ചെന്നെത്തുന്നു. ഇവർ രണ്ട് പേരും ഫാത്വിമ (റ)യുടെ മക്കളാണല്ലോ... ഇവരുടെ പിതാവ് അലി (റ). അഹ്ലുബൈത്തിൽ പെട്ട ഒരാളെക്കാണുമ്പോൾ നാം ഫാത്വിമ (റ) യെ ഓർത്ത് പോകുന്നു. അഹ്ലുബൈത്തിന്റെ മാതാവാണവർ. ത്വരീഖത്തിന്റെ പരമ്പരകളും ചെന്നെത്തുന്നത് അലി (റ)വിലേക്കാണ്. ഹസൻ (റ), ഹുസൈൻ (റ) എന്നിവരിലൂടെയാണ് അതും ചെന്നെത്തുന്നത് ...
അറിവിന്റെ കേദാരമാണ് അലി (റ) ...
ഞാൻ ഇൽമിന്റെ പട്ടണമാണെന്ന് നബി (സ) പറഞ്ഞു. ആ പട്ടണത്തിലേക്കുള്ള കവാടം അലി (റ)വാണെന്നും നബി (സ) പറഞ്ഞു. അലി (റ) വിലൂടെ കടന്നുചെന്നാൽ മാത്രം ലഭിക്കുന്ന അമൂല്യമായ വിജ്ഞാനത്തിന്റെ മഹാശേഖരമുണ്ട്. ആ ശേഖരത്തിൽ നിന്നൊരൽപം കിട്ടാൻ വേണ്ടിയാണ് ത്വരീഖത്തിന്റെ മശാഇഖന്മാർ കഠിനാദ്ധ്വാനം ചെയ്യുന്നത്. വിജ്ഞാനത്തിന്റെ ഉറവിടമായി മശാഇഖന്മാർ അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ കാണുന്നു. ഇവർക്കുവേണ്ടി എല്ലാ ദിവസവും ഫാത്തിഹ ഓതി ഹദ്യ ചെയ്യുന്നു. ലക്ഷക്കണക്കായ ഫാത്തിഹകൾ ഓരോ ദിവസവും അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. അവർ വഫാത്തായ കാലം മുതൽ സത്യവിശ്വാസികൾ ഈ ഹദ്യ നൽകിക്കൊണ്ടിരിക്കുന്നു എന്നോർക്കുക. ഓരോ ദിവസം കഴിയും തോറും അവരുടെ പദവികൾ ഉയർന്നു കൊണ്ടിരിക്കുന്നു ...
ഫാത്വിമ (റ)
ആ പേരിന്റെ പുതുമ ഇന്നും നിലനിൽക്കുന്നു. ഒരു കാലത്തും മങ്ങലേൽക്കാത്ത പേര്. അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ (റ). നബി കുടുംബം എന്നു കേൾക്കുമ്പോൾ ഇവരെയാണ് നാം ആദ്യം ഓർക്കുക. നബി കുടുംബത്തെക്കൂടി ഉൾപ്പെടുത്തിയാണ് നാം പലപ്പോഴും സ്വലാത്ത് ചൊല്ലുന്നത്. എല്ലാ ദുആകളിലും തുടക്കത്തിലും അവസാനത്തിലും സ്വലാത്ത് ചൊല്ലാറുണ്ട്. കുടുംബത്തെക്കൂടി ഉൾപ്പെടുത്തിയ സ്വലാത്ത് നബി കുടുംബത്തെ ഓർമ്മിക്കുന്ന അനേകം സന്ദർഭങ്ങൾ ഓരോ ദിവസത്തിലുമുണ്ട്. നാമവരെ ഓർക്കണം. ആ ഓർമ്മകൾ നമ്മെ നന്മയിലേക്കു നയിക്കും...
നബി കുടുംബത്തെ സ്നേഹിക്കുമ്പോൾ വാസ്തവത്തിൽ നാം നബി (സ) യെത്തന്നെയാണ് സ്നേഹിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്നതും ആ സ്നേഹത്തെയാണ്. ഫാത്വിമ (റ) അവരുടെ മഹത്വങ്ങളാണ് പറഞ്ഞു വരുന്നത്. അവ പറഞ്ഞാൽ തീരില്ല. അവ വേണ്ട പോലെ പറഞ്ഞു ഫലിപ്പിക്കാൻ ഇന്നാർക്കാണ് കഴിയുക ...?
അവർ ജനിച്ച കാലഘട്ടം ഓർക്കണം. അന്നത്തെ മക്കയിലെ സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കണം. കുടുംബ പശ്ചാത്തലമറിയണം. അപ്പോഴാണവരുടെ വ്യക്തിത്വത്തിന്റെ മഹത്വമറിയുക. ഫാത്വിമ (റ) യെ കുറിച്ചു രചിക്കപ്പെട്ട കവിതകൾക്കുണ്ടോ വല്ല കണക്കും. ഉപ്പാക്കും മകൾക്കുമിടയിൽ നില നിന്ന സ്നേഹം അത്ഭുതത്തോടു കൂടിയല്ലാതെ അത് വർണ്ണിക്കാനാവില്ല. ആ സ്നേഹത്തെക്കുറിച്ച് അതിമനോഹരമായ കവിതകൾ വിരിഞ്ഞു...
മലയാള ഭാഷയിൽ പോലും പാട്ടുകളെത്ര രചിക്കപ്പെട്ടു. കഥകളെത്ര പറയപ്പെട്ടു. നബി (സ) യുടെ ഓമന മകളുടെ ജീവിതത്തിലേക്ക് വിനയപൂർവ്വം നമുക്ക് കടന്നു ചെല്ലാം ... ഇൻശാ അല്ലാഹ്
˙·٠•●♥ ഓമന മകളുടെ ജനനം ♥●•٠·˙
മക്കയിലൊരു വെള്ളപ്പൊക്കമുണ്ടായി. മലകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചു വന്നു. കഅബാലയത്തിന്നു ചുറ്റും പ്രളയം. മക്കയിൽ നടന്ന വലിയ അത്യാഹിതം വീടുകൾ നിലം പൊത്തി. പ്രളയത്തിൽ കഅബാ ശരീഫിന്നും കേടുപറ്റി. മക്കക്കാരെല്ലാം കഅബാലയത്തിന്നു ചുറ്റും ഒത്തു കൂടി കേടുപാടുകൾ തീർക്കണം. ചിലർ പറഞ്ഞു പുതുക്കിപ്പണിയണം വേറെ ചിലർ ഏതിനും കാണും അഭിപ്രായ വ്യത്യാസങ്ങൾ. ചർച്ചക്കൊടുവിൽ തീരുമാനവും വന്നു. കഅബ പുതുക്കിപ്പണിയണം ഖുറൈശി ഗോത്രത്തിലെ ഓരോ വീട്ടുകാരും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണം...
പുനരുദ്ധാരണത്തിന്ന് ഫണ്ട് രൂപീകരിച്ചു. ചുമരുകൾ പൊളിച്ചു നീക്കി പണി തുടങ്ങി. എല്ലാവരും സജീവം. കാഴ്ചക്കാർ ധാരാളം പുണ്യഭവനം കെട്ടുകയല്ലേ... ചുമരുയർന്നു. ഹജറുൽ അസ്വ്വദ് വെക്കേണ്ട ഘട്ടമായി ആ കർമ്മം ആര് നിർവഹിക്കും...? ചോദ്യമുയർന്നു തർക്കവും തുടങ്ങി. ആ അവകാശം ആർക്കും വിട്ടുകൊടുക്കാനാവില്ല. വിട്ടുകൊടുക്കാൻ പറ്റുന്നതല്ലല്ലോ ഈ അവകാശം. തർക്കം മൂത്തു. തർക്കം മൂത്താൽ അറബികൾ ആയുധമെടുക്കും... അതുകൊണ്ട് തർക്കം വേണ്ട പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ ?
പ്രശ്നത്തിന് പരിഹാരമുണ്ടോ എന്നാരായാൻ ചർച്ച വളരെ നേരമായിട്ടും പ്രശ്നപരിഹാരം കണ്ടെത്തിയില്ല. ഒരാൾ എഴുന്നേറ്റ് നിന്ന് ഇങ്ങനെ നിർദ്ദേശിച്ചു നോക്കൂ അബൂ ഉമയ്യത്തിനെ നോക്കൂ, നമുക്കിടയിലെ ഏറ്റവും പ്രായമുള്ള ആളാണദ്ദേഹം. അദ്ദേഹം ഒരു തീരുമാനം പറയട്ടെ നമുക്കത് അംഗീകരിക്കാം ആ നിർദ്ദേശം എല്ലാവരും സ്വീകരിച്ചു...
അബൂ ഉമയ്യ :
അദ്ദേഹം സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി. ചിലരോടൊക്കെ രഹസ്യസംഭാഷണം നടത്തി. അവസാനം ഇങ്ങനെ പ്രഖ്യാപിച്ചു. ഇങ്ങോട്ട് ആദ്യം കടന്നു വരുന്ന ആളെ നമുക്കു മധ്യസ്ഥനാക്കാം. അദ്ദേഹം പറയുന്ന തീരുമാനം സ്വീകരിക്കാം. ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. ഒരാൾ വരണം എല്ലാവരും കാത്തിരുന്നു...
അതാ വരുന്നു ഒരാൾ... ആകാംക്ഷയോടെ നോക്കി. അൽഅമീൻ അടുത്തെത്തി. എല്ലാവരും ചുറ്റും കൂടി. അബൂ ഉമയ്യ തീരുമാനം അറിയിച്ചു. അൽ അമീൻ അൽപനേരം ചിന്തിച്ചു. തന്റെ മേൽമുണ്ട് നിലത്ത് വിരിച്ചു. ഹജറുൽ അസ്വദ് അതിൽ എടുത്തു വെച്ചു. ഓരോ വിഭാഗത്തിൽ നിന്നും ഓരോ നേതാവിനെ വീതം വിളിച്ചു മേൽമുണ്ട് ഉയർത്താൻ പറഞ്ഞു. എല്ലാവരും കൂടി ഉയർത്തി ആവശ്യമായ ഉയരമെത്തിയപ്പോൾ നബി (സ) തന്നെ ഹജറുൽ അസ്വദ് നീക്കിവെച്ചു. എല്ലാവർക്കും ആശ്വാസം. അങ്ങനെ ഒരു കലാപം നീങ്ങിപ്പോയി. ഈ സംഭവം നടക്കുമ്പോൾ നബി (സ) തങ്ങൾക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായം...
ഈ മുപ്പത്തഞ്ചാം വയസ്സിലാണ് ഓമനമകൾ ഫാത്വിമ (റ) ജനിച്ചതും. രണ്ടും അവിസ്മരണീയ സംഭവങ്ങൾ തന്നെ. ഹജറുൽ അസ്വദ് വെക്കുന്ന കാര്യം ഒരു വൻവിപത്തായി മാറുമെന്ന് ഭയന്ന നാളുകൾ മക്കയിലുടനീളം ഉൽക്കണ്ഠയായിരുന്നു. രക്തച്ചൊരിച്ചിലുണ്ടാകുമെന്നു ഭയന്ന കാലം. ഓരോ വീട്ടിലും വാശി മൂത്തു വന്നു ഉൽക്കണ്ഠയും. ആ ഉൽക്കണ്ഠയാണ് അൽഅമീൻ നീക്കിക്കളഞ്ഞത്. ഇത് അൽഅമീന്റെ പേരും പെരുമയും വർദ്ധിപ്പിച്ചു. വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടി. കുഞ്ഞിന്റെ ജനനം അൽഅമീനെ കോരിത്തരിപ്പിച്ചു. വീട്ടിൽ ആഹ്ലാദം അലതല്ലി...
മക്കയിലെ കൂലീന വനിതയാണ് ഖദീജ (റ). ധനികയായ കച്ചവടക്കാരി. അശരണരുടെയും അഗതികളുടെയും അഭയകേന്ദ്രം. നബി (സ) ഖദീജ (റ)യെ വിവാഹം കഴിച്ചിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. ഇതിന്നിടയിൽ ജനിച്ച ആൺകുട്ടികളെല്ലാം മരണപ്പെട്ടു. പെൺകുട്ടികൾ ബാക്കിയായി. ഫാത്വിമ മെല്ലെ വളരുകയാണ്. മാതാപിതാക്കളുടെ ഓമന മകൾ. എടുത്താലും ഓമനിച്ചാലും മതിവരില്ല. നല്ല അഴകുള്ള കുട്ടി. ചുറുചുറുക്കുള്ള പൊന്നു മോൾ. ബുദ്ധിമതി...
ആ കളിയും ചിരിയും വീട്ടിലാകെ സന്തോഷം പരത്തി. വാത്സല്യത്തിന്റെ നിറകുടമായ ഉമ്മ. കളിക്കൂട്ടുകാരികളെപ്പോലെ മൂന്നു ഇത്താത്തമാർ. സൈനബ ഇത്താത്ത, റുഖിയ്യ ഇത്താത്ത, ഉമ്മുകുൽസൂം ഇത്താത്ത ഏറ്റവും ഇളയവളാണ് ഫാത്വിമ (റ) ...
നല്ല ചുണയും ചുറുചുറുക്കുമുള്ള ഇത്താത്തമാർ. അവർ കൊച്ചനുജത്തിയെ മാറിമാറി എടുത്തോമനിച്ചു. എല്ലാവരും ഒന്നിച്ചിരുന്നു കളിക്കും. ഹരം പിടിച്ചു ചിരിക്കും. കഥ പറഞ്ഞു രസിക്കും. വീട്ടിലെന്നും വിരുന്നുകാർ. അടുക്കള എപ്പോഴും സജീവം. ഉപ്പാക്ക് മോളോട് എന്തെന്നില്ലാത്ത വാത്സല്യം...
മോൾക്കാണെങ്കിൽ ഉപ്പ അടുത്തു വേണം. മോൾക്ക് വയസ്സ് നാലായി. ഉപ്പായെ എപ്പോഴും കിട്ടാതെയായി. ചില ദിവസങ്ങളിൽ ഉപ്പായെ കാണുകയേയില്ല. രാത്രിയിൽ ഉമ്മായുടെ കൂടെ ഉറങ്ങാൻ കിടക്കുമ്പോൾ ഉപ്പായെ ഓർക്കും ...
˙·٠•●♥
വിശ്വാസത്തിന്റെ വെളിച്ചം
♥●•٠·˙
കാത്തുകാത്തിരിക്കെ ഉപ്പയെത്തും, മോളെ കോരിയെടുക്കും മുത്തം നൽകും. ഉപ്പയുടെ സ്നേഹം കവിഞ്ഞൊഴുകും അത് കാണുമ്പോൾ ഉമ്മായുടെ മനസ്സ് ആഹ്ലാദം കൊണ്ട് നിറയും. ഉപ്പയുടെ നേർ പകർപ്പാണ് മോൾ. പലരും പറയും ഉമ്മാക്കാണെങ്കിൽ അത് കേൾക്കുന്നത് വലിയ സന്തോഷം. ഉപ്പയെപ്പോലെ തന്നെ മോളുടെ നടപ്പ്. ഉപ്പ ചിരിക്കുംപോലെ ചിരിക്കും. ഉമ്മ മോൾക്ക് മുടിചീകിയൊതുക്കിക്കൊടുക്കും. നഖം വെട്ടിക്കൊടുക്കും. അപ്പോൾ ഉമ്മ സന്തോഷത്തോടെ പറയും ഉപ്പയെ ഒപ്പിയെടുത്തതു പോലെ...
എന്റെ പുന്നാരമോൾ വീട്ടിനകത്തും മുറ്റത്തും ഓടിനടക്കും, ശബ്ദമുയർത്തി ഇത്താത്തമാരെ വിളിക്കും, ഇത്താത്തമാർ ഓടിവരുമ്പോൾ പരിഭവം പറയും. മോൾക്ക് അഞ്ച് വയസ്സായി ബാലികയായി മാറുകയാണ്. എല്ലാ കാര്യങ്ങളും ചോദിച്ചറിയുന്ന പ്രകൃതം. അറിയാനുള്ള ആവേശം. മാനസിക വികാസത്തിനുള്ള വെമ്പൽ. ഉമ്മ ഉപ്പയെ ഭക്ഷണപ്പൊതികൾ ഏൽപിക്കുന്നു. അതുമായി ഉപ്പ പോകുന്നു. വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് മോളെയെടുത്തു ലാളിച്ചു. അത് നന്നായി, അല്ലെങ്കിൽ മോൾക്ക് സങ്കടം വരില്ലേ...?
ഉപ്പ എങ്ങോട്ടാണ് പോവുന്നത് ? അല്ലെങ്കിൽ അതിനെപ്പറ്റി അധികം അന്വേഷിക്കേണ്ട ഉപ്പാക്ക് ഉപ്പയുടെ കാര്യം? രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഉപ്പായെ വീണ്ടും കാണാം. വരാൻ വൈകിയാൽ ഉമ്മാക്ക് ബേജാറാണ്. ഇത്താത്തമാരും വിഷമിക്കും. അതൊക്കെ കാണുമ്പോൾ മോൾക്ക് സങ്കടം വരും. ഒരു ദിവസം രാവിലെ മോൾ ഉണർന്നു വന്നു നോക്കുമ്പോൾ ഒരാൾ മൂടിപ്പുതച്ചു കിടക്കുന്നു ആരാണുമ്മാ കിടക്കുന്നത് ?
ഉപ്പ
ഉപ്പയോ ? ഉപ്പാക്കെന്ത് പറ്റി ?
പനി
തൊട്ടു നോക്കി ഹോ.... എന്തൊരു പനി
ഉമ്മ ഉപ്പയെ പരിചരിക്കുന്നു... ആശ്വസിപ്പിക്കുന്നു ...
പേടിക്കേണ്ട ഒരാപത്തും വരില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്ന ആളാണ് അന്യരെ സഹായിക്കുന്ന ആളാണ്...
ഉപ്പയുടെ മുഖത്തെന്താണൊരു പേടിയുടെ ഭാവം? നെറ്റി വിയർക്കുന്നു, എന്തോ സംഭവിച്ചിരിക്കുന്നു. എന്താണെന്ന് ആർക്കറിയാം. വീട്ടിൽ ചിലരൊക്കെ വരുന്നുണ്ട്. ഉമ്മയോട് സംസാരിക്കുന്നു. വലിയ ഗൗരവത്തിലാണ് സംസാരം. മോൾക്കൊന്നും മനസ്സിലായില്ല. മോൾ കൊച്ചു കുട്ടിയല്ലേ ? ഉപ്പ എഴുന്നേറ്റിരിക്കുന്നു. നല്ല ക്ഷീണം. ഉമ്മയും ഉപ്പയും ശബ്ദം താഴ്ത്തി സംസാരിക്കുന്നു. കൊച്ചു മോൾ അത് കേട്ടു...
