മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു *വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.* ഏറനാട് കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.
സുൽത്താൻ വാരിയംകുന്നൻ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
ജനനം =
കുഞ്ഞഹമ്മദ്
1875
നെല്ലിക്കുത്ത്.
മരണം =
20 ജനുവരി 1922
കോട്ടക്കുന്ന്, മലപ്പുറം.
മരണ കാരണം =
വെടി വെച്ചുള്ള വധശിക്ഷ.
അന്ത്യ വിശ്രമം =
കത്തിച്ചു കളഞ്ഞു, അവശിഷ്ടം ലഭ്യമല്ല.
മറ്റ് പേരുകൾ
വാരിയംകുന്നൻ, സുൽത്താൻ വാരിയംകുന്നൻ
വിദ്യാഭ്യാസം =
നെല്ലിക്കുത്ത് ഓത്തുപള്ളി, വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ.
അറിയപ്പെടുന്നത്
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, മലയാള രാജ്യം
പ്രസ്ഥാനം
ഖിലാഫത്ത് പ്രസ്ഥാനം കുടിയാൻ സംഘം കോൺഗ്ഗ്രസ് സഭ നിസ്സഹകരണ പ്രസ്ഥാനം.
ജീവിതപങ്കാളികൾ =
മാളു ഹജ്ജുമ്മ.
മാതാപിതാക്കൾ =
മൊയ്തീൻകുട്ടി ഹാജി (father)
കഞ്ഞായിശുമ്മ (mother)
˙·٠•●♥ നെല്ലിക്കുത്ത് ദേശം. ♥●•٠·˙
1921 ലെ മാപ്പിള ലഹളയിലെ രണ്ടു വീര നായകന്മാരായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഏരിക്കുന്നൻ ആലിമുസ്ലയാരുടെയും ജന്മ സ്ഥലമാണ് നെല്ലിക്കുത്ത് ദേശം. മഞ്ചേരിയുടെയും പാണ്ടിക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശ കടലുണ്ടിപ്പുഴയേരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഹിന്ദുക്കളു മുസ്ലീങ്ങളു ഇവിടെ സമ്മിശ്രമായി വസിക്കുന്നു. പ്രദേശത്തിനു നാല് കിലോമീറ്റര് അകലെ യാണ് പയ്യനാട് വലിയ ജുമാമസ്ജിദും മഖാമും സ്ഥിതി ചെയ്യുന്നത്.പയ്യനാട് ,ചോലക്കൽ,കുട്ടിപ്പാര,താമരശ്ശേരി,വള്ളുവങ്ങാട് എന്നീ സമീപ ഗ്രാമങ്ങൾ ഉള്ള ഈ സ്ഥലം ഏറനാട് താലൂക്കിലെ മഞ്ചേരി നഗരസഭാ പരിധിയിൽ പയ്യനാട് വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്.
˙·٠•●♥ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ♥●•٠·˙
ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1900-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തിൽ ശ്രീ അരബിന്ദോ, ലാൽ-ബാൽ-പാൽ തുടങ്ങിയവർ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതൽ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളിൽ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്.[2][3] പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എൻ.എ-യുടെ റെഡ് ഫോർട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.
1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയൻ ആയി തുടർന്നു. 1950 ജനുവരി 26-നു ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്താൻ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ൽ ആണ്. ആഭ്യന്തര കലഹങ്ങൾ കാരണം പാകിസ്താനിൽ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാകിസ്താൻ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കൻ പാകിസ്താൻ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. ഇവയിൽ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമൺവെൽത്ത് ഓഫ് നേഷൻസ് നിലവിൽ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധം മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ നയിച്ച അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. മ്യാന്മാറിലെ ജനാധിപത്യത്തിനു വേണ്ടി ഓങ്ങ് സാൻ സുകി നയിച്ച പോരാട്ടം, വർണ്ണവിവേചനത്തിനു എതിരേ സൗത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണയായി. എങ്കിലും ഇതിൽ എല്ലാ നേതാക്കന്മാരും അഹിംസ, നിസ്സഹകരണം എന്നിവയെ ശക്തമായി പിന്തുടർന്നില്ല.
˙·٠•●♥ പോർച്ചുഗൽ ♥●•٠·˙
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് പോർച്ചുഗൽ അഥവാ പോർത്തുഗാൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിനാണ് പോർച്ചുഗലിന്റെ ഏക അയൽരാജ്യം.
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു.
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.
പുരാതന പോർച്ചുഗലിന്റെ ചരിത്രം സ്പെയിൻ കൂടി ഉൾപ്പെടുന്ന ഐബേറിയൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമാണ്. ഫീനിക്സുകാരും കാർത്തേജുകാരും കെൽറ്റുകളും ഈ പ്രദേശം അധീനതയിലാക്കിയിരുന്നു.[എന്ന്?] പോർച്ചുഗലിന്റെ ഏതാനും ഭാഗങ്ങൾ ലുസിറ്റാനിയ എന്ന പേരിൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു. എട്ടാം നൂറ്റാണ്ടിൽ വിസിഗോത്തുകളുടെ കൈകളിൽ നിന്നും മുസ്ലീങ്ങൾ ഐബേറിയയുടെ നിയന്ത്രണമേറ്റെടുത്തു. ഐബേറിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ മുസ്ലീങ്ങളും ക്രൈസ്തവരും നടത്തിയ യുദ്ധങ്ങൾക്കിടയിൽ ക്രി.പി. 868-ൽ പോർച്ചുഗൽ എന്ന കൗണ്ടി സ്ഥാപിതമായി. 1139-ൽ ഊറിക്കിൽ വച്ച് മുസ്ലീങ്ങളെ സമ്പൂർണമായി പരാജയപ്പെടുത്തിയതോടെ പോർച്ചുഗൽ ഒരു സാമ്രാജ്യമായി മാറി. പോർച്ചുഗൽ എന്ന രാജ്യത്തിന്റെ ഔദ്യോഗിക രൂപവത്കരണമായി ഈ സംഭവമാണ് ഗണിക്കപ്പെടുന്നതെങ്കിലും ഇതിനു മുൻപ് 1128-ൽ തന്നെ ഇതൊരു സ്വതന്ത്ര രാജ്യമായി തീർന്നിരുന്നു. പോർച്ചുഗൽ കൗണ്ടിയുടെ ഭരണാധിപൻ അൽഫോൻസോ ഹെൻറിക്സ് പ്രഭു അമ്മ തെരേസാ പ്രഭ്വിയെയും കാമുകൻ ഫെർനാവോ പെരെസ് ഡി ട്രാവയെയും പരാജയപ്പെടുത്തി പ്രദേശത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഏതായാലും ഊറിക്ക് യുദ്ധത്തിനുശേഷം അൽഫോൻസോ പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിതനായി. 1179-ൽ അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയും അൽഫോസോയെ പോർച്ചുഗൽ രാജാവായി അംഗീകരിച്ചു. 1249-ൽ അൽഗ്രേവ് മുനമ്പും നിയന്ത്രണത്തിലാക്കി മുസ്ലീങ്ങളിൽ നിന്നും തിരിച്ചുപിടിക്കൽ പൂർത്തിയാക്കിയതോടെയാണ് പോർച്ചുഗലിന് ഇന്നത്തെ രൂപം ഏകദേശം കൈവന്നത്.
