ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

*🌹ജുമുഅ ദിവസത്തെ ഏതാനും മര്യാദകള്‍:🌹*

*🌹ജുമുഅ ദിവസത്തെ ഏതാനും മര്യാദകള്‍:🌹*  *꧁📚المعرفة الاسلام 📚꧂* https://chat.whatsapp.com/HbvmT6VLGknFisj4yWRnVm 1. ജുമുഅ ദിവസം:  സമ്പന്നമാക്ൻ ജുമുഅ ദിവസത്തെ ഏതാനും മര്യാദകള്‍: 1. ജുമുഅക്ക് വേണ്ടി കുളിക്കുക. 2. മിസ് വാക്ക് തേക്കുക. 3. നഖം വെട്ടുക. 4. വൃത്തിയുള്ളതും ഉള്ളതില്‍ ഏറ്റവും മികച്ചതുമായ വസ്ത്രം ധരിക്കുക. 5. സുഗന്ധം പൂശുക. 6. സുറുമ ഇടുക. 7. മസ്ജിദിലേക്ക് നേരത്തെ പുറപ്പെടുക. 8. മസ്ജിദിലേക്ക് നടന്ന് പോകുക. 9. പരമാവധി മുന്നിലെ സ്വഫ്ഫില്‍ ഇരിക്കുക. 10. സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുക. 11. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക. 12. ദുആയ്ക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സമയമുള്ളതിനാല്‍ ദുആ വര്‍ദ്ധിപ്പിക്കുക. 2. ജുമുഅ ദിവസം:  സമ്പന്നമാക്കാം.!  അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു: റസൂലുല്ലാഹി ﷺ അരുളി: സൂര്യന്‍ ഉദിക്കുന്ന ദിനങ്ങളില്‍ (ആഴ്ചയിലെ ഏഴ് ദിവസങ്ങളില്‍) ഏറ്റവും ഉത്തമദിനം വെള്ളിയാഴ്ചയാണ്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത് അന്നാണ്. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും പുറത്താക്കപ്പെട്ടതും (മാനവ കുലത്തിന്‍റെ ആരംഭ...

🌹അത്ഭുതം ഈ ധർമ്മം.🌹

🌹അത്ഭുതം ഈ ധർമ്മം.🌹 ഒരിക്കൽ അബൂ മുസ്ലിമുൽ ഖൗലാനി (റ) വിന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: ഇവിടെ ഭക്ഷണത്തിന്നു ഒന്നുമില്ല... ഖൗലാനി (റ): നിന്റെ കയ്യിൽ വല്ലതും ഇരിക്കുന്നുണ്ടോ..?  ഭാര്യ: അതെ, ഒരു ദിർഹമുണ്ട്. ഖൗലാനി (റ): എന്നാൽ അതിങ്ങോട്ട് എടുക്ക് സാധനങ്ങൾ വാങ്ങാനുള്ള ഒരു കീശയും (സഞ്ചി) എടുത്തോ... അങ്ങനെ ഖൗലാനി (റ) സാധനങ്ങൾ വാങ്ങാനായി അങ്ങാടിയിലേക്ക് പോയി.  അങ്ങാടിയിൽ എത്തിയപ്പോൾ ഒരു ഭിക്ഷക്കാരൻ കെെ നീട്ടി.. ഉടനെ ആ ഒരു ദിർഹം അദ്ദേഹത്തിന്നു കൊടുത്തു... ഇനി എന്തു ചെയ്യും എന്നു പിന്നീടാണ് ചിന്തിച്ചത്..!! ഭാര്യയോട് എന്ത് പറയും..?! ആലോചനക്കു ശേഷം അദ്ദേഹം കുറച്ചു മണ്ണുവാരി കീശ(സഞ്ചി)യിലിട്ടു അതുമായി വീട്ടിലേക്കു ചെന്നു. ഭയപ്പാടോടെയാണ് അദ്ദേഹം ചെന്നത്... കീശ (സഞ്ചി) ഭാര്യയെ ഏൽപ്പിച്ച്‌ അദ്ദേഹം പുറത്തേക്ക് പോയി... സമയം രാത്രിയായപ്പോൾ നല്ല ചപ്പാത്തിയുണ്ടാക്കി മുന്നിൽ കൊണ്ടുവന്നു വെച്ചിരിക്കുന്നു..!! അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു.. ഇതെവിടന്നാണ് നിനക്ക് കിട്ടിയത്..?  ഭാര്യ പറഞ്ഞു: നിങ്ങൾ കൊണ്ടു വന്ന മാവുകൊണ്ട് ഉണ്ടാക്കിയത്...  അത്ഭുതം തന്റെ ഭാര്യ കീശ (സഞ്ചി) തുറന്നു നോക...

ഭർത്താവ് മരിച്ചാൽ സ്ത്രീയുടെ ഇദ്ദ :

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 ഭർത്താവു മരണപ്പെട്ടാൽ ഭാര്യ ഇദ്ദ ആചരിക്കേണ്ടത് എത്ര ദിവസമാണ്..❓ ▪️ഉ: ഭർത്താവ് മരണപ്പെട്ട സ്വതന്ത്ര സ്ത്രീയുടെ ഇദ്ദകാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാര്യം ഖുർആൻ, സുന്നത്ത്, ഇജ്മാഉ എന്നീ പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതാണ്.   (തുഹ്ഫ: 8/250) മടക്കിയെടുക്കാവുന്ന നിലയിൽ മൊഴി ചൊല്ലപ്പെട്ടവൾ ത്വലാഖിന്റെ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കെ ഭർത്താവു മരണപ്പെട്ടാൽ അവൾക്കു വഫാതിന്റെ ഇദ്ദയുണ്ടോ..❓ ▪️ഉ: അതേ, ഭർത്താവിന്റെ മരണത്തോടുകൂടി അവളുടെ ത്വലാഖിന്റെ ഇദ്ദ ഒഴിവായി. ഇനി നാലു മാസവും പത്തു ദിവസവും അവൾ വഫാതിന്റെ ഇദ്ദ ആചരിക്കണം.   (തുഹ്ഫ: 8/251). നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കൽ നിർബന്ധമാക്കിയതിലെ യുക്തിയെന്താണ്..❓ ▪️ഉ: ഇമാം റംലി (റ) വിവരിക്കുന്നു: നാലു മാസം പൂർത്തിയാവുമ്പോൾ ഗർഭസ്ഥ ശിശുവിൽ ആത്മാവ് (റൂഹ്) ഊതപ്പെടുകയും അതു ഇളകുകയും ചെയ്യും. പത്തു ദിവസം കൂടി പരിഗണിക്കുന്നത് ഇളക്കം കൂടുതൽ അനുഭവപ്പെടുവാനാണ്.   (നിഹായ: 7/145). പ്രായക്കുറവുകൊണ്ടോ ...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...