വറഖത്ത് ബ്നു നൗഫൽ ഉമ്മായുടെ ബന്ധു. ആ ബന്ധു പറഞ്ഞ കാര്യങ്ങൾ അതിനെപ്പറ്റിയാണ് സംസാരം. വറഖത്ത് പ്രായം ചെന്നയാളാണ് ഇടക്ക് വീട്ടിൽ വരാറുണ്ട്. മോൾ കണ്ടിട്ടുണ്ട് പഴയ വേദങ്ങളൊക്കെ പഠിച്ച ആളാണത്രെ. വലിയ പണ്ഡിതൻ. കാണുമ്പോൾ ബഹുമാനം തോന്നും. വിവരമുള്ളവരെയും പ്രായം ചെന്നവരെയും ബഹുമാനിക്കണമെന്ന് ഉമ്മ പറയാറുണ്ട്...
പണ്ട് മൂസാ നബി (അ) ന്റെയടുത്ത് വന്ന അതേ മലക്ക് തന്നെയാണ് താങ്കളുടെയടുത്തും വന്നത്. അങ്ങനെയാണദ്ദേഹം പറഞ്ഞത്. ഉമ്മ മെല്ലെപ്പറയുന്നു...
മൂസാ നബി (അ) പണ്ടെന്നോ ജീവിച്ച നബിയാണ്. ആ നബിയുടെയടുത്ത് മലക്ക് വന്നു. ആ മലക്ക് ഇപ്പോൾ ഉപ്പായുടെയടുത്തും വന്നു. എന്നല്ലേ ഉമ്മ പറയുന്നത് എന്തിനാ വന്നത്... ? ഉപ്പ വല്ലാതെ വിഷമിക്കുന്നുണ്ട്. ഉമ്മ നന്നായി ആശ്വസിപ്പിക്കുന്നുണ്ട്. ദിവസങ്ങൾ കടന്നു പോയി. വീട്ടിലുള്ളവരെല്ലാം ഗൗരവം പൂണ്ടത് പോലെ. പഴയ കളിതമാശകളൊക്കെ എവിടെപ്പോയി. സൈനബ് ഇത്താത്ത പറഞ്ഞപ്പോഴാണ് ചില കാര്യങ്ങൾ മനസ്സിലായത്...
ഉപ്പ ഈ ജനങ്ങളിലേക്കുള്ള നബിയാണ്. അള്ളാഹുവാണ് നബിയായി നിയോഗിച്ചത്. അള്ളാഹുവിൽ നിന്ന് സന്ദേശങ്ങൾ വരുന്നുണ്ട്. മലക്കാണ് കൊണ്ടുവരുന്നത്. ആ മലക്കിന്റെ പേര് ജിബ്രീൽ... ഉമ്മയും ഇത്താത്തമാരും സംസാരിക്കുമ്പോൾ കൊച്ചുമോൾ അതിശയത്തോടെ കേട്ടു കൊണ്ടിരിക്കും. അള്ളാഹു ഒരുപാട് നബിമാരെ അയച്ചിട്ടുണ്ട്. ജനങ്ങൾക്ക് നല്ല മാർഗ്ഗം കാണിച്ചു കൊടുക്കാനാണ് അവരൊക്കെ വന്നത്. അവരുടെ കൂട്ടത്തിലെ അവസാനത്തെ നബിയാണ് ഉപ്പ. കേട്ടപ്പോൾ മോൾക്ക് സന്തോഷം തോന്നി. പിന്നീട് ഉമ്മ പറഞ്ഞത് കേട്ടപ്പോൾ പേടി തോന്നി...
അള്ളാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വന്ന എല്ലാ നബിമാരേയും ജനങ്ങൾ ഉപദ്രവിച്ചിട്ടുണ്ട്. ഉപ്പയെയും ഉപദ്രവിക്കും. ഉപദ്രവം സഹിക്കവയ്യാതെ നാട് വിടേണ്ടി വന്നിട്ടുണ്ട്. ഉപ്പാക്ക് ഉപദ്രവം സഹിക്കേണ്ടിവരുമോ... ? അൽ അമീൻ എന്നു വിളിച്ച സമൂഹം ഉപ്പായെ വെറുക്കുമോ... ? അങ്ങനെയൊരു കാലം വന്നാൽ മകളെന്ത് ചെയ്യും. മോൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ദിവസങ്ങൾ നീങ്ങിയപ്പോൾ ഉപ്പയുടെ അസുഖം കുറഞ്ഞു. ഇപ്പോൾ ഇസ്ലാം ദീനിനെക്കുറിച്ചു മാത്രം സംസാരിക്കുന്നു. അള്ളാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ എന്നോട് കല്പിച്ചിരിക്കുന്നു...
ഖദീജാ .....ഞാനാരെയാണ് ക്ഷണിക്കേണ്ടത് ...?
ആരാണെന്റെ ക്ഷണം സ്വീകരിക്കുക...? എന്തൊരു ചോദ്യം. എന്തൊരു സ്വരം... ഉമ്മാക്ക് പിടിച്ചു നിൽക്കാനായില്ല. ഉമ്മ പ്രതികരിച്ചതിങ്ങനെ :
അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിച്ചിരിക്കുന്നു ...
ഖദീജാ..... സാക്ഷ്യം വഹിക്കൂ ...
ഉമ്മാക്ക് ഒന്നും ആലോചിക്ക്
കാനില്ല. ഒരാളോടും കൂടിയാലോചിക്കാനില്ല. ഉപ്പ ഒരു കാര്യം പറഞ്ഞാൽ ഉമ്മാക്ക് പൂർണ്ണ വിശ്വാസം. ഉമ്മ ധീരമായി പ്രഖ്യാപിച്ചു ...
അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിച്ചു കൊള്ളുന്നു. ഉപ്പാക്ക് ആശ്വാസമായി. ഇസ്ലാം മതത്തിലേക്ക് ഒരാളെ കിട്ടിയല്ലോ... ഞങ്ങൾ മക്കൾ നാലു പേർ. ഞങ്ങളും ഉമ്മയെപ്പോലെത്തന്നെയാണ്. ഞങ്ങൾക്കും ഉപ്പയെ പൂർണ്ണ വിശ്വാസം. ഉപ്പ നബിയാണ്. നബിയാക്കി വെച്ചത് അള്ളാഹു തന്നെ. ഉമ്മയുടെ കൂട്ടുകാരി വരുന്നുണ്ട്. വന്നാലൊരു സ്നേഹപ്രകടനമുണ്ട്. ഈ മോളെ വന്നു കോരിയെടുക്കും, മുത്തം തരും, പിന്നെ കുറെ കിന്നാരവർത്തമാനങ്ങൾ. ഉമ്മുൽ ഫള്ല് അതാണ് ഉമ്മയുടെ കൂട്ടുകാരിയുടെ പേര്. കൂട്ടുകാരി മാത്രമല്ല ബന്ധുവാണ്. വല്യുപ്പാടെ ഭാര്യയാണ്. അബ്ബാസ് എന്നാണ് വല്യുപ്പാടെ പേര്...
യഥാർത്ഥ വല്യുപ്പയുടെ പേര് അബ്ദുല്ല എന്നേ മരണപ്പെട്ടു. ഉപ്പ പോലും കണ്ടിട്ടില്ല. ആ വല്യുപ്പായുടെ സഹോദരനാണ് അബ്ബാസ്. ഉപ്പയെക്കാൾ അല്പം പ്രായം കൂടും. ഉമ്മുൽ ഫള്ലിന്റെ ആദ്യത്തെ പേര് ലുബാബ. അൽ ഫള്ൽ എന്ന കുട്ടി ജനിച്ച ശേഷം ഉമ്മുൽ ഫള്ൽ എന്ന പേര് കിട്ടി. മറ്റൊരു വല്യുപ്പയുണ്ട് ആള് ഗജപോക്കിരിയാണ്. മഹാധീരൻ ആരെയും പേടിയില്ല. ഇടക്കിടെ കയറിവരും. ഉപ്പയുടെ സമപ്രായക്കാരൻ. കൂട്ടുകാരെപ്പോലെയാണവർ ആ വല്യുപ്പായുടെ പേര് കേൾക്കണ്ടേ... ?
ഹംസ
ഹംസ എന്നവരുടെ ഭാര്യയുടെ പേര് പറഞ്ഞു തരാം സൽമ ...
നല്ല പേര് ഇല്ലേ ?
സൽമയെന്ന വല്യുമ്മയെ മോൾക്കിഷ്ടമാണ്. നല്ല നിറം. കാണാനെന്ത് ഭംഗി ... ഇനിയൊരു കാര്യം കൂടി പറഞ്ഞുതരാം ഉമ്മു ഫള്ലും സൽമായും സഹോദരിമാരാണ്. രണ്ടാളും ഉമ്മയുടെ കൂട്ടുകാർ. മൂന്നു പേരും കൂടിയിരുന്ന് വർത്തമാനം പറയാൻ തുടങ്ങിയാൽ സമയം പോവുന്നതറിയുകയേയില്ല ...
ഉമ്മു ഫള്ൽ വല്യുമ്മ ഇങ്ങെത്തിയല്ലോ ... മോളെ വാരിയെടുത്തു. എന്തൊരു സ്നേഹപ്രകടനം പൊന്നുമോളേ.... ഫാത്വിമക്കുട്ടി ഉമ്മു ഫള്ൽ ഉമ്മയോട് ചേർന്നിരുന്നു. എന്നിട്ട് പലതും സംസാരിച്ചു...
അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു ഞാനതിന് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഉമ്മ ദൃഢസ്വരത്തിൽ പറഞ്ഞു. ഞാനും അത് വിശ്വസിക്കുന്നു. നിങ്ങളുടെ ഭർത്താവ് ഈ ജനതയുടെ പ്രവാചകനാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല...
എന്നാൽ പിന്നെ നിനക്കും സാക്ഷ്യം വഹിച്ചു കൂടേ ... ?
സാക്ഷ്യം വഹിക്കാം ഏതാനും ദിവസത്തിനുള്ളിൽ. ഞാനത് നിർവഹിച്ചു കൊള്ളാം. മോൾക്ക് സന്തോഷമായി ... ആ വല്യുമ്മയും ഉമ്മയെപ്പോലെ ചെയ്യട്ടെ ...
˙·٠•●♥ ഇസ്ലാം സ്വീകരിച്ച ആദ്യത്തെ കുട്ടി ♥●•٠·˙
പ്രഭാതം ... മക്കയിലാകെ വെളിച്ചം പരന്നു. കിഴക്കൻ മലകൾക്കപ്പുറത്ത് നിന്ന് സൂര്യൻ ഉയർന്നു വരുന്നതേയുള്ളൂ . ഖദീജ (റ) കൊച്ചു മകളെ വിളിച്ചുണർത്തി മുഖം കഴുകിക്കൊടുത്തു... മോളേ.... അതിരാവിലെ ഉണർന്നെഴുന്നേൽക്കണം അതൊരു ശീലമാക്കണം. ഇത്താത്തമാരൊക്കെ നേരത്തെ ഉണരും...
മരുഭൂമിയിലെ പ്രഭാതം അതിനെന്തൊരു ഭംഗി. ഒട്ടകക്കൂട്ടങ്ങൾ എല്ലാം ഉമ്മയുടെ വകയാണ്. അവ പ്രഭാതത്തെ സ്വാഗതം ചെയ്യുകയാണ്. നല്ല ഉത്സാഹം. കാലുകൾ ചലിപ്പിക്കുന്നു. തലയാട്ടുന്നു. വേലക്കാർ അവക്ക് വെള്ളവും തീറ്റയും നൽകുന്നു. ഒട്ടകങ്ങൾക്കിടയിലൂടെ ഓടി നടക്കുന്ന രണ്ട് ബാലന്മാർ. മിടുമിടുക്കന്മാർ ബുദ്ധിയുള്ള കുട്ടികൾ. നല്ല ആരോഗ്യവും അവർ വെറുതെയിരിക്കില്ല. മടിയും അലസതയും അവർക്കറിയില്ല. മരുഭൂമിയിലൂടെ നല്ല വേഗതയിൽ ഓടും. ആ ഓട്ടം കാണാൻ തന്നെ നല്ല രസം. മോൾ ആ ബാലന്മാരുടെ ഓട്ടവും ചാട്ടവും നോക്കി നിന്നു ആസ്വദിച്ചു. അവരെ പരിചയപ്പെടണ്ടേ ...
കഴിഞ്ഞ ഭാഗത്തിൽ രണ്ട് വല്യുപ്പമാരെ പരിചയപ്പെട്ടല്ലോ അബ്ബാസ് (റ), ഹംസ (റ) മറ്റൊരു വല്യുപ്പയുടെ പേര് കൂടിപ്പറയാം അബൂത്വാലിബ് അദ്ദേഹത്തിന്റെ ഓമനമകനാണ് അലി...
അലി ഈ വീട്ടിലാണ് താമസം. ഉപ്പ ചെറുപ്പത്തിലേ ഇവിടെ കൊണ്ടു വന്നു നിർത്തി വളർത്തിയതാണ്. ഉമ്മാക്കും അലിയെ വലിയ ഇഷ്ടമാണ്. അലിയുടെ കുസൃതികൾ പലപ്പോഴും ചിരിക്ക് വക നൽകും. വാചാലമായി സംസാരിക്കും. ഒരു കുട്ടിയെ പരിചയപ്പെട്ടല്ലോ ഇനി മറ്റേ കുട്ടിയെക്കുറിച്ചു പറയാം... സൈദ് എന്നാണ് പേര്. ദൂരെ എവിടെയോ ആണ് വീട്. കുട്ടിയായിരിക്കുമ്പോൾ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയി അടിമയാക്കി. ഉക്കാള് ചന്തയിൽ കൊണ്ടുപോയി വില്പനക്കു വെച്ചു. അന്ന് അടിമകളെ വാങ്ങാൻ വേണ്ടി ഹകീം എന്നൊരാൾ ചന്തയിൽ പോയിരുന്നു. ആരാണ് ഹകീം എന്നല്ലേ ... പറഞ്ഞു തരാം ഫാത്വിമ മോളുടെ ഉമ്മായുടെ പേര് ഖദീജ. അവരുടെ ഉപ്പയുടെ പേര് ഖുവൈലിദ്. ഖുവൈലിദിന്റെ മകനാണ് ഹസാം. എന്നു വെച്ചാൽ ഹസാം എന്ന ആൾ ഖദീജയുടെ സഹോദരൻ. ഹസാമിന്റെ മകനാണ് ഹകീം. ഇപ്പോൾ ഹകീമിനെ മനസ്സിലായല്ലോ...
ഹകീം കുറെ അടിമകളെ വാങ്ങി. യുവാക്കളും കുട്ടികളും. സൈദിനെ കണ്ടപ്പോൾ ഹകീമിന്ന് ഇഷ്ടമായി എന്ത് വില വേണം...? വില പറഞ്ഞു വില പേശി ഒടുവിൽ 400 ദിർഹമിന്ന് ഉറപ്പിച്ചു അടിമകളേയും കൊണ്ട് ഹകീം മടങ്ങിപ്പോയി ..
ഖദീജ (റ) സഹോദരപുത്രനെ കാണാൻ ചെന്നു ...
അമ്മായീ ... നിങ്ങൾക്കിഷ്ടമുള്ള ഒരടിമയെ എടുത്തോളൂ. എന്റെ വക ഒരു സമ്മാനമാണത്. ഖദീജ (റ) അടിമകളെയെല്ലാം നോക്കി എനിക്ക് ഇത് മതി ...
കൊണ്ട് പോയ്ക്കൊള്ളൂ ...
സൈദ് അങ്ങനെയാണ് ഈ വീട്ടിലെത്തിയത്. അക്കാലത്താണ് ഉപ്പ ഉമ്മയെ വിവാഹം ചെയ്തത്. ഉമ്മാക്ക് ഒരാഗ്രഹം ഉപ്പാക്കൊരു സമ്മാനം കൊടുക്കണം. എന്താണ് സമ്മാനമായി നൽകിയത് ...?
സൈദ് എന്ന അടിമയെ. ഉമ്മ സൈദിനോട് ഒരു മകനോടെന്ന പോലെ പെരുമാറി. ഉപ്പ അതിനേക്കാൾ സ്നേഹം നൽകി. ആളുകൾ മുഹമ്മദിന്റെ മകൻ സൈദ് ഇന്ന് വിളിക്കാൻ തുടങ്ങി. സൈദിന്റെ യഥാർത്ഥ പിതാവ് ഗോത്രത്തലവനും ധനികനുമായ ഹാരിസ് ആയിരുന്നു. ഹാരിസ് മകനെ അന്വേഷിച്ച് നാടാകെ കറങ്ങി. വളരെക്കാലം തിരിഞ്ഞു നടന്നു മക്കയിലെത്തി, ഒടുവിൽ ഈ വീട്ടിലെത്തി ...
എന്റെ മകനെ വിട്ടു തരണം. എത്ര പണം വേണമെങ്കിലും തരാം. ഫാത്വിമ മോളുടെ ഉപ്പായോട് ഹാരിസ് പറഞ്ഞു ...
പണം വേണ്ട നിങ്ങൾക്കവനെ വിട്ടു തരാം. ഞാൻ നിർബന്ധിക്കില്ല. അവന്ന് ഇഷ്ടമാണെങ്കിൽ വന്നോട്ടെ ഉപ്പ പറഞ്ഞതിങ്ങനെയായിരുന്നു ...
ഹാരിസ് മകനോട് കൂടെപ്പോകാനാവശ്യപ്പെട്ടു ...
ഞാൻ വരില്ല. ഞാൻ ഈ വീട്ടിൽ തന്നെ താമസിച്ചു കൊള്ളാം. അതായിരുന്നു സൈദിന്റെ മറുപടി ...
നിങ്ങൾക്ക് മകനെ കാണാൻ വേണ്ടി ഇവിടെ വരാം. എപ്പോൾ വേണമെങ്കിലും വരാം. നബി (സ) ആശ്വസിപ്പിച്ചു ...
സൈദ് ഈ വീട്ടിലാണ് വളർന്നത്. ഇപ്പോൾ രണ്ടാമത്തെ ആളിനെയും പരിചയപ്പെട്ടല്ലോ... അലിയെക്കാൾ മൂത്തതാണ് സൈദ്. അവരും ഈ വീട്ടിലെ അംഗങ്ങൾ തന്നെയാണ്. ആൺ മക്കളില്ലാത്ത ഈ വീട്ടിൽ അലിക്കും സൈദിന്നും ഉയർന്ന സ്ഥാനമാണുള്ളത്. വീട്ടു ജോലികളിൽ സഹായിക്കും പണിയെടുക്കാൻ ഒരു മടിയുമില്ല...
ഒട്ടകപ്പുറത്ത് കയറി സഞ്ചരിക്കും. ഈത്തപ്പനമരങ്ങളിൽ കയറും. ഈയിടെയായി അവരുടെ മുഖത്തും ഗൗരവ ഭാവം. ഈ ലോകത്തിനൊരു നാഥനുണ്ടെന്ന് അവരും അറിഞ്ഞു. മുഹമ്മദ് അള്ളാഹുവിന്റെ ദൂതനാണെന്ന് അവരും കേട്ടു. ഒരു ദിവസം ഉപ്പയും ഉമ്മയും കൂടി നിസ്കരിച്ചു. അലി അത് കണ്ടു. നിസ്കാര ശേഷം അലി അതിനെപ്പറ്റി ചോദിച്ചു. ഉപ്പ അലിക്ക് ഇസ്ലാം മതത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു. കേട്ടു കഴിഞ്ഞപ്പോൾ വലിയ ആവേശം. അടുത്ത ദിവസം തന്നെ ഇസ്ലാം മതം സ്വീകരിച്ചു. കുട്ടികളിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ ആൾ അലി (റ) ...