1373-ൽ പോർച്ചുഗൽ ഇംഗ്ലണ്ടുമായി സഖ്യത്തിലേർപ്പെട്ടു. ഇന്നും നിലനിൽക്കുന്ന ഈ കൂട്ടുകെട്ട് ലോകചരിത്രത്തിലെ ഏറ്റവും സുദീർഘമായ രാജ്യാന്തര സഖ്യമായി കരുതപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പോർച്ചുഗൽ ഭൂമുഖത്തെ വിദൂരദേശങ്ങൾ വരുതിയിലാക്കാൻ തുടങ്ങി. ഹെൻറി രാജകുമാരന്റെ പിന്തുണയോടെ പോർച്ചുഗീസ് നാവികർ അതുവരെ അറിയപ്പെടാതിരുന്ന ഭൂപ്രദേശങ്ങൾ കണ്ടെത്തി. 1415-ൽ തെക്കൻ ആഫ്രിക്കയിലെ ഇസ്ലാമിക വ്യാപാരകേന്ദ്രമായിരുന്ന ക്യൂട്ട കൈവശപ്പെടുത്തിക്കൊണ്ട് പോർച്ചുഗീസ് സാമ്രാജ്യം തങ്ങളുടെ കോളനിവൽക്കരണത്തിനു തുടക്കമിട്ടു.
ഇന്ത്യയും അവിടത്തെ സുഗന്ധദ്രവ്യങ്ങളും തേടിയുള്ള പോർച്ചുഗീസ് നാവികരുടെ പര്യവേഷണങ്ങൾ ഒട്ടേറെ പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുവാൻ സഹായകമായി. ഈ സഞ്ചാരങ്ങൾക്കിടയിൽ ആഫ്രിക്കയിലെ നിർവധി പ്രദേശങ്ങളിൽ പോർച്ചുഗീസ് കോളനികൾ നിലവിൽ വന്നു. ഏതായാലും 1498-ൽ വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതോടെ ദീർഘകാലത്തെ അവരുടെ അന്വേഷണം സഫലമായി.
1500ൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പെഡ്രോ അൽവാരെസ് കബ്രാൾ എന്ന നാവികൻ ബ്രസീൽ കണ്ടെത്തി അത് പോർച്ചുഗലിന്റേതാക്കി. പത്തു വർഷങ്ങൾക്കു ശേഷം അൽഫോൻസോ അൽബുക്കർക്ക് ഇന്ത്യയിലെ കൊച്ചി, ഗോവ, പേർഷ്യയിലെ ഓർമുസ്, മലേഷ്യയിലെ മലാക്കാ എന്നിവിടങ്ങളിൽ പോർച്ചുഗീസ് കോളനികൾ സ്ഥാപിച്ചു. അങ്ങനെ ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്കൻ പ്രദേശങ്ങളിലെയും വ്യാണിജ്യ കേന്ദ്രങ്ങളിലധികവും പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി.
1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യൻ മൊറോക്കോയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. സെബാസ്റ്റ്യന്റെ മരണശേഷം സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗീസ് സിംഹാസനത്തിൽ അവകാശം സ്ഥാപിക്കുകയും പോർച്ചുഗലിലെ ഫിലിപ് ഒന്നാമൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു പറയാനാകില്ലെങ്കിലും ഈ കാലത്ത് പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായി. 1640-ൽ സ്പാനിഷ് നിയന്ത്രണത്തിൽ അതൃപ്തരായ പ്രഭുക്കന്മാരുടെ പിന്തുണയോടെ ജോൺ നാലാമൻ സ്പെയിനെതിരേ ലഹളയുണ്ടാക്കി പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിച്ചു. ബ്രാഗൻസ രാജവംശം ഇപ്രകാരമാണ് സ്ഥാപിതമായത്. 1910വരെ പോർച്ചുഗൽ ഈ രാജപരമ്പരയുടെ കീഴിലായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടോടെ പോർച്ചുഗീസ് സാമ്രാജ്യത്തിന് ബ്രിട്ടീഷ് ഡച്ച് സാമ്രാജ്യങ്ങളുടെ ആക്രമണം നേരിടേണ്ടിവന്നു. ഇതോടെ അവരുടെ ശിഥിലീകരണത്തിനു തുടക്കമായി. പോർച്ചുഗലിന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ബ്രസീൽ 1822-ൽ സ്വതന്ത്രമായതോടെ തകർച്ചയ്ക്ക് ആക്കം കൂടി.
˙·٠•●♥ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ♥●•٠·˙
ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ കുത്തക ലഭിച്ചു.[2] [3]
മേഖലയിൽ ശക്തരായിരുന്ന വിവിധ യുറോപ്യൻ കമ്പനികൾ തമ്മിലുള്ള മൽസരം മൂലം സാധനങ്ങളുടെ വാങ്ങൽ വിലയിൽ കാര്യമായ വർദ്ധനവ് വന്നു. കമ്പനികൾക്കുള്ള ലാഭത്തിൽ കാര്യമായ കുറവ് സംഭവിക്കാനും തുടങ്ങി. ഇതോടെ കമ്പനികൾ തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകൾ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സാധാരണമായി. അങ്ങനെ കച്ചവടം ആയുധ സമേതമായി മാറുകയും, പണ്ടീകശാലകൾ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തിൽ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വൻശക്തിയായി മാറി[3].
കാലക്രമേണ ഭരണാധികാരവും സൈനികശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളനികളെയും ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി പരിണമിച്ചു. ഈ നില ശിപായി ലഹളക്കു ശേഷം 1858-ൽ ബ്രിട്ടീഷ് കിരീടം നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ തുടർന്നു.
