ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

*🌹മുത്ത് നബീ(സ) പറഞ്ഞ കഥകൾ🌹*

1 *🌹 അല്ലാഹു  കൊടുത്ത *           * ഭക്ഷണം 🌹* *꧁📚المعرفة الاسلام 📚꧂* https://chat.whatsapp.com/HbvmT6VLGknFisj4yWRnVm അബൂഹുറൈറ(റ)ൽ നിന്ന്  നിവേദനം  . നബി (സ) പറഞ്ഞു . മുമ്പ്  കാലത്ത്  ഒരു  വ്യക്തിക്ക്  ദാരിദ്ര്യം  പിടികൂടി  . ( വിശപ്പ്  സഹിക്കാൻ വയ്യാതെ )  അയാൾ  ഭക്ഷണം  തേടി  മരുഭൂമിയിലേക്കിറങ്ങി . അപ്പോൾ  അദ്ദേഹത്തിൻെറ  ഭാര്യ ഇങ്ങനെ  പ്രാർത്ഥിച്ചു  . "  അല്ലാഹുവേ  മാവ്  കുഴക്കാനും  റൊട്ടിയുണ്ടാ ക്കാനും  നീ അനുഗ്രഹിക്കേണമേ  " ഭർത്താവ്  തിരിച്ചു വന്നപ്പോൾ  വീട്ടിലെ  പാത്രം  നിറയെ  മാവും  അടുപ്പത്ത്  ചുട്ട  ഇറച്ചിയും  കറങ്ങുന്ന  ആട്ടുകല്ലും  കണ്ടു . ( ഇത്  കണ്ട ) ഭർത്താവ്  ചോദിച്ചു . എവിടെ നിന്നാണിത്  ? (ഭാര്യ പറഞ്ഞു ) അല്ലാഹുവിൽ  നിന്നാണിത്. അവൻ  തന്നതാണ് ഈ ഭക്ഷണം . ആ  ഭർത്താവ്  ആട്ടുകല്ലിന്  ...

വുളൂഅ്‌ പതിവാക്കുന്നവർക്ക് ലഭിക്കുന്ന ഏഴു മഹത്വങ്ങൾ

വുളൂഅ്‌ പതിവാക്കുന്നവർക്ക് ലഭിക്കുന്ന ഏഴു മഹത്വങ്ങൾ ﻭَﻋَﻦْ ﺑَﻌْﺾٍ: ﻣَﻦْ ﺩَاﻭَﻡَ ﻋَﻠَﻰ اﻟْﻮُﺿُﻮءِ ﺃَﻛْﺮَﻣَﻪُ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﺑِﺴَﺒْﻊِ ﺧِﺼَﺎﻝٍ اﻷَْﻭَّﻝُ ﺗَﺮْﻏَﺐُ اﻟْﻤَﻼَﺋِﻜَﺔُ ﻓِﻲ ﺻُﺤْﺒَﺘِﻪِ اﻟﺜَّﺎﻧِﻲ ﻻَ ﻳَﺰَاﻝُ اﻟْﻘَﻠَﻢُ ﺭَﻃْﺒًﺎ ﻣِﻦْ ﻛِﺘَﺎﺑَﺔِ ﺛَﻮَاﺑِﻪِ اﻟﺜَّﺎﻟِﺚُ ﺗَﺴْﺒِﻴﺢُ ﺃَﻋْﻀَﺎﺋِﻪِ ﻭَﺟَﻮَاﺭِﺣِﻪِ اﻟﺮَّاﺑِﻊُ ﻻَ ﺗَﻔُﻮﺗُﻪُ اﻟﺘَّﻜْﺒِﻴﺮَﺓُ اﻷُْﻭﻟَﻰ اﻟْﺨَﺎﻣِﺲُ ﺇﺫَا ﻧَﺎﻡَ ﺑَﻌَﺚَ ﻣَﻠَﻜًﺎ ﻳَﺤْﻔَﻈُﻪُ ﻣِﻦْ ﺷَﺮِّ اﻟﺜَّﻘَﻠَﻴْﻦِ اﻟﺴَّﺎﺩِﺱُ ﻳُﺴَﻬِّﻞُ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﺳَﻜَﺮَاﺕِ اﻟْﻤَﻮْﺕِ اﻟﺴَّﺎﺑِﻊُ ﺃَﻥْ ﻳَﻜُﻮﻥَ ﻓِﻲ ﺃَﻣَﺎﻥِ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﻣَﺎ ﺩَاﻡَ ﻋَﻠَﻰ اﻟْﻮُﺿُﻮءِ. (بريقة محمودية في شرح طريقة محمدية:٤/١٨٣ ) ചില മഹാന്മാർ പറയുന്നു: വുളൂഅ്‌ പതിവാക്കുന്നവർക്ക് അല്ലാഹു ﷻ ഏഴു മഹത്വങ്ങൾ കൊടുത്ത് ആദരിക്കും. 1) അവനോടോപ്പം സഹവസിക്കാൻ മലക്കുകൾ ആഗ്രഹിക്കും. 2) അവൻ വുളൂയിലായിരിക്കും സമയത്തെല്ലാം അവൻക്ക് നന്മകൾ എഴുതപ്പെട്ട് കൊണ്ടേയിരിക്കും. 3) അവന്റെ അവയവങ്ങൾ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും. 4) അവൻക്ക് (ജമാഅത്ത് നിസ്കരിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ) തക്ബീറതുൽ ഇഹ് റാം നഷ്ടപ്പെടുകയില്ല. 5) ഉറങ്ങുമ്പോൾ മനുഷ്യ, പിശാചു...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിദിനാഘോഷം ഇസ്ലാമികംനബിദിനം സംശയങ്ങൾക്ക് മറുപടി

നബിദിനാഘോഷം ഇസ്ലാമികം നബിദിനം സംശയങ്ങൾക്ക് മറുപടി *സംശയം* 1  തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ? *മൗലിദിന്റെ അടിസ്ഥാനം ഖുർആൻ സുന്നത്ത് ഖിയാസ് മുസ് ലിം ലോകത്തിന്റെ പ്രവർത്തനം കൊണ്ട് സ്ഥിരപ്പെട്ടതാണ്.* എന്നാൽ *ഇന്ന് വ്യാപകമായി കണ്ട് വരുന്ന രീതിയിൽ മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്. *സംശയം*2 ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായ...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

മുഹമ്മദ് നബിയുടെ മാതൃകാജീവിതം.

* 🌹  മുഹമ്മദ് നബിയുടെ മാതൃകാജീവിതം. 🌹 * * ꧁📚المعرفة الاسلام 📚꧂ * https://chat.whatsapp.com/HbvmT6VLGknFisj4yWRnVm * മുഹമ്മദ് നബിയുടെ മാതൃകാജീവിതം. * നമുക്ക് നന്മ നല്‍കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു’ (ആലുഇംറാന്‍ 31). സ്‌നേഹം എന്നത് ഇത്തിബാഅ് (പിന്‍പറ്റല്‍) മാത്രമല്ല. നബി(സ) എന്ന വ്യക്തിയെ തന്നെ സ്‌നേഹിക്കലാണ്. വ്യക്തിയെ സ്‌നേഹിക്കാതെ അയാളെ പിന്തുടരാനോ മാതൃകയാക്കി സ്വീ...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...