˙·٠•●♥
ഇത്താത്തമാർ
♥●•٠·˙
സൈദ് വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ കേൾക്കുന്നു. അലിയെപ്പോലെ തനിക്കും ഇസ്ലാം മതം സ്വീകരിക്കണം സൈദ് തീരുമാനിച്ചു. തീരുമാനം ഉപ്പയറിഞ്ഞു പിന്നെന്ത് താമസം ... അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു... സൈദിന്റെ പ്രഖ്യാപനം.
ഉപ്പയുടെ കൂട്ടുകാരനാണ് അബൂബക്കർ (റ) ഇടക്കിടെ വീട്ടിൽ വരും. ഉപ്പായുമായി വളരെ നേരം സംസാരിച്ചിരിക്കും. മക്കളോടൊക്കെ വലിയ ഇഷ്ടം. വലിയ കച്ചവടക്കാരനാണ്. ഇടക്കിടെ യാത്ര ചെയ്യും. മടങ്ങിവന്നാലുടനെ ഉപ്പയെ കാണാനെത്തും. ഒരു ദിവസം മോളൊരു വിവരം കേട്ടു. അബൂബക്കർ (റ) ഇസ്ലാം മതം സ്വീകരിച്ചു. കേട്ടപ്പോൾ സന്തോഷം തോന്നി. പതിവു പോലെ ഉമ്മു ഫള്ൽ വന്നു. വന്നു കയറിയാൽ ഉമ്മായുമായി സംസാരം തുടങ്ങും. ഇന്നെന്താ മുഖത്ത് വല്ലാത്ത ഗൗരവം ഇന്നെന്താ ഈ മോളോട് കിന്നാരം ചൊല്ലാൻ വരാത്തത്. മോളെ നോക്കി ഒന്നു ചിരിച്ചു. അത്ര തന്നെ ഉമ്മയുടെ ശബ്‌ദം കേട്ടു മോൾ ശ്രദ്ധിച്ചു ...
ഉമ്മു ഫള്ൽ എനിക്കുശേഷം ഇസ്ലാം മതം സ്വീകരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് നീ. ആ പദവി നിനക്കുള്ളതാണ്. നിനക്കു തന്നെയാണത് ലഭിക്കേണ്ടത് ...
ഓ...... അപ്പോൾ അതാണ് കാര്യം. മോൾക്ക് പിടികിട്ടി. ഇസ്ലാം മതം സ്വീകരിക്കാൻ ഒരുങ്ങി വന്നതാണ്. നല്ല കാര്യം തന്നെ ഉമ്മയും ഉമ്മു ഫള്ലും ഉപ്പയുടെ സമീപത്തേക്കു നടന്നു. ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതത്തിൽ പ്രവേശിച്ചു. അപ്പോൾ ഉമ്മയുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെ. ഫാത്വിമ മോൾക്ക് നല്ല പരിചയമുള്ള ആളുകളാണ് ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. എല്ലാ പേരുകളും ഓർത്തു പറയാൻ മോൾക്കു കഴിയും. മോളുടെ ഇത്താത്തമാരെക്കുറിച്ചു കേൾക്കണ്ടേ ... പറഞ്ഞു തരാം ... കേട്ടോളൂ ...
മൂത്ത ഇത്താത്ത സൈനബ്. കാണാനെന്ത് ഭംഗിയാണ്. നല്ല സ്വഭാവം. എല്ലാവരും ഇഷ്ടപ്പെടും. ഇടക്കിടെ വീട്ടിൽ വരുന്ന ഒരാളുണ്ട്. പേര് ഹാല. ഉമ്മയുടെ സഹോദരിയാണ് ഹാല. അവരുടെ മകനാണ് അബുൽ ആസ്. ഹാലക്ക് മനസ്സിലൊരാഗ്രഹം തന്റെ മകൻ സൈനബിനെ വിവാഹം ചെയ്യണം. ഒരു ദിവസം ഹാല വന്നു ഉമ്മയേയും ബാപ്പയേയും കണ്ടു. വിവാഹക്കാര്യം പറഞ്ഞു. ഉമ്മാക്കും ഉപ്പാക്കും ഹാലയെ വളരെ ഇഷ്ടമാണ്. ഹാലയുടെ മകനേയും ഇഷ്ടമാണ്. അത് കൊണ്ട് വിവാഹത്തിന്ന് ആരും എതിരില്ല. എല്ലാവർക്കും സന്തോഷമേയുള്ളൂ...
ഈ വീട്ടിൽ നടന്ന ആദ്യത്തെ കല്യാണം. ബന്ധുക്കളൊക്കെ വന്നു. നാട്ടുകാരും അയൽക്കാരും വന്നു. സൈനബ് ഇത്താത്ത അബുൽ ആസിന്റെ ഭാര്യയായി. അബുൽ ആസിന്ന് ഭാര്യയെ വളരെ ഇഷ്ടപ്പെട്ടു. ഇടക്കിടെ രണ്ടു പേരും വീട്ടിൽ വരും. വന്നാൽ എല്ലാവരും കൂടി സ്നേഹപൂർവ്വം സ്വീകരിക്കും. ഒരിക്കൽ അബുൽ ആസ് കച്ചവടത്തിന് വേണ്ടി ദൂരനാട്ടിലെവിടെയോ പോയി. ആഴ്ചകളോളം വീട്ടിലില്ല. അപ്പോഴാണ് ഉപ്പ ഇസ്ലാം മതപ്രചരണം തുടങ്ങിയത്. ഇത്താത്ത ഉമ്മയിൽ നിന്ന് വിവരങ്ങളൊക്കെ അറിഞ്ഞു. അവരുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം... ഭർത്താവ് മടങ്ങി വരാനൊന്നും ഇത്താത്ത കാത്തു നിന്നില്ല. ഇസ്ലാം മതം സ്വീകരിച്ചു ... ഇതാണ് മൂത്ത ഇത്താത്തയുടെ കഥ. ഇനി ചെറിയ ഇത്താത്തമാരുടെ കഥ കൂടി കേട്ടോളൂ ...
ഒരിക്കൽ അബൂത്വാലിബ് വീട്ടിൽ വന്നു. മോളുടെ വല്യുപ്പയാണ് അബൂത്വാലിബ് എന്നറിയാമല്ലോ ... മറ്റൊരു വല്യുപ്പയാണ് അബൂലഹബ് ...
അബൂലഹബിന്ന് രണ്ടാൺമക്കളുണ്ട്. ഉത്ത്ബയും ഉത്തൈബയും. ഇവരെക്കൊണ്ട് ഇത്താത്തമാരെ വിവാഹം ചെയ്യിക്കണം. അത് പറയാനാണ് അബൂത്വാലിബ് വന്നത്. അബൂത്വാലിബാണ് ഉപ്പാനെ സംരക്ഷിച്ചത്. അദ്ദേഹം പറഞ്ഞാൽ ഉപ്പാക്ക് എതിർക്കാൻ കഴിയില്ല. സമ്മതിച്ചു. അക്കാലത്ത് ഇത്താത്തമാർ വളരെ ചെറുതാണ്. എന്നിട്ടും വിവാഹം നടന്നു ...
അബൂലഹബിന്റെ ഭാര്യയുടെ പേർ ഉമ്മു ജമീൽ എന്നായിരുന്നു. അവർ ചീത്ത സ്ത്രീയായിരുന്നു ...
നബി (സ) ഇസ്ലാം മതം പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ അബൂലഹബും ഭാര്യയും കഠിന ശത്രുക്കളായി മാറി. ഖുറൈശികൾ അബൂലഹബിനെ ഇങ്ങനെ ഉപദേശിച്ചു ...
ഉത്ത്ബയും ഉത്തൈബയും മുഹമ്മദിന്റെ പെൺമക്കളെ വിവാഹമോചനം നടത്തണം.
അബൂലഹബ് പുത്രന്മാരോട് അവരുടെ ഭാര്യമാരെ വിവാഹമോചനം നടത്താൻ നിർബന്ധിച്ചു. അങ്ങനെ വിവാഹം മോചനം നടന്നു. ബാല്യദശയിൽ തന്നെ ഇതൊക്കെ നടന്നു. വലിയ ഇത്താത്തമാർ മോളുടെ കൂടെത്തന്നെയുണ്ട്. ഖുറൈശികൾ ഉപ്പയുടെ ശത്രുക്കളായിമാറി. ജീവിതം ദുസ്സഹമായിത്തീർന്നു ...
ഇസ്ലാം മതം വിശ്വസിച്ചവർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വിവരണം കേട്ട് പൊന്നു മോളുടെ കൊച്ചു മനസ്സ് വേദനിച്ചു. ദുഷ്ടന്മാർ എന്ത് ക്രൂരതയാണിത് മോൾക്ക് കോപം വന്നു ...
˙·٠•●♥ ഇത്താത്തമാർ ♥●•٠·˙
സൈദ് വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ കേൾക്കുന്നു. അലിയെപ്പോലെ തനിക്കും ഇസ്ലാം മതം സ്വീകരിക്കണം സൈദ് തീരുമാനിച്ചു. തീരുമാനം ഉപ്പയറിഞ്ഞു പിന്നെന്ത് താമസം ... അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു... സൈദിന്റെ പ്രഖ്യാപനം.
ഉപ്പയുടെ കൂട്ടുകാരനാണ് അബൂബക്കർ (റ) ഇടക്കിടെ വീട്ടിൽ വരും. ഉപ്പായുമായി വളരെ നേരം സംസാരിച്ചിരിക്കും. മക്കളോടൊക്കെ വലിയ ഇഷ്ടം. വലിയ കച്ചവടക്കാരനാണ്. ഇടക്കിടെ യാത്ര ചെയ്യും. മടങ്ങിവന്നാലുടനെ ഉപ്പയെ കാണാനെത്തും. ഒരു ദിവസം മോളൊരു വിവരം കേട്ടു. അബൂബക്കർ (റ) ഇസ്ലാം മതം സ്വീകരിച്ചു. കേട്ടപ്പോൾ സന്തോഷം തോന്നി. പതിവു പോലെ ഉമ്മു ഫള്ൽ വന്നു. വന്നു കയറിയാൽ ഉമ്മായുമായി സംസാരം തുടങ്ങും. ഇന്നെന്താ മുഖത്ത് വല്ലാത്ത ഗൗരവം ഇന്നെന്താ ഈ മോളോട് കിന്നാരം ചൊല്ലാൻ വരാത്തത്. മോളെ നോക്കി ഒന്നു ചിരിച്ചു. അത്ര തന്നെ ഉമ്മയുടെ ശബ്‌ദം കേട്ടു മോൾ ശ്രദ്ധിച്ചു ...
ഉമ്മു ഫള്ൽ എനിക്കുശേഷം ഇസ്ലാം മതം സ്വീകരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് നീ. ആ പദവി നിനക്കുള്ളതാണ്. നിനക്കു തന്നെയാണത് ലഭിക്കേണ്ടത് ...
ഓ...... അപ്പോൾ അതാണ് കാര്യം. മോൾക്ക് പിടികിട്ടി. ഇസ്ലാം മതം സ്വീകരിക്കാൻ ഒരുങ്ങി വന്നതാണ്. നല്ല കാര്യം തന്നെ ഉമ്മയും ഉമ്മു ഫള്ലും ഉപ്പയുടെ സമീപത്തേക്കു നടന്നു. ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതത്തിൽ പ്രവേശിച്ചു. അപ്പോൾ ഉമ്മയുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെ. ഫാത്വിമ മോൾക്ക് നല്ല പരിചയമുള്ള ആളുകളാണ് ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. എല്ലാ പേരുകളും ഓർത്തു പറയാൻ മോൾക്കു കഴിയും. മോളുടെ ഇത്താത്തമാരെക്കുറിച്ചു കേൾക്കണ്ടേ ... പറഞ്ഞു തരാം ... കേട്ടോളൂ ...
മൂത്ത ഇത്താത്ത സൈനബ്. കാണാനെന്ത് ഭംഗിയാണ്. നല്ല സ്വഭാവം. എല്ലാവരും ഇഷ്ടപ്പെടും. ഇടക്കിടെ വീട്ടിൽ വരുന്ന ഒരാളുണ്ട്. പേര് ഹാല. ഉമ്മയുടെ സഹോദരിയാണ് ഹാല. അവരുടെ മകനാണ് അബുൽ ആസ്. ഹാലക്ക് മനസ്സിലൊരാഗ്രഹം തന്റെ മകൻ സൈനബിനെ വിവാഹം ചെയ്യണം. ഒരു ദിവസം ഹാല വന്നു ഉമ്മയേയും ബാപ്പയേയും കണ്ടു. വിവാഹക്കാര്യം പറഞ്ഞു. ഉമ്മാക്കും ഉപ്പാക്കും ഹാലയെ വളരെ ഇഷ്ടമാണ്. ഹാലയുടെ മകനേയും ഇഷ്ടമാണ്. അത് കൊണ്ട് വിവാഹത്തിന്ന് ആരും എതിരില്ല. എല്ലാവർക്കും സന്തോഷമേയുള്ളൂ...
ഈ വീട്ടിൽ നടന്ന ആദ്യത്തെ കല്യാണം. ബന്ധുക്കളൊക്കെ വന്നു. നാട്ടുകാരും അയൽക്കാരും വന്നു. സൈനബ് ഇത്താത്ത അബുൽ ആസിന്റെ ഭാര്യയായി. അബുൽ ആസിന്ന് ഭാര്യയെ വളരെ ഇഷ്ടപ്പെട്ടു. ഇടക്കിടെ രണ്ടു പേരും വീട്ടിൽ വരും. വന്നാൽ എല്ലാവരും കൂടി സ്നേഹപൂർവ്വം സ്വീകരിക്കും. ഒരിക്കൽ അബുൽ ആസ് കച്ചവടത്തിന് വേണ്ടി ദൂരനാട്ടിലെവിടെയോ പോയി. ആഴ്ചകളോളം വീട്ടിലില്ല. അപ്പോഴാണ് ഉപ്പ ഇസ്ലാം മതപ്രചരണം തുടങ്ങിയത്. ഇത്താത്ത ഉമ്മയിൽ നിന്ന് വിവരങ്ങളൊക്കെ അറിഞ്ഞു. അവരുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം... ഭർത്താവ് മടങ്ങി വരാനൊന്നും ഇത്താത്ത കാത്തു നിന്നില്ല. ഇസ്ലാം മതം സ്വീകരിച്ചു ... ഇതാണ് മൂത്ത ഇത്താത്തയുടെ കഥ. ഇനി ചെറിയ ഇത്താത്തമാരുടെ കഥ കൂടി കേട്ടോളൂ ...
ഒരിക്കൽ അബൂത്വാലിബ് വീട്ടിൽ വന്നു. മോളുടെ വല്യുപ്പയാണ് അബൂത്വാലിബ് എന്നറിയാമല്ലോ ... മറ്റൊരു വല്യുപ്പയാണ് അബൂലഹബ് ...
അബൂലഹബിന്ന് രണ്ടാൺമക്കളുണ്ട്. ഉത്ത്ബയും ഉത്തൈബയും. ഇവരെക്കൊണ്ട് ഇത്താത്തമാരെ വിവാഹം ചെയ്യിക്കണം. അത് പറയാനാണ് അബൂത്വാലിബ് വന്നത്. അബൂത്വാലിബാണ് ഉപ്പാനെ സംരക്ഷിച്ചത്. അദ്ദേഹം പറഞ്ഞാൽ ഉപ്പാക്ക് എതിർക്കാൻ കഴിയില്ല. സമ്മതിച്ചു. അക്കാലത്ത് ഇത്താത്തമാർ വളരെ ചെറുതാണ്. എന്നിട്ടും വിവാഹം നടന്നു ...
അബൂലഹബിന്റെ ഭാര്യയുടെ പേർ ഉമ്മു ജമീൽ എന്നായിരുന്നു. അവർ ചീത്ത സ്ത്രീയായിരുന്നു ...
നബി (സ) ഇസ്ലാം മതം പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ അബൂലഹബും ഭാര്യയും കഠിന ശത്രുക്കളായി മാറി. ഖുറൈശികൾ അബൂലഹബിനെ ഇങ്ങനെ ഉപദേശിച്ചു ...
ഉത്ത്ബയും ഉത്തൈബയും മുഹമ്മദിന്റെ പെൺമക്കളെ വിവാഹമോചനം നടത്തണം.
അബൂലഹബ് പുത്രന്മാരോട് അവരുടെ ഭാര്യമാരെ വിവാഹമോചനം നടത്താൻ നിർബന്ധിച്ചു. അങ്ങനെ വിവാഹം മോചനം നടന്നു. ബാല്യദശയിൽ തന്നെ ഇതൊക്കെ നടന്നു. വലിയ ഇത്താത്തമാർ മോളുടെ കൂടെത്തന്നെയുണ്ട്. ഖുറൈശികൾ ഉപ്പയുടെ ശത്രുക്കളായിമാറി. ജീവിതം ദുസ്സഹമായിത്തീർന്നു ...
ഇസ്ലാം മത വിശ്വസിച്ചവർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വിവരണം കേട്ട് പൊന്നു മോളുടെ കൊച്ചു മനസ്സ് വേദനിച്ചു. ദുഷ്ടന്മാർ എന്ത് ക്രൂരതയാണിത് മോൾക്ക് കോപം വന്നു ...
˙·٠•●♥ ഉഖ്ബത്തിന്റെ ക്രൂരത ♥●•٠·˙
പരീക്ഷണങ്ങൾ നിറഞ്ഞ കാലഘട്ടം നീങ്ങിക്കൊണ്ടിരിക്കുന്നു. അതിന്നിടയിലൂടെ മോൾ വളർന്നു. ഇസ്ലാമിന്റെ പ്രകാശത്തിലാണ് മോൾ വളർന്നത്. ശിർക്കിന്റെ ഒരംശവും മോളെ സ്പർശിച്ചില്ല. പക്വത വന്ന സ്ത്രീയെപ്പോലെയാണ് മോളുടെ പെരുമാറ്റം. ബുദ്ധിപരമായ സംസാരം. ഉപ്പായെ മോൾ ആശ്വസിപ്പിക്കും. ഉമ്മ മക്കളെ ആശ്വസിപ്പിക്കുംപോലെ...
മോളുടെ മനസ്സിനെ പിടിച്ചുകുലുക്കിയ ഒരു സംഭവം നടന്നു. കഅബയുടെ സമീപത്ത് വെച്ചു നബി (സ) നിസ്കരിക്കുന്നു. കുറച്ചകലെ ഖുറൈശി പ്രമുഖന്മാർ സംസാരിച്ചു കൊണ്ടിരിക്കുന്നു. ശൈബത്തുബ്നു റബീഅ, അബൂജഹൽ, ഉഖ്ബത്ത് ബ്നു അബീമുഐത്വ്, ഉമയ്യത്ത് ബ്നു ഖലഫ് ഇവരൊക്കെ അക്കൂട്ടത്തിലുണ്ട്...