˙·٠•●♥ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857) ♥●•٠·˙
യൂറോപ്യൻ കമ്പനികൾ 16 - 17 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ എത്തിയത് കച്ചവടത്തിനായിട്ടാണ്. ആദ്യകാലത്ത്, ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ(പ്രധാനമായി പോർച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്. അക്കാലത്ത് ഇന്ത്യയിൽ പ്രബലമായിരുന്ന മുഗൾ സാമ്രാജ്യം തകർച്ചയിലായിരുന്നു. നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും അന്നു നിലവിൽ ഉണ്ടായിരുന്നു. എങ്കിലും അവർ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷുകാർ ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ചേരിചേരുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.
1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താൻ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമം തകർക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കർഷകരും കൈത്തൊഴിൽ ചെയ്യുന്നവർക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങൾദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമർഷം ഉയർന്നുവന്നു.
ആദ്യകാലം മുതൽ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി ജനപ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികൾ ഉദ്യോഗസ്ഥപ്രമുഖർതുടങ്ങിയവരാണ് പ്രക്ഷോഭങ്ങൾ നയിച്ചത്. എന്നാൽ കർഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ആന്ധ്രയിൽ വൈശ്യനഗരൻ രാജാക്കന്മർ (1794) മൈസൂരിൽ ധോണ്ട്ജിവാഗ് എന്ന് ഭരണാധികാരി (1800) മലബാറിൽ പഴശ്ശിരാജാ (1800-05) തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ (1809) തമിഴ്നാട്ടിൽ പൊളിഗറുകൾ (1801-15) കച്ചിൽ നാടുവാഴികൾ (1818-32) അലിഗഡിൽ തലൂക്ദാർമാർ (1814-17) ഹരിയാനയിൽ ജാട്ടുമുഖ്യന്മാർ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളിൽ ചിലതാണ്.
കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കർഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവർഗ്ഗക്കാരെ നികുതിപിരിച്ചും കച്ചവടമാർഗ്ഗങ്ങൾ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലപങ്ങൾക്കു കാരണം. ബംഗാളിൽ ചുവാറുകൾ, ബീഹാറിൽ സന്താളുകൾ, പശ്ചിമ ഇന്ത്യയിലെ ഭില്ലകൾ, ഗുജറാത്തിൽ കോലികൾ, അസമിലെ ഖാസികൾ, ഛോട്ടാനാഗ്പൂരിലെ കോളുകൾ, ഒറീസയിലെ ഗോണ്ടുകൾ തുടങ്ങിയ ഗോത്രങ്ങൾ കലാപം നടത്തിയിട്ടുണ്ട്. കമ്പനിച്ചൂഷണത്തിനെതിരെ നടന്ന കർഷകകലാപങ്ങൾ പലതും കവർച്ചകളായോ ക്രമസമാധാനക്കുഴപ്പങ്ങളായോ ആണ് കമ്പനി ഔദ്യോഗിക രേഖകളിൽ ഉള്ളത്. ആ കലപങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം ലഭ്യമല്ല. ചില കലാപങ്ങൾ മതപരവും കൂടിയായിരുന്നു. വഹാബി പ്രസ്ഥാനം, ബംഗാളിലെ പഗല്പാത്തി-ഫറൈസി പ്രസ്ഥാനങ്ങൾ, പഞ്ചാബിലെ കൂക കലാപം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
˙·٠•●♥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ♥●•٠·˙
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.
ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്[3]. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു[4]. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
1897ൽ അമരാവതിയിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ[1] ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അർഹനായി
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായിരുന്നു. [5]. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നു തീവ്രവാദി വിഭാഗത്തെ നയിച്ചതു്.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു. സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൗലാനാ അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായൺ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.
˙·٠•●♥ ക്വിറ്റ് ഇന്ത്യാ സമരം ♥●•٠·˙
ക്വിറ്റ് ഇന്ത്യാ സമരമായിരുന്നു അന്തിമസമരം. ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നൽകൂ എന്നാവശ്യപ്പെട്ടു് 1942 ആഗസ്റ്റിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ) അഥവാ ഓഗസ്റ്റ് പ്രസ്ഥാനം 1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.
ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തതും ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഇടയാക്കിയതും ബ്രിട്ടീഷ് ഭരണത്തെ ദുർബലമാക്കി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചു.
˙·٠•●♥ ഖിലാഫത്ത് പ്രസ്ഥാനം ♥●•٠·˙
അവിഭക്ത ഇന്ത്യയിൽ പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കിടയിൽ 1919 മുതൽ 1926 വരെ ഉണ്ടായ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത് പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി.
മൗലാനാ മുഹമ്മദ് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.
കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.
˙·٠•●♥ നിസ്സഹകരണ പ്രസ്ഥാനം
ഇന്ത്യൻ സ്വാതന്ത്യ സമരം ♥●•٠·˙
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.[1] 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരേ കൂടിയായിരുന്നു ഈ സമരം. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല.
ബ്രിട്ടീഷുകാരെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാനായി സമാനരീതിയിലുള്ള സമരമുറകൾ ഗാന്ധിജി, ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ തന്നെയും നടത്തിയിട്ടുണ്ട്. 1917-18 ൽ ദക്ഷിണാഫ്രിക്കയിലും, ബീഹാറിലെ ചമ്പാരനിലുമാണ് ഗാന്ധിജി ഇത്തരം പ്രതിഷേധപരിപാടികൾ നടത്തിയത്. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്രു എന്നീ പുതു തലമുറ നേതാക്കൾക്കൊപ്പം ഗാന്ധിജിയുടെ അടുത്ത അനുയായിയായിരുന്ന സർദ്ദാർ വല്ലഭായ് പട്ടേലാണ് നിസ്സഹകരണപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളോടാണ് ഗാന്ധിജി ആദ്യം നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്, എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരം ജയിക്കാൻ ഏക മാർഗ്ഗം നിസ്സഹകരണ സമരമാണെന്നു മനസ്സിലാക്കിയ കോൺഗ്രസ്സ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.
ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
˙·٠•●♥ സമരം ♥●•٠·˙
റൗളറ്റ് നിയമത്തിനെതിരേ ഒരു സമരം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. വ്യവസായസ്ഥാപനങ്ങളും, ഓഫീസുകളും അടഞ്ഞു കിടന്നു. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പിൻവലിച്ചു. സൈനികരോടും, പോലീസുകാരോടും, അഭിഭാഷകരോടും, കൂടാതെ, ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരോടും ജോലി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ബ്രിട്ടനിൽ നിർമ്മിച്ച തുണിത്തരങ്ങളും, പൊതു ഗതാഗത സംവിധാനവും ബഹിഷ്കരിച്ചു.
