ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഹർറ മാസവും ശിയാക്കളുടെ അനാചാരങ്ങളും.

  മുഹർറ മാസവും ശിയാക്കളുടെ അനാചാരങ്ങളും. മുഹമ്മദ് നബിയുടെ പൗത്രന്‍ ഹുസൈന്‍ ബിന്‍ അലി കര്‍ബലയില്‍ രക്തസാക്ഷിയായത് മുഹര്‍റം പത്തിനാണ്. യസീദിന്റെ ഭരണത്തില്‍ അതൃപ്തി അറിയിച്ച കൂഫ നിവാസികള്‍ മക്കയില്‍ താമസിക്കുകയായിരുന്ന ഹുസൈനെ സമീപിച്ച് കൂഫയിലേക്ക് ക്ഷണിക്കുകയായിരുന്നു. 72 പേരോടൊപ്പം ഹുസൈന്‍ കൂഫയിലേക്ക് യാത്ര തിരിച്ചെങ്കിലും അവിടെ എത്തുംമുമ്പ് മുമ്പ് പിന്തുണ നല്‍കിയ മിക്കവാറും പേര്‍ യസീദിന് അനുകൂലമായി കൂറുമാറി. യസീദിന്റെ ഗവര്‍ണര്‍ ഇബ്‌നുസിയാദ് കര്‍ബലയില്‍ വെച്ച് ഹുസൈനെയും സംഘത്തെയും തടഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നതെങ്കിലും ഇബ്‌നു സിയാദിന്റെ കടുംപിടുത്തം സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു. യസീദിന് ബൈഅത്ത് ചെയ്യുക എന്ന ആവശ്യം ഹുസൈന്‍ നിരാകരിച്ചതോടെ 5000-ലധികം വരുന്ന സൈന്യം യുദ്ധം തുടങ്ങുകയും ഹുസൈന്‍ അടക്കമുള്ള ചെറുസംഘത്തെ വധിക്കുകയുമായിരുന്നു. ഈ സംഭവവുമായി മുഹർറത്തിലെ ആചാരങ്ങൾക്ക് യാതൊരു ബന്ധവുമില്ല. മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തി...

മുഹർറം മാസം ഈ 10 കാര്യങ്ങൾ അറിഞ്ഞാൽ ജീവിതം ധന്യമായി

  മുഹർറം വിശ്വാസിയുടെ പുതുവത്സരം വിശ്വാസിയുടെ പുതുവത്സരമാണ് മുഹര്‍റം. അല്ലാഹുവിന്റെ ആദരം ലഭിച്ച നാല് മാസങ്ങളില്‍ ഒന്ന്. ലോകചരിത്രത്തിലെ ഒട്ടുമിക്ക സുപ്രധാന സംഭവങ്ങള്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ക്കും സാക്ഷിയായ മാസം. മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ആദ്യക്കാരനാകാനുള്ള കാരണവും ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായത് കൊണ്ടാണെന്ന് അഭിപ്രായമുണ്ട്. വിശ്വാസി എന്തു കൊണ്ടും ആദരപൂര്‍വം വരവേല്‍ക്കേണ്ട മാസമാണ് മുഹര്‍റം എന്നതില്‍ സംശയമില്ല. ഖേദകരം എന്നു പറയട്ടെ ഭൂരിപക്ഷം പേരും മുഹര്‍റം മാസത്തിന്റെ ആഗമനം പോലും അറിയാറില്ല. കുട്ടിക്കാലത്ത് വിശേഷ ദിവസങ്ങളിലെല്ലാം തന്നെപ്രത്യേക മുന്നൊരുക്കങ്ങള്‍ വീട്ടിലുണ്ടാകും.  പിതാവ് വിശേഷ ദിവസങ്ങള്‍ കടെന്നത്തുമ്പോള്‍ അതിന്റെ ശ്രേഷ്ഠതകളും ചരിത്ര പശ്ചാത്തലങ്ങളുമെല്ലാം കുട്ടികളെയും വീട്ടിലുള്ളവരെയും വിളിച്ചിരുത്തി പറഞ്ഞ് കേൾപ്പിക്കും. മുഹര്‍റത്തിന്റെ പോരിഷകളെല്ലാം കുഞ്ഞുനാളില്‍ കേട്ടറിയുന്നത് ഉപ്പയില്‍ നിന്നായിരുന്നു. പ്രവാചകന്മാരുടെ വിജയവുമായി ബന്ധപ്പെട്ട, പുണ്യദിനരാത്രങ്ങളാണ് ഈ ദിനങ്ങളത്രയും. യൂസുഫ്(അ)നെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബി(അ)ന് രാജാധികാരം ...