നോക്കൂ മുഹമ്മദ് നിസ്കരിക്കുന്നു... ഒരാൾ പറഞ്ഞു അവനെ ഒരു പാഠം പഠിപ്പിക്കണം. അതിന്നു പറ്റിയ സന്ദർഭമാണിത് ...
അതാ ... അവിടെ ഒരൊട്ടകത്തിന്റെ കുടൽമാല കിടക്കുന്നു. ചീഞ്ഞ് ദുർഗന്ധം വരുന്നുണ്ട്. നല്ല ഭാരവും കാണും. അത് വലിച്ചു കൊണ്ടു വന്ന് മുഹമ്മദിന്റെ കഴുത്തിലിടണം. സുജൂദ് ചെയ്യുമ്പോൾ കഴുത്തിലിടണം. തല ഉയർത്താൻ കഴിയില്ല. കാണാൻ നല്ല രസമായിരിക്കും. ആരാണത് ചെയ്യുക ...? അബൂ ജഹൽ ചോദിച്ചു ...
ചോദ്യം കേട്ട് ഉഖ്ബത്തുബ്നു അബീ മുഐത്വ് ആവേശഭരിതനായി ചാടിയെണീറ്റ് വിളിച്ചു പറഞ്ഞു:
ഞാൻ തന്നെ. ഞാൻ തന്നെയത് ചെയ്യും. ഉഖ്ബത്ത് ഓടിപ്പോയി ദുർഗന്ധം വമിക്കുന്ന ഒട്ടകക്കുടൽ വലിച്ചു കൊണ്ടു വന്നു. എന്തൊരു ഭാരം വല്ലാത്ത ദുർഗന്ധം കാരണം ആളുകൾ മൂക്കു പൊത്തി ...െ
നബി (സ) എല്ലാം സർവ്വശക്തനിൽ സമർപ്പിച്ചുള്ള നിസ്കാരത്തിലാണ്. സുജൂദിലേക്ക് പോയി. ഉഖ്ബത്ത് ഒട്ടകത്തിന്റെ കുടൽ നബി (സ) കഴുത്തിലേക്ക് വലിച്ചിട്ടു...
എന്തൊരു ഭാരം തല അനക്കാൻ പറ്റുന്നില്ല. എടുത്തുമാറ്റാനും കഴിയുന്നില്ല. ആരെങ്കിലും സഹായിച്ചാലേ പറ്റുകയുള്ളു...
പൊട്ടിച്ചിരിയാണ് കേൾക്കുന്നത് ... ഹ......ഹ....ഹ......ഹ.....
അബൂജഹലും കൂട്ടരും ആർത്തു ചിരിക്കുന്നു. ഉഖ്ബത്തിന്ന് ഒരു സാഹസികന്റെ ഭാവം ...
ആരും വരുന്നില്ലല്ലോ എന്ത് ചെയ്യും. ദുർഗന്ധം സഹിക്കാനാവുന്നില്ല. കുടലിൽ നിന്നുള്ള നീര് ശരീരത്തിൽ പടരുന്നു. സഹിക്കാനാവുന്നില്ല. എന്തൊരു പരീക്ഷണം എന്റെ റബ്ബേ ....
ആരോ കുടലിൽ പിടിച്ച് വലിക്കുന്നുണ്ട്. നീങ്ങുന്നില്ല. രണ്ട് കൊച്ചു കൈകൾ ശരീരത്തിൽ സ്പർശിക്കുന്നു. ഫാത്വിമ മോളുടെ കൈകളാണോ... ? ഈ ഭാരം കൂടിയ കുടൽ വലിച്ചു നീക്കാൻ ഈ കൊച്ചു കൈകൾക്കാവുമോ...? കുടൽ മെല്ലെ നീങ്ങുന്നു. ശരിരത്തിലൂടെ അത് വഴുതി വീണു... ഉപ്പാ....എന്റുപ്പാ..... മോൾ ഉറക്കെ നിലവിളിക്കുന്നു ... ഉപ്പയെ പിടിച്ചെഴുന്നേൽപിച്ചു ...
പഹയന്മാരേ നിങ്ങളീ ക്രൂരത കാണിച്ചല്ലോ... ഫാത്വിമമോൾ ഖുറൈശികളുടെ നേരെ കൈചൂണ്ടി വിളിച്ചു പറഞ്ഞു. മോൾ അവരെ ശപിച്ചു ശകാരിച്ചു ...
മോൾ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു ഉപ്പയുടെ ശരീരം കഴുകി വൃത്തിയാക്കി. അപ്പോഴെല്ലാം തേങ്ങിക്കരയുകയായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ക്രൂരന്മാരുടെ പൊട്ടിച്ചിരി തുടരുന്നു ...
ഉപ്പയുടെ മനസ്സിളകിപ്പോയിരിക്കുന്നു. സഹിക്കാനാവാത്ത ക്രൂരതയായിപ്പോയി. നിസ്കാരശേഷം അവർക്കെതിരെ പ്രാർത്ഥിച്ചു :
അല്ലാഹുവേ ... ഈ ക്രൂരന്മാരുടെ കാര്യം ഞാൻ നിന്നെയേൽപിക്കുന്നു ...
അല്ലാഹുമ്മ അലൈക്ക ബി ശൈബത്തി ബ്നി റബീഅഃ
അല്ലാഹുമ്മ അലൈക്ക ബി അബീജഹൽ
അല്ലാഹുമ്മ അലൈക്ക ബി ഉഖ്ബത്തിബ്നി അബീ മുഐത്വ്
അല്ലാഹുമ്മ അലൈക്ക ബി ഉമയ്യത്തി ബ്നി ഖലഫ്
നബി (സ) യുടെ പ്രാർത്ഥനയാണ് കേട്ടത് ...
ഖുറൈശി പ്രമുഖർ ഈ ദുആ കേട്ട് നടുങ്ങിപ്പോയി. അവരുടെ ചിരിയടങ്ങി. മനസ്സിൽ ഭയം നിറഞ്ഞു. ഇവിടെ പേരെടുത്തു പറഞ്ഞ എല്ലാവരും ബദർ യുദ്ധത്തിൽ വധിക്കപ്പെട്ടു ...
മോൾ ഉപ്പയുടെ കൈപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ...
ഫാത്വിമ മോളുടെ പ്രവർത്തി ഉമ്മായെയും ഇത്താത്തമാരേയും അത്ഭുതപ്പെടുത്തി. വലിയ ക്രൂരതകൾ വരാൻ പോവുന്നു എന്നതിന്റെ സൂചനയായി അവർ ഈ സംഭവം കണ്ടു ...
˙·٠•●♥ കടലിനക്കരെ ♥●•٠·˙
പലരും ഇസ്ലാം മതം സ്വീകരിക്കുന്നത് വളരെ രഹസ്യമായി. ഖുറൈശികൾ മർദ്ദനം ശക്തിപ്പെടുത്തി ...
ഉസ്മാനുബ്നു അഫ്ഫാൻ (റ) ധനികനായ കച്ചവടക്കാരനാണ്. സുന്ദരനായ ചെറുപ്പക്കാരൻ. അബൂബക്കർ (റ) പറഞ്ഞാണ് ഇസ്ലാം മതത്തെക്കുറിച്ചറിഞ്ഞത്. രണ്ട് പേരും ഉപ്പയെ കാണാൻ വന്നു സംസാരിച്ചു ഉസ്മാൻ (റ) ഇസ്ലാം മതം സ്വീകരിച്ചു. ഉസ്മാൻ (റ)വിനെ ഖുറൈശികൾ ക്രൂരമായി മർദ്ദിച്ചു. രാവും പകലും പീഡനം എങ്ങനെയോ ബന്ധനത്തിൽ നിന്ന് രക്ഷപ്പെട്ടു ...
പിന്നീടെപ്പോഴോ മോൾ ഒരു സംസാരം കേട്ടു. വിവാഹത്തെക്കുറിച്ചുള്ള സംസാരം. നന്നായി ശ്രദ്ധിച്ചു. ഇത്താത്തയെ കെട്ടിക്കാൻ പോവുന്നു റുഖിയ്യ ഇത്താത്തയെ ... ങാ....ഹാ.. ... കൊള്ളാമല്ലോ ..... ആരാണാവോ പുതിയപ്പിള ? അതൊന്നറിയണമല്ലോ ഉമ്മയോട് ചോദിച്ചു ...
ഉസ്മാൻ (റ)
സുന്ദരിയായ ഇത്താത്താക്ക് സുന്ദരൻ പുതിയാപ്പിള. നല്ല ചേർച്ച. രണ്ടു പേരും കൂടി ഒന്നിച്ചു നിന്നാൽ അത് കാണേണ്ട കാഴ്ച തന്നെ. വീട്ടിൽ അടക്കിപ്പിടിച്ച സംസാരം. ഖുറൈശികൾ ഈ വിവാഹം ഇഷ്ടപ്പെടില്ല. അത് കൊണ്ട് വിവാഹം വളരെ ലളിതമായി മതി. അധികമാരും അറിയണ്ട. ചുറ്റുപാട് വളരെ മോശം. വിവാഹം നടന്നു. വിവരം പുറത്തായി. ഖുറൈശികൾ ക്ഷുഭിതരായി. വധുവരന്മാരുടെ ജീവന്നു നേരെ വെല്ലുവിളി. എന്തും സംഭവിക്കാം ... ഒരു നാൾ ഉമ്മയുടെ മുഖം ശ്രദ്ധിച്ചു. ദുഃഖം താളം കെട്ടിയ മുഖം. കണ്ണുകൾ നിറയുന്നു. മോൾക്ക് സഹിക്കാനായില്ല. മോളുടെ കണ്ണുകളും നിറഞ്ഞു. മോൾ ഉമ്മയെ കെട്ടിപ്പുണർന്നു ...
ഉമ്മാ ഉമ്മയെന്തിനാ കരയുന്നത് ? മോളേ മോളുടെ ഇത്താത്ത പോവുകയാണ് ... എങ്ങോട്ട് ?
കടലിനക്കരെയുള്ള നാട്ടിലേക്ക് ...
എന്തിനാണുമ്മ പോവുന്നത്?
ശത്രുക്കളല്ലേ ചുറ്റും? അവരെന്തും ചെയ്യും ? ഇത് കേട്ടാൽ പിന്നെ മോൾക്ക് വിശപ്പില്ല ഉറക്കമില്ല ഒരേ ചിന്ത ...
റുഖിയ ഇത്താത്തയും ഭർത്താവും നാടുവിട്ടുപോന്നു. ആരുമറിയാതെ പോകണം. ഇരുട്ടത്ത് ഖുറൈശികളറിഞ്ഞാൽ ഓ ഓർക്കാൻ വയ്യ ... നേരെ മുമ്പിൽ ഇത്താത്ത...
റുഖിയത്താത്ത ... ഇത്താത്താ ... മോൾ ദയനീയമായി വിളിച്ചു. പൊന്നുമോളേ ... സഹോദരിമാർ കെട്ടിപ്പിടിച്ചു കരയുന്നു. കവിൾ കവിളോടു ചേർന്നു കണ്ണീർ കൂടിക്കലർന്നു. പിന്നെ വേർപെട്ടു. ഉപ്പയും ഉമ്മയും കണ്ണീരൊഴുക്കുന്നു...
ഉമ്മുകുൽസൂമിന്റെ കണ്ണീരിൽ മുങ്ങിയ മുഖം... ഉസ്മാൻ (റ) റുഖിയ ഇത്താത്തയുടെ കൈപിടിച്ചു. ഇരുട്ടുവീണ വഴിയിലേക്കിറങ്ങി അവർ നടന്നു. രണ്ടുരൂപങ്ങൾ അകന്നകന്നു പോയി. അവർ ഇരുട്ടത്ത് അപ്രത്യക്ഷമായി. മോളുടെ മനസ്സിളകിമറിഞ്ഞു. കണ്ണീരും നെടുവീർപ്പും ദുഃഖം നിറഞ്ഞ ദിവസങ്ങൾ... വീട്ടിലാകെ മൂകത തളംകെട്ടി നിന്നു. ഇസ്ലാം മതം സ്വീകരിച്ച അടിമകൾ ഓടിക്കയറി വരും. നിലവിളിച്ചുകൊണ്ടുവരും. മേലാകെ അടികൊണ്ട പാടുകൾ, മുറിവുകൾ, നീറ്റൽ...
സൃഷ്ടാവായ അള്ളാഹുവിങ്കൽ വിശ്വസിച്ചു ... മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് വിശ്വസിച്ചു ... അതിന് കിട്ടിയ ശിക്ഷ കടുകടുപ്പം തന്നെ. ഉമ്മ അവരെ ആശ്വസിപ്പിക്കുന്നു ...
മരുന്ന് വെച്ചു മുറിവ് കെട്ടികൊടുക്കുന്നു. ആശ്വസിപ്പിക്കുന്നു. ഭക്ഷണം കൊടുക്കുന്നു. ഉമ്മയെ കാണുമ്പോൾ തന്നെ അവർക്കാശ്വാസം. ഇസ്ലാം മതം സ്വീകരിച്ച അടിമകൾക്കെല്ലാം അവർ ഉമ്മ തന്നെ. ഏറെ അകലെയല്ല ഉമ്മുഫള്ലിന്റെ വീട്. ആ വീടും സത്യവിശ്വാസം സ്വീകരിച്ച അടിമകളുടെ അഭയകേന്ദ്രമാകുന്നു. കരഞ്ഞുകൊണ്ട് ഓടി കിതച്ചു വരുന്ന അടിമകളുടെ മുഖത്തേക്ക് ഫാത്വിമോൾ അമ്പരപ്പോടെ നോക്കുന്നു ... എന്തൊരു കാഴ്ച ...!!!
ഉമ്മ ഇടക്കിടെ അവരുടെ ഇത്താത്തയെക്കുറിച്ചു പറയും, കണ്ണീരൊഴുക്കും. ഒരു ദിവസം ഉമ്മ ഉപ്പയോട് പറയുന്നത് കേട്ടു, അബ്സീനിയായിൽ നിന്ന് കപ്പൽ വരുന്ന ദിവസമാണ്. അവിടെ നിന്ന് വരുന്ന ആരോടെങ്കിലും ഉസ്മാനെ കണ്ടിരുന്നോ എന്നൊന്ന് ചോദിക്കൂ ...
ഉപ്പ വിട്ടിൽ നിന്നിറങ്ങി. കപ്പലിറങ്ങി വരുന്ന ആരെങ്കിലും വഴിയിലുണ്ടോ എന്നു നോക്കാൻ... കുറെ ദൂരം സഞ്ചരിച്ചു. മക്കയിലേക്ക് വരുന്ന ചില സഞ്ചാരികളെ കണ്ടു. അവരോട് സംസാരിച്ചു. ഉസ്മാനും ഭാര്യയും സുഖമായി ജീവിക്കുന്നു എന്ന വിവരം കിട്ടി. പിന്നെയൊട്ടും താമസിച്ചില്ല. വീട്ടിലേക്ക് ധൃതിപിടിച്ചു നടന്നു. സന്തോഷവാർത്ത ഭാര്യയേയും മക്കളെയും അറിയിക്കാൻ ...
˙·٠•●♥ അന്ത്യയാത്ര ♥●•٠·˙
ബഹിഷ്കരണം ..ൻമക്കാ പട്ടണത്തിൽ നിന്നുള്ള ബഹിഷ്കരണം ... ആരും കണ്ടാൽ മിണ്ടില്ല. കണ്ട ഭാവമില്ല. ഒരു സാധനം തരില്ല. കൊടുത്താൽ വാങ്ങില്ല. എവിടേയും വെറുപ്പിന്റെയും അവജ്ഞയുടേയും നോട്ടം. മക്കയിൽ ഒറ്റപ്പെട്ടുപോയി ഉപ്പയും ഉമ്മയും അടുത്ത ബന്ധുക്കളും. അവർക്കാണ് ഈ അനുഭവം. കൈയിൽ പണമുണ്ടായിട്ടും കാര്യമില്ല. ആരും ഒന്നും തരില്ല പച്ചവെള്ളം പോലും..
ബഹിഷ്കരിച്ചവരുടെ മുഖം കാണേണ്ട. ജനക്കൂട്ടത്തിൽ നിന്ന് അകന്ന് താമസിക്കാം. ഇതിനേക്കാൾ ഭേദം അതാണ്. മലഞ്ചെരിവിലേക്കു മാറിത്താമസിച്ചു. താൽക്കാലികത്തമ്പുകളിൽ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ തീർന്നപ്പോൾ പട്ടിണിയായി. മലഞ്ചെരിവിൽ പട്ടിണിയാണെന്ന് പട്ടണത്തിലുള്ള ചിലർ അറിഞ്ഞു. അവർ ഭക്ഷണവുമായി പുറപ്പെട്ടു. അവരെ ഖുറൈശികൾ വഴിയിൽ തടഞ്ഞു. ചിലർ രാത്രിയിൽ രഹസ്യമായി വന്നു ഭക്ഷണപ്പൊതികൾ നൽകി. ഫാത്വിമമോൾ എല്ലാം അനുഭവിക്കുകയാണ്. എന്തൊരു പരീക്ഷണം... എന്നാണിതവസാനിക്കുക...?
മോൾക്കറിയില്ല. മോളുടെ മുഖം വാടി. ഉമ്മബാപ്പമാർക്ക് വെപ്രാളമായി. ഉമ്മു കുൽസൂം ഇത്താത്തയും ക്ഷീണിച്ചു. മാസങ്ങൾ കടന്നുപോയി. ഉമ്മായും ക്ഷീണിച്ചു അബൂത്വാലിബ് വല്യുപ്പായുടെ തണലിൽ കഴിഞ്ഞു കൂടുന്നു ദാഹിച്ചും വിശന്നും മനുഷ്യരെല്ലാം വലഞ്ഞു ശരീരം മെലിഞ്ഞു. മിക്ക ദിവസവും പട്ടിണി. മലഞ്ചെരിവിൽ വളരുന്ന ചില ചെടികളുടെ ഇലകൾവരെ ഭക്ഷിച്ചു. കത്തിപ്പടരുന്ന വെയിൽ വല്ലാത്ത ചൂട്. ഉമ്മ ക്ഷീണിച്ചു അവശയായി. രോഗം ബാധിച്ചു നടക്കാൻ പോലും പ്രയാസം...
കൊല്ലങ്ങൾ കടന്നുപോയി. കുറെ നല്ല മനുഷ്യർ മക്കയിൽ ശബ്ദമുയർത്തി. ഒരു കൂട്ടം മനുഷ്യരെ മലഞ്ചരിവിൽ പട്ടിണിക്കിട്ട് കൊല്ലുകയോ...? ആ ചോദ്യം പലരേയും തൊട്ടുണർത്തി. അതൊരു ചലനമായി മാറി. അങ്ങനെ ബഹിഷ്കരണം അവസാനിച്ചു. മോൾ ഉമ്മയുടെ കൈപിടിച്ചു ഉമ്മാ എഴുന്നേൽക്കൂ നമുക്കു പോകാം വീട്ടിലേക്കു പോകാം ... വർഷങ്ങളുടെ കഠിനമായ ത്യാഗം ഫാത്വിമ മോൾക്ക് നല്ല കരുത്ത് നൽകിയിട്ടുണ്ട്. മലഞ്ചെരിവിൽ നിന്നവർ പുറപ്പെടുന്നു. പട്ടിണിക്കോലങ്ങൾ വീട്ടിലെത്തി...
