പുണ്യ റബിഉൽ അവ്വൽ PDF ആവശ്യമുളളവർ ഇതിൽ തൊടുക
മാനത്തമ്പിളി പുഞ്ചിരിതൂകിമന്ദമാരുതന വെൺമയേകുന്നു .
വിശ്വാസിയുടെ മനതലങ്ങളിൽ സ്നേഹ പുഷ്പം വിടരുകയാണ് .
അതെ റബിഇന്റെ പൊന്നമ്പിളിവാനത്തുദിക്കാനായിരിക്കുന്നു .
ലോകമിൽ തിരു മദ്ഹുകളും കീർത്തനങ്ങളും അലയടിക്കുന്നു .
ഒരുമാസം ഇനി ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ .
രാപ്പലുകൾ വ്യത്യാസമില്ല ,
ചെറുപ്പ വലിപ്പ വൈജാത്യങ്ങളില്ല .
കുലമഹിമകളില്ല , അന്തരങ്ങളെല്ലാം വകഞ്ഞു മാറ്റി .
തിങ്കൾ പോലെ തിങ്കളായി വിരിഞ്ഞ തിരു മുത്തിന്റെ പിറവിയിൽ ആഘോഷം പങ്കിടുകയാണ് .
പിഞ്ചു പൈതങ്ങളുടെ നാവുകളിൽ ഇശൽ പേമാരിയായി പെയിതിറങ്ങുന്നു .
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മന്ദമാരുതൻ അടിച്ച് വീശുന്നു .
സാഗര തിരകൾ സംഗീതം മൂളികാറ്റിൻ ചൂളം വിളികൾ മദ്ഹുകൾ തീർക്കുമ്പോൾ ആകാശ ഗംഗകൾ താണ്ടി പറവകൾ ചിറകടിച്ച് പുണ്യറൗളയിലേക്കണയുമ്പോൾ നമുക്കും വാഴ്ത്താം ആ മദ്ഹിൻ വചനം ലോകത്തിലെ
♥നബി സലാം അലൈക്കും,
യാറസൂൽ സലാം അലൈക്കും,♥
വിശ്വാസിയുടെ ഹൃദയം സന്തോഷത്താൽ ആനന്ദപൂരിതമാകും ,
മസ്ജിദുകളിൽ നിന്നുയരുന്ന മദ്ഹു ഗീതങ്ങൾ , സ്വലാത്ത് ധ്വനികൾ , ഓത്തു പളളികളിൽ കുട്ടികൾ ആവേശത്താൽ മുഴക്കുന്ന യാനബി സലാം ???
ഈരടികൾ , അതെ അവിടത്തേക്ക് സ്വലാത്തുകൾ വർദ്ധിപ്പിച്ചും
അവിടത്തെ മദ്ഹു ആലപിച്ചും ആ പുണ്യമാസത്തെ വരവേൽക്കാൻ എല്ലാ വിശ്വാസികളും തയ്യാറെടുക്കുകയാണ്.
റബിഉൽ അവ്വൽ എന്നു കേൾക്കുമ്പോൾ തന്നെ വിശ്വാസികളുടെ മനതലങ്ങളിൽ ഒരു കുളിര് അനുഭവപ്പെടും .
അതങ്ങനെയാണ് .
മനസ്സകങ്ങളിൽ മുത്തു നബിയെ കൊണ്ടു നടക്കാത്തവരില്ല .
വിശ്വാസം പൂർത്തിയാകണമെങ്കിൽ അതനിവാര്യവുമാണല്ലോ.
എല്ലാവരുടെ അകങ്ങളിലും മുത്തുനബിയോടുള്ള സ്നേഹം ഒരു വിത്തായി കിടക്കുന്നുണ്ട് .
പുറത്ത് എത്ര സ്നേഹം കാണിക്കാത്തവനാണെങ്കിലും ആറ്റലോരുടെ പേരു കേൾക്കുമ്പോൾ അറിയാതെ അധരങ്ങളിൽ സ്വലാത്ത് ഒഴുകി വരുന്നത് ഈ സ്നേഹത്തിന്റെ ചെറിയൊരംശം അന്തർലിനമായികിടക്കുന്നത് കൊണ്ടാണ് .
