അല്‍ബഖറയിലെ 255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്ബ്‌നു കഅബ് (റ) പറയുന്നു.
നബി(സ) പറയുന്നു. ”എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല”. (ഇബ്‌നു കസീര്‍1/270) അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്ധരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാര്‍ക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈമാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല.” (ഇബ്‌നുകസീര്‍)
1/270) ആയത്തുല്‍ കുര്‍സിയ്യിന്റെ പ്രാധാന്യവും ഫലങ്ങളും വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഇനിയുമുണ്ട്. ഭൗതികമായ ഫലങ്ങള്‍ വിവരിച്ച ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഹദീസ് കാണുക. ബുഖാരി (റ) ഉദ്ധരിച്ച ദീര്‍ഘമായ ഹദീസിന്റെ വിവരണത്തില്‍ ഇങ്ങനെ മനസിലാക്കാം. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്റെ വിരിപ്പിലെത്തിയാല്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക. അങ്ങനെ ചെയ്യുന്നവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക സംരക്ഷണം ഉണ്ടാകുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി).
നബി (സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനം പോലെയാക്കരുത്. (സാധാരണ ഖബറുകളെ പോലെ ഖുര്‍ആന്‍ ഓത്തുകളോ ദിക്‌റുകളോ ഇല്ലാത്തവയാക്കരുത്). സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന ഭവനങ്ങളില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്. (മിശ്കാത്ത്)
പിശാചിന്റെ ഉപദ്രവം തടയുന്നതിന് നബി (സ്വ) സമുദായത്തിനു നല്‍കിയ ഉരുക്കുകോട്ടയാണ് യഥാര്‍ഥത്തില്‍ ആയത്തുല്‍ കുര്‍സിയ്യ്.
അബൂഹുറയ്‌റ(റ)വില്‍ നിന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നത് കാണുക: നബി(സ്വ) പറഞ്ഞു: സൂറത്തുല്‍ ബഖറയില്‍ ഒരു ആയത്തുണ്ട്. ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളുടെയും നേതാവാണത്. പിശാചിന്റെ സാന്നിധ്യമുള്ള വീട്ടില്‍ അതു പാരായണം ചെയ്താല്‍ തീര്‍ച്ചയായും അവന്‍ പുറത്തുപോകും. ആയത്തുല്‍ കുര്‍സിയ്യ് ആണത്. (ഇബ്‌നുകസീര്‍ 2/289).
പിശാചിന്റെ ഉപദ്രവം തടയുന്നു
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ് (റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്‌നുകസീര്‍ 1/269)
ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും…
R . A . M
ചങ്ങല
ചാല
കണ്ണൂര്‍
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