ബ്രിട്ടീഷുകാർ പുതിയ സമരമാർഗ്ഗത്തിനു മുന്നിൽ പകച്ചു നിന്നു. നിസ്സഹകരണപ്രസ്ഥാനം ഇന്ത്യൻ ജനതയുടെ ഒരു ആവേശമായി മാറുകയായിരുന്നു. കർഷക-തൊഴിലാളി വർഗ്ഗത്തെ നിസ്സഹകരണപ്രസ്ഥാനം വളരെ ഗാഢമായി തന്നെ സ്വാധീനിക്കുകയുണ്ടായി. കൃഷിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനു, അവരുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നാഗ്പൂർ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനായി നികുതിനിഷേധം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എ.ഐ.സി.സി അതിന്റെ പ്രദേശ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഇതിന്റെ സ്വാധീനമെന്നോണം, ആന്ധ്രപ്രദേശിലെ ചിറാലയിലുള്ള കർഷകർ മുനിസിപ്പൽ നികുതി നൽകാൻ വിസമ്മതിച്ചു. മിഡ്നാപ്പൂരിലെ കൃഷിക്കാർ യൂണിയൻ ബോർഡ് നികുതികൾ അടക്കാൻ വിസമ്മതിച്ചു.[
പാൽനാട്ടിൽ മേച്ചിൽപ്പാട്ടം നൽകാൻ വിസമ്മതിച്ചു, ആത്മവീര്യം ചോർന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവർന്നുനിന്നു തലയുയർത്തിപ്പിടിച്ചു രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തിൽ പങ്കെടുത്തു എന്നാണ് ജവാഹർലാൽ നെഹ്രു ഈ സമരത്തെക്കുറിച്ച് പറഞ്ഞത്.
സി.ആർ. ദാസ്, രാജഗോപാലാചാരി, ലാലാ ലജ്പത് റായ്, മദൻ മോഹൻ മാളവ്യ, മോത്തിലാൽ നെഹ്രു തുടങ്ങിയ പ്രഗൽഭരായ അഭിഭാഷകർ തങ്ങളുടെ ജോലി ഉപേക്ഷിച്ച് സമരത്തെ ശക്തിപ്പെടുത്താനായി സമൂഹമധ്യത്തിലേക്കിറങ്ങി. സർദാർ വല്ലഭായ് പട്ടേൽ തന്റെ വക്കീൽക്കുപ്പായം അഴിച്ചുവെച്ച്, മൂന്നുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ സമരത്തിന്റെ ഭാഗമാക്കി. പട്ടേലിന്റെ ഊർജ്ജസ്വലമായ നേതൃത്വം കൊണ്ട് പ്രസ്ഥാനത്തിലേക്ക് പതിനഞ്ചു ലക്ഷം രൂപയിലധികം സമാഹരിക്കുവാനും കഴിഞ്ഞു. അഹമ്മദാബാദിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ അഗ്നിക്കിരയാക്കുന്നതിൽ നേതൃത്വം നൽകിയതും പട്ടേലായിരുന്നു.
*˙·٠•●♥ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി*
*സുൽത്താൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ♥●•٠·˙*
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ വെള്ളുവങ്ങാട് ആണ് ചക്കിപറമ്പൻ കുടുംബത്തിൽ 1883ൽ കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു.
സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ കച്ചവട കുടുംബമായിരുന്നു ചക്കിപറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ .
കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലർത്തിയിരുന്നത്.
തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ തിരി കൊളുത്തിയിരുന്നു.
പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ പലപ്പോഴായി കയ്യടക്കി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളി, ആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും നേടി. മരവ്യാപാരിയായിരുന്ന പിതാവിനെ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ് ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാർ ആയിരുന്നു ഹാജിയുടെ വീര പുരുഷൻ.
ബ്രീട്ടീഷ് ഗവർമെൻറ് നിരോധിച്ച യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന ഹാജി ഇക്കാരണങ്ങളാൽ പോലീസ് മേധാവിയായ ചേക്കുട്ടിയുടെ നോട്ടപ്പുള്ളിയായി മാറിയതോടെ മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബി, ഉർദു,ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകൾ പരിചയിച്ചു.
ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട് ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. പിഴയായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും കണ്ടുകെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരം വർദ്ധിപ്പിക്കാൻ കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു.
1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താൽ സമ്പന്നനായി മാറി. പിതാവിന്റെ വസ്തു വകകൾ തിരിച്ചു പിടിക്കാനും ബ്രിട്ടീഷുകാരെ കെട്ട് കെട്ടിക്കാനുമുള്ള പ്രതികാരവാഞ്ജ ഉള്ളിൽ അടക്കി പിടിച്ചായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. നാളുകൾക്കു ശേഷം ജന്മ ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കളക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.
കച്ചവടം പച്ച പിടിച്ചതോടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകൾക്ക് ഹാജി തുനിഞ്ഞിറങ്ങി. കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. മൗലോദ്, റാതീബ്, പടപ്പാട്ട് എന്നിവകൾ സംഘടിപ്പിച്ചു അന്നദാനം നടത്തിയും, നേർച്ചകളിലെയും അതിൽ നടത്തുന്ന കോൽക്കളി ദഫ് കൈകൊട്ടി പാടലുകളുടെ സംഘാടകനായുമൊക്കെ കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും, മാപ്പിളാർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്: ‘ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയൻ കുന്നൻ ചമഞ്ഞിരുന്നത്’ എന്നാണ്.
ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.
*˙·٠•●♥സുൽത്താൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശരീര പ്രകൃതം ♥●•٠·˙*
പൊതുവേ ശാന്തനും പക്വമതിയും, മാപ്പിള കുടിയാന്മാരോടും കീഴാളന്മാരോടും അനുകമ്പ നിറഞ്ഞവനുമായാണ് സഹപ്രവർത്തകരായിരുന്ന മാധവൻ നായരും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഹാജിയെ വിശേഷിപ്പിക്കുന്നത്. സ്വന്തത്തിലുള്ളവർ തന്നെ തെറ്റ് ചെയ്താൽ കഠിനമായി ശിക്ഷിക്കുന്ന നീതി ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇരുനിറത്തിൽ മെലിഞ്ഞു കുറുതായ ആരോഗ്യദൃഢഗാത്രനായിരുന്നു ഹാജി. കള്ളി മുണ്ട്, മേൽക്കുപ്പായം, തുർക്കി തൊപ്പി, അതിന് മേലേ പച്ച ഉറുമാൽ, കഴുത്തിൽ തകിട് കൊണ്ടുള്ള രക്ഷ, കൈതോളിൽ ഉറുക്ക്, വിരലിൽ കല്ല് മോതിരം ഇതായിരുന്നു ഹാജിയുടെ വേഷവിധാനം. ഹാജിയുടെ മഞ്ചേരി ആഗമനത്തെ കുറിച്ച് സർദാർ ചന്ദ്രോത്ത് പറയുന്നു
“കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാൽ കെട്ടി, കാലിൽ ചെരുപ്പും കൈയിൽ വാളുമായി നിൽക്കുന്ന ധീര നേതാവിനെ കണ്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ ഇടിച്ചു. അദ്ദേഹത്തിൻറെ കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സോവിയറ്റ് യൂണിയൻ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ മൂത്ത പുത്രൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ആയിരുന്നു അത്.