പാപപങ്കിലമായ മനസ്സോ സാഹചര്യമോ ഈ സ്നേഹനാളത്തെ പുറത്തുചാടാൻ അനുവദിക്കുന്നില്ല എന്നതാണ് നമുക്കു പലർക്കും മുത്തു നബിയോടുള്ള സ്നേഹത്തിനു വിലങ്ങായി നിൽക്കുന്നത്.
വെള്ളമൊഴിച്ച് നനച്ചു കഴിഞ്ഞാൽ നന്നായി വളർന്ന് പന്തലിക്കും .
വിള നശിപ്പിക്കുന്ന പ്രാണികളും പുഴുക്കളും നമ്മുടെ പാപങ്ങളായി സഹവാസമൊരുക്കുമ്പോൾ സ്നേഹത്തിന്റെ വളർച്ചയെ വെറുതായൊന്നുമല്ല ബാധിക്കുന്നത് .
******************************
WHATSAPP no . 00919746695894 00919562658660
******************************
മുത്തുനബിയുടെ ജന്മദിനം കൊണ്ടനുഗ്രനിഹതമായ പുണ്യ റബിഉൽ സമാഗതമാവുമ്പോൾ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന വിശ്വാസി ഹൃദയത്തടങ്ങളിൽ സന്തോഷം കളിയാടാതിരിക്കുന്നതെങ്ങിനെ ?
എല്ലാവർഷവും റബിഉൽ അവ്വൽ മാസം വന്നണയുമ്പോൾ അല്ലാഹുവിന്റെ മഹാനായ പ്രവാചകന്റെ തിരുപ്പിറവിയുടെ സ്മരണ സർവ പ്രപഞ്ചങ്ങളെയും സൗരഭ്യമണിയിക്കുകയാണ് .
തിരുനബിയുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടും കോടിക്കണക്കിന് മുസ്ലിംകൾ ലോകമെമ്പാടും ആ മഹാസുദിനം ആഘോഷിക്കുന്നു .
തിരുമേനിയുടെ ജീവിതഗാഥ ചൊല്ലുകയും ആബാലവൃദ്ധം ജനങ്ങളിലേക്കും അതുവഴി മഹാഗുരുവിന്റെ സന്ദേശമെത്തിക്കുകയും ചെയ്യുന്നു .
ലോകത്ത് പിറന്നു വീണവരിൽ മറ്റാർക്കും ലഭിക്കാത്ത ഒരു സ്ഥാനവും ബഹുമതിയും ആണ് നബി തങ്ങൾക്ക് ലഭിച്ചിരിക്കുന്നത് മുത്ത് നബി ഉത്തമ നബിയും അവിടുത്തെ സമൂഹം ഉത്തമ സമൂഹവും ആണല്ലോ അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു തേടിയെത്തിയത് .
റബിഅ മാസം പിറന്നു കഴിഞ്ഞാൽ എല്ലാവരുടെയും അകത്തളങ്ങളിൽ മുത്ത് നബിയോടുളള അദമ്യമായ അനുരാഗം ചാലിടുമ്പോൾ പൂർവികരായ മഹത്തുക്കൾ നമുക്ക് പകർന്നുനൽകിയ രീതികൾ മറന്നു മൗലിദുകളും മദ്ഹ് ഗീതങ്ങളുമായി നമ്മുടെ വീടും നാടും പരിസരവും പ്രവാചക സ്നേഹം കൊണ്ട് നിറസാന്നിധ്യമായിരുന്നു .
ആ പാരമ്പര്യരീതി നാം മറന്നു പോവരുത് അതിനെ ഇല്ലായ്മ ചെയ്യാതെ ആവേശത്തോടെ ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോഴാണ് മുത്ത് നബിയോടുളള യഥാർത്ഥ സ്നേഹം നമ്മിൽ ഉണ്ടാവൂ .
അല്ലാതെ മാസം പിറക്കുമ്പോൾ ഇത് നവ ആശയമാണെന്നും ഇസ്ലാമികമല്ലെന്നും ബോഡുകൾ സ്ഥാപിച്ചും മറ്റുമായി പ്രചരണം നടത്തുന്നവർ യഥാർത്ഥത്തിൽ മുത്ത് നബിയോട് ഈർഷ്യം വെക്കുന്നവരാണ് അല്ലാതെ പ്രവാചക സ്നേഹികളല്ല .
ഇവരുടെ അന്ത്യം ഭയക്കേണ്ടതാണ് .
