ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

വുളു എടുക്കൽ (വുളു എടുക്കുന്ന രീതി)

അശുദ്ധികള്‍ രണ്ടു തരമുണ്ട്. ചെറിയ അശുദ്ധി 2. വലിയ അശുദ്ധി. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ വുളു ചെയ്യണം. വലിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ കുളിക്കുകയും വേണം. വുളുഇന്നും കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്. വുളുഇനെ കുറിച്ച് ആദ്യം വിവരിക്കാം. വുളുഅ് അതിന്‍റെ ശര്‍ത്തുകള്‍ നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങള്‍ കഴുകുന്നതിനാണ് വുളുഅ് എന്നുപറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകുന്നതിന് വേണ്ടിയാണ് വുളു എടുക്കുന്നത്. വുളു കൂടാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല. വുളുഇന്ന്‍ അഞ്ചു ശര്‍ത്തുകള്‍ ഉണ്ട്. വുളു എടുക്കുന്നത് ത്വഹൂറായ വെള്ളം കൊണ്ടായിരിക്കുക. ഇസ്ലാമിക കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) അനുസരിച്ച് വെള്ളം പൊതുവേ മൂന്ന് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട് ഒന്ന് ത്വഹൂര്‍, സ്വതവേ ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂര്‍ എന്ന് പറയുന്നത്. വുളു എടുക്കാനും കുളിക്കാനും മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ത്വഹൂറായ വെള്ളം തന്നെ വേണം. പുഴവെള്ളം, കടല്‍വെള്ളം, മഞ്ഞുവെള്ളം, കിണര്‍വെള്ളം തുടങ്ങിയവ എല്ലാം ത്വഹൂറ...

ഈസാനബി(അ) ചരിത്രം

ഈസാ നബി (അ )   ഇസ്രാഈല്യരിലേക്ക് ഒട്ടനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ നബിയാണ് ഈസാ (അ)... തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളർന്നു വികസിച്ച കാലം. വൈദ്യ ശാസ്ത്രത്തെ വെല്ലുവിളിച്ച സംഭവങ്ങളാണ് പിന്നെ നടന്നത്. അല്ലാഹു ﷻ ഇറക്കിയ വേദ ഗ്രന്ഥങ്ങളാണ് തൗറാത്തും ഇഞ്ചീലും. അവ രണ്ടിലേക്കുമാണ് ഈസാ (അ) ഇസാഈല്യരെ ക്ഷണിച്ചത്. വളരെ ക്രൂരമായിട്ടാണവർ പ്രതികരിച്ചത്. ഈസാ (അ) ൽ വിശ്വസിച്ചത് സാധാരണക്കാരായ തൊഴിലാളികൾ. ഇവർ പ്രശംസിക്കപ്പെട്ട വിഭാഗമാണ്. ഈസാ (അ) നെതിരെ ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു. അതിനേക്കാൾ ശക്തമായ തന്ത്രം അല്ലാഹുﷻവും പ്രയോഗിച്ചു. ഉൾക്കിടിലത്തോടെയല്ലാതെ അതോർക്കാനാവില്ല. എല്ലാം വിശുദ്ധ ഖുർആൻ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ഈസാ നബി (അ) ന്റെ യഥാർത്ഥ ചരിത്രം കുട്ടികൾക്ക് നന്നായി പറഞ്ഞുകൊടുക്കണം. കുരിശിൽ തറക്കപ്പെട്ടത് ഈസാ (അ) അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കിൽ അവരുടെ വിശ്വാസം വികലമായിപ്പോവാനിടയുണ്ട്. കുഞ്ഞുങ്ങളുടെ കുരുന്നുമനസ്സിൽ തൗഹീദ് ഉറപ്പിക്കണം. കുരുന്നുമനസ്സിൽ ഈമാനിന്റെ പ്രകാശം പരക്കണം. അതിന്ന് ഈ ചരിത്രം സഹായകമാവും. ഉപയോഗപ്പെടുത്തുക. ഉപയോഗപ്പെടുത്താൻ ...