ഹാജിയുടെ വ്യക്തി പ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാർ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയൻ വിപ്ലവ നേതാവ് വ്ലാഡിമിർ ലെനിൻ എന്നിവർ കുറിപ്പുകൾ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്.
മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ”
ബോംബയിൽ ഉള്ള പ്രാവാസ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളിൽ കുഞ്ഞഹമ്മദ് ഹാജിക്ക് പ്രതി പത്തി തോന്നിയിരുന്നു.
1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രെസ്സിലെത്തുന്നതും അങ്ങനെയാണ്.
1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മലബാർ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖല അതായി മാറി.
1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു.
ഖിലാഫത്ത് പ്രവർത്തനങ്ങൾ ഏറനാട്ടിലും വള്ളുവ നാട്ടിലും സജീവമായി നടക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്.
ബ്രിട്ടീഷ് അധികാരികളിൽ നിന്നും ജന്മികളിൽ നിന്നും കുടിയാന്മാർക്കെതിരായുള്ള ഒഴിപ്പിക്കലും, തൃശൂരിലെ ഖിലാഫത്ത് പ്രകടനം, മാധവ മേനോൻ, യാക്കൂബ് ഹസ്സൻ എന്നിവരുടെ അറസ്ററ്, ഹാജിയുടെ പ്രസംഗങ്ങൾ നിരോധിച്ചു കലക്ടർ ഉത്തരവ് പോലുള്ള ചില പ്രകോപനങ്ങൾ ഒഴിച്ച് നിർത്തിയാൽ ആഗസ്ററ് 19 വരെ മലബാർ മേഖല ഏറെ കുറെ ശാന്തമായിരുന്നു.
ആഗസ്ററ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയിൽ നടത്തിയ തിരച്ചിലാണ് മലബാർ കലാപത്തിൻറെ മൂല ഹേതു.
ഇതിനു കാരണമായ സംഭവവികാസങ്ങൾ അരങ്ങേറുന്നതാവട്ടെ ആഗസ്ററ് മാസം തുടക്കത്തിലും.
പൂക്കോട്ടൂർ കോവിലകത്തെ കാര്യസ്ഥനായ വടക്കേ വീട്ടിൽ മമ്മദ്നു ലഭിക്കേണ്ട കൂലിയെ പറ്റിയുള്ള തർക്കത്തെ തുടർന്ന് തിരുമൽപ്പാട് മമ്മദിനെ അറസ്റ്റു ചെയ്യിപ്പിക്കാൻ കരുക്കൾ നീക്കി.
ഇൻസ്‌പെക്ടർ നാരായണ മേനോനെ വളഞ്ഞ മാപ്പിളമാർ അറസ്റ് ചെയ്യില്ലെന്ന് മമ്പുറം തങ്ങൾളുടെ പേരിൽ നാരായണ മേനോനെ കൊണ്ട് സത്യം ചെയ്യിക്കുകയും സ്വരാജിന് ജയ് വിളിപ്പിക്കുകയും ചെയ്തു.
പൂക്കോട്ടൂർ തോക്ക് കേസ് നടന്ന അതേ വാരമാണ് വിലക്ക് ലംഘിച്ചു ആലിമുസ്ലിയാരും സംഘവും ചേരൂർ മഖ്ബറ തീർത്ഥാടനം നടത്തുന്നതും.
ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്തിൽ അരിശം പൂണ്ട മലബാർ കലക്ടർ തോമസ് മുൻകാലങ്ങളെ പോലെ മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുണ്ടെന്നും ചേരൂർ മഖാം സന്ദർശനം അതിനു മുന്നോടിയാണെന്നും, മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ഉത്തരവിട്ടതിനെ തുടർന്ന് ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തു.
ആയുധങ്ങൾ ഒന്നും കണ്ടെടുക്കപ്പെട്ടില്ലെങ്കിലും കാര്യങ്ങൾ അതോടെ കൈവിട്ടു പോയി.
വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു.
നിമിഷാർദ്ധത്തിൽ ആയിരക്കണക്കിനാളുകൾ മമ്പുറത്തേക്ക് ഒഴുകി.
കാരണമന്വേഷിക്കുവാൻ ചെന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടു കൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു.
പട്ടാളം പിന്തിരിഞ്ഞോടി.
ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും.
20 മുതൽ 30 വരെ ആലിമുസ്ലിയാർ ആയിരുന്നു സമാന്തര സർക്കാർ ഭരണാധികാരി.
ആലി മുസ്ലിയാരിനു ശേഷം സമ്പൂർണ്ണർത്ഥത്തിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറി.
തിരൂരങ്ങാടി റൈഡും, ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും അറിഞ്ഞ വാരിയൻ കുന്നൻ രക്ഷാ പദ്ധതികൾ മിനഞ്ഞു.
പദ്ധതികളുടെ വിജയത്തിനായി നബി മൗലൂദും അന്നദാനവും നേർച്ചയാക്കി.
ആചാരങ്ങൾ പൂർത്തിയാക്കി തിരൂരങ്ങാടിയിൽ പോയി മുസ്ലിയാരെ മോചിപ്പിക്കണം എന്നതായിരുന്നു ലക്ഷ്യം.
ഏകദേശം ആയിരത്തോളം ആളുകൾ സംബന്ധിച്ച മൗലൂദും പ്രാർത്ഥനയും, ഭക്ഷണം വിതരണവും കഴിഞ്ഞു തുറന്ന പോരാട്ടമെന്ന ഹസ്ര്വ പ്രസംഗം നടത്തി ആളുകളെയും കൂട്ടി ഹാജി പാണ്ടിക്കാട്ടേക്ക് മാർച് ചെയ്തു.
പാണ്ടിക്കാട്ട് പോലീസ് സ്റ്റേഷനിലേക്ക് വരുന്ന ഹാജിയെയും കൂട്ടരെയും കണ്ട് സർക്കിൾ അഹമ്മദ് കുട്ടിയടക്കം പോലീസുകാർ മുഴുവനും ഓടി രക്ഷപ്പെട്ടു.
സ്റ്റേഷൻ ആക്രമിച്ചു ആയുധങ്ങൾ കവർന്ന വാരിയൻ കുന്നന്റെ സൈന്യം .