അൽപം പോലും സ്നേഹത്തിന്റെ കണിക മനസ്സിൽ ഉളളവർക്ക് മിലാദ് ആഘോഷിക്കൽ നിർബന്ധമാണ് .
കാരണം
അല്ലാഹു തന്നെ പറയുന്നു :
നബിയേ ! അല്ലാഹുവിന്റെ ഫള്ല് കൊണ്ടും റഹ്‌മത് കൊണ്ടും ജനങ്ങൾ സന്തോഷം പ്രകടിപ്പിച്ച് കൊളളട്ടെ അത് അവരുടെ മുഴുവൻ സന്തോഷത്തേക്കാളും ഗുണകരമാണ് .
( യൂനുസ് 55 )
ഇമാം സുയൂഥി ( റ ) ഇതിന്റെ വിഷദീകരണത്തിൽ പറയുന്നു
റഹ്‌മത് കൊണ്ടുളള ഉദ്ധേശം റസൂൽ ( സ്വ ) യാണ് . ( ദുററുൽ മൻസൂർ 4 / 327 )
ഇതിന് ഉപോൽഭലകാണ് നബി തങ്ങളെ ഖുർആൻ റഹ്‌മത് എന്ന് വിശേഷിപ്പിച്ചതും മാത്രമല്ല ഈസാ നബിക്ക് പെരുന്നാൾ ആഘോഷത്തിന് സുപ്ര ഇറക്കി കൊടുത്ത സംഭവം വിവരിക്കുന്ന ആയത്തിനു തഫ്സീറായി
ഇമാം ഇസ്മാഈലുൽ ഹിഖി ( റ ) പറയുന്നു.
ഇതിനെക്കാളും വലിയ ബഹുമതിയാണ് നബിയുടെ മീലാദിന് കാരണം അനുഗ്രഹത്താൽ ഏറ്റവും മുൻപന്തിയിൽ മുഹമ്മദ് നബിയാണ് അപ്പോൾ അവരുടെ ജന്മദിനം ഏറ്റവും മഹത്തരവും പ്രാമുഖ്യമുൾളതുമാണ്.
( ഹുൽബയാൻ 2/446 )
അതുപോലെ തന്നെ അല്ലാഹു അനുവദിച്ച രൂപത്തിലെല്ലാം ഈ ആഘോഷത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് പണ്ഡിതാഭിപ്രായം .
അതു കൊണ്ട് തന്നെ സ്ഥലകാല വിവേചനമില്ലാതെ സ്റ്റേജിലും പേജിലുമായി പ്രവാചക സ്നേഹത്തിന്റെ തേനരുവി ഒഴുകി കൊണ്ടിരിക്കുന്നു .
ഓരോ റബിഇൻ പൊന്നമ്പിളിമാനത്തുദിക്കുമ്പോൾ മുസ്ലിം ലോകം പ്രവാചക പ്രകീർത്തനങ്ങളാൽ പ്രശോഭിതമാവും അടുത്ത കാലം വരെ ഇതിലൊന്നും കാര്യമായി തർക്കമുണ്ടായിരുന്നില്ല .
എന്നാൽ എന്തും ഏതും വിവാദമാക്കാനുളള ബിദ്അത്ത് അജണ്ടയുടെ ഭാഗമായിമുത്ത് നബിയെ ചൊല്ലിയും മുസ്ലിം സമൂഹത്തിൽ തർക്കമുയരേണ്ടി വന്നത് നാം കാണേണ്ടി വന്നു .
മുഹമ്മദ് നബി ( സ്വ ) യുടെ സ്ഥാനവും മാനവും മനസ്സിലാക്കുന്നതിൽ ചിലർക്ക് കാര്യമായ തകരാറ് വന്നു എന്നു നാം പറയുന്നത് ഇതിന്റെയടിസ്ഥാനത്തിലാണ് അത് കൊണ്ട് തന്നെ സ്വലാത്തുകൾ വർദ്ധിപ്പിച്ചും അവിടെത്തെ മദ്ഹ് ഗീതങ്ങൾ ആലപിച്ചും അവിടെത്തെ സന്ദേശങ്ങൾ പ്രചരിപ്പിച്ചും ? .
നമ്മുക്കും വരവേൽക്കാം ആ പുണ്യ റബിഉൽ അവ്വൽ മാസത്തെ നാഥൻ അനുഗ്രഹിക്കട്ടെ .
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