ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇസ്മാഈൽ (അ) ചരിത്രം

˙·٠•●♥  ഇസ്മാഈൽ (അ) ചരിത്രം : മുഖവുര♥●•٠·˙ മനുഷ്യകുലത്തെ നേർമാർഗത്തിലേക്കു ക്ഷണിച്ചു കൊണ്ട് ലക്ഷത്തിൽപരം പ്രവാചകന്മാർ ലോകത്തു വന്നു. ഇതിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരെ ഖുർആൻ പരിചയപ്പെടുത്തുന്നു... ഖലീലുല്ലാഹി ഇബ്റാഹീം (അ).  ഇബ്റാഹീം (അ) ന്റെ രണ്ടു പുത്രന്മാരിൽ ഒരാളാണ് ഇസ്മാഈൽ (അ). അവരിൽ നിന്നുത്ഭവിച്ച് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകി വന്ന മനുഷവർഗത്തിന്റെ രണ്ടു കൈവഴികൾ. സന്മാർഗം തേടുന്നവർ ആ കൈവഴികളുടെ ചരിത്രമറിയണം. അത് പറയാനുള്ള ഒരെളിയ ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്...  നബിﷺയുടെ പൂർവ പിതാവ് എന്ന നിലയിലും നമ്മുടെ ആരാധനകളിൽ വിശിഷ്യാ ഹജ്ജിലും, ബലിപെരുന്നാളിലും മറ്റും നാം അനുസ്മരിക്കുന്ന വ്യക്തിത്വം എന്ന നിലയിലും ഇസ്മാഈൽ നബി (അ)ന്റെ ചരിത്രം പഠിക്കൽ നമ്മുടെ ബാധ്യതയത്രെ...  വിജനമായ മക്ക. അവിടെ ഒറ്റക്കു കഴിഞ്ഞ ഉമ്മയും മകനും. അവരെ നോക്കി നിൽക്കുന്ന സഫയും മർവയും. ഹാജറ(റ)യുടെ ശരീരത്തിൽ നിന്ന് സഫാക്കും മർവാക്കുമിടയിൽ തെറിച്ചുവീണ വിയർപ്പുതുള്ളികൾ...  മരുഭൂമിയിലെ നീരുറവ. സംസം. സംസം കണ്ട് വന്ന പറവകൾ. ഉമ്മാക്കും മകനും ലഭിച്ച ആദ്യത്തെ കൂട്ടുകാർ. സത്യവിശ്വാസിയുടെ മനസ്സിൽ എ...

ഭർത്താവിന്റെ സ്നേഹം നിലനിർത്താൻ ചില വഴികൾ

ഭര്‍ത്താവിന്റെ സ്‌നേഹം നിലനിര്‍ത്താന്‍ ചില വഴികള്‍ ''ഓ.. അങ്ങേര് ഇപ്പോള്‍ പഴയ ആളല്ല. ആകെ മാറിപ്പോയി..'' ''മൂപ്പര്‍ക്ക് ഇപ്പോള്‍ പഴയപോലെ സ്‌നേഹം കാണുന്നില്ല..'' എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാരെ നമുക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. ഒരു പക്ഷേ, അതൊക്കെ അവരുടെ തോന്നലാകാം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിക്കാനുള്ള വ്യഗ്രതക്കിടയില്‍ ഭാര്യയെ ശ്രദ്ധിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. മാത്രമല്ല, എല്ലായ്‌പ്പോഴും ഭര്‍ത്താവിന് ഭാര്യയില്‍ ഒരേ രീതിയിലുള്ള താല്‍പര്യം നിലനിര്‍ത്താന്‍ പറ്റിയെന്നുവരില്ലല്ലോ. എങ്കിലും ചിലപ്പോഴെല്ലാം ഭാര്യമാരുടെ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലാതെയുമില്ല. കാലഘട്ടത്തിന്റെ ഒഴുക്കും ജീവിത വ്യഗ്രതയുമെല്ലാം മിക്കവര്‍ക്കുമുള്ളതല്ലേ? എന്നാല്‍ ഇതൊക്കെ കുറവായിട്ടും ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുകയാണെങ്കിലോ? തീര്‍ച്ചയായും അതിന്റെ പിന്നില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. അതെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. * മുമ്പ് സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഭര്‍ത്താവ് എല്ലാറ്...