ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നോമ്പ്നിർബന്ധമാകാനുള്ള നിബന്ധനകൾ.

നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനകൾ 1, ഇസ്ലാം 2. പ്രായപൂർത്തി 3. ബുദ്ധി . 4.ആർത്തവം, പ്രസവരക്തം എന്നിവ യിൽ നിന്നുള്ള ശുദ്ധി 5, നോമ്പെടുക്കാനുള്ള കഴിവ് ( ശാരീരികമായ) അമുസ്ലിമിനും കുട്ടിക്കും ഭ്രാന്തനും അശക്തനും നോമ്പ് നിർബന്ധമില്ല. മതഭഷന് ഇസ്ലാമിലേക്ക് മടങ്ങി വരുന്നതുവരെ അവന് നോമ്പ് നിർബ ന്ധമില്ല. മതഭ്രഷ്ടൻ ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ അവന് ഭ്രഷ്ട് കാ ലത്തു നഷ്ടപ്പെട്ട നോമ്പ് ഖ്വള്വാഅ് വീട്ടണം. കുട്ടിയോട് 7 വയസ്സായാൽ – കൽപ്പിക്കലും 10 വയസ്സായാൽ നോ മ്പെടുക്കാതിരുന്നാൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്. ശമനം പ്രതീക്ഷിക്കപ്പെടാത്ത രോഗം കൊണ്ടോ വാർദ്ധക്യം കൊണ്ടാ ശക്തമായ പ്രയാസം അനുഭവപ്പെടുന്ന വരാണ് അശക്കർ ഒാരോ ദിവസ ത്തിനും അവർ ഓരോ മുദ്ദ് ഭക്ഷണം (പ്രായശ്ചിത്തമായി നൽകൽ നിർബസമാണ്. പിന്നീടു ഖളാഇനു സാധിചാലും ഖ്വള്വാഅ് വീട്ടേണ്ട തില്ല. ആർത്തവക്കാരിക്കും പ്രസവ രക്തക്കാ രിക്കും നോമ്പ് ഹറാമും പിന്നീട് നോറ്റുവീട്ടൽ നിർബന്ധവുമാണ്. നോമ്പിന്റെ ഫർളുകൾ നോമ്പിന്റെ ഫർളുകൾ രണ്ട്. 1. നിയ്യത്ത്. 2. നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് പിടിച്ചു നിൽക്ക്. നോമ്പിന്റെ നിയ്യത്ത് നോമ്പിന്റെ സാധുതയ്ക്ക് നിയ...

ഭക്ഷണ - പാനീയങ്ങളുടെ ദുർവ്യയം.

ഇമാം അഹ്മദ് ( റ ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി ( സ.അ ) തങ്ങൾ പറഞ്ഞു  “ അഹങ്കാരം കൂടാതെയും , അമിതമാക്കാതെയും തിന്നുക , കുടിയ്ക്കുക , വസ്ത്രം ധരിയ്ക്കുക , ധർമ്മം ചെയ്യുക "  ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ്  ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത് .  ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക ,  അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക  അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക .  ( ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത .  തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാനധർമ്മങ്ങൾ ആവശ്യമില്ല . )  ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് !  ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ ,  നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ...

യൂനുസ് നബി (അ) ചരിത്രം

˙·٠•●♥ യൂനുസ് നബി (അ) ചരിത്രം : മുഖവുര  ♥●•٠.. മഹാനായ പ്രവാചകൻ യൂനുസ് നബി (അ)ന്റെ പേരു കേൾക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ കഥയാണ് ഓർമ വരിക. സത്യത്തിൽ ആ പുണ്യ പ്രവാചകന്റെ ചരിത്രത്തിൽ ഓരോ വിശ്വാസിക്കും എമ്പാടും പഠിക്കാനും പകർത്താനുമുണ്ട്. നിസാര പ്രശ്നങ്ങൾക്കു മുമ്പിൽ ഉദ്ദിഷ്ഠ ലക്ഷ്യം നേടാനാവാതെ നിരാശപ്പെടുന്ന മനുഷ്യൻ. ജീവിതം തന്നെ അവസാനിപ്പിക്കുന്ന കഥകളെത്ര...  പക്ഷെ എന്തൊക്കെ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടായിടും നാവിലും മനസ്സിലും ഇലാഹീ ചിന്തയുമായി മുന്നേറിയതിനാൽ യൂനുസ് നബി (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തിയ കഥ വായിക്കുമ്പോൾ ഓരോ വിശ്വാസിയെയും ദൈവ സ്മരണയിലൂടെ ഏതു പ്രയാസവും സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമാക്കുമെന്നതിൽ സന്ദേഹമില്ല.  ഒരു ലക്ഷത്തിൽപരം ജനസംഖ്യയുള്ള നീനവ പട്ടണം. അവിടേക്കു നിയുക്തനായ പ്രവാചകൻ യൂനുസ് (അ). അത്ഭുതങ്ങൾ നിറഞ്ഞ ജീവിതം. ആ ജനത ചരിത്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. പ്രവാചകൻ എത്രയൊക്കെ ശ്രമിച്ചിട്ടും നേർവഴിയിലെത്താത്ത ജനത. ഒടുവിൽ പിണങ്ങി പിരിഞ്ഞുപോയി.  പ്രവാചകരുടെ അഭാവത്തിൽ സന്മാർഗ്ഗം തേടിപ്പോയ ജനത. വെളിച്ചം ലഭിച്ചപ്പോൾ പ്രവാചകരുടെ തിരിച്ചുവരവിന...

നൂഹ് നബി ‎(അ) ‏ചരിത്രം ‎

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്ര...