ബ്രിട്ടീഷ് ഓഫീസർ ഈറ്റൺ സായിപ്പിനെ തേടി പിടിച്ചു കൊന്നു കവലയിൽ നാട്ടി വെച്ചു.
˙·٠•●♥ രാഷ്ട്ര പ്രഖ്യാപനം ♥●•٠·˙
പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു.
മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നൽകിയ പേര്.
ഹിച്ച് കോക്ക് പറയുന്നത് രാജ്യത്തിന്റെ പേര് ദൗല എന്നാണ്.
ആഗസ്റ്റ് 21 ന് തെക്കേകുളം യോഗം വിപ്ലവ സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി.
ആഗസ്റ്റ് 22 ന് പാണ്ടിക്കാട് നടന്ന വിപ്ലവ കൗൺസിൽ വിപ്ലവ പ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല ഓരോ നേതാവിന് നൽകി.
നിലമ്പൂർ ,പന്തല്ലൂർ ,പാണ്ടിക്കാട്, തുവ്വൂർ എന്നീ പ്രദേശങ്ങൾ ഹാജി തന്റെ കീഴിലാക്കി.
ചെമ്പ്രശ്ശേരി തങ്ങൾ മണ്ണാർക്കാടിന്റെ അധിപനായി.
ആലി മുസ്ലിയാർ തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി.
വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങൾ സീതിക്കോയ തങ്ങളുടെ കീഴിലാക്കി .
1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് വിപ്ലവ സർക്കാരിന്റെ കീഴിൽ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കുമ്പിൾ കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂ ഉടമകളാക്കിയും രാഷ്ട്ര പ്രഖ്യാപനം നടന്നു.
ഒരു കൊല്ലം നികുതിയിളവ് നൽകി,
വയനാട്ടിൽ നിന്നും തമിഴ് നാട്ടിലേക്കുള്ള ചരക്കു നീക്കത്തിന് നികുതി ഏർപ്പെടുത്തി.
ബ്രിട്ടീഷ് രീതിയിൽ തന്നെയായിരുന്നു ഹാജിയുടെയും ഭരണം.
ബ്രിട്ടീഷുകാരെ പോലെ കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു ഭരണ സംവിധാനം. കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിശ്രമം വിജയകരമായി ഏറെക്കാലം നടന്നില്ല.
ആലി മുസ്ലിയാർ അറസ്റ് ചെയ്യപ്പെട്ടു.
മുസ്ലിയാരുടെ അറസ്റ്റിനു ശേഷം ഭരണ ചുമതല വാരിയൻ കുന്നനിൽ വന്നു ചേർന്നു .
വ്യവസ്ഥാപിതമായ രീതിയിൽ ഭരണം കെട്ടിപ്പടുക്കാൻ ഹാജിക്ക് കഴിഞ്ഞിരുന്നു.
സമാന്തര സർക്കാർ, കോടതികൾ, നികുതി കേന്ദ്രങ്ങൾ, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങൾ, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു.
രാഷ്ട്രത്തിലുള്ളവർക്കു പാസ്പോർട് സംവിധാനം ഏർപ്പെടുത്തി സമരത്തിന്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ കലാപത്തിന്റെ ഉദ്ദേശ്യം വിപുലമായി.
അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു.
മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു,
അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു.
സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു.
പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്.
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു.
അമ്പലത്തിനുള്ളിൽ പശു കിടാവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി.
മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തകരോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്.
കുത്സിത പ്രവർത്തനങ്ങളിലൂടെ സാമ്രാജത്വ വിരുദ്ധ നീക്കത്തെ വഴിതിരിച്ചു വിടാൻ ശ്രമിച്ച സർക്കാർ ജന്മി ആശ്രിതരെ ശിക്ഷിച്ചു കൊണ്ടാണ് ഹാജി അത്തരം നീക്കങ്ങളെ തടഞ്ഞു നിർത്തിയത്.
മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതിൽ നിന്ന് സംരക്ഷിച്ചതും, പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയിൽ നിന്ന് പണം നൽകിയതും നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നു .
1921 സപ്റ്റംബർ 16-ന് നിലമ്പൂർ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നു.
മഞ്ചേരി നാൽക്കവലയിൽ വച്ചു ചെയ്ത ആദ്യ പ്രഖ്യാപനത്തിന്റെ പതിപ്പ് തന്നെയായിരുന്നു ഇതും.
˙·٠•●♥ മഞ്ചേരി പ്രഖ്യാപനം ♥●•٠·˙
ഒറ്റുകാരായ തദേശി വാസികളെയും ജന്മികളെയും സർക്കാർ അനുകൂലികളെയും ശിക്ഷിക്കാൻ വാരിയൻ കുന്നൻ ഒരാമന്തവും കാണിച്ചിരുന്നില്ല.
സർക്കാർ അനുകൂല ജന്മികളായ തമ്പുരാക്കന്മാരുടെ പൂക്കോട്ടൂർ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കൾ കവർന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാർക്കു വീതിച്ചു നൽകി.
ബ്രിട്ടീഷ് പക്ഷ പ്രമാണി മണ്ണാടൻ മൊയ്തീൻ കുട്ടിയുടെ ബംഗ്ളാവ് ഹാജിയുടെ സൈന്യം ആക്രമിച്ചു ഭക്ഷ്യ വിഭവങ്ങൾ കൊള്ളയടിച്ചു, ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതാണു മറ്റൊരു പ്രധാന സംഭവം.
ഇത്തരം ആക്രമണങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ച ആക്രമണമാണ് ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ് വധം.
ബ്രിട്ടീഷ് അനുകൂലിയായ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിൽ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാറിന്റെ മാർഷൽ ലോ ആയാണ് കണക്കാക്കുന്നത്.
*“ഏറനാട്ടുകാരെ നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായി ത്തീർന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം.ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.*
(വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിൻറെ തല ചൂണ്ടിക്കൊണ്ട്) *ആനക്കയത്തെ പോലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവർ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങൾ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ഇവിടെയിട്ട് കൊല്ലണം.*
(ഇല്ല നിങ്ങൾ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആർത്തു വിളിച്ചു)
*ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും. ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്, ഇൻശാ അല്ലാഹ്.*
സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്.
പട്ടാളത്തിൽ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാൻ ഉണ്ടായിരുന്നത്. സൈനികരുടെ രജിസ്റ്ററുകൾ റിക്കാർഡുകൾ എന്നിവ ഉണ്ടാക്കി.
