ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

*🌱ജാബിർ(റ)വിന്റെ സല്‍ക്കാരം.🌱*

*📚🌷المعرفة الاسلامية🌷📚* *🌱ജാബിർ(റ)വിന്റെ സല്‍ക്കാരം.🌱*   https://chat.whatsapp.com/D31gvFhusphCZZe954Uzx7 പ്രവാചകന്‍ മുഹമ്മദ് നബി അനുയായികളെ ജോലി ഏല്‍പിച്ച് അടങ്ങിയിരിക്കുകയല്ല ചെയ്തിരുന്നത്. അവര്‍ക്ക് പ്രയാസമേറിയ ജോലികള്‍ പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.     ഒരിക്കല്‍ നബിയും അനുചരന്മാരും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച കാര്യങ്ങളില്‍ വ്യാപൃതരാണ്. അനുചരന്മാര്‍ കിടങ്ങ് കുഴിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ ത്വരിതഗതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ പിക്കാസിന് വഴങ്ങാത്ത ഒരുറച്ച ഭാഗം ഭൂമിക്കടിയില്‍ കണ്ടു. അവരുടെ മുഴുവന്‍ കഴിവും പ്രയോഗിച്ച് അത് പിളര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും അല്പം പോലും അതു വഴങ്ങിയില്ല.     അനുചരന്മാര്‍ പ്രവാചകനോട് വന്നു പറഞ്ഞു. 'പ്രവാചകരേ, പാറയുടെ ഉറച്ചഭാഗം പൊട്ടിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല'.     'കിടങ്ങില്‍ ഞാനിറങ്ങാം' എന്നു പറഞ്ഞുകൊണ്ട് നബി ഉടനെ എഴുന്നേറ്റു.     പ്രവാചകന്‍ പിക്കാസെടുത്ത് ആ സ്ഥാനത്തുവെട്ടി. വെട്ടുകൊള്ളേണ്ട താമസം പാറ പിളര്‍ന്നു.    അസഹനീയമായ വിശപ്പ...

ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ

ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ   ഭൂലോകം മുഴുവൻ അടക്കിവാണിരുന്ന സുലൈമാൻ നബി(അ)ന് അല്ലാഹു ﷻ സർവ്വവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ചിരുന്നു. ജിന്നുകളും പിശാചുക്കളും പക്ഷിമൃഗാദികളുമെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്ക് വിധേയരായിരുന്നു... നബിയുടെ രാജധാനി സ്വർണ്ണമയമായിരുന്നു. അദ്ദേഹത്തിന്റെ സിംഹാസനം മരതകം, ഗോമേദകം, വൈഡൂര്യം, മാണിക്യം, ആനക്കൊമ്പ്, സ്വർണം മുതലായവകൊണ്ടു നിർമ്മിച്ച അതിവിശിഷ്ടമായ ഒന്നായിരുന്നു. ഭൂലോകം മുഴുവൻ നബിക്കധീനമായതടക്കമുള്ള സർവ്വസൗഭാഗ്യങ്ങളും കൈവന്നത്   അദ്ദേഹത്തിന് അല്ലാഹുﷻവിൽ നിന്നു ലഭിച്ച ഒരു അത്ഭുതമോതിരം മൂലമായിരുന്നു. ആ മോതിരം അദ്ദേഹം എല്ലായ്‌പോഴും കൈവിരലിൽ അണിഞ്ഞിരുന്നു... അതിന്മേൽ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്' എന്ന  പരിശുദ്ധമായ വാചകം അറബിയിൽ ആലേഖനം ചെയ്തിരുന്നു. മലമൂത്രവിസർജ്ജന വേളയിൽ ആ മോതിരം അദ്ദേഹം ഊരിവെക്കുക പതിവായിരുന്നു. അങ്ങനെ ഒരുനാൾ നബി, മലമൂത്ര വിസർജ്ജനത്തിനു പോകുമ്പോൾ മോതിരം തന്റെ പ്രിയപുത്രിയായ അമീനയെ ഏല്പിച്ചു.  ഈ സന്ദർഭത്തിൽ, തക്കം പാർത്തിരിക്കുകയായിരുന്ന ഒരു കരിംഭൂതം സുലൈമാൻ നബി(അ)ന്റെ വേഷത്തിൽ അമീനയെ സമീ...