അഴുക്കും പൊടിയും നിറഞ്ഞ വീട് അടിച്ചു വാരി തുടച്ചു വൃത്തിയാക്കി. ഉമ്മ കിടന്നു പറ്റെ അവശയായിട്ടുണ്ട്. മരുന്നു കൊടുക്കുന്നു വെള്ളം കൊടുക്കുന്നു. പഴയ കൂട്ടുകാരികളൊക്കെ കാണാൻ വരുന്നു. കണ്ടുമടങ്ങുന്നു. സംസാരശേഷി കുറഞ്ഞിരിക്കുന്നു. വളരെ പ്രയാസപ്പെട്ടു നിസ്കരിക്കുന്നു...
മക്കയിലെ ധനികയായ കച്ചവടക്കാരിയായിരുന്നു ഉമ്മ. ധനമെല്ലാം ദാനം ചെയ്തു. ബഹിഷ്കരണ കാലത്ത് കച്ചവടം നിലച്ചു. ഇന്ന് ദാരിദ്ര്യത്തിന്റെ അവസ്ഥ. ഉപ്പയുടെ മുഖത്ത് ദുഃഖം. ഖദീജ തന്റെ അഭയകേന്ദ്രം ഇതാ തളർന്നുവീണു കിടക്കുന്നു. എല്ലാം ദീനിനു വേണ്ടി ത്യജിച്ചു. അല്ലാഹുവിന്റെ പ്രവാചകന്ന് താങ്ങും തണലുമായി നിന്നു. ഇന്നിതാ ശക്തിയറ്റ് കിടക്കുന്നു. മരണത്തിന്റെ കാലൊച്ച...
മരണത്തിന്റെ കാർമേഘം താഴ്ന്നു വരുന്നു. ഫാത്വിമ മോളും ഉമ്മുകുൽസൂം ഇത്താത്തയും ഉപ്പയും മറ്റുബന്ധുക്കളും ഉൽക്കണ്ഡയോടെ നിൽക്കുന്നു. മെല്ലെ കണ്ണുകൾ അടയുന്നു. ശ്വാസം നിലയ്ക്കുന്നു. ഖദീജ (റ) മരണപ്പെട്ടു...
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"
ഫാത്വിമാമോൾ ചുണ്ടുകൾ കടിച്ചു പിടിച്ചു ദുഃഖം കടിച്ചമർത്തി നോക്കി. കഴിയുന്നില്ല കണ്ണുനീരിന്ന് നിയന്ത്രണമില്ല. അത് ചാലിട്ടൊഴുകുന്നു. നിയന്ത്രണങ്ങൾ തകർന്നുപോയി. മോളുടെ ശബ്ദം പൊങ്ങി എന്റെ ഉമ്മാ ...
ആരൊക്കെയോ മോളെ കെട്ടിപ്പിടിച്ചു കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. കണ്ണീർ തുടച്ചു കൊടുത്തു. മോൾ തളർന്നു കിടന്നുപോയി. ജനങ്ങൾ ഒഴുകിക്കൂടി... അന്ത്യയാത്ര പറയാൻ... സ്ത്രീകൾ ഒരു നോക്കു കാണാൻ തിക്കിത്തിരക്കി... മരണാനന്തര കർമ്മങ്ങൾ ഓരോന്നായി നിർവ്വഹിക്കപ്പെട്ടു. മയ്യിത്ത് കട്ടിൽ വന്നു... ഖദീജ (റ) യുടെ ഭൗതിക ശരീരം അതിലെടുത്തുവെച്ചു. എല്ലാം പൂർത്തിയായി. ഇനിയാത്ര ... അന്ത്യയാത്ര ... മയ്യിത്ത് കട്ടിൽ നീങ്ങിപ്പോയി കൂടെ ജനക്കൂട്ടവും ...
ജനാസ ഖബറിലേക്കിറക്കി. ഖബർ മൂടി. മീസാൻ കല്ലുകളുയർന്നു. ഖദീജ (റ) മണ്ണിലേക്ക് മടങ്ങി. ഇനിയുമവർ ജീവിക്കും ഇസ്ലാമിക ചരിത്രത്തിന്റെ താളുകളിൽ... ലോകാവസാനം വരെയുള്ള മുസ്ലിംകളുടെ മനസ്സുകളിൽ...
നബി (സ)യെക്കുറിച്ചു പറയപ്പെടുമ്പോൾ ഖദീജ (റ)യും അനുസ്മരിക്കപ്പെടും ... ഫാത്വിമമോൾ ചുറ്റും നോക്കി. ഉമ്മയില്ലാത്ത വീട് ... ആ സ്നേഹ സ്പർശം ഇനിയില്ല. ഇനിയുള്ള ജീവിതയാത്രയിൽ ഉമ്മയുടെ കൂട്ടില്ല ... ഉപ്പാക്ക് ഇനിയാര് കൂട്ട്...?
ഇനി ഞാൻ ...ഈ മോൾ തന്നെ ...
˙·٠•●♥ ഒട്ടകം നഷ്ടപ്പെട്ടു ♥●•٠·˙
വല്ലാത്ത ഏകാന്തത. എല്ലാവരും പോയിക്കഴിഞ്ഞു. ഒടുവിൽ ഉപ്പയും പോയി. ഇടക്കിടെ വീട്ടിൽ വന്നു കാര്യങ്ങൾ അന്വേഷിക്കാറുള്ള അബൂബക്കർ (റ) കൂടെപ്പോയി. മക്ക ഇളകിമറിയുകയാണ്. ഉപ്പായെ പിടികൂടാൻ ഓടിനടക്കുകയാണ് ഖുറയ്ശികൾ പിടിച്ചുകൊടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. സമ്മാനം നേടാൻ വേണ്ടി പലരും ഓടുന്നു ഉപ്പായുടെ അവസ്ഥയെന്ത്...?
മോളുടെ മനസ്സിൽ വെപ്രാളം. മദീനയിലേക്കുള്ള പാതയിലൂടെ വളരെ ദൂരം ഓടിച്ചെന്നത്രെ ശത്രുക്കൾ ഉപ്പയെ കണ്ടില്ല എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ ? മലകളിലും പൊന്തകളിലും മുഴുവൻ തിരക്കി ഒരിടത്തും കണ്ടെത്തിയില്ല. ഖുറൈശികൾ നിരാശയായി മടങ്ങി. അവരുടെ മനസ്സിൽ പ്രതികാര ചിന്തകൾ എരിയുന്നു...
ഉമ്മയും ഉപ്പയുമില്ലാത്ത വീട്. ആ വീട്ടിൽ ഒറ്റപ്പെട്ടുപോയ രണ്ടു പെൺകുട്ടികൾ ഉമ്മുകുൽസൂം (റ) ഫാത്വിമ (റ). അവർക്കാശ്വാസമായി മറ്റൊരാൾ കൂടി ആ വീട്ടിലുണ്ട് സൈദ് ബ്നു ഹാരിസ് (റ). ഓർമ്മയില്ലേ സൈദിനെ അടിമച്ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന അടിമക്കുട്ടി ഇന്ന് കരുത്തുള്ള യുവാവാണ്. നബി (സ)യുടെ രണ്ട് പെൺമക്കളെ സംരക്ഷിക്കേണ്ട ചുമതല സൈദിനാണ്. ഖുറയ്ശികൾ ഏത് സമയവും കയറിവരാം ആക്രമിച്ചേക്കാം സൈദിന്ന് രാത്രി ഉറക്കമില്ല. ചെറിയൊരു ശബ്ദം കേട്ടാൽ ചാടിയെണീക്കും ശത്രുക്കൾ വരികയാണോ.. ?
ഈ പെൺകുട്ടികളെ എത്രയും വേഗം മദീനയിലെത്തിക്കണം എങ്കിലെ മനസ്സമാധാനമുള്ളൂ ... എളുപ്പമുള്ള പണിയല്ല. ഖുറൈശികൾ ആക്രമിക്കും. വളരെ രഹസ്യമായി കടന്നുകളയണം. ഉമ്മുഫള്ൽ (റ)വരും. കുട്ടികളുമായി സംസാരിക്കും. മദീന യാത്രയാണ് ചർച്ച. എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന് ഉമ്മുഫള്ൽ പറയും. ഒടുവിൽ നാടുവിടാൻ ദിവസം നിശ്ചയിച്ചു. സൈദ് (റ) ഒട്ടകത്തെ കൊണ്ടുവന്നു. ഒട്ടകക്കട്ടിൽ വെച്ചു. ഉമ്മുകുൽസൂമും ഫാത്തിമയും അതിൽക്കയറിയിരുന്നു. കാര്യമായിട്ടൊന്നും കരുതിയിട്ടില്ല കുറച്ചു ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ ...
സൈദ് (റ) ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു നടന്നു. ഒട്ടകം നടന്നു നീങ്ങി. കുട്ടികൾ തിരിഞ്ഞുനോക്കി. പ്രിയപ്പെട്ട വീട് ഉമ്മയും ബാപ്പയും താമസിച്ച വീട് ഇന്ന് വീട് നിശ്ശബ്ദമായി. കണ്ണുകൾ നിറഞ്ഞൊഴുകി... നിറകണ്ണുകളോടെ വിട. അധികമാരും സഞ്ചിരിക്കാത്ത വഴിയിലൂടെ നീങ്ങി. ഒട്ടകം ഉത്സാഹിച്ചു നടന്നു. മക്ക വിട്ടാൽ പിന്നെ പ്രയാസമില്ല. മക്ക വിട്ടില്ല അതിനു മുമ്പെ ശത്രു ചാടിവീണു. ഹുവൈരിസ് ... ആരെടാ ഒട്ടകപ്പുറത്തിരിക്കുന്നത് ? സൈദ് മറുപടി പറഞ്ഞില്ല. ഹുവൈരിസ് ഒട്ടകത്തിന്റെ മൂക്കുകയറിൽ കയറിപ്പിടിച്ചു. വിടെടാ ... പിടി വിടാൻ സൈദ് (റ) ശബ്ദിച്ചു ..
ഒട്ടകപ്പുറത്തുള്ളവരെ താഴെയിറക്കെടാ ..
താഴെ ഇറക്കില്ല ..
ഞാനിറക്കും ...
മര്യാദക്കു മാറിനിന്നോ ...?
ഹുവൈരിസ് വാൾ ചുഴറ്റി. രണ്ടുപേരും ഏറ്റുമുട്ടി ..
കുട്ടികൾ ഞെട്ടിവിറച്ചു ..
ഹുവൈരിസ് ഒട്ടകത്തെ വെട്ടി. അത് വേദനകൊണ്ട് പുളഞ്ഞു. വീണ്ടും വെട്ടി. ഒട്ടകം മറിഞ്ഞു വീണു. ഒട്ടകക്കട്ടിൽ തെറിച്ചുപോയി. പെൺകുട്ടികൾക്ക് വേദനിച്ചു. മനസ്സും ശരീരവും കഠിനമായി വേദനിച്ചു. ഒട്ടകക്കട്ടിലിൽ നിന്ന് പുറത്തു കടന്നു. മരുഭൂമിയിലൂടെ ഓടി. പ്രവാചക പുത്രിമാർ ജീവനും കൊണ്ടോടുന്നു. എന്തൊരു രംഗം...?
സൈദ് പിന്നാലെ ഓടി. ശത്രു ആർത്തു ചിരിച്ചു. ബേജാറ് നിറഞ്ഞ കാൽനടയാത്ര. ദിവസങ്ങളോളം നടന്നു. കാലുകൾ വല്ലാതെ വേദനിച്ചു. ശരീരം തളർന്നു വാടിയ പൂക്കൾ പോലെയായി പ്രവാചകപുത്രിമാർ. ഒടുവിലവർ മദീനയിലെത്തി. മക്കളുടെ കോലം കണ്ടു നബി (സ) കരഞ്ഞുപോയി. മുസ്ലിംകൾ വാർത്ത കേട്ട് നടുങ്ങിപ്പോയി. ഫാത്വിമമോൾ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സാരമില്ല മക്കളേ ഇങ്ങെത്തിയല്ലോ ... ഉപ്പയുടെ സാന്ത്വനം. മോളുടെ ജീവിതം പറിച്ചുനടപ്പെട്ട ജീവിതം. മക്കയിൽ നിന്ന് മദീനയിലേക്ക്. ഇവിടെ ഖുറൈശികളുടെ മർദ്ദനമില്ല. നിസ്കരിക്കാം... വിശുദ്ധ ഖുർആൻ പാരായണം ചെയ്യാം... ദീനിനെപ്പറ്റി സംസാരിക്കാം..
ഉപ്പയുടെ കാര്യങ്ങൾ ഫാത്വിമമോൾ നോക്കുന്നു ... ഉപ്പാക്ക് മോൾ ഉമ്മയെപ്പോലെയായി. മോൾ കാര്യങ്ങളന്വേഷിക്കും. അഭിപ്രായം പറയും. നിർദ്ദേശങ്ങൾ കൊടുക്കും. ഉപ്പ അംഗീകരിക്കും....
ആഇശ (റ) ഭാര്യയായി വന്നു. രണ്ടു ചെറുപ്പക്കാരികൾ. ആഇശയും ഫാത്വിമയും. ബുദ്ധിമതികൾ, സുന്ദരികൾ പിന്നീടവർ പണ്ഡിത വനിതകളായി മാറി ... ത്യാഗത്തിന്റെയും സഹനത്തിന്റെയും ഇതിഹാസങ്ങളായി ഇഹത്തിലും പരത്തിലും വാഴ്ത്തപ്പെട്ടവരായി ...
˙·٠•●♥ അലി (റ)വുമായി വിവാഹം ♥●•٠·˙
ഫാത്വിമ ബീവി (റ) യെ വിവാഹം കഴിക്കാൻ പലരും ആഗ്രഹിക്കുകയും, ചിലർ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും അത്തരം മാന്യന്മാരോടൊക്കെ അവരർഹിക്കുന്ന മാന്യതയിൽ തന്നെ നബി (സ) മടക്കി ...
അപ്പോഴൊക്കെയും തിരുമനസ്സിൽ അലി (റ) ആയിരുന്നു. ഹിജ്റ: രണ്ടാം വർഷം തന്റെ മകളെ അലി (റ)വിന് ചെയ്ത് കൊടുക്കാൻ തിരുദൂതർ (സ) തീരുമാനിച്ചു. അലി (റ) അല്ലാഹുവിന് ശുക്ർ ചെയ്തു. തിരു ഉപദേശപ്രകാരം പടയങ്കി വിറ്റു. 400 ദിർഹം മഹ്റ് കൊടുത്തു. ആ നിക്കാഹ് പ്രമുഖരെല്ലാം ഒത്തുകൂടി നബി (സ) ഖുത്വുബഃ നടത്തി ..
അങ്ങനെ തിരുനബി (സ) യുടെ പൊന്നുമോൾ അലി (റ)വിന്റെ വീട്ടിലേക്ക് താമസം മാറേണ്ടിവന്നു. ഒരു മുടഞ്ഞ കട്ടിൽ, ഈത്തപ്പന നാര് നിറച്ച തലയിണ, ഒരു തോൽപാത്രം, ഒരു കപ്പ് ഇങ്ങനെ ഏതാനും ഉപകരണങ്ങൾ മാത്രം അതായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. നമ്മുടെ അടുക്കളയിലെ നൂറുക്കണക്കിന് ഉപകരണങ്ങൾ നോക്കുക സയ്യിദത്തുനാ ഫാത്വിമ (റ) യുടെ വീട്ടിലെ ഗൃഹോപകരണങ്ങളും ...
ഉപ്പയിൽനിന്ന് അൽപം വിട്ടാണെങ്കിലും ആ അകൽച്ച മകൾക്കോ മകളെ പിരിഞ്ഞത് ഉപ്പക്കോ സഹിക്കാനായില്ല. മകൾ അടുത്തായിരുന്നെങ്കിലെന്ന് ഉപ്പ കൊതിച്ചു. ഉപ്പയെ എപ്പോഴും കാണാൻ പൊന്നുമോളും കൊതിച്ചു. ഹാരിസതബ്നു നുഹ്മാൻ (റ) എന്നിവർക്ക് ഏതാനും വീടുകൾ പള്ളിക്കടുത്തുണ്ടായിരുന്നു. ഹാരിസ (റ) ആ ഉപ്പയുടെയും മകളുടെയും വിഷമങ്ങൾ മനസ്സിലാക്കി. അദ്ദേഹം തിരുദൂതരോട് തന്റെ ഒരു വീട് തരാം എനിക്കുള്ളതെല്ലാം അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനുമുള്ളതാണ്. അവിടുന്ന് ഫാത്വിമ (റ)യെ ഇങ്ങോട്ട് താമസിപ്പിക്കുക എന്ന് പറഞ്ഞു ...
നബി (സ) പറഞ്ഞു: നീ പറഞ്ഞത് സത്യമാണ്. നിനക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ. അങ്ങനെ ബീവി (റ) ഹാരിസ (റ) കൊടുത്ത വീട്ടിലേക്ക് ഉപ്പാക്ക് കാണാവുന്നിടത്തേക്ക് താമസം മാറ്റി ...
തന്റെ പൊന്നുമോളെ അതിരില്ലാതെ സ്നേഹിക്കുന്ന ആ വാത്സല്യനിധിയായ പിതാവ് എല്ലാ പ്രഭാതത്തിലും മകളെക്കൊള്ളെ നോക്കും. സുബ്ഹി ബാങ്ക് കേട്ടാൽ ആ വാതിൽകട്ടിലിൽ പിടിച്ച് ഫാത്വിമ (റ)യെ നോക്കും. ആദ്യമായി കൺകുളിർക്കെ കാണും. തിരുനബി (സ) ഏത് യാത്ര കഴിഞ്ഞ് വന്നാലും പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്കരിക്കും. എന്നിട്ട് ഫാത്വിമ (റ)യെ കൊള്ളെ മുന്നിടും. അവിടെ കുറെ നേരം ഇരിക്കും. ശേഷമേ ഭാര്യയുടെ സമീപത്തേക്ക് പോകുകയുള്ളൂ ..
മുഹമ്മദുബ്ന് ഖൈസ്വ് (റ) എന്നിവരിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. ഒരിക്കൽ നബി (സ) എങ്ങോട്ടോ യാത്ര പുറപ്പെട്ടു. കൂടെ അലി (റ)വുമുണ്ട് അപ്പോൾ ഫാത്വിമ (റ)ക്ക് രണ്ട് വളയും കാതിൽ ഇടുന്ന രണ്ട് ആഭരണങ്ങളും ലഭിച്ചു ..
ഫാത്വിമ (റ) അത് തന്റെ പിതാവും ഭർത്താവും വരുമ്പോൾ കാണാനായി ചുമരിൽ തൂക്കി. അവർ വന്നു പൊന്നുപ്പ ഇത് കണ്ടു അവിടുന്ന് ഖനപ്പിച്ച മുഖവുമായി പള്ളിയിലേക്ക് പോയി. ഉപ്പയുടെ മോൾക്ക് ഇത് മനസ്സിലായി തന്റെ ഉപ്പാക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല ...
മോൾക്ക് ഒരു ദുഃഖവും തോന്നിയില്ല. മോൾ അതെല്ലാം ഊരിയെടുത്തു ഉപ്പയെക്കൊള്ളെ കൊടുത്തയച്ചു. കൊണ്ടുപോകുന്ന ആളോട് ഫാത്വിമ (റ) പറഞ്ഞു:
നീ റസൂലിനോട് മകൾ സലാം പറഞ്ഞിട്ടുണ്ടെന്ന് പറയണം. ഇക്കാണുന്നതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാനും പറയണം.
ദൂതൻ അത് നിറവേറ്റി .
ഉപ്പ പറഞ്ഞു; മോളങ്ങനെ ചെയ്തോ ? മോളുടെ പിതാവ് തന്നെ ദണ്ഡം .... ദുനിയാവ് മുഹമ്മദിനില്ല. മുഹമ്മദിന്റെ കുടുംബത്തിനുമില്ല. അല്ലാഹുവിന്റെയടുക്കൽ ഒരു കൊതുകിന്റെ ചിറകിന്റെ സ്ഥാനം ദുനിയാവിന് ഉണ്ടായിരുന്നെങ്കിൽ സത്യനിഷേധിക്ക് ഒരു ഇറക്ക് വെള്ളം അല്ലാഹു നൽകുമായിരുന്നില്ല ...
| |
അഹ്ലുബെത്ത് പിറക്കുകയായി. പിന്നീട് അവിടെ ഫാത്വിമ (റ)ക്ക് ആദ്യമായി ഒരു പൊന്നുമോൻ പിറന്നു. തിരുദൂതർ (സ) ആ കുഞ്ഞിന് ഹസൻ എന്ന് പേരിട്ടു. പിന്നീട് ഹുസയ്ൻ, മുഹ്സിൻ, സൈനബ, ഉമ്മുകുൽസൂം എന്നിവരും ഉണ്ടായി. (റുഖിയ്യ എന്നൊരു കുട്ടി കൂടിയുണ്ടായെന്നും അഭിപ്രായമുണ്ട് )
ഈ കുട്ടികൾ തിരുനബി (സ)യുടെ കണ്ണിലുണ്ണികളായിരുന്നു. അവിടുന്ന് അവരെ കണ്ട് സന്തോഷിച്ചു. അവരോടൊപ്പം സമയം ചിലവഴിച്ചു. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നോക്കിയിരിക്കുമ്പോൾ വല്ലുപ്പ പേരമക്കൾക്കൊപ്പം കളിയിലായിരിക്കും. ആ കളിയിൽ മക്കൾക്കനുസരിച്ച് അവിടുന്ന് കുനിഞ്ഞിരുന്ന് കൊടുക്കും. ഹസനും ഹുസയ്നും അവിടുത്തെ പുറത്ത് കയറിയിരിക്കും. അവിടുത്തെ വാഹനമാക്കും മക്കൾ. വല്യുപ്പ മക്കളുടെ വാഹനമായി മക്കളെയും പുറത്തേറ്റി മുട്ടുകുത്തി നടക്കും. ലോക നേതാവ് കാരുണ്യത്തിന്റെ കേദാരം അവിടുന്ന് കാണിച്ചുതരാത്ത മേഖലയുണ്ടോ .. ?
മക്കളോട് എങ്ങനെ വർത്തിക്കണമെന്ന് മാലോകർക്ക് കാണാൻ ഫാത്വിമ (റ)യുടെ വീട്ടിലേക്ക് ചെല്ലുക. അവിടെ മകളോടും പേരമക്കളോടും ഒരു പിതാവ് നേരംപോക്കുന്നത് കാണാം. അവിടുന്ന് ലോക നേതാവാണ്. ഭരണാധിപനാണ്. എണ്ണിയാൽ തീരാത്ത ദൗത്യങ്ങൾ നിറവേറ്റുന്നുണ്ട്. അതിനിടയിലും മക്കൾക്കൊപ്പം കളിക്കാൻ കൂടുന്നുണ്ട്...
നബി (സ) ആ മക്കൾക്ക് ഖിദ്മത്ത് ചെയ്ത് കൊടുക്കും. ഒരു രാത്രി ഹസൻ (റ) എന്ന കുഞ്ഞ് വെള്ളം വേണമെന്ന് പറഞ്ഞു. കുഞ്ഞിന്റെ ഉമ്മയും ഉപ്പയും (അലി. ഫാത്വിമ) അവിടെയുണ്ട്. നബി (സ) ഉടനെ കുഞ്ഞിന് വെള്ളം കൊടുത്തു ..
ഒരിക്കൽ നബി (സ) പൗത്രന്മാരായ ഹസൻ, ഹുസയ്ൻ (റ) എന്നിവരെ ചുംബിക്കുന്നത് അക്റാഹ് ബ്നു ഹാബിസ് കണ്ടു. അദ്ദേഹം പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട് ഞാനൊരാളെയും ചുംബിച്ചിട്ടില്ല ...
നബി(സ) പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല ..
ജാബിർ (റ) പറയുന്നു: ഞാനൊരിക്കൽ തിരുസന്നിധിയിൽ ചെന്നപ്പോൾ പേരക്കിടാങ്ങളായ ഹസനും ഹുസയ്നും നബി (സ)യുടെ മുതുകിൽ കയറിയിരിക്കുന്നു ...
ഉടനെ ഞാൻ പറഞ്ഞു: മുന്തിയ തരം വാഹനം. അന്നേരം നബി (സ) പറഞ്ഞു: വാഹനത്തിലിരിക്കുന്നവരും (മുന്തിയവർ തന്നെ)
ഒരിക്കൽ നബി (സ) സുജൂദിലായിരിക്കെ ഹസൻ (റ) അവിടുത്തെ മുതുകിൽ കയറിയിരുന്നു. ഹസൻ (റ) തന്റെ മുതുകിൽ നിന്ന് ഇറങ്ങുന്നതുവരെ നബി (സ) സുജൂദ് ദീർഘിപ്പിക്കുകയാണ് ചെയ്തത് ...
˙·٠•●♥ വീട്ടിൽ തീ കൂട്ടാത്ത നാളുകൾ
♥●•٠·˙
ഒരർത്ഥത്തിൽ രാജപുത്രിയെന്ന് വിശേഷിപ്പിക്കാമല്ലോ ഫാത്വിമാ ബീവിയെ. അന്നത്തെ ഇസ്ലാമിക ഭരണാധിപൻ ആണല്ലോ മുത്ത് നബി (സ) ...
ഏതൊരു യുഗത്തിലും തൊണ്ണൂറ്റി ഒൻപത് ശതമാനം ഭരണാധിപരും അവരിലേക്ക് ദാരിദ്ര്യം എത്താറില്ല. എന്നാൽ തുല്യതയില്ലാത്തതാണ് തിരു നബി (സ)യുടെ കാലം. എന്റെ മകൾ ഫാത്വിമ (റ)യാണ് മോഷണം നടത്തിയതെങ്കിലും അവളുടെ കൈ ഞാൻ മുറിക്കും എന്ന പ്രഖ്യാപനം ഓർത്തുനോക്കൂ ... ലോകാവസാനം വരെയുള്ള ഓരോ നേതാക്കൾക്കും സമ്പൂർണ മാതൃകയാണ് ...
ഇസ്ലാമിനെയും തിരുനബി (സ)യെയും അധിക്ഷേപിക്കുന്നവർ ആധുനിക യുഗത്തിലെ ഇസ്ലാമിന്റെ യഥാർത്ഥ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അകന്ന അജ്ഞരായ നാമമാത്ര മുസൽമാനായ വ്യക്തികളിൽ നോക്കിയല്ല ഈ പരിശുദ്ധ മതത്തെ വിലയിരുത്തേണ്ടത് ...
ആ തിരുജീവിതത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ഏതൊരു ബുദ്ധിമാനും ആയിരംവട്ടം സമ്മതിക്കും മുഹമ്മദ് നബി (സ)യോട് സാദൃശ്യമാക്കാൻ ലോകത്താരുമില്ലെന്ന്. അവിടുത്തെ സഹനം ഒരു സമൂഹത്തെയാകമാനം സ്വാധീനിച്ചു ...
ഇബ്നു അബ്ബാസ് (റ) പറയുന്നു :
ഒരിക്കൽ തിരുനബി (സ)യുടെ അരികിലേക്ക് ഉമർ ഖത്താബ് (റ) പ്രവേശിച്ചു. നബി (സ) അപ്പോൾ ഒരു പായയിൽ കിടക്കുകയായിരുന്നു. ആ പുണ്യശരീരത്തിന്റെ ഇരുപാർശ്വങ്ങളിലും പായയുടെ അടയാളം പതിഞ്ഞിരിക്കുന്നു. ഉമർ (റ)ഒന്ന് കണ്ണോടിച്ചു. ആ വീട്ടിൽ ആകെയുണ്ടായിരുന്ന ഉപകരണങ്ങൾ വിരലിലെണ്ണാവുന്നത് മാത്രം. ദയനീയ സ്ഥിതി കണ്ട് കണ്ണ് നിറഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ അവിടുത്തേക്ക് ഒരു വിരിപ്പ് ആകാമായിരുന്നില്ലേ... ?
എന്നാൽ മുത്ത്നബി (സ) പറഞ്ഞതിങ്ങനെ : ഉമറേ ഞാനും ഭൗതിക ലോകവും തമ്മിൽ എന്തിരിക്കുന്നു... ?
അത്യുഷ്ണമുള്ള ദിനത്തിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെയാണ് ഞാൻ. ആ യാത്രക്കാരൻ ചൂട് ശക്തിയായപ്പോൾ ഒരു മരത്തണലിൽ വിശ്രമിക്കാനിരിക്കുന്നു. അൽപസമയത്തെ വിശ്രമത്തിനുശേഷം അയാൾ യാത്ര തുടരും. (അയാൾ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ) ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം അത്രയേയുള്ളൂ ...
ഫാത്വിമ (റ)യുടെ വീട് പിന്നെങ്ങനെ വിഭവസമൃദ്ധമാകും ...? ഒരുനേരം വിശപ്പടക്കിയാൽ ഒരു നേരം പട്ടിണികിടക്കുമെന്ന് പറഞ്ഞ നേതാവിന്റെപുത്രിയാണല്ലോ അവർ ...
ഫാത്വിമ (റ)യെന്ന ലോകമുസൽമാന്റെ കണ്ണിലുണ്ണി എപ്പോഴാണ് വയറ് നിറച്ചത്... ? അതുണ്ടായിരിക്കുമോ കുഞ്ഞുകാലത്തല്ലാതെ ...
ഉമർ (റ) പറയുന്നു : ഒരു ദിവസം നബി (സ) അസഹ്യമായ വിശപ്പിനാൽ, ഒരാശ്വാസത്തിന് താഴ്ന്നതരം കാരക്കയെങ്കിലും ലഭിക്കുമോ എന്നന്വേഷിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്. അനസ് (റ) പറയുന്നു: തുടർച്ചയായ രാത്രികളിൽ ശൂന്യമായ വയറുമായി കഴിയുന്ന ഫാത്വിമ (റ)ക്ക് ഒരിക്കൽ ഒരു റൊട്ടി ചുടാനുള്ള മാവ് കിട്ടി. ഒരൊറ്റ റൊട്ടി മാത്രം. ഫാത്വിമ മോൾ അത് ചുട്ടെടുത്തു വിശന്നിരിക്കുന്ന ഉപ്പയെ മകൾക്കറിയാം തനിക്കു കിട്ടിയത് തന്റെ പ്രിയ ഉപ്പാക്കും ഒരോഹരി കൊടുക്കണം. ഉപ്പക്കരികിലേക്ക് പോയി ആ റൊട്ടി ഉപ്പാക്ക് കൊടുത്തു ...
ഉപ്പ ചോദിച്ചു: ഇതെന്താ മോളേ ... ഫാത്വിമ (റ) പറഞ്ഞു:
ഞാൻ ചുട്ടെടുത്ത റൊട്ടിയാണ്. എനിക്കൊറ്റക്ക് തിന്നാൻ പറ്റില്ല ഉപ്പ പട്ടിണി കിടക്കുമ്പോൾ ...
ഒരു കഷ്ണം റൊട്ടി പ്രിയങ്കരിയായ മകൾ ഉപ്പാക്ക് കൊടുത്തു. പിതാവ് ഭക്ഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. മോളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു: മോളേ നിന്റെ പിതാവിന്റെ വയറ്റിലേക്ക് മൂന്ന് ദിവസത്തിന് ശേഷം ആദ്യമായി പ്രവേശിക്കുന്ന ഭക്ഷണമാണിത് ...
ഒരിക്കൽ തിരുനബി (സ) ആ വീട്ടിലേക്ക് കയറിയപ്പോൾ തന്റെ പൊന്നുമോൾ ഒരു മൂലയിൽ തളർന്നു ചാരിയിരിക്കുന്നു. വിശപ്പിന്റെ കാഠിന്യം ആ മുഖത്ത് കാണാം. പേരമക്കൾ അസഹ്യമായ വിശപ്പിനാൽ തളർന്നുറങ്ങുകയാണ്. ആ നയനങ്ങൾ (ഉപ്പയും മകളും) പരസ്പരം ദീനമായി നോക്കി. സങ്കടത്തോടെ നബി (സ) അവിടെനിന്ന് ഇറങ്ങിത്തിരിച്ചു. ഒന്നും കൊടുക്കാനില്ലായിരുന്നു ഉപ്പാന്റെ വശം. ഉപ്പാനോട് ഒന്നും ചോദിച്ചുമില്ല പോന്നുമോൾ. കുടുംബത്തിന് ഒരുനേരത്തെ വിശപ്പടക്കാൻ മാർഗമില്ലാതെ വന്നപ്പോൾ അലി (റ) ചോദിച്ചു: നമ്മുടെ വീട്ടിൽ വിൽക്കാൻ പറ്റിയ വല്ല ഉപകരണവുമുണ്ടോ... ?
ഫാത്വിമ (റ) പറഞ്ഞു: നമുക്ക് ലഭിച്ച ഒരു പുതപ്പുണ്ട് അത് ഉപയോഗിക്കാത്തതാണ് ...
അലി(റ) പറഞ്ഞു: എങ്കിൽ അതിങ്ങ് തരൂ ഞാനത് ആർക്കെങ്കിലും ആവശ്യമുണ്ടോയെന്ന് നോക്കട്ടെ നമുക്കൊരു നേരത്തെ ആഹാരത്തിന് വല്ലതും കിട്ടിയാൽ അത് വിൽക്കാം ...
ഫാത്വിമ (റ) പുതപ്പെടുത്ത് കൊടുത്തു. അലി (റ) പുതപ്പ് വിൽക്കാനായി നടന്നു. വഴിയിൽ ഒരാളെ കണ്ടു അലി (റ) പറഞ്ഞു: ഈ പുതപ്പ് വിൽക്കാനുള്ളതാണ് താങ്കൾക്ക് ആവശ്യമുണ്ടോ ....?
അയാൾ പുതപ്പ് വാങ്ങി നോക്കി. ആറ് ദിർഹം തരാം ...
അലി (റ) പറഞ്ഞു: അത് മതി അങ്ങനെ ആറ് ദിർഹമിന് പുതപ്പ് വിറ്റു ...
അലി (റ) എന്ന കുടുംബനാഥന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. പ്രവാചക പുത്രിക്കും മക്കൾക്കും ഒരു നേരം വിശപ്പടക്കാനുള്ള വഴിയായല്ലോ അൽഹംദു
ലില്ലാഹ് ...
അലി (റ) സന്തോഷത്തോടെ തിരിച്ച് നടന്നു പ്രസന്നമായ മുഖത്തോടെ ...
അപ്പോൾ അതാ ഒരു യാചകൻ, ഒരു പാവപ്പെട്ട സഹോദരൻ തനിക്കറിയില്ല അയാളെ. അയാൾ അലി (റ)വിനെ സമീപിച്ചു സലാം പറഞ്ഞു. എന്നിട്ട് പറഞ്ഞു : ഞാനൊരു പാവപ്പെട്ടവനാണ് വിശക്കുന്നുണ്ട് എന്തെങ്കിലും തരണം ... തിരുസവിധത്തിൽനിന്നു ഒരായിരം മാതൃക പഠിച്ച അലി (റ) തന്റെ മുന്നിൽ ഒരു യാചകൻ വിശപ്പടക്കാൻ കേഴുന്നത് കണ്ടപ്പോൾ പട്ടിണിയാൽ തളർന്നുറങ്ങുന്ന മക്കളെ മറന്നു, മൂലയിൽ തളർന്നിരിക്കുന്ന പ്രിയ പത്നിയെ മറന്നു ...
കയ്യിലുണ്ടായിരുന്നത് ആറ് ദിർഹം. ആറ് ദിർഹമും ആ യാചകന് നൽകി. തൗഫീഖ് തന്ന അല്ലാഹുവിനെ സ്തുതിച്ചു ...
ഇപ്പോൾ പുതപ്പുമില്ല, ദിർഹമുമില്ല. ശൂന്യമായ കൈകളോടെ മഹാനവർകൾ തിരിച്ച് നടന്നു... കുറച്ചകലെ എത്തിയപ്പോൾ ഒരാൾ ഒരു കുതിരയെയും കൊണ്ട് വരുന്നു. അയാൾ അലി (റ)വിനെ സമീപിച്ചു ...
ഈ കുതിരയെ വിൽക്കാനുള്ളതാണ് (വീട്ടിൽ അരി വാങ്ങാൻ മാർഗമില്ലാത്ത) അലി (റ) പറഞ്ഞു: എന്റെ കൈയ്യിൽ പണമില്ല ...
അയാൾ : അതിന് വിഷമിക്കേണ്ട. എനിക്ക് ഇതിന് നൂറ് ദിർഹം വേണം. ഇതിനെ വിറ്റിട്ട് തന്നാൽ മതി ...
അലി (റ) കുതിരയെ 100 ദിർഹമിന് വാങ്ങി. കുതിരയെയും കൊണ്ട് നടന്നു. കുറച്ചങ്ങോട്ട് എത്തിയപ്പോൾ ഒരാൾ... അയാൾ ചോദിച്ചു: കുതിരയെ വിൽക്കാനാണോ...?
അലി (റ) പറഞ്ഞു: അതെ
എന്ത് വേണം... ?
എന്ത് തരും ...
ഞാനൊരു നൂറ്റി അറുപത് ദിർഹം തരാം ...
അലി (റ) സമ്മതിച്ചു. കുതിരയെ 160 ദിർഹമിന് വിറ്റു. കുതിരയെ തനിക്ക് തന്ന ആൾക്ക് നൂറ് ദിർഹം വേഗം തിരിച്ചു കൊടുത്തു...
ഇനി അറുപത് ദിർഹമുണ്ട്. ആറ് ദിർഹം തന്റെ നിർണായക ഘട്ടത്തിൽ ദാനം ചെയ്തതിന് അതിന്റെ പത്തിരട്ടി അറുപത് ദിർഹം അല്ലാഹു ഉടനെ തന്നെ നൽകി ...
(ആദ്യം യാചകനായി വന്നത് ജിബ്രീൽ (അ) ഉം പിന്നീട് കുതിരയെ മേടിക്കാൻ വന്നത് മീകാഈൽ (അ) ഉം ആയിരുന്നുവെന്ന് ചരിത്രത്തിൽ കാണാം ...)
നബി (സ) തങ്ങളുടെ പുന്നാരമോൾക്കു വാടക വീട്ടിൽ വന്നപ്പോൾ ഒരു പരുക്കൻ ജീവിതമാണു നയിക്കേണ്ടിവന്നത്. വീട്ടുജോലികളെല്ലാം സ്വയം നിർവഹിക്കണം. സഹായത്തിനൊരാളില്ല. തിരക്കല്ലിൽ ഗോതമ്പ് അരിച്ചെടുക്കണം. കല്ലിനു വലിയ ഭാരം. അതു തിരിക്കാൻ പ്രയാസം. റോസാദളംപോലെ മിനുസമുള്ള ഉള്ളംകൈ വേദനിച്ചു. കടുത്ത ദാരിദ്ര്യം. സാമ്പത്തിക നില വളരെ മോശം. അടുപ്പിൽ തീ കത്തിക്കുന്നതും ബുദ്ധിമുട്ടുതന്നെ. വിറകുകൊള്ളികൾ വച്ചു നന്നായി ഊതണം. നേരത്തെ ശീലമാക്കാത്ത പണികൾ. കല്ലു തിരിച്ചു കൈ വിങ്ങി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. തീ കത്തിച്ചപ്പോൾ കൈ പൊള്ളി. പ്രിയ പത്നിയുടെ അവസ്ഥ കണ്ട് അലി (റ) വിഷമിച്ചു. ജോലികളിൽ സഹായിച്ചു. ദൂരെനിന്നു വെള്ളം കൊണ്ടുവരണം. വെള്ളം കൊണ്ടുവരുന്ന ജോലി അലി (റ) നിർവഹിക്കും. പല ജോലികളും ചെയ്യും ..
ഒരു ദിവസം അലി (റ) ഫാത്വിമയോടിങ്ങനെ പറഞ്ഞു:
നബിതങ്ങളുടെ അടുത്ത് കുറെ അടിമകൾ വന്നുചേർന്നിട്ടുണ്ട്. ഒരാളെ നമുക്കു തരാൻ പറയൂ... നീയൊന്നു ചെന്നു പറഞ്ഞു നോക്കൂ...
കേട്ടപ്പോൾ ആഗ്രഹം, വീട്ടിൽ സഹായത്തിനൊരാളാകുമല്ലോ ... ഫാത്വിമ (റ) പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങി നടന്നു പിതാവിന്റെ സമീപത്തെത്തി. അവിടെ എത്തിയപ്പോൾ ലജ്ജ തോന്നി. ഒരു വേലക്കാരിയെ വേണമെന്ന് എങ്ങനെ പറയും... ? വീട്ടുജോലികളൊക്കെ താൻ തന്നെ ചെയ്യേണ്ടതല്ലേ ...?
എന്താ മോളെ വിശേഷം ...?
നബി (സ) സ്നേഹപൂർവ്വം മകളോടു ചോദിച്ചു ...
ഒന്നുമില്ല ഉപ്പാ വെറുതെ വന്നതാണ്. വന്ന കാര്യം പറയാതെ തിരിച്ചു പോന്നു ...
ഭാര്യ വെറുംകയ്യോടെ തിരിച്ചു വരുന്നതു കണ്ടപ്പോൾ ഭർത്താവിന് ഉൽക്കണ്ഠ ...
ഫാത്വിമാ എന്തു പറ്റി... ?
എനിക്കു ലജ്ജ തോന്നി. ഞാനൊന്നും പറഞ്ഞില്ല ...
നിന്റെ ഒരു ലജ്ജ. വരൂ നമുക്കു രണ്ടുപേർക്കും കൂടി പോകാം അലി (റ) നിർദേശിച്ചു ...
ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചെന്നു ചോദിക്കാൻ ലജ്ജ അനുവദിച്ചില്ല ...
ഭർത്താവ് സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ പോകാമെന്ന് തീരുമാനിച്ചു. ഇരുവരും പുറപ്പെട്ടു. നബി (സ) തങ്ങളുടെ സമീപത്തെത്തി സലാം ചൊല്ലി. അലി (റ) വിനയപൂർവം ഇങ്ങനെ ഉണർത്തി :
ഫാത്വിമ വല്ലാതെ വിഷമിച്ചുപോയി. തിരക്കല്ല് തിരിച്ചു കയ്യിൽ നീരുകെട്ടി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി കൈ പൊള്ളി. ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാം ...
ഫാത്വിമ (റ) ലജ്ജയോടെ നിന്നു. വേണ്ടായിരുന്നു എന്ന തോന്നൽ ...
നബി (സ) ഇങ്ങനെ മറുപടി നൽകി ...
ദാസിമാരുണ്ട്. പക്ഷേ നിങ്ങൾക്ക് അവകാശപ്പെട്ടതല്ല ...
മറുപടി കേട്ടപ്പോൾ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. രാത്രി സമയം ഉള്ളതു കഴിച്ചു. ഉറങ്ങാൻ നേരമായി. ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുന്നു. വാതിൽ തുറന്നു നബി (സ) മുമ്പിൽ നിൽക്കുന്നു ...
നബി (സ) അവരോടിങ്ങനെ പറഞ്ഞു:
നിങ്ങൾ എന്നോട് ഒരു ദാസിയെ ചോദിച്ചു. ഒരു ദാസിയെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യം ഞാൻ നിങ്ങൾക്കു പഠിപ്പിച്ചു തരാം ...
"ഉറങ്ങാൻ പോകുമ്പോൾ സുബ്ഹാനല്ലാഹ് എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക ...
അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക ... അല്ലാഹു അക്ബർ എന്നു മുപ്പത്തിനാല് പ്രാവശ്യം ചൊല്ലുക ...
നിങ്ങളുടെ ജോലികൾ നിങ്ങൾ തന്നെ ചെയ്തു തീർക്കണം. ഇവിടത്തെ സുഖങ്ങളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. പരലോകത്തെ സുഖങ്ങളെപറ്റി ചിന്തിക്കണം. അതിനുള്ള മാർഗം ചിന്തിക്കണം. ഉപ്പയുടെ ഉപദേശം മകളുടെ മനസിനെ വല്ലാതെ സ്പർശിച്ചു... പരലോകത്തെ സുഖങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത് ... ഇവിടത്തെ എല്ലാ സുഖങ്ങളും ത്യജിക്കാം... പരലോകത്തെ വിജയം ലഭിച്ചാൽ മതി..
അതിനുവേണ്ടി ഏതു കടുത്ത ത്യാഗവും ചെയ്യാം ... ഫാത്വിമ (റ)യുടെ മനസ് അതിനു തയ്യാറായി. പിന്നീടുള്ള ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു ...
˙·٠•●♥ ഉപ്പയുടെ വഫാത്ത് ♥●•٠·˙
പ്രവാചകനു മരുന്നു നൽകിയതിന്റെ പിറ്റെ ദിവസം പ്രഭാതമായി. നേർത്ത ആശ്വാസം വുളൂഹ് എടുത്തു പള്ളിയിൽ സുബ്ഹ് നിസ്കാരം തുടങ്ങിക്കഴിഞ്ഞു. അബൂബക്കർ (റ) ഇമാമായി നിസ്കരിക്കുന്നു ...
പ്രവാചകൻ ശിരസ്സ് മുറുക്കിക്കെട്ടി. അലി (റ)വിന്റെയും ഫള്ൽ ബ്നു അബ്ബാസ് (റ) വിന്റെയും ചുമലിൽ പിടിച്ചു നടന്നു. പള്ളിയുടെ വാതിൽക്കൽ നബി (സ)യുടെ മുഖം. അസുഖം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹാബികൾക്കു തോന്നി. നിസ്കാരത്തിലായിരുന്നിട്ടും അവർക്കാഹ്ലാദം. ആ സംഘനിസ്കാരം കണ്ടപ്പോൾ പ്രവാചകനും ആഹ്ലാദം. നിസ്കാരം തുടരാൻ ആംഗ്യം കാണിച്ചു. അബൂബക്കർ (റ) പിന്നോട്ടു മാറാൻ തുടങ്ങുകയായിരുന്നു. പ്രവാചകൻ അതു തടഞ്ഞു. ഇമാമായി തുടരാനാവശ്യപ്പെട്ടു ...
അബൂബക്കർ (റ)വിന്റെ വലതു ഭാഗത്തു നബി (സ) തങ്ങൾ ഇരുന്നു. ഇരുന്നുകൊണ്ടു നിസ്കാരം നിർവഹിച്ചു ... നിസ്കാരത്തിനുശേഷം നബി (സ) ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
ജനങ്ങളേ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു. വലിയ കുഴപ്പങ്ങൾ വരാൻ പോകുന്നു. അല്ലാഹുവാണേ സത്യം ഞാനിതിനുത്തരവാദിയല്ല.
അല്ലാഹുവാണെ സത്യം ഖുർആൻ അനുവദനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദനീയമാക്കിയിട്ടില്ല. ഖുർആൻ നിരോധിച്ചതല്ലാതെ ഞാനൊന്നും നിരോധിച്ചിട്ടുമില്ല ...
നബി (സ) തങ്ങൾ ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി. സ്വഹാബികൾ ആ പോക്കു നോക്കിനിന്നു. ഇന്നു രോഗത്തിനു ശമനം വന്നതുപോലെയുണ്ട്. എല്ലാവർക്കും ആഹ്ലാദം. സൂര്യൻ ഉദിച്ചുയർന്നു ...
ഫാത്വിമ (റ) പിതാവിനെ കാണാൻ വന്നു. സാധരാണഗതിയിൽ മകൾ വന്നാൽ എഴുന്നേറ്റുചെന്നു കെട്ടിപ്പിടിച്ചു സ്വീകരിക്കും. കവിളിൽ ചുംബിക്കും. തൊട്ടടുത്തു പിടിച്ചിരുത്തി സംസാരിക്കും. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്നതുപോലെ പെരുമാറും. ഫാത്വിമ (റ) വന്നു പിതാവിനെ ചുംബിച്ചു. മക്കളെല്ലാം മരിച്ചുപോയി. ഇനി ഈ മകൾ മാത്രമേയുള്ളൂ. എല്ലാവർക്കും കൂടിയുളള സ്നേഹം ഒറ്റ മകൾക്കു നൽകാം...
പിതാവു പുത്രിയെ ലാളിക്കുന്ന രംഗം കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു. പിതാവു മകളുടെ ചെവിയിൽ എന്തോ പറഞ്ഞു. മകൾ പൊട്ടിക്കരഞ്ഞുപോയി ...
അൽപം കഴിഞ്ഞു പിതാവു മറ്റെന്തോ സ്വകാര്യം പറഞ്ഞു. അപ്പോൾ ഫാത്വിമ (റ) പുഞ്ചിരിതൂകി ...
കണ്ടുനിന്നവർക്കു വിസ്മയം എന്തായിരിക്കും ആ രഹസ്യം ... ?
ആഇശ (റ) ഇതിനെപ്പറ്റി ഫാത്വിമ (റ)യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ രഹസ്യം വെളിപ്പെടുത്തിക്കൂടെന്നായിരുന്നു ഫാത്വിമ (റ) യുടെ മറുപടി ...
നബി (സ) തങ്ങളുടെ വഫാതിനുശേഷം ഫാത്വിമ (റ)ആ രഹസ്യം വെളിപ്പെടുത്തി ...
ഒന്നാമതായി ചെവിയിൽ മന്ത്രിച്ച രഹസ്യം ഇതാകുന്നു... ഈ രോഗത്തിൽ നിന്നു ഞാനിനി മോചിതനാവുകയില്ല. ഇത് അവസാനത്തെ രോഗമാണ് ...
ഇതു കേട്ടു സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു. രണ്ടാമത്തെ രഹസ്യം ഇതായിരുന്നു ...
ദുനിയാവിലെ ദിവസങ്ങൾ തീരുകയായിരുന്നു. ആ പ്രഭാതത്തിൽ ചെറിയൊരു തെളിച്ചം. രോഗം ഭേദപ്പെടുകയാണെന്നു കൂടിനിന്നവർക്കു തോന്നി. പള്ളിയിൽ തടിച്ചുകൂടിയ ഭക്തജനങ്ങൾക്ക് ആഹ്ലാദം. അബൂബക്കർ (റ) കടന്നുവന്നു സലാം ചൊല്ലി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അങ്ങേയ്ക്ക് ഇന്നു നല്ല സുഖമുണ്ട്. ഞാൻ എന്റെ ഭാര്യയുടെ വീടുവരെ ഒന്നു പോയി വരട്ടെ സമ്മതം തരുമോ...? അബൂബക്കർ (റ) സമ്മതം ചോദിച്ചു ...
നബി (സ) സമ്മതം കൊടുത്തു ...
മദീനയുടെ പ്രാന്തപ്രദേശമായ ശുൻഹ് എന്ന സ്ഥലത്താണ് അവരുടെ വീട്. കുറെ നാളായി അങ്ങോട്ടു പോയിട്ട്. അദ്ദേഹം ധൃതിയിൽ അങ്ങോട്ടു തിരിച്ചു ...
ഉമർ (റ) സ്വന്തം വീട്ടിലേക്കു പോയി. തന്റെ ജോലികളിൽ വ്യാപൃതനായി...
അലി (റ)യും സ്ഥലം വിട്ടു ...
ആശ്വാസത്തിന്റെ പ്രഭാതം. കുറെ നാളായി ഉത്കണ്ഠയായിരുന്നു. ഇന്ന് എല്ലാവർക്കും ആശ്വാസം. ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. മരണം അടുത്തടുത്തു വരികയായിരുന്നു. മുഖം പ്രസന്നമായിരുന്നെങ്കിലും വേ
ദന ശമിച്ചിരുന്നില്ല. നേരിയ ആശ്വാസം മാത്രം. വേദന വർധിച്ചു ക്ഷീണം കൂടി...
ഒരു പാത്രം തണുത്ത വെള്ളം കൊണ്ടു വരൂ... നബി (സ)തങ്ങൾ ആവശ്യപ്പെട്ടു. തണുത്ത വെള്ളം കൊണ്ടു വന്നു. അതിൽ കൈ മുക്കി മുഖം തടവിക്കൊണ്ടിരുന്നു. ഒരാൾ മിസ് വാക്കുമായി കടന്നുവന്നപ്പോൾ പ്രവാചകൻ അതിലേക്കു നോക്കി. ആഇശ (റ) ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി. മിസ് വാക്കു വാങ്ങി പതം വരുത്തി പ്രവാചകൻ ദന്തശുദ്ധി വരുത്തി. വേദനകൂടിക്കൂടി വരികയാണ്. ശ്വാസം വലിച്ചു തീരുകയാണ് ...
അല്ലാഹുവേ മരണവേദനയുടെ ശക്തി കുറച്ചു തരേണമേ ...
നബി (സ) തങ്ങൾ ആഇശ (റ) യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നു ...
അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂടെ ... അമ്പിയാക്കൾ ... സ്വാലിഹീങ്ങൾ, സിദ്ദീഖീങ്ങൾ, ശുഹദാക്കൾ ... ഇവരുടെ കൂടെ .... ഉന്നത സ്ഥാനത്തേക്കു ചേർക്കേണമേ .... അല്ലാഹുവേ .... പൊറുത്തു തരേണമേ ...
കണ്ണുകൾ മേൽപോട്ട് ...
നബി (സ)തങ്ങൾ അത്യാസന്ന നിലയിലാണ്. ശരീരം കനക്കുന്നതായി ആഇശ (റ)ക്കു തോന്നി. വെപ്രാളത്തോടെ ആ മുഖത്തേക്കു നോക്കി. വിറയാർന്ന സ്വരത്തിൽ ആഇശ (റ) ഇങ്ങനെ പറഞ്ഞു:
അല്ലാഹുവാണെ ... അങ്ങേക്കു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടി. ഉന്നതമായത് അങ്ങു തിരഞ്ഞെടുക്കുകയും ചെയ്തു...
നിമിഷങ്ങൾ കടന്നുപോയി ...
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു. പെട്ടെന്നു ശ്വാസം നിലച്ചു. കൈകൾ കുഴഞ്ഞു. ആഇശ (റ)യുടെ മടിയിൽ തലവച്ചുകൊണ്ടുതന്നെ നബി (സ) വഫാതായി. അന്ത്യപ്രവാചകൻ യാത്രയായി. ഇനിയൊരു പ്രവാചകനില്ല. ഇസ്ലാം ദീൻ പൂർത്തിയായി. ദൗത്യം പൂർത്തിയാക്കി പ്രവാചകൻ കടന്നുപോയിരിക്കുന്നു ...
"ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ"
ആഇശ (റ) തന്റെ മടിയിൽ നിന്നു നബി (സ) തങ്ങളുടെ പുണ്യശിരസ്സ് മെല്ലെ ഉയർത്തി തലയിണയിൽ വച്ചു. മുറിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു. ആഇശ (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തിളങ്ങുന്ന മുഖവുമായി നബി (സ)തങ്ങൾ കട്ടിലിൽ കിടക്കുന്നു. ആഇശ (റ)കട്ടിലിൽ നിന്ന് എഴുന്നേറ്റു. പതറുന്ന പാദങ്ങൾ നിലത്തു വച്ചു മെല്ലെ നടന്നു. സ്ത്രീകളുടെ കൂട്ടത്തിൽ ചേർന്നു. എല്ലാം അസ്തമിച്ചു. പ്രവാചകനിൽ നിന്നു തനിക്കു കിട്ടിക്കൊണ്ടിരുന്ന പ്രത്യേകമായ പദവികൾ എല്ലാം ഓർമകളായി മാറി. അവർ വിതുമ്പി. രോഗം തുടങ്ങിയതു മുതൽ തന്റെ കൈവലയത്തിലായിരുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ. ഇപ്പോഴിതാ കൈവിട്ടുപോയിരിക്കുന്നു ...
മദീനാപട്ടണം ഒന്നാകെ ഒഴുകിവരും. അറേബ്യ ഒന്നാകെ ഉണരും. ഇവിടെ ജനസമുദ്രമായി മാറും. ഓർക്കാൻ കഴിയുന്നില്ല ... ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം ...
ക്രി.632, ജൂൺ 8.ഹി.11. റബീഉൽ അവ്വൽ 12. തിങ്കളാഴ്ച കാലം മറക്കാത്ത മുഹൂർത്തം ...
മദീനാ പട്ടണം മരവിച്ചു നിൽക്കുന്നു ... എന്താണു തങ്ങൾ കേട്ടത് ... ?
റസൂൽ (സ) വഫാതായി എന്നോ ...?
നബി (സ)തങ്ങൾ മരണപ്പെടുകയോ ... ? അതു സംഭവിച്ചിട്ടുണ്ടോ ... വെറും തോന്നലായിരിക്കുമോ ... ? ഇന്നു രാവിലെ പ്രസന്നമായ മുഖം കണ്ടതാണല്ലോ പള്ളിയിൽ. ജനങ്ങൾ കണക്കില്ലാതെ തടിച്ചുകൂടി. എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. ഇരുട്ടിൽ തപ്പുന്നവന്റെ അവസ്ഥ. വഴി കാണുന്നില്ല. വിളക്കണഞ്ഞുപോയിരിക്കുന്നു. ചിലർ വാവിട്ടു കരയുന്നു. അതു കാണുമ്പോൾ ദുഃഖം വർധിക്കുന്നു. ഇനി ആരാണു തങ്ങൾക്കു നേതൃത്വം നൽകുക ... ആരു വഴികാണിക്കും ... ? ആരുടെ സവിധത്തിലേക്ക് ഓടിച്ചെല്ലും ... പ്രവാചകനെ കാണാതെ എങ്ങനെജീവിക്കും ...?
കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചുവരുന്നു. ജനംവഴിമാറുന്നു. ധീരനായ ഉമറുബ്നുൽ ഖത്താബ് (റ). നേരെ ആഇശ (റ)യുടെ വീട്ടിലേക്കു കടന്നു ചെന്നു. കട്ടിലിൽ നബി (സ) തങ്ങളുടെ ജനാസ ഒരു തുണികൊണ്ടു മൂടിയിരിക്കുന്നു. മുഖത്തു നിന്നു തുണി മാറ്റി ശാന്തമായ പ്രസന്നവദനം. പെട്ടെന്ന് ഉമർ (റ)വിന്റെ മുഴങ്ങുന്ന ശബ്ദം ...
ഇല്ല... പ്രവാചകൻ വാഫാതായിട്ടില്ല ...
ങേ ... പള്ളിയിലുള്ളവർ ഞെട്ടി നബി (സ) മരണപ്പെട്ടിട്ടില്ലേ ... ? ചിലർക്ക് ആശ്വാസം, പ്രതീക്ഷ ...
റസൂല്ലുല്ലാഹി വഫാതായെന്നു പറയുന്നതു കപടന്മാരാണ്. അവരെ ഞാൻ വെറുതെ വിടില്ല ... നബിതങ്ങൾ ഉണരും എഴുന്നേൽക്കും ...
ഉമർ (റ)പള്ളിയിലൂടെ പാഞ്ഞു നടന്നു. അതു കണ്ടു പലരും ആവേശംകൊണ്ടു. നബി (സ) മരണപ്പെട്ടിട്ടില്ല ഉണരും, എഴുന്നേൽക്കും, ജനങ്ങൾ ആകപ്പാടെ അങ്കലാപ്പിലായി. പ്രവാചകൻ യഥാർത്ഥത്തിൽ മരണപ്പെട്ടിട്ടുണ്ടോ ...? അതോ ബോധമറ്റു കിടക്കുകയാണോ ...? ആശങ്കാകുലമായ നിമിഷങ്ങൾ അപ്പോൾ ദുഃഖകുലനായി ഒരാൾ ഓടിക്കിതച്ചു വരുന്നു...
സയ്യ്ദുനാ അബൂബക്കർ സിദ്ദീഖ് (റ). പള്ളിയിലെ രംഗം കണ്ട് അദ്ദേഹം പകച്ചുനിന്നുപോയി. ജനങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്ന ഉമർ (റ). ഭയാശങ്കകളോടെ നോക്കിനിൽക്കുന്ന ജനങ്ങൾ. നേരെ ആഇശ (റ)യുടെ വീട്ടിലേക്കു നടന്നു. ജനാസയുടെ മുഖത്തുനിന്നു വസ്ത്രം മാറ്റി. ജനങ്ങൾ നോക്കി നിൽക്കെ മുഖത്തുനിന്നു തുണി നീക്കി മുഖത്തേക്ക് ഉറ്റുനോക്കി. ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി. ദുഃഖപാരവശ്യത്തോടെ ആ കവിളുകളിൽ ചുംബിച്ചു ...
അങ്ങ് എത്ര പരിശുദ്ധൻ ; ജീവിതത്തിലും മരണത്തിലും നബി (സ)തങ്ങളുടെ ശിരസ്സ് കയ്യിൽ താങ്ങി കണ്ടിട്ടുമതി വരുന്നില്ല എന്നിട്ടിപ്രകാരം പറഞ്ഞു:
അല്ലാഹു വിധിച്ച മരണം അങ്ങ് അത് ആസ്വദിച്ചു കഴിഞ്ഞു. ഇനി ഒരു മരണമില്ല ... ശിരസ്സിൽ നിന്നു കൈ മാറ്റി മുഖത്തു തുണി ഇട്ടു പള്ളിയിൽ ശബ്ദം മുഴങ്ങുന്നു ...
അബൂബക്കർ (റ)പള്ളിയിലേക്കു ചെന്നു. എന്നിട്ടു ശബ്ദമുയർത്തിപ്പറഞ്ഞു :
ഉമർ (റ) ശാന്തനാകൂ ...ശാന്തനായിരിക്കൂ ഉമർ അബൂബക്കർ (റ)വിന്റെ ശബ്ദം ഉയർന്നു. എല്ലാവരും ശാന്തരായി. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിനിന്നു ജനങ്ങളേ മുഹമ്മദ് നബി (സ)യെ ആരാധിച്ചിരുന്നുവോ ... എങ്കിൽ അറിയുക മുഹമ്മദ് നബി (സ)മരണപ്പെട്ടിരിക്കുന്നു ...
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അറിയുക അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും ആകുന്നു ...
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുർആൻ വചനം ഉദ്ധരിച്ചു ;
മുഹമ്മദ് ഒരു പ്രവാചകൻ മാത്രം. മുമ്പു പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട്. പ്രവാചകൻ മരണപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്താൽ, നിങ്ങൾ പിന്തിരിഞ്ഞോടുകയോ ...? പിന്തിരിഞ്ഞാൽ അവൻ അല്ലാഹു ഒരു നഷ്ടവും വരുത്തുന്നില്ല. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകും. ഈ ആശയം വരുന്ന വിശുദ്ധ ഖുർആൻ വാക്യം കേട്ടതോടെ എല്ലാം സ്തംഭിച്ചുനിന്നുപോയി ... പഠിച്ചുവച്ച വചനമാണ് തക്ക സമയത്ത് ഓർമവന്നില്ല. കേട്ടപ്പോൾ ആദ്യം കേൾക്കുന്നതുപോലെ തോന്നി ...
ഉമർ (റ) വിതുമ്പിക്കരയുന്നു. നബി (സ) തങ്ങൾ വഫാതായിരിക്കുന്നു. ആ സത്യം ഉമർ (റ) മെല്ലെ ഉൾക്കൊള്ളുന്നു. അതോടെ ശക്തി ചോർന്നുപോകുന്നു. തളർന്നിരുന്നുപോയി. മദീനാ പട്ടണം ദുഃഖസാഗരമായി മാറി ...
നബി (സ) തങ്ങളുടെ അടുത്ത ബന്ധുക്കൾ മയ്യിത്തു കുളിപ്പിച്ചു ...
അലിയ്യ് ബ്നു അബീത്വാലിബ് (റ), അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് (റ), അബ്ബാസ് (റ)വിന്റെ പുത്രൻ ഫള്ൽ (റ), മറ്റൊരുപുത്രനായ ഖുസാം (റ),
ഉസാമത് ബ്നു സയ്ദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണു കുളിപ്പിച്ചത്. അലി(റ) ദേഹം കഴുകി. ശരീരത്തിൽ സുഗന്ധം പരക്കുന്നു അതാസ്വദിച്ചുകൊണ്ട് അലി (റ) പറഞ്ഞു:
ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങു സുഗന്ധം പരത്തുന്നു ...
കുളിപ്പിച്ചു തീർന്നു. ശരീരത്തിലെ വെള്ളം തുടച്ചു. മൂന്നു തുണികളിൽ പൊതിഞ്ഞു. വമ്പിച്ച ജനാവലി എത്തിയിട്ടുണ്ട്. അവർക്കു മയ്യിത്തു നിസ്കരിക്കണം. ആദ്യം പുരുഷൻമാർക്ക് അവസരം നൽകാം. പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു. ആളുകൾ മുറിയിലേക്കൊഴുകി. ഓരോരുത്തരായി മയ്യിത്തു നിസ്കാരം നിർവഹിക്കുന്നു...
പുറത്തു ജനക്കൂട്ടത്തിൽ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം നബി (സ) തങ്ങളെ ഒരു നോക്കു കാണാൻ അവസരം നൽകണം. അതിനു ദിവസങ്ങൾ തന്നെ വേണ്ടി വരും. ആദ്യം പുരുഷൻമാർ, പിന്നെ സ്ത്രീകൾ അവസാനം കുട്ടികൾ അങ്ങനെയാണു സന്ദർശനം. സ്വഹാബികൾ യോഗം ചേർന്നു. അബൂബക്കർ (റ)വിനെ നേതാവായി തിരഞ്ഞെടുത്തു...
മുസ്ലിംകളുടെ ഒന്നാമത്തെ ഖലീഫ ...
നബി (സ) തങ്ങൾക്കു രോഗം വന്നപ്പോൾ നിസ്കാരത്തിനു നേതൃത്വം നൽകാൻ കൽപ്പിച്ചത് അബൂബക്കർ സിദ്ദീഖ് (റ) വിനോടായിരുന്നു. അടുത്ത നേതാവ് അദ്ധേഹമാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനം ഒഴുകിവരികയാണ്. കണ്ണീരും തേങ്ങലും നെടുവീർപ്പുകളും ... പകലും രാവും കടന്നു പോയി. ബുധനാഴ്ച സന്ധ്യയായി. സന്ധ്യയോടെ അവസാന കർമ്മങ്ങൾ ആരംഭിച്ചു. നബി (സ) തങ്ങൾ വഫാതായ അതേ മുറിയിൽത്തന്നെ ഖബ്ർ തയ്യാറാക്കി. കുളിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചവർ തന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു. പള്ളിയും പരിസരവും ജനനിബിഡമാണ്. അവർ തങ്ങളുടെ നേതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. ദിക്റുകളും വിശുദ്ധ ഖുർആൻ പാരായണം ഭക്തിനിർഭരമായ അന്തരീക്ഷം. നിർത്താതെ സ്വലാത്തു ചൊല്ലുന്നു. എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു. ചുണ്ടുകളുടെ മന്ത്രം...
ലോകാനുഗ്രഹിയായ പ്രവാചകന്റെ ഭൗതിക ശരീരവും അപ്രത്യക്ഷമാകാൻ പോകുന്നു. മരുഭൂമിയിൽ ഇരുട്ടിനു കനം വച്ചു. രാത്രി വളരുകയാണ്. നനയാത്ത കണ്ണുകളില്ല. നീറിപ്പുകയാത്ത ഖൽബുകളില്ല. ലോകചരിത്രത്തിൽ ഇത്രയും ദുഃഖാകുലമായ ഒരു ദിവസമില്ല. ലോകാവസാനംവരെ ഇതുപോലൊരു നാൾ വരാനുമില്ല...
ലോകാനുഗ്രഹിയെന്ന് അല്ലാഹു വിശേഷിപ്പിച്ച പ്രവാചകൻ. മനുഷ്യവർഗത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി. ഇതാ പോകുകയായി ... സമയം പിന്നെയും നീങ്ങി. രണാങ്കണത്തിൽ വീരേതിഹാസം ചമച്ച ധീരസ്വഹാബികൾ ദുഃഖത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നു. ജനലക്ഷങ്ങൾ നിശ്ശബ്ദമായി നിൽക്കുന്നു. ശബ്ദമില്ലാത്ത പ്രാർത്ഥന. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങളുടെ ജനാസ ഖബ്റിലേക്ക് ഇറക്കിവച്ചു. മണ്ണ് ഖബറിലേക്കു നീക്കിയിട്ടു ...
മിൻഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിൻഹാ നുഖ്രിജുകും താറതൻ ഇഖ്റാ ...
മണ്ണിൽ നിന്നും നിങ്ങൾ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്കു തന്നെ മടക്കം. (അന്ത്യനാളിൽ വിചാരണയ്ക്കു വേണ്ടി) ഒരിക്കൽകൂടി മണ്ണിൽനിന്നും ഉയർത്തെഴുന്നേൽപിക്കപ്പെടും...
ഖബർ മണ്ണുകൊണ്ടു മൂടി. ആഇശ (റ)യുടെ മുറിയിൽ ഒരു ഖബർ രൂപം കൊണ്ടു. കണക്കില്ലാത്ത ജനം. ആ രാത്രിയിൽ തന്നെ ഖബറിടം സന്ദർശിച്ചു. അന്നു തുടങ്ങിയ സന്ദർശനം ഇന്നും തുടരുന്നു. പതിനാലു നൂറ്റാണ്ടുകൾക്കു ശേഷവും സന്ദർശകരുടെ തിരക്കുതന്നെ മദീനാ മുനവ്വറയിലേക്ക് ...
˙·٠•●♥ വഫാത്ത് ♥●•٠·˙
പരുക്കൻ ജീവിതം, അതിനിടയിൽ ഫാത്വിമ (റ) ക്കു രോഗം വന്നു. മേലാസകലം വേദന ശരീരം ക്ഷീണിച്ചു പോയി. പിതാവ് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചു വരും എങ്ങനെയുണ്ട് മോളേ? ഒരിക്കൽ നബിതങ്ങൾ മകളോടു ചോദിച്ചു...
ശരീരം സുഖപ്പെട്ടില്ല. ശരീരത്തിൽ വേദനയുണ്ട് അതുസാരമില്ലെന്നു കരുതാം വീട്ടിൽ ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. അക്കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. ഫാത്വിമ (റ) യുടെ വേദന നിറഞ്ഞ മറുപടി...
അതിനു പിതാവിൽ നിന്നുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു...
എന്റെ പൊന്നുമോളേ .... എന്റെ മോൾ ലോകത്തിലെ സ്ത്രീകളുടെ നേതാവാണ്. നിന്റെ ജീവിതം എല്ലാവർക്കും മാതൃകയായിരിക്കണം. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിക്കണം. എല്ലാം സഹിക്കുക, ഭർത്താവിനെ അനുസരിക്കുക, നിന്റെ ഭർത്താവിന്റെ കയ്യിൽ ധനം കുറവാണ്. എന്നാൽ ദീനീകാര്യങ്ങളിൽ അദ്ദേഹം ഉന്നതനാണ്. ഉത്തമനായ ഭർത്താവിനെയാണു നിനക്കു ലഭിച്ചത്... പിതാവിന്റെ വാക്കുകൾ മകളെ കോരിത്തരിപ്പിച്ചു. ഇല്ലായ്മയുടെ കഥകൾ ഇനിയൊരാളോടും പറയില്ല. നബി (സ) തങ്ങൾ അലി (റ)നെ ഇങ്ങനെ ഉപദേശിച്ചു:
അലീ ഫാത്വിമയെ വിഷമിപ്പിക്കരുത്. അവളോടു സ്നേഹപൂർവം പെരുമാറണം. പോരായ്മകൾ കണ്ടാൽ ക്ഷമിക്കണം. അലി (റ) ആ ഉപദേശങ്ങൾ പാലിച്ചു വന്നു. ചിലപ്പോൾ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും. അൽപം കഴിയുമ്പോൾ അതു മാറുകയും ചെയ്യും. ഒരു ദിവസം അലി (റ) ഭാര്യയോട് അൽപം പരുഷമായി പെരുമാറി. ഫാത്വിമ (റ)ക്കു സഹിക്കാനായില്ല. പിതാവിന്റെ അടുത്തേക്കു പുറപ്പെട്ടു. ഭാര്യ പുറപ്പെട്ടപ്പോൾ അലി (റ)വിനു വിഷമമായി. നബി (സ)തങ്ങളോടു തന്നെപ്പറ്റി പരാതി പറയുമല്ലോ അതോർത്തപ്പോൾ വിഷമം. വേണ്ടിയിരുന്നില്ല... താനിവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കൂടെച്ചെല്ലാം എങ്ങനെയെങ്കിലും ഭാര്യയെ സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരണം ...
അലി (റ) നടന്നു. നടന്നു നബി (സ)യുടെ വീട്ടിലെത്തി. അപ്പോൾ അകത്തു നിന്നു സംസാരം. ഉപ്പയും മകളും കൂടി സംഭാഷണം. അലി (റ) അവരുടെ മുമ്പിലേക്കു കടന്നു ചെന്നില്ല അവിടെത്തന്നെ നിന്നു ...
അപ്പോൾ നബി (സ) തങ്ങളുടെ വാക്കുകൾ കേട്ടു ...
ഫാത്വിമാ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. ഭർത്താവിന്റെ സംസാരവും പെരുമാറ്റങ്ങളുമൊക്കെ ഭാര്യയുടെ ഇഷ്ടം നോക്കിയാകണമെന്നില്ല. നീ പിണങ്ങി പോരരുത് ...
ആ വാക്കുകൾ കേട്ടപ്പോൾ അലി (റ) വിനു കടുത്ത ദുഃഖം. അലി (റ) കടന്നു ചെന്നു എന്നിട്ടു ഭാര്യയോടു പറഞ്ഞു:
ഫാത്വിമാ .....ഞാനിനി നിന്നോടു ദേഷ്യപ്പെടുകയില്ല. പിണക്കം മറന്നു ഇണക്കമായി സന്തോഷത്തോടെ മടങ്ങിപ്പോന്നു ...
അലി (റ) മികച്ച കവിയാണ്. ഫാത്വിമ (റ) കവയിത്രിയുമാണ്. ചിലപ്പോൾ സംസാരം കവിതയിലായി മാറും. നബി (സ) തങ്ങളുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിയാണു ഫാത്വിമ (റ). സംസാരത്തിൽപോലും
നബി (സ)തങ്ങളുടെ പകർപ്പ് ...
അലി - ഫാത്വിമ ദമ്പതികൾക്കു സന്താനങ്ങൾ അഞ്ച് ...
1. ഹസൻ (റ) 2. ഹുസയ്ൻ (റ) 3. മുഹ്സിൻ (റ) 4. സയ്നബ് (റ) 5. ഉമ്മുകുൽസൂം (റ)
മുഹ്സിൻ (റ) ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ച സംഭവം ...
ഹിജ്റ 11 റമളാൻ മാസത്തിലാണ് ഫാത്വിമയുടെ വഫാത്. റസൂൽ (സ) വഫാതിനുശേഷം നബികുടുംബത്തിൽ നിന്നും മരണപ്പെടുന്ന ആദ്യത്തെ ആൾ ഫാത്വിമ (റ) ആയിരുന്നു. നബി (സ) യുടെ പുത്രന്മാർ വളരെ ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രിമാർ യൗവനദശയിലും മരണപ്പെട്ടു ...
ഈ ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു ...
അൽ ഹംദുലില്ലാഹ് ... ☝️
ലോക സ്ത്രീകളുടെ നേതാവായ നമ്മുടെ ഹബീബിന്റെ കരളിന്റെ കഷ്ണമായ ഫാത്വിമ ബീവി (റ)ക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താൽപര്യപ്പെടുന്നു ...
【അവസാനിച്ചു】
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