ആയുധങ്ങൾ നൽകുമ്പോഴും തിരിച്ചു വാങ്ങുമ്പോഴും രസീത് കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കി.
ബ്രിട്ടീഷ് പട്ടാളത്തെ പോലെ സിഗ്നൽ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരെ സൂക്ഷ്മ നിരീക്ഷണം ചെയ്തു.
കരുവാന്മാർ ആയുധ നിർമ്മാണം നടത്തി.
ഭക്ഷ്യ ചുമതല കീഴാളന്മാരും മാപ്പിളന്മാരും നിർവഹിച്ചു.
വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ എന്നിവർ പണവും ഭൂമിയും ഭക്ഷണവും നൽകി.
മാപ്പിളമാരോടൊപ്പം കീഴാളരും, അഞ്ഞൂറോളം ഹിന്ദുക്കളും വാരിയൻ കുന്നന്റെ സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്നു.
വെള്ളുവങ്ങാട് ജുമുഅത്തു പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനയോടെ മാത്രമേ മൊയ്തീൻ കുട്ടി ഹാജിയും പിന്നീട് കുഞ്ഞഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ.
യതിവര്യൻ സയ്യിദ് അഹ്മദ് ബുഖാരി കോയകുട്ടിയുടെ മഖാം സ്ഥിതി ചെയ്യുന്ന ഇടമാണിത്.
ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയിൽ വെച്ചായിരുന്നു.
ഇവിടം വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളിൽ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു.
ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമർഥ്യത്തിനും മതിയായ തെളിവാണ്.
ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങൾ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം.
ബ്രിട്ടീഷുകാർ വെള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകർത്തിരുന്നു.
അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാൽ ബ്രിട്ടീഷുകാർ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു.
കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.
ഒറ്റുകാരേയും ബ്രിട്ടീഷ് ചാരന്മാരേയും സമരക്കാർ വകവരുത്തിയിട്ടുണ്ട്.
അവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു.
അതേസമയം ഹിന്ദുവീടുകൾക്ക് സമരക്കാരിൽ നിന്നും മുസ്ലിംകൾ കാവൽ ഏർപ്പെടുത്തിയിരുന്നു.
ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് വീട്ടിൽ എത്തിച്ച് കൊടുത്ത സംഭവങ്ങൾ വരേ ഉണ്ടായിട്ടുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ ഒട്ടനവധി ആക്രമണങ്ങൾ ഈ ആറുമാസ കാലയളവിൽ ഉണ്ടായി.
തുറന്ന പോരാട്ടം മിന്നലാക്രമണം ഗറില്ലാ യുദ്ധം എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള യുദ്ധങ്ങൾ. ഒന്നാം ലോക മഹായുദ്ധത്തിലെ ഭീതി സ്വപ്നമായ ഗൂർഖ റെജിമെന്റിനെ ഇറക്കിയായിരുന്നു അവസാന തലത്തിലെ ബ്രിട്ടീഷ് പോരാട്ടം.
ഇതോടെ കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവ സർക്കാർ ഭീതിയോടെ കീഴടങ്ങിമെന്നു സർക്കാർ ന്യായമായും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഖൂർഖ ക്യാംപിൽ കയറി ആക്രമണം നടത്തിയായിരുന്നു വാരിയൻ കുന്നനും കൂട്ടരും ഖൂർഖാ സൈന്യത്തിന് സ്വാഗതമോതിയത്.
നിരാലംബരായ മാപ്പിളമാരെ കൂട്ടക്കൊല ചെയ്തും, മാപ്പിള സ്ത്രീകളെ ബലാൽസംഘം ചെയ്തു കൊന്നുമായിരുന്നു ഗൂർഖ സൈന്യം ഇതിനു പ്രതികാരം തീർത്തത്.
സ്വന്തം രാജ്യത്ത് മാത്രമല്ല അയൽ നാടുകളിലെ ബ്രിട്ടീഷ് സർക്കാർ പ്രവർത്തനം പോലും മന്ദീഭവിപ്പിക്കാൻ കുഞ്ഞഹമ്മദ് ഹാജിക്ക് കഴിഞ്ഞിരുന്നു ഗൂഡല്ലൂർ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തിയത് അത്തരത്തിലൊരെയോ സംഭവമാണ്.
1921 ലെ മലബാർ പോലീസ് സൂപ്രണ്ട് റോബർട്ട് ഹിച്ച്കോക്കിന്റെ നിരീക്ഷണത്തിൽ :
“ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടമാണ്”
മുടിക്കോട് വെച്ച് കോൺസ്റ്റബിൾ ഹൈദ്രോസിനെ വെടിവെച്ചു കൊന്ന ഹാജി പിന്നീട് ബ്രിട്ടീഷ് പക്ഷ ജന്മി ഗൂഡല്ലൂരിലെ ചെട്ടിയെയും വകവരുത്തി, ക്യാമ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഇൻസ്‌പെക്സ്റ്റർ ശൈഖ് മുഹ്യുദ്ധീനെയും രണ്ട് കോൺസ്റ്റബിൾ മാരെയും ഗൂഡല്ലൂരിൽ വെച്ച് വധിച്ചു. 1921 ഡിസംബറിൽ പന്തല്ലൂർ മുടിക്കോടുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പോരാളികൾ അക്രമം അഴിച്ചുവിട്ടു.
നിലമ്പൂർ സബ് ഇൻസ്പെക്ടറായിരുന്ന ചോലക ഉണ്ണീൻറെ കൈയിൽ ദേശീയ പതാക നൽകി, ജാഥയുടെ മുൻപിൽ നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു:
ഖിലാഫത്ത് കോൺഗ്രസ് സിന്ദാബാദ്,....മഹാത്മാഗാന്ധി കീ ജയ്.. മുദ്രാവാക്യം ഏറ്റു വിളിക്കാൻ ഉണ്ണീൻ നിർബന്ധിതനായി.
കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തി.
അദ്ദേഹത്തെ തകർക്കാൻ പലതും പയറ്റി.
ഹാജിയേയും സംഘത്തേയും പിടികൂടാൻ ബ്രിട്ടീഷ് ഗവണ്മെൻറ് ഇന്ത്യയിലുണ്ടായിരുന്ന മൂന്നിൽ ഒന്ന് സൈനികരെയും മലബാറിൽ വിന്യസിച്ചു.
പോലീസ്, എം.എസ്.എഫ്, യനിയർ, ലിൻസ്റ്റൺ, ഡോർസെറ്റ്, രജതപുത്താന, ചിൻ, കച്ചിൻ, ഖൂർഖ റെജിമെന്റുകൾ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങൾ ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമർത്താൻ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികൾ പുതു വഴികൾ തേടി.
ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു.
ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിം- ഹിന്ദു) മുന്നിൽ നിർത്താനും, ഒറ്റുകാരെ സൃഷ്ടിക്കാനുമായിരുന്നു തീരുമാനങ്ങൾ.
ഇതനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി.
ലഹള വർഗ്ഗീയ ലഹളയാണെന്നു കാണിച്ചു ലഖുലേഘ വിതരണങ്ങൾ നടന്നു.
പദ്ധതികൾ പ്രാവർത്തികമാക്കിയതിനെ തുടർന്ന് മാർഷൽ ലോ കമാണ്ടന്റ് കേണൽ ഹംഫ്രി മലബാറിലെത്തി.
ഹംഫ്രിയുടെ നേതൃത്വത്തിൽ വിവിധ പട്ടാള വിഭാഗം കമാണ്ടർമ്മാരുടെയും ഇന്റലിജന്സ് വിഭാഗത്തിന്റെയും യോഗം ചേർന്ന് 'ബാറ്ററി' എന്നപേരിൽ സ്പെഷ്യൽ ഫോയ്സ് രൂപികരിച്ചു. തുടർന്നാണ് ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്.
ചെമ്പ്രശേരി സീതി തങ്ങന്മാരെ ചതിവിൽ പെടുത്തി കീഴ്പ്പെടുത്തിയതിനു ശേഷം ഹാജിയെ പിടിക്കാനായി ഉറ്റ സുഹൃത്ത് പൊറ്റയിൽ ഉണ്യാലി മുസ്ലിയാരെ അധികാരികൾ സമീപിച്ചു.
ഹാജിയെ സന്ദർശിക്കാനും സമാന്തര സർക്കാർ പിരിച്ചു വിട്ട് കീഴടങ്ങിയാൽ കൊല്ലാതെ എല്ലാവരേയും മക്കത്തേക്ക് നാട് കടത്തുകയെ ഉള്ളുവെന്ന സർക്കാർ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു.
ഉണ്യാൻ മുസ്ലിയാരോടൊപ്പം ഹാജിയുമായി സൗഹൃദ ബന്ധമുള്ള രാമനാഥ അയ്യർ എന്ന സർക്കിളും ഉണ്ടായിരുന്നു.
ലോ കമാന്റർ ഹംഫ്രി നൽകിയ എഴുത്ത് കാട്ടി മക്കത്തേക്കു അയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ഹാജി പൊട്ടി ചിരിച്ചു. ദൂതന്മാരെ പിന്തുടർന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യൽ കമാൻഡോസ് നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി.
ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥൻ അയ്യർ ആ സ്നേഹം ആയുധമാക്കിയപ്പോൾ ഹാജി അടിതെറ്റി വീഴുകയായിരുന്നു.
സായാഹ്ന പ്രാർത്ഥന സമയമായപ്പോൾ അയ്യർക്കു മുന്നിൽ ആയുധങ്ങളെല്ലാം കൂട്ടിയിട്ട് ഹാജിയടക്കമുള്ള വിപ്ലവ സംഘങ്ങൾ വുദു എടുക്കാൻ നീങ്ങി ആയുധങ്ങൾ മാറ്റിയിട്ട അയ്യരും സംഘവും അടയാളം കാട്ടിയതോടെ പ്രതേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ അവരെ കീഴ്പ്പെടുത്തുകയായിരുന്നു.
നിരായുധരാണെങ്കിലും കീഴടങ്ങാൻ കൂട്ടാക്കാതെ ഹാജിയും കൂട്ടരും ചെറുത്തു നിന്നതിനാൽ ആറ് മണിയോടു കൂടി മാത്രമാണ് പ്രത്യേക സംഘത്തിന് ഇവരെ കീഴടക്കാനായത്.
ചെറുത്ത് നിൽപ്പിനിടെ രണ്ട് ബാറ്ററി ഫോഴ്സ് അംഗങ്ങൾക്കും നാല് ഖിലാഫത്ത് പടയാളികൾക്കും ജീവൻ നഷ്ടമായി. കീഴടക്കിയ ഹാജിയെ രണ്ട് ബറ്റാലിയൻ ഗൂർഖ പട്ടാളക്കാരുടെ അകമ്പടിയോടെ കാളികാവിലെത്തിച്ചു.
1922 ജനുവരി 5ന് ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദർശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി.
ചങ്ങലകളിൽ ബന്ധിച്ചു, മീശ രോമങ്ങൾ പറിച്ചെടുത്തു ചവിട്ടിയും,ബയണറ്റിനാൽ കുത്തിയും പാതയിലൂടെ വലിച്ചയച്ചു കൊണ്ട് ആവുവോളം രോഷം തീർത്ത് കൊണ്ടായിരുന്നു പട്ടാളത്തിൻറെ ആ യാത്ര.
1922 ജനുവരി 6-നാണ് ഹാജിയുടെ അറസ്റ് രേഖപ്പെടുത്തുന്നത്.
കളക്ടർ ആർ ഗേളി,. ഡി.എസ്.പി. ഹിച്ച്ക്കോക്ക്, പട്ടാള ഭരണത്തലവൻ ഹെൽബർട് ഹംഫ്രി, ഡി.വൈ.എസ്.പി ആമു, സർക്കിൾ ഇൻസ്‌പെക്ടർ നാരായണ മേനോൻ, സുബേദാർ കൃഷ്ണപ്പണിക്കർ എന്നിവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച ഹാജി ഹംഫ്രിയോട് ചിരിയോടെ പറഞ്ഞു.
*“വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. മാപ്പുതന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനാം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചനയ്ക്കു വേണ്ടി പുണ്യഭൂമിയെ കരുവാക്കിയ നിങ്ങളുടെ സ്വാർത്ഥത. എന്നെ പ്രലോഭിപ്പിക്കാൻ മക്കയെ ഉപയോഗിച്ച തരംതാണ പ്രവർത്തിക്കിടെ അങ്ങൊരു കാര്യം മറന്നു. ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാൻ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാൻ സ്നേഹിക്കുന്നത്. ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ അടങ്ങണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ച് വീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. നിങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ നിങ്ങൾക്ക് മാസങ്ങൾ വേണ്ടിവരും. ഇപ്പോൾ സ്വതന്ത്രമാണ് ഈ മണ്ണ്..”*
1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു.
വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു ;
*“എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”*
˙·٠•●♥ മരണം ♥●•٠·˙
1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
*“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻെറ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻെറ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”*
എന്ന് ഹാജി ആവശ്യപ്പെട്ടു.
അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി.
മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു.
കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി.
ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.
13 വരെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