ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മസ്ജീദുകള്‍

1. മസ്ജിദുൽ ഗമാമ. ഹിജ്റ രണ്ടാം വര്‍ഷം പെരുന്നാള്‍ നമസ്കരിച്ചത് ഈ സ്ഥലത്ത് വച്ചാണ്. പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദിന് മസ്ജിദുല്‍ ഗമാമ എന്ന് പറയപ്പെടുന്നു. ഈ മസ്ജിദിനു ഈ പേര് വിളിക്കാനുള്ള കാരണം താഴെ പറയുന്ന സംഭവമാണ്. അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നമസ്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. എന്നിട്ട് പ്രസംഗം നടത്തി നമസ്കാരം നിര്‍വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. ഇത് നമുക്ക് സമ്മേളിക്കാനുള്ള സ്ഥലമാണ്. മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും പ്രാര്‍ഥിക്കാനുള്ള സ്ഥലവുമാണ്. അതിനാല്‍ ആരും ഇവിടെ എടുപ്പോ തമ്പോ പണിയരുത്. പ്രവാചകന്‍റെ പ്രാര്‍ഥനാനന്തരം അവിടെ മേഘം നിഴലിട്ടു ശക്തമായ മഴ വര്‍ഷിച്ചു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്. മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്‌. ഹദീഖതുൽ ബൈഅയിൽ നിന്ന് ഹറമിന്റെ മുൻവശത്...