ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്നും ഇന്നും.

  ​ അന്ന്  ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു ... !  ഇന്ന്    അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു .. !   അന്ന്   ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു .. !   ഇന്ന്   ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു . അന്ന്    അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു ... !  ഇന്ന്   ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു ... !  അന്ന്   ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു ... !   ഇന്ന്   ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു .. !  അന്ന് അന്ന് വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു .   ഇന്ന്   പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു .  അന്ന്   മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു .    ഇന്ന്    മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു .. !  അന്ന്   കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു .. !   ഇന്ന്   ത...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നിസ്കാരം പാഴാക്കുന്നവർ ഇത് വായിക്കരുത് – നിങ്ങൾ തകർന്നുപോകും വരാൻ പോകുന്ന ദുരന്തങ്ങൾ കേട്ടാൽ

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും. അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്. ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ : 1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല 2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും. 3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല. 4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല. 5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല. മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ : 1 – നിന്ദ്യനായി അവന്‍ മരണപ്പെടും 2 – അവന്‍ വിശന്നു മരിക്കും 3 – അവന്‍ ദാഹിച്ചു മരിക്കും. ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല. ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ : 1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും. 2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും. രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും...

പിശാചുക്കളുടെ പേടി സ്വപ്നമായ ആ ആയത്ത് – പിശാചുക്കളെ തറപറ്റിക്കുന്ന ആയത്ത്

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന്‍ വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന്‍ വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്‌നു മസ്ഊദ്(റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ...

ആയത്തുല്‍ കുര്‍സിയ്യിന്റെ അത്ഭുതങ്ങൾ

അല്‍ബഖറയിലെ 255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്ബ്‌നു കഅബ് (റ) പറയുന്നു. നബി(സ) പറയുന്നു. ”എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ്‌ ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല”. (ഇബ്‌നു കസീര്‍1/270) അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്ധരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാര്‍ക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈമാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല.” (ഇബ്‌നുകസീര്‍)  1/270) ആയത്തുല്‍ കുര്‍സിയ്യിന്റെ പ്രാധാന്യവും ഫലങ്ങളും വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഇനിയുമുണ്ട്. ഭൗതികമായ ഫലങ്ങള്‍ വിവരിച്ച ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഹദീസ് കാണുക. ബുഖാരി (റ) ഉദ്ധരിച്ച ദീര